Slider

കാലയവനികക്കുള്ളിലെ ലഹോര്‍ (ഭാഗം-3 )

0

കാദര്‍കുട്ടിക്ക് ആയിടക്ക് ഉപ്പയുടെ കത്തുവന്നു.
ലഹോറീന്ന് എത്രയും പെട്ടെന്ന്‌ മലപ്പുറത്ത് വരണ
മെന്ന്.പെങ്ങള്‍ പാത്തുമ്മയുടെ കല്ല്യാണം ഉറപ്പിച്ചി രിക്ക്ണ്.
കാദര്‍ ലഹോറീന്ന് ബോംബെക്കുള്ള കല്‍ക്കരി
വണ്ടി (ട്രെയിന്‍)..ക്വീന്‍ വിക്ടോറിയ എക്സ്പ്രസ്സി ല്‍ പോകാന്‍ തീരുമാനിച്ചു.തന്‍റെ ഹോട്ടല്‍-മുഹ ബത്തിന്‍റെ കാര്യങ്ങള്‍ ലഹോര്‍ക്കാരനായ അസി
സ്റ്റന്‍റ്‌ നാസിര്‍ ഖാനെ ഏല്‍പ്പിച്ചു.ബോംബേന്ന്
കോയംബത്തൂര്‍ ട്രയിനിനും അവിടുന്ന്കോഴിക്കോ
ട് വഴി മംഗലാപുരത്തേക്കു പോകുന്ന 'മാംഗ്ളൂര്‍ എക്സ്പ്രസ്സി'ല്‍ കയറി തിരൂരും ഇറങ്ങണം. അവിടുന്ന് മലപ്പുറത്തേക്കും.
കാദര്‍ ട്രെയിന്‍ കയറേണ്ട ദിവസമെത്തി...
ലഹോറിലെ മുഗള്‍ ഗാര്‍ഡനടുത്തുള്ള വാസസ്ഥ
ലത്തിനടുത്തീന്നും റെയില്‍വേ സ്റ്റേഷനിലേക്കുള്ള
കുതിരവണ്ടിയും കാത്തിരിപ്പായി.യാത്രയാക്കാന്‍
കോഴിക്കോട്-ബേപ്പൂര്‍ക്കാരന്‍ ചന്ദ്രബാബുവും
വന്നിരുന്നു.കാദര്‍ ചിന്തിച്ചു...ഈ ബ്രിട്ടീഷുകാര്‍
എന്തുപറഞ്ഞാലും ഈ റെയില്‍വേ കൊണ്ടുവന്ന
ഭയങ്കരന്‍മ്മാരാ.. ഭാരതത്തില് അവരുണ്ടക്ക്യ ഏറ്റവും വലിയ പാളമല്ലേ ലഹോര്‍-കല്‍ക്കത്ത
ലൈന്‍.!
ഏതായാലും കുതിരവണ്ടിയൊന്നും കാണുന്നില്ല,
പിന്നതാ വരുന്നൂ...ഒരു റിക്ഷാവാല.പച്ചമലയാള ത്തീ പറഞ്ഞാ..ഉന്തുവണ്ടിയില്‍ ആളെക്കയറ്റി പട്ടി
യെപ്പോലെ ഒാടി ലക്ഷ്യസ്ഥാനത്തെത്തിക്കുന്നവ
ന്‍.!
ആളുടെ മുഖത്ത് ഒരു ദൈന്യത പ്രതിഫലിച്ചിരു ന്നു.പിന്നെ കാദറിനോടായിപ്പറഞ്ഞു...
''മേരാ റേറ്റ് കമീ ഹൈ സാബ്..
ദസ് പൈസെ ദേദോ..മേം റെയില്‍വേ ചല്‍ത്താ ഹൂം..ആജ് കാം കമീ ഹൈ സാബ്.''
ആ ദയനീയമുഖം കണ്ടപ്പോള്‍ കാദറിന് കയറാതി
രിക്കാന്‍ പറ്റിയില്ല.!
ആ പാന്‍ സ്ട്രീറ്റിലൂടൊക്കെ ഒാടുമ്പോള്‍ എന്തൊ രു വേഗതയാണയാള്‍ക്ക്.അന്നന്നത്തെ ഭക്ഷണ
ത്തിനുള്ള വക കണ്ടെത്താനുള്ള ഒാട്ടം തന്നെ.. അല്ലേ.?.!!
സ്റ്റേഷനിലെത്തി..ലോക്കല്‍ കംപാര്‍ട്ട്മെന്‍റിലാ ണ് യാത്ര.റിസര്‍വ് കംപാര്‍ട്ട്മെന്‍റ് ബ്രിട്ടീഷ് സാ
യിപ്പന്‍മ്മാര്‍ക്കും അവരുടെ പ്രത്യേക അനുമതി
യോടെ ചില പ്രമാണിമാര്‍ക്കും മാത്രം.
ലഹോറില്‍ നിന്നും ട്രെയിന്‍ യാത്ര തിരിച്ചു..
കുറച്ചു കഴിഞ്ഞപ്പോള്‍,അതാ..കാണാം വിശാലമാ
യ പഞ്ചാബ് ഗോതമ്പ് പാടങ്ങള്‍.പിന്നെക്കാണാം..
അവിടവിടെയായി ചോളവും റാഗിയും മുന്തിരിയും. ഗോതമ്പ് പാടത്തിന്‍റെ നടുവിലൂടെ യാത്രചെയ്യു മ്പോള്‍ നേര്‍ത്ത മഴയും ഇളം കാറ്റും.ആകെക്കൂടി
മനസ്സിനും ഒരു കുളിര്‍മ്മ.!!
കുറേ ദിവസത്തെ യാത്രക്കുശേഷം തിരൂരില്‍
ട്രെയിനിറങ്ങി.മലപ്പുറത്തേക്കുള്ള കുതിരവണ്ടി യും കാത്തിരിപ്പായി കാദര്‍കുട്ടി..
ഡ്യൂട്ടി കഴിഞ്ഞ ബ്രിട്ടീഷ് പോലീസ്കാരേം കൊണ്ട്
ഒരു വണ്ടി,മലപ്പുറം MSP(malabar special police)
ക്യാമ്പിലേക്ക് വരുന്നുണ്ടായിരുന്നു...
വെറുതെയൊന്ന് കൈകാണിച്ചു..അവര്‍ നിര്‍ത്തി ..കയറി..പത്ത് പൈസ കൈമണിയും കൊടുത്ത് മലപ്പുറത്തിറങ്ങി..
വീട്ടില്‍ ആകെക്കൂടി,പാത്തുമ്മയുടെ കല്ല്യാണബ ഹളമാണ്.കല്ല്യാണച്ചെക്കന്‍ കോട്ടക്കലീന്നാ..
പേര് രായിന്‍.ഏര്‍പ്പാട്..സര്‍ബത്ത് കച്ചോടോം
അല്ലറചില്ലറ ചുരുട്ട്-ബീഡി-മുറുക്കാന്‍ കടയും.
കല്ല്യാണത്തലേന്ന് രാത്രി എല്ലായിടത്തും
റാന്തല്‍ വിളക്കുകള്‍ തൂക്കിയിട്ടിരുന്നു..
ഒരു ഒപ്പനക്കുള്ള ശട്ടംകൂട്ടലിലാണ് മരയ്ക്കാര്
മോന്‍.അങ്ങനെ കളി തുടങ്ങി....
തന്താനെ താനിന്നാനെ തന്തിനനാനിന്നേ...
സുല്‍ത്താന്‍റെ ഖല്‍ബിലെ റോജാത്തിയല്ലേ..
തേനൂറും ചുണ്ടുള്ള മൊഞ്ചത്തിയല്ലേ..ഇവള്‍ക്ക്,
സുല്‍ത്താനായ് ചമഞ്ഞെത്തും മുത്തൊളി
മണിമാരന്‍..ഹോ..ഹൊയ്..!
കളികഴിഞ്ഞതിനുശേഷം അവിടെ കരഘോഷമാ യിരുന്നു..
മരക്കാരുടെ കളികണ്ട് ബീവാത്തു ലയിച്ചുപോയി..
അവള്‍ പറഞ്ഞു...
''ഇന്‍റെ മരയ്ക്കാര്‍ക്കാ..ങ്ങള്ടെ കളി കാണാന്‍
ന്തൊരു ചേലാ,ഇന്ക്ക് പെരുത്ത് ഇസ്റ്റായിര്ക്ക്ണ്''
അത് കേട്ടതും മരക്കാര്‍ ആകെ ടോപ്പിലായി.
അപ്പോഴാണ് അശ്രീകരം പോലെ മച്ചിന്‍റെ മോളില്‍
നിന്നും ആ 'കാപ്പിരി' സുലൈമാന്‍ ഒരുമാതിരി
ആക്കിക്കൊണ്ട് ഉച്ചത്തില്‍ പാടിയത്....!
'നെയ്ച്ചോറ് കഴിച്ചിട്ട് ഏമ്പക്കം വിട്ടോരേ...
ഏമ്പക്കം വിട്ടാലും ഇലെട്ക്കാന്‍ മറക്കണ്ടാ'...!
അതുകേട്ടതും എല്ലാവരും മരയ്ക്കാരുടെ മുഖ ത്ത് നോക്കി ചിരിയോട് ചിരി.!
അയാള്‍ ആ കാപ്പിരിയുടെ പിറകെയോടി..പക്ഷേ
കിട്ടിയില്ല.
നിരാശനായി മടങ്ങിയെത്തിയ മരയ്ക്കാര്‍ ആരോ
ടെന്നില്ലാതെ പറയുന്നുണ്ടായിരുന്നു...
''അല്ലെങ്കീം ആ സെയ്ത്താനങ്ങനാ..എവ്ടെ നല്ല
പരിപാടിണ്ടെങ്കീം ഒാനത് അല്ക്കുല്‍ത്താക്കും...
കള്ള ഹിമാറ്''...!
ഏതായാലും കല്ല്യാണത്തിന് മുഖ്യാതിഥിയായെ ത്തിയത് msp കമാണ്ടെന്‍റ് അര്‍നോള്‍ഡ്സായിപ്പ്
ആയിരുന്നു ..
ചോറും പുളിങ്കറീം വരട്ടിയ ആടും കഴിച്ചിട്ട് അയാ ള്‍ കാദറിനോടായി പറഞ്ഞു...
''ഇറ്റ് ഈസ് റിയലീ നൈസ് മിസ്റ്റര്‍ കാഡര്‍ കുറ്റീ''.!!

By: Ashok kumar
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo