Slider

മാജിക് മഷ്റൂം...ലഹരി തേടുന്ന യുവത്വം

0

"എന്റെ പൊന്നു മോളെ നീ ഈ അമ്മയെ തനിച്ചാക്കി പോയല്ലോ...എനിക്കിനി ആരുണ്ട്
വേണ്ട നീയില്ലാത്ത ലോകം ഈ അമ്മയ്ക്കും
വേണ്ട"
മാളൂട്ടിയുടെ ജീവനറ്റ ശരീരത്തിൽ കെട്ടിപ്പിടിച്ചുള്ള
അനിതയുടെ കരച്ചിൽ കണ്ട് നിൽക്കാൻ
ആർക്കും കഴിയുന്നില്ല...അത്രമാത്രം ജീവനായിരുന്നു കുഞ്ഞു മാളൂട്ടിയെ അനിതയ്ക്ക്
സ്വന്തം മകളുടെ ജീവനറ്റ ശരീരം ഉമ്മറത്ത് കൊണ്ട് വന്ന് കിടത്തിയപ്പോഴും മുറിക്കകത്ത്
രാജീവൻ കിടന്നലറുകയായിരുന്നു...
അത് മകളെ ഓർത്തായിരുന്നില്ല...തനിക്ക്
കിട്ടാതെ പോകുന്ന ലഹരിയുടെ അനുഭൂതി
ഓർത്തായിരുന്നു....
അതേ ലഹരിക്ക് അടിമയാണിന്ന് രാജീവൻ
ചെറുപ്പത്തിൽ ഒരു തമാശയ്ക്കായി വലിച്ചു
തുടങ്ങിയ സിഗററ്റ് .....ഇന്നത് മയക്ക് മരുന്നിലെത്തി നിൽക്കുന്നു...
പ്രണയിച്ചു വിവാഹം കഴിച്ചവരാണ് അനിതയും
രാജീവും..ഉറ്റവരെ ഉപേക്ഷിച്ച് വന്ന അനിതയ്ക്ക്
ഒരു പരിധിക്കപ്പുറം രാജീവനെ ഉപദേശിക്കാൻ
പേടിയാരുന്നു....തന്നേയും മൂന്ന് വയസ്സ് മാത്രം
പ്രായമുള്ള മകളേയും രാജീവൻ ഉപേക്ഷിച്ചാൽ
പിന്നെ മരണം മാത്രമേ തന്റെ മുന്നിലുള്ളൂ
എന്നവൾ കരുതി
രാജീവന്റെ ലഹരി ഉപയോഗം വേണ്ടെന്ന് വെയ്ക്കാൻ ഒരുപാട് പ്രാവശ്യം അവൾ കരഞ്ഞ്
പറഞ്ഞതാണ്....അപ്പോഴൊക്കെയും രാജീവൻ
പറയുമായിരുന്നു...
"നിനക്കും മോൾക്കും.ഞാൻ എന്തിനെങ്കിലും
കുറവ് വരുത്തുന്നുണ്ടോ...ഇല്ലല്ലോ...
അപ്പോൾ പിന്നെ നീ ഈ കാര്യത്തിൽ ഇടപെടണ്ട.
എനിക്കത് ഇഷ്ടമല്ല"....
ശരിയാണ് അനിതയ്ക്കും മകൾക്കും ഉണ്ണാനും
ഉടുക്കാനുമുള്ളത് ആവശ്യത്തിൽ കൂടുതൽ
രാജീവൻ നല്കി..പക്ഷേ സ്നേഹം മാത്രം
നല്കാൻ മറന്നു...സിരകളിൽ ലഹരിയുമായി
അന്തിക്ക് വീടണയുന്ന അച്ഛനെ ഭയന്ന് മാളൂട്ടി
നേരത്തേ കിടന്നുറങ്ങും...
പകൽ വെളിച്ചത്തിൽ ആ കുഞ്ഞികണ്ണുകൾ
വിടർത്തി അവൾ അമ്മയുടെ കവിൾത്തടം
നോക്കും..തിണർത്ത പാടുകൾ അച്ഛന്റ
അമ്മയെ അടിച്ചതാണെന്ന് മനസ്സിലായെങ്കിലും
പലപ്പോഴും ചോദിക്കില്ല ആ കുരുന്ന്...
ഇന്നലെ ആ നശിച്ച ദിവസം. അനിത പുറത്ത്
തുണി അലക്കുന്ന സമയം...മാളൂട്ടി മുറിയിൽ
തനിച്ചാരുന്നു...അച്ഛൻ മറന്നു വെച്ച ബാഗ്
അവളുടെ ശ്രദ്ധയിൽപ്പെട്ടു... അവളത് തുറന്ന്
നോക്കിയപ്പോൾ ഒരു കവറിനുള്ളിൽ.തൊടിയിലെ പാഴ്മരത്തിൽകണ്ട പൂവ്....
അമ്മ ... അന്ന് അത് കൂൺ ആണ്...തിന്നുന്ന സാധനമാ എന്ന് പറഞ്ഞത് മാളൂട്ടി ഓർത്തു.
പിന്നൊന്നും ചിന്തിച്ചില്ല ആ കുരുന്ന്...
കവറിലുണ്ടായിരുന്ന ആ കൂൺ ഓരോന്നായി
തിന്നാൻ തുടങ്ങി...മധുരത്തിൽ ചാലിച്ച ആ
കൂണുകൾ തിന്നതോടെ.മാളൂട്ടിയുടെ ബോധം
പോയി......
ഏറെ നേരം കഴിഞ്ഞാണ് അനിത മുറിയിലേക്ക്
വന്നത്...ബോധമില്ലാതെ കിടക്കുന്ന മകളെ
കണ്ടവൾ അലറി കരഞ്ഞു...കരച്ചിൽ കേട്ട്
അയലത്തുള്ളവർ ഓടിക്കൂടി..പിന്നെയെല്ലാം
പെട്ടെന്നായിരുന്നു..പക്ഷേ ആശുപത്രിയിലെത്തിച്ച് മണിക്കൂറുകൾക്കകം
മാളൂട്ടി മരണത്തിന് കീഴടങ്ങി...
അമിതമായ അളവിൽ ലഹരി അകത്ത് ചെന്നത്
ആണ് മരണകാരണമെന്ന് ഡോക്ടർ പറഞ്ഞപ്പോ
ആദ്യം ആർക്കുമത് വിശ്വസിക്കാൻ കഴിഞ്ഞില്ല
പിന്നീട് മുറിയിൽ നടത്തിയ പരിശോധനയിലാണ്
തേനിൽ മുക്കിയ കൂണുകൾ കണ്ടെടുത്തത്...
ലഹരിയ്ക്കായി രാജീവൻ തിരഞ്ഞെടുത്ത
പുതിയ വഴിയായിരുന്നു വിഷ കൂണുകൾ..
മാജിക് മഷ്റൂം എന്ന പേരിൽ അറിയപ്പെടുന്ന
ഈ വിഷകൂൺ കഞ്ചാവിനേക്കാൾ ലഹരി
കൂടിയതാണ്...ഈ കൂൺ ശരീരത്തിൽ എത്തിയാൽ പത്ത് മണിക്കൂർ വരെ ഇതിന്റെ
ലഹരി നിലനിൽക്കും..തലച്ചോറിനും നാഡിവ്യൂഹത്തിനും വലിയ തകരാറാണിവ
ഉണ്ടാക്കുന്നത്...
മാളൂട്ടിയുടെ കുരുന്ന് ശരീരത്തിന് ഇത് താങ്ങാവു
ന്നതിലും അധികമായിരുന്നു..രാജീവന്റെ ഈ
ലഹരി ഉപയോഗം ഒന്നുമറിയാത്ത ആ കുരുന്ന്
ജീവനാണ് കവർന്നെടുത്തത്...
അടിപതറുന്ന ...നേർവഴിതെറ്റുന്ന ഒരു യുവ
തലമുറ നമുക്ക് വേണോ...ലഹരി തേടി
യുവതലമുറ ഇന്ന് ചെന്നെത്തി നിൽക്കുന്നത്
മാജിക് മഷ്റൂം എന്ന വിഷകൂണിലാണ്...
പലരും കൂൺ ആണെന്ന് വിചാരിച്ച് മക്കളോ
ഉറ്റവരോ ഒക്കെ ഉപയോഗിക്കുന്നത് കാണുമ്പോൾ വിലക്കാറില്ല...
ഓർക്കുക....മാജിക് മഷ്റൂം എന്ന പേരിൽ
അറിയപ്പെടുന്ന ലഹരി നുരയുന്ന വിഷ കൂണുകൾ
ആണിവ...
നാടിന് നന്മ ചെയ്യാനുള്ളതാവണം യുവത്വം..ലഹരിക്ക് അടിമപ്പെടുന്നതാവരുത്....
(മാജിക് മഷ്റൂം എന്ന പേരിൽ അറിയപ്പെടുന്ന
വിഷകൂൺ ഇന്ന് ലഹരിക്കായി വൻ തോതിൽ
ഉപയോഗിക്കുന്നു എന്നൊരു.വാർത്തയാണ്
ഞാനിതിവിടെ എഴുതാൻ കാരണം)
By......RemyaRajesh
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo