* ഭൂമി മണ്ഡലത്തിൽ പന്ത്രണ്ട് മണിക്കൂർ നീണ്ട് നിന്ന രാത്രിയുടെ കറുത്ത ഭരണത്തിൽ പ്രതിഷേധിച്ച് വീട്ടിലെ കോഴികൾ നീട്ടി കൂകി ,
ഇരുട്ടിന്റെ കസേര തെറിച്ചു,
പകലിന് ഭരണ സൂചകമായി കോഴികൾ കൂകൽ തുടർന്നു,
കോഴികളുടെ പരിഹാസ കൂകൽ കേട്ടിട്ടാണോ
എന്നറിയില്ല ഉറങ്ങി കൊണ്ടിരുന്ന ടെെം പീസിലെ അലറവും കരയാൻ തുടങ്ങി,
ഇതൊക്കൊ കേട്ടിട്ടാണെന്ന് തോന്നുന്നു കിടപ്പറയിൽ നിന്ന് നിദ്രാ ദേവി കിട്ടിയ തുണിയും എടുത്തോണ്ട് ജനലു വഴി ഒരൊറ്റ ഓട്ടം , ഞാൻ ഞെട്ടി ഉണർന്നു,
പുതപ്പിനടിയിലെ നഗ്നത കണ്ട്
പുതപ്പ് തലയിണയോട് എന്തോ പറഞ്ഞു, എന്നെ കളിയാക്കി, ഞാൻ ചാടി ഉടുതുണി യെ തിരക്കി , കട്ടിലിനടിയിൽ പിണങ്ങി കിടന്ന ഉടുതുണിയെ ഞാനെടുത്ത് അരയിൽ സ്ഥാപിച്ചു, പുതപ്പ് ഉടുതുണിയെ കണ്ണിറുക്കി കാണിച്ചു,

കിടപ്പറയിലെ കഥാപാത്രങ്ങളോട് വിട പറഞ്ഞ് ഞാൻ സിറ്റൗട്ടിൽ പോയിരുന്നു,
ആകാശ നിയമ സഭയിൽ സൂര്യൻ ഭരണം ഏറ്റെടുത്തു, അതിന്റെ സന്തോഷം കൊണ്ട് പ്രകാശത്തിന്റെ സബ്സിഡിയായി സൂര്യൻ ഭൂമിയിലേക്ക് ഇളം വെയിൽ അയച്ചു,
ഞാൻ അടുക്കളയിലേക്ക് ഒന്നെത്തി നോക്കി, അടുക്കളയിലും പരിസര പ്രദേശത്തും കറങ്ങി നടക്കുന്ന ഭാര്യയെ ''എടി *യേ എന്നങ്ങ് നീട്ടി വിളിച്ചു,
_'*കട്ടൻ കാപ്പിക്കുളള വിളിയാണെന്ന് അവൾക്ക് മനസിലായി, _'* ദാ, വരുന്നേ,*
എന്ന മറുപടി അടുക്കളയിൽ നിന്ന് പ്രകാശ വേഗതയിൽ എന്റെ ചെവിയിലെത്തി,
എന്ന മറുപടി അടുക്കളയിൽ നിന്ന് പ്രകാശ വേഗതയിൽ എന്റെ ചെവിയിലെത്തി,
അപ്പോഴാണ് പത്രക്കാരന്റെ വരവ്
സിറ്റൗട്ടിൽ വന്ന് വീണ പത്രത്തെ എടുത്ത് ഞാനതിലൂടെ കണ്ണുകളോടിച്ചു, വാർത്തകളുടെ തലക്കെട്ട് വായിച്ച് വിവാഹ പരസ്യ പേജ് വെറുതെ ഒന്ന് നോക്കി,
അപ്പോഴാണ് ഒരു പരസ്യം കണ്ടത്,
അപ്പോഴാണ് ഒരു പരസ്യം കണ്ടത്,
'* വരനെ തേടുന്നു,
ഫേസ് ബുക്കിൽ പതിനായിരത്തിൽ പ്പരം ലെെക്കു കൾ ലഭിച്ചതും, അയ്യായിരത്തിൽ പ്പരം കമൻസും, ഏഴായിരത്തിൽ പ്പരം ഷെയറുകളും ലഭിച്ച പാലക്കാട് സ്വദേശിനി (20) വയസ് വരനെ തേടുന്നു, കുറഞ്ഞത് പതിനയ്യായിരം ലെെക്കുകൾ കിട്ടിയ യുവാക്കളുടെ '' ഫ്രാ '' കളിൽ നിന്നും വിവാഹലോചനകൾ ക്ഷണിക്കുന്നു, !!!

എന്റെ ദെെവമേ
ഇപ്പം തറവാടോ, വിദ്യഭ്യാസ യോഗ്യതയൊന്നു മല്ല കാര്യം-
_ കാലം പോയ പോക്കേ, തന്നയുമല്ല അപ്പനെ വിളിക്കുന്നതേ '' ഫ്രാ '' എന്ന് എനിക്കു വയ്യ, ഞാൻ അടുത്ത പരസ്യത്തിലേക്ക് ചെന്നു,
ഇപ്പം തറവാടോ, വിദ്യഭ്യാസ യോഗ്യതയൊന്നു മല്ല കാര്യം-
_ കാലം പോയ പോക്കേ, തന്നയുമല്ല അപ്പനെ വിളിക്കുന്നതേ '' ഫ്രാ '' എന്ന് എനിക്കു വയ്യ, ഞാൻ അടുത്ത പരസ്യത്തിലേക്ക് ചെന്നു,
തന്റേതല്ലാത്ത കാരണത്താൽ വാട്സാപ്പിൽ ഫോട്ടോ വെെറലായ കണ്ണൂർ യുവതി (25) വയസ് വരനെ തേടുന്നു,
വെെറലായ യുവതികളുടെ ';ബ്രോ * കളിൽ നിന്ന് ആലോചനകൾ ക്ഷണിക്കുന്നു, ലെെക്കും, കമന്റും, ഷെയറും പ്രശ്നമല്ല,
വിദേശത്തേക്ക് ഒപ്പം ഷെയറാക്കും !!
വെെറലായ യുവതികളുടെ ';ബ്രോ * കളിൽ നിന്ന് ആലോചനകൾ ക്ഷണിക്കുന്നു, ലെെക്കും, കമന്റും, ഷെയറും പ്രശ്നമല്ല,
വിദേശത്തേക്ക് ഒപ്പം ഷെയറാക്കും !!
അതും വായിച്ച് ഒരു ദീർഘ ശ്വാസം വിട്ടിയുന്നപ്പോൾ ഭാര്യ കട്ടനുമായെത്തി,
'' ഇരിക്കെടി, പത്രം വായിക്കാം, ഞാൻ,
'' ഇരിക്കെടി, പത്രം വായിക്കാം, ഞാൻ,
'**_ഇവിടെ പത്രം വായിച്ചിരുന്നാലേ മക്കളിപ്പം എഴുന്നേല്ക്കും അവരുടെ പാത്രത്തിൽ ഭക്ഷണം വേണ്ടേ, '**? ഭാര്യ അതും പറഞ്ഞ് കിച്ചനിലേക്കോടി,
അപ്പോഴാണ് മൂത്തമകൻ കണ്ണും തിരുമി കരഞ്ഞോണ്ട് വരുന്നത് എന്താടാ, ഞാൻ
''*ഫ്രാ !അനിയൻ ബ്രോ എന്റെ ചുണ്ടിനിട്ട് ഇടിച്ചു, *
ഞാൻ ഞെട്ടി, കേട്ടില്ലേ, അവനെന്നെ വിളിച്ചത് ഫ്രാ എന്ന്,
എടീ, എടി ഞാൻ ദേഷ്യത്തിൽ ഭാര്യയേ വിളിച്ചു,
എന്തേയ്, സംഭവസ്ഥലത്തേക്ക് അവൾ കുതിച്ചെത്തി, കെെയ്യിൽ ദോശ ചുട്ടോണ്ടിരുന്ന ചട്ടുകവും,
ഞാൻ ഞെട്ടി, കേട്ടില്ലേ, അവനെന്നെ വിളിച്ചത് ഫ്രാ എന്ന്,
എടീ, എടി ഞാൻ ദേഷ്യത്തിൽ ഭാര്യയേ വിളിച്ചു,
എന്തേയ്, സംഭവസ്ഥലത്തേക്ക് അവൾ കുതിച്ചെത്തി, കെെയ്യിൽ ദോശ ചുട്ടോണ്ടിരുന്ന ചട്ടുകവും,
ഞാനാ ചട്ടുകം പിടിച്ച് വാങ്ങി,
നീ കേട്ടില്ലേ, ??
നീ കേട്ടില്ലേ, ??
എന്തോന്ന്,
ചെറുക്കൻ എന്നെ വിളിച്ചത് ഫ്രാ എന്ന്,
ചെറുക്കൻ എന്നെ വിളിച്ചത് ഫ്രാ എന്ന്,
അതാണോ കാര്യം, അതിലെന്താ പ്രശ്നം പേരൻസ് മീറ്റിംഗിന് ചെന്നപ്പോൾ മിക്ക കുട്ടികളും അവരുടെ പേരൻസിനെ വിളിക്കുന്നത് ഇങ്ങനെയാ ണെന്നേ !!
ഇതാ ഇപ്പം ഫാഷൻ, ഫ്രാ എന്നു പറഞ്ഞാൽ ഫാദറിന്റെ ചുരുക്ക പേരാ,
ഇതാ ഇപ്പം ഫാഷൻ, ഫ്രാ എന്നു പറഞ്ഞാൽ ഫാദറിന്റെ ചുരുക്ക പേരാ,
എനിക്കങ്ങ് കലിപ്പായി അപ്പോൾ ഞാനവളോട് ചോദിച്ചു,
അഛൻ ഫ്രാ ആണേൽ അമ്മയോടി ??
അഛൻ ഫ്രാ ആണേൽ അമ്മയോടി ??
സംശയമെന്ത് മ്രാ,
മ്രാ യോ , ?
ദെെവമേ, ഇതെന്താ കന്നു കാലി ചന്തയോ,?? അങ്ങനെ ചിന്തിച്ചിരുന്നപ്പോൾ ദാ അടുത്ത പടി,
ദെെവമേ, ഇതെന്താ കന്നു കാലി ചന്തയോ,?? അങ്ങനെ ചിന്തിച്ചിരുന്നപ്പോൾ ദാ അടുത്ത പടി,
പരിതപിച്ചിട്ട് കാര്യമില്ല ഹ്രാ,
ഹ്രാ യോ അതാരാടി,
നിങ്ങള് തന്നെ ഹസ്സിന്റെ ''*ഹ * യ്ക്ക് ചുറ്റിക്കെട്ട് കൊടുത്താൽ മതി ഹ്രായാകും
എന്റെ ഹ്രാ കാലത്തിനനു സരിച്ച് നമുക്കും വേണ്ടേ മാറ്റങ്ങൾ, ? അവൾ കുട്ടിയേയും വിളിച്ചോണ്ട് കിച്ചനിലേക്ക് പോയി
എന്റെ ഹ്രാ കാലത്തിനനു സരിച്ച് നമുക്കും വേണ്ടേ മാറ്റങ്ങൾ, ? അവൾ കുട്ടിയേയും വിളിച്ചോണ്ട് കിച്ചനിലേക്ക് പോയി
ഞാൻ സിറൗട്ടിലെ കസേരയിൽ പോയി ഇരുന്നു, താടയ്ക്കും കെെ കൊടുത്ത്, ഞാൻ ഓർത്തു, ഇനി തെരുവ് നായയുടെ ബൗ എന്ന കുരയും കൂടിയുളള ഒരു പേരിന്റെ കുറവേ ഇവിടുളളു, !! ബാക്കി എല്ലാമായി, !!
അപ്പോൾ അകലെ പാടത്ത് മേഞ്ഞ് നടന്ന ഒരു
പോത്തിന്റെ കരച്ചിൽ അന്തരീക്ഷത്തിൽ മുഴങ്ങി ്‌ബ്രേേേേ***==!!!!!!!
പോത്തിന്റെ കരച്ചിൽ അന്തരീക്ഷത്തിൽ മുഴങ്ങി ്‌ബ്രേേേേ***==!!!!!!!
ഷൗക്കത്ത് മെെതീൻ,
കുവെെത്ത്, ( ഇടുക്കി ) _'
കുവെെത്ത്, ( ഇടുക്കി ) _'

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക