Slider

സാഹിത്യം എന്തിന് ? ആർക്കുവേണ്ടി ?

0

എല്ലാ സാഹിത്യത്തിന്റെയും കലയുടെയും ചിന്തയുടെയും മണ്ണ് മനുഷ്യ ജീവിതമാണ്.
ജീവിതമില്ലെങ്കിൽ ഒന്നും തന്നെയില്ല.അതുപോലെ തന്നെ സാഹിത്യവുമില്ല.മനുഷ്യ ജീവിതത്തിന്റെ നിഴലാണ് സാഹിത്യം എന്നു പറയാം.പല ,പല നിർറ്വചനങ്ങൾ സാഹിത്യത്തിന് ലാക്ഷണികന്മാർ പറയുന്നുണ്ട്.അതൊക്കെ സാഹിത്യ പഠനത്തിൽ ഗവേഷണം നടത്തുന്നവരുടെ ചർച്ചക്ക് വിടാം.മനുഷ്യൻ ഭൂമിയിൽ ജന്മം എടുത്ത കാലം മുതൽ അവന്റെ ജീവിത പ്രക്രിയയുടെ പരിഷ്കരണവും ഉദാത്തീകരണവും നടക്കുവാൻ ആരംഭിച്ചു.ദുരന്തങ്ങളും ശുഭാന്തങ്ങളുമായി സാഹിത്യം വേർതിരിക്കപ്പെട്ടു .ഗ്രീക് സാഹിത്യം ദുരന്ത സങ്കീർണ്ണമായിരിക്കുന്നത് നമുക്കു കാണാം. ഈഡിപ്പസ് എന്ന നാടകം സോഫോക്ലിസിന്റെ (ഗ്രീക്ക് നാടകകൃത്ത്)ഏറ്റവും പ്രസിദ്ധമായ രചനയാണ്.ഈ ഡിപ്പസ്‌ രാജാവ് നേരിടുന്ന അനിതര സാധാരണമായ ദുരന്തങ്ങളുടെ ആവിഷ്‌ക്കരമാണത്.
അതായത് ജീവിതത്തിൽ ഓരോ വ്യക്തിക്കും നേരിടേണ്ടി വരുന്ന പ്രതിസന്ധികൾ അഥവാ അനുഭവങ്ങൾ തന്നെയാണ് ഇവിടെ പ്രമേയമായി വരുന്നത്.ഇത്തരം കൃതികൾ വായിക്കുമ്പോളാണ് നാം ശരിക്കും മനസ്സിലാക്കുക,നമ്മിൽ ആന്തരികപരിവർത്തനം ഉളവാക്കുന്നതെന്തോ അതിനെയാണ് അനുഭവം എന്നതുകൊണ്ട് അർഥമാക്കുന്നത്.സാഹിത്യ കലാ രൂപങ്ങളുടെയെല്ലാം ലക്‌ഷ്യം ആസ്വാദനമാണ്. ഈ ആസ്വാദനമാണ് വായനക്കാരന്റെയോ കാഴ്ചകാരന്റെയോ ചിന്താധാരകളെ കുടുതൽകൂടുതൽ പരിഷ്‌ക്കരിക്കുകയോ നവീകരിക്കുകയോ ചെയ്യുന്നത്.ഈ ആ സ്വാ ദനം ഒരർഥത്തിൽ വലിയ ആഘാതമായി അനുഭവപ്പെടുന്നു.
മാതാവിന്റെ നേർക്ക് രതിഭാവം തോന്നുക അതിനോട് ബന്ധപ്പെട്ട അസൂയയുടെ വെറുപ്പ് പിതാവിനോട് തോന്നുക .രണ്ടും ഈ നാടകത്തിൽ വായിച്ചെടുക്കാം.ഇതിത്രയും സംഭവിക്കുന്നതിനു കാരണം ഈഡിപ്പസിന്റെ അറിവില്ലായ്മ്മയാണ്.പിതാവ് പിതാവാണെന്നോ മാതാവ് മാതാവാണെന്നോ അയാളറിഞ്ഞിരുന്നില്ല .ക്രൂരവും അനിവാര്യവുമായ വിധിയുടെ ഫലമാണിതെല്ലാം.ഒടുവിൽ താൻ ചെയ്തതെല്ലാം ഒരുകാലത്തും ക്ഷമിക്കപ്പെടാൻ കഴിയാത്തതാണെന്നും തിരിച്ചറിയുന്നു .അതായത് വായനക്കാരന്റെ മനസ്സിന്റെ ഭിത്തിയിൽ ഇത് നവീകരണത്തിന്റെ എഴുത്ത് ആരംഭിക്കുന്നു. നമ്മുടെ ജീവിത പരിസരത്തും ഇത്തരം സംഭവങ്ങൾ നടക്കുന്നില്ലേ?ഓ.എൻ .വി.കുറുപ്പ് തന്റെ ഭൂമിയ്‌ക്കൊരുചരമഗീതത്തിൽ ഈഡിപ്പസിനെക്കുറിച്ചു പറയുന്നുണ്ട്.' അറിയാതെ ജനനിയെ പരിണയിച്ചോരു യവന തരുണന്റെ കഥയെത്ര പഴകി"എന്നാൽ ഇന്ന് അറിഞ്ഞു കൊണ്ടാണ് മക്കൾ അമ്മയെ പരിണയിക്കുന്നത്.(ഇവിടെ ഭൂമിയാണ് 'അമ്മ )പ്രഭാതത്തിൽ നാലുകാലിലും മദ്ധ്യാ ഹ്നത്തിൽ രണ്ടുകാലിലും സായാഹ്നത്തിൽ മൂന്ന് കാലിലും നടക്കുന്ന ജന്തുവേത് എന്ന ചോദ്യത്തിന് ഈഡിപ്പസ്‌ ഉത്തരം നൽകുന്നു. ഈ ലക്‌ഷ്യം കുറഞ്ഞോ കൂടിയോ ആത്മാവിൽനിന്ന് പുറപ്പെടുന്ന രചനകൾക്ക് ഉണ്ടാവേണ്ടത് അനിവാര്യമാണ് അബോധപൂർ വമാണെങ്കില്പോലും സാഹിത്യ,കലാ ശില്പങ്ങൾക്ക് ഒരു സോദ്ദേശ്യയതയുണ്ട്.


by: Varghese Kurathikad
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo