ഞാൻ വിശുദ്ധൻ
ഞാൻ മാത്രം വിശുദ്ധൻ
അതിവിശുദ്ധൻ
നിങ്ങളെല്ലാം അശുദ്ധർ
തൊടരുതെന്നെ നിങ്ങൾ
അശുദ്ധമാക്കരുതെന്നെ
ഞാനാണ് ശരി
ഞാൻ മാത്രം ശരി
നിങ്ങളെല്ലാം തെറ്റുകാർ
ഞാൻ മാത്രം വിശുദ്ധൻ
നിങ്ങളെല്ലാം പാപികൾ.
ഞാൻ മാത്രം വിശുദ്ധൻ
അതിവിശുദ്ധൻ
നിങ്ങളെല്ലാം അശുദ്ധർ
തൊടരുതെന്നെ നിങ്ങൾ
അശുദ്ധമാക്കരുതെന്നെ
ഞാനാണ് ശരി
ഞാൻ മാത്രം ശരി
നിങ്ങളെല്ലാം തെറ്റുകാർ
ഞാൻ മാത്രം വിശുദ്ധൻ
നിങ്ങളെല്ലാം പാപികൾ.
ഞാൻ വിശുദ്ധൻ
അതിവിശുദ്ധൻ
ചുങ്കക്കാരനും വേശ്യയും -
എനിക്കറപ്പും അശുദ്ധിയും.
സമറിയക്കാരനെനിക്ക് -
തൊട്ടുകൂടാത്തവൻ.
വേദത്തിന്നുപമകളെനിക്കു -
പഴങ്കഥകൾ.
മഗ്ദലനവും സക്കായി -
യുമെനിക്ക് കൊടുംപാപികൾ.
അതിവിശുദ്ധൻ
ചുങ്കക്കാരനും വേശ്യയും -
എനിക്കറപ്പും അശുദ്ധിയും.
സമറിയക്കാരനെനിക്ക് -
തൊട്ടുകൂടാത്തവൻ.
വേദത്തിന്നുപമകളെനിക്കു -
പഴങ്കഥകൾ.
മഗ്ദലനവും സക്കായി -
യുമെനിക്ക് കൊടുംപാപികൾ.
ഞാൻ വിശുദ്ധൻ
അതിവിശുദ്ധൻ
ഒരു കഴുകനുമാണുഞാൻ.
ദൂരക്കാഴ്ചയുള്ള കഴുകൻ
കൂർത്ത ചുണ്ടുള്ളവൻ
ബലിഷ്ഠമാം കാലുള്ളവൻ
എന്റെ ലക്ഷ്യം ദൂരെയുള്ള -
ളിഞ്ഞ ശവങ്ങൾ.
കൊത്തിക്കീറിപ്പശിയടക്കും ഞാൻ
എന്നാലും ഞാൻ വിശുദ്ധൻ.
അതിവിശുദ്ധൻ
ഒരു കഴുകനുമാണുഞാൻ.
ദൂരക്കാഴ്ചയുള്ള കഴുകൻ
കൂർത്ത ചുണ്ടുള്ളവൻ
ബലിഷ്ഠമാം കാലുള്ളവൻ
എന്റെ ലക്ഷ്യം ദൂരെയുള്ള -
ളിഞ്ഞ ശവങ്ങൾ.
കൊത്തിക്കീറിപ്പശിയടക്കും ഞാൻ
എന്നാലും ഞാൻ വിശുദ്ധൻ.
ഞാൻ വിശുദ്ധൻ
അതിവിശുദ്ധൻ
നല്ലൊരു വാൽസ്യായനുമാണുഞാൻ.
നിന്റെ നാരികളെനിക്കുള്ളത്
നിന്റെ കന്യകളെനിക്കുള്ളത്
വിധവകളെ നിഷ്ക്കരുണം ഭോഗിക്കു -
മെങ്കിലുമവരുടെ വീടുകൾ വിഴു -
ങ്ങുന്ന ഞാൻ വിശുദ്ധൻ.
അതിവിശുദ്ധൻ
നല്ലൊരു വാൽസ്യായനുമാണുഞാൻ.
നിന്റെ നാരികളെനിക്കുള്ളത്
നിന്റെ കന്യകളെനിക്കുള്ളത്
വിധവകളെ നിഷ്ക്കരുണം ഭോഗിക്കു -
മെങ്കിലുമവരുടെ വീടുകൾ വിഴു -
ങ്ങുന്ന ഞാൻ വിശുദ്ധൻ.
ഞാൻ വിശുദ്ധൻ
അതിവിശുദ്ധൻ
ചിലപ്പോളന്ധനുമാണുഞാൻ
ഒട്ടിയ വയറുകൾ കാണുകില്ല
അന്യദുഃഖങ്ങളും കാണുകില്ല
തെരുവുകളുമെനിക്ക് കാണുകില്ല
എന്നയല്പക്കവും കാണുകില്ല
കണ്ണീരുമെനിക്ക് കാണുകില്ല.
അതിവിശുദ്ധൻ
ചിലപ്പോളന്ധനുമാണുഞാൻ
ഒട്ടിയ വയറുകൾ കാണുകില്ല
അന്യദുഃഖങ്ങളും കാണുകില്ല
തെരുവുകളുമെനിക്ക് കാണുകില്ല
എന്നയല്പക്കവും കാണുകില്ല
കണ്ണീരുമെനിക്ക് കാണുകില്ല.
ഞാൻ വിശുദ്ധൻ
അതിവിശുദ്ധൻ
ചിലപ്പോൾ ചെകിടനുമാണുഞാൻ
രോധനങ്ങളെനിക്ക് കേൾക്കുകില്ല
ആർത്തനാദങ്ങളും കേൾക്കുകില്ലാ -
ത്ത ഞാൻ വിശുദ്ധൻ.
അതിവിശുദ്ധൻ
ചിലപ്പോൾ ചെകിടനുമാണുഞാൻ
രോധനങ്ങളെനിക്ക് കേൾക്കുകില്ല
ആർത്തനാദങ്ങളും കേൾക്കുകില്ലാ -
ത്ത ഞാൻ വിശുദ്ധൻ.
ഞാൻ വിശുദ്ധൻ
അതിവിശുദ്ധൻ
ന്യായാധിപനുമാണുഞാൻ
വിധിക്കും നിഷ്ക്കരുണം,
നിങ്ങളെ ഞാൻ
ദയയില്ലെനിക്ക്.
എന്റെ കണ്ണുകൾ ചോപ്പുനിറം
എന്റെ ശരികൾ, ശരികൾ
ശിക്ഷിക്കും നിങ്ങളെ ഞാൻ -
എതിർവാദമുയർത്തിയാൽ.
എന്റെ ശരികൾ, എന്റെ ശരികളായ -
ഞാൻ വിശുദ്ധൻ.
=================================
അതിവിശുദ്ധൻ
ന്യായാധിപനുമാണുഞാൻ
വിധിക്കും നിഷ്ക്കരുണം,
നിങ്ങളെ ഞാൻ
ദയയില്ലെനിക്ക്.
എന്റെ കണ്ണുകൾ ചോപ്പുനിറം
എന്റെ ശരികൾ, ശരികൾ
ശിക്ഷിക്കും നിങ്ങളെ ഞാൻ -
എതിർവാദമുയർത്തിയാൽ.
എന്റെ ശരികൾ, എന്റെ ശരികളായ -
ഞാൻ വിശുദ്ധൻ.
=================================
(സമൂഹത്തിലെ വിശുദ്ധർക്ക് വേണ്ടി സമർപ്പിക്കുന്നു )
ബിനു കല്ലറക്കൽ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക