Slider

തിരുശേഷിപ്പുകൾ...

0

1990- ശ്രീലങ്കയിൽ നാശംവിതച്ച് യുദ്ധം നടക്കുന്ന സമയം. അനവധിമനുഷ്യജീവനുകൾ മരിച്ച് വീണു.അംഗഭംഗം വന്നവർ വെറെ ,വസ്ത്രവും ,ആഹാരവുമില്ലാതെ കയ്യിൽ കിട്ടിയതുമായ് പാലായനം ചെയ്യുന്നവർ.
എങ്ങും വെടിമരുന്നിന്റെ ഗന്ധം.
ആശുപത്രികളിൽ ചോരക്കളം തീർത്ത് പിടയുന്ന ജീവനുകൾ.
എങ്ങും മുറവിളികൾ..
അർത്തനാദങ്ങൾ..
വേലുപിള്ള പ്രഭാകരന്റെ നേതൃത്തത്തിലുള്ള LTTക്കാർ സർക്കാരിനോട് ഉള്ള പക തീർക്കാൻകൊന്നോടുക്കുന്നത് സാധരക്കാരായ മനുഷ്യരെയും .എന്തിനും മടിക്കാത്ത ക്രുരനായ നേതാവാണ് പ്രഭാകരൻ.രണ്ട് ഭാഗത്തും നാശനഷ്ടങ്ങൾ വിതറി യുദ്ധം നീണ്ടു..
യുദ്ധം തുടങ്ങുന്നതിന് ഒരു വർഷം മുൻപ്.
2- 4 -1989.
അമ്പാറ ജില്ലയിലെ മട്ടക്കളപ്പ് എന്ന മനോഹര ഗ്രാമം..
കൂലിപ്പണിക്കാരനായ അബുവിന്റെ വീട്ടിൽ ശോകം നിറഞ്ഞ സന്തോഷം.
അബുവിന്റെ രണ്ടാമത്തെ മകൻ സജീർ [എന്ന ഞാൻ ]പട്ടാളത്തിൽ ചേരാൻ പോകുന്ന ദിവസം.
മുത്തമകൻ ഒരു വർഷം മുൻപ് ഒരപകടത്തിൽ മരിച്ചു.. ആ ദു:ഖത്തിൽ നിന്നും കരകേറും മുൻപ് ഇതാ രണ്ടാമത്തെ മകനും പോകുന്നു. നാടിനെ സേവിക്കാൻ. എന്റെ ഏക്കാലത്തെയും ഉള്ള ഒരാഗ്രഹമാണ്. പട്ടാളത്തിൽ ചേരുക എന്നത്. എന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു.അബുവിന്റെ ഭാര്യ [ എന്റെ ഉമ്മ]ഫാത്തിമ എന്ന പാത്തുമ്മ തലയിലെ തട്ടം കൊണ്ട് കണ്ണീർ തുടയ്ക്കുന്നു.. മകനെ എങ്ങനെ പരിഞ്ഞിരിക്കും..?
ബന്ധുക്കളും ,കൂട്ടുകാരുമായ്കുറച്ച് ആളുകൾ ആ വീട്ടിൽ കൂടിയിട്ടുണ്ട്.
എല്ലാവരും അന്വക്ഷിക്കുന്നു..
"സജീർ എവിടെ?"
ആ സമയം ഞാൻ എന്റെ കാമുകിയോട് യാത്ര പറയുക ആയിരുന്നു..
മൗനത്തിൽ കണ്ണീർ തുളുമ്പുന്ന നിമിഷങ്ങൾ..
നാല് വർഷത്തെ പ്രണയം.
ഷെറിനാ എന്റെ പ്രാണനാണ്.
ഒരു ദീർഘ ആലിംഗനത്തിൽ നിന്നും വേർപെട്ട് ഷെറീനാ നടന്ന് പോകുമ്പോൾ എന്റെ മാറിലും.അവളുടെ കസവിന്റെ തട്ടത്തിലും കണ്ണീർ വീണ് നനഞ്ഞിരുന്നു.
MTC 7 ബറ്റാലിയൻ കൂർനാഗല
ജഫ്ന.
പട്ടാളത്തിലെ പരിശീലനം കഠിനമായിരുന്നു.
പരിശീലനം കഴിഞ്ഞ ഉടൻ നിയമനം ലഭിച്ചത് ക്ലിനോച്ചി വനമേഖലക്കടുത്ത ഒരു ക്യാമ്പിൽ.
നിയമിതനായ് രണ്ട് ദിവസം കഴിഞ്ഞപ്പോൾ യുദ്ധം ആരംഭിച്ചു..
എന്നെ കൂടാതെ അമ്പത്പട്ടാളക്കാർ വെറെയും ഉണ്ടായിയിരൂന്നു.
രണ്ട് മാസം കഴിഞ്ഞു..
സന്തോഷം തോന്നുന്നു.
LMG തോക്കും കൊണ്ട് നടക്കുക എന്നത് ചില്ലറ കാര്യമാണോ ?സിനിമയിലല്ലെ കണ്ടിട്ടുള്ളൂ.
രാജ്യത്തിന്റെ പല ഭാഗത്തും നിന്നും പല വാർത്തകളും. വരുന്നുണ്ട്.
ഒരു നാൾ വൈകുന്നേരം വെടി ശബ്ദം കേട്ടു..
എല്ലാവരും ജാഗരൂകരായ്.ക്യാപിനു ചുറ്റും വലയം തീർത്തു.
ഒരു കൂട്ടം LTT ക്കാർ ആണ്..
എങ്ങും വെടി ശബ്ദം.. LMG, യുടെയും
AK 47 ന്റെ ഗർജ്ജനം. മാത്രം..
എവിടെ നിന്ന് ആരാണ് വെടിവെയ്ക്കുന്നതറിയാതെ ലക്ഷ്യമില്ലാതെ വെടിയുതിർത്തു കൊണ്ടൊയിരുന്നു..
പുകമറ കവചംതീർത്ത കോട്ട തകർന്നു. അവസാനം കുറെ പേർ കീഴടങ്ങി.
ജീവനിൽ കൊതി കൊണ്ടായിരുന്നു..
പക്ഷെ..
പ്രതീക്ഷകൾ തെറ്റിച്ച് കൊണ്ട്. നിരായുധരായ അവരെ നിഷ്ക്കരുണം വെടിവച്ച് കൊന്നു. എതിർത്ത് കൊണ്ട് കീഴടങ്ങാൻ മടി കാണിച്ച ഞങ്ങളെ അവസാനം അവർ കീഴടക്കി.
23 പേരെ .. തടവുകാരാക്കി.. നഗ്നരാക്കി. പിന്നിൽ കൈകൾ ചേർത്ത്ബന്ധിച്ചു.
ഞങ്ങളുടെ ക്യാപിൽ ഞങ്ങൾ തടവുകാരായ്.
ജീവൻ അവരുടെ കയ്യിൽ .. മരണം ഉറപ്പാക്കി..
ഞങ്ങളെ വച്ച് സർക്കാരുമായ് എന്തിനോ വേണ്ടി വിലപേശി കൊണ്ടിരന്നു.
പിന്നീടാണ് കാര്യം മനസ്സിലായത്.
പ്രഭാകരന്റെ കൂട്ടത്തിലെ 14 ആളുകൾ പോലീസ് പിടിയിലായ്.. അവരെ വിട്ട് കൊടുത്താൽ ഞങ്ങളെ വിട്ടയക്കാം എന്ന ഉപാധി മുന്നോട്ട് വച്ചു.
അങ്ങനെ ദിവസങ്ങൾ നീണ്ട് പോയ്..
കൊടും ക്രൂരതയുടെ നാളുകളായിരുന്നു.അത്.
LTTക്കാരിൽ ഒരാൾ വന്ന് നഗ്‌നരായ ഞങ്ങളെ കത്തി കൊണ്ട് മുറിവുകൾ ഉണ്ടാക്കും ചോര ചീറ്റുന്ന ആ മുറിവിൽ പിന്നാലെ വരുന്ന ആൾ മുളകും, ഉപ്പും ചേർത്തമിശ്രിതം പുരട്ടും.
പ്രാണൻ പോകുന്ന വേദന ചിലർ കടിച്ചമർത്താൻ ശ്രമിക്കും.പക്ഷെ സാധിക്കില്ല.
ദൈവത്തിനെ വിളിച്ച് പോകും. ഭക്ഷണവും ,വെള്ളവും ഇല്ലാതെ പത്ത് നാളുകൾ കഴിഞ്ഞു.
ഒടുവിൽ സർക്കാർ LTT മുന്നോട്ട് വച്ച ആവിശ്യം അംഗികരിച്ചു.
വീണ്ടും ജീവൻ തിരിച്ച് കിട്ടിയ സന്തോഷം.
പ്രത്യാശയുടെ വെളിച്ചം വീശി.
അങ്ങനെ ആ ദിവസം വന്നു ചേർന്നു.
ഉച്ചകഴിഞ്ഞപ്പോൾ പെട്ടെന്ന് സാക്ഷാൽ പ്രഭാകരൻ ഞങ്ങളുടെ ക്യാമ്പിലേയ്ക്ക് കടന്നു വന്നു.
കൂട്ടാളികളുമായ് സംസാരിക്കുന്നത് കണ്ടു.കണ്ണിൽ ചോരയില്ലാത്തവൻ എന്ന് ഒറ്റനോട്ടത്തിലെ അറിയാൻ കഴിയും.സാധരണക്കാരന്റെ വേഷം.
മുഖത്തെ മുറിവിന്റെ കലകൾ...
എന്താണ് സംസാരിക്കുന്നത് എന്ന് ഞങ്ങൾക്ക് കേൾക്കാൻ പറ്റുമായിരുന്നില്ല..
പക്ഷെ അവസാനം ഒന്ന് മാത്രം കേട്ടു.
" എല്ലാത്തിനെയും സുട്ടിട് "
അതിന് ഒരു കാരണം ഉണ്ടായിരുന്നു. 14 LTT ക്കാരെയുംകൊണ്ട് വന്ന പാട്ടാള വാഹനത്തിന്റെ മുന്നിൽ അകമ്പടി വന്ന വാഹനത്തിന് നേരെ മറ്റ്LTTക്കാർ ബോംബെറിഞ്ഞു.. ആ വാഹനവും അതിൽ ഉണ്ടായിരുന്ന എട്ട് പട്ടാളക്കാരും കൊല്ലപ്പെട്ടു..
അതിൽ ക്ഷുഭിതരായ പിന്നാലെ വന്ന വാഹനത്തിലെ പട്ടാളക്കാർ തടവുകാരായ 14 LTTക്കാരെയും വെടിവച്ച് കൊന്നു..
അതിന്റെ പ്രതികാരം തീർക്കുകയാണ്.
4 പേർ ഒഴികെ ബാക്കി എല്ലാLTTക്കാരുംപ്രഭാകരനോടൊപ്പം പോയി.
ഞങ്ങൾ 23 പേരും മരണം മുന്നിൽ കണ്ടു..
ഞങ്ങളുടെ കെട്ടുകൾ അവർ അഴിച്ചുമാറ്റി.
എന്നിട്ട് ഞങ്ങൾക്ക് ഓരോരുത്തർക്കും പാകത്തിനുള്ള കുഴിയെടുക്കാൻ ആക്ഞ്ജാപിച്ചു.
തോക്കു ചുണ്ടിനിൽക്കുന്ന അവർക്ക് മുന്നിൽ ഞങ്ങൾ ഞങ്ങളുടെ കുഴിമാടം ഒരുക്കി.
എന്റെ ഖബറും ഞാൻ വെട്ടി..
അത് കഴിഞ്ഞ് കൈകൾ പിന്നിൽ കെട്ടി അ കുഴിക്കരുകിൽ നിരന്ന് നിൽക്കാൻ പറഞ്ഞു.
മരണം അടുത്ത് കഴിഞ്ഞു.
വെടി ശബ്ദം മുഴങ്ങി .. വെടിയേറ്റ്
ഓരോരുത്തരായ് ആ കുഴിയിലേയ്ക്ക് പിടഞ്ഞ് വീണുകൊണ്ടിരുന്നു. എന്റെ അടുത്ത് ഇനി രണ്ട് പേർ മാത്രം. അത് കഴിഞ്ഞാൽ എന്റെ ഊഴം.
കണ്ണുകൾ ഇറുക്കി അടച്ച് മരണത്തെ പൂകാൻ ഒരുങ്ങി.പെട്ടന്ന് ആകാശത്ത് പട്ടാളത്തിന്റെ ഹെലികോപ്ടർ പ്രത്യക്ഷപെട്ടു.
LTT ക്കാർക്ക് നേരെ വെടിവപ്പും തുടങ്ങി..
2 പേർ വീണു.. പക്ഷെ ബാക്കി യുള്ളവർ വീണ്ടും ഞങ്ങളെ വെടിവയ്ക്കാൻ ശ്രമിച്ച് കൊണ്ടെയിരുന്നു. ഈ സമയം ഞങ്ങൾ ബാക്കിയുള്ളവർ ജീവനും കയ്യിൽ പിടിച്ച്ഓടി.. ഓടി ഞങ്ങൾ കാട്ടിലാണ് എത്തിപെട്ടത്
.3 പേർ മാത്രം ബാക്കിയായ്..
അവശരായിരുന്നു ഞങ്ങൾ.
കാട് ഞങ്ങൾക്ക് വീടായ്.
കാട്ടരുവിയിലെ വെള്ളവും.
പച്ചിലയും ,പഴങ്ങളും കഴിച്ച് അഞ്ച് നാൾ..
ആകെ ആശ്വാസം ജീവൻ ഉണ്ടെന്നത് മാത്രം.
ആറാം നാൾ ഞങ്ങൾ കാട് വിട്ടു നാട്ടിലേയ്ക്കിറങ്ങി.. ഗ്രാമീണർ എല്ലാം സകലതും ഉപേക്ഷിച്ച് പലായനം ചെയ്തിരുന്നു. ആദ്യം കണ്ട ഒഴിഞ്ഞ വീട്ടിൽ കയറി നാണം മറയ്ക്കാനുള്ള വസ്ത്രങ്ങൾ കണ്ടെത്തി .എന്നിട്ട് നടപ്പ് തുടങ്ങി..
ദൂരെ ഒരു ക്ഷേത്രം കണ്ടു.
അവിടുത്തെ പ്രസാദം മാ യി രു ന്നു.. രണ്ട് ദിവസം ഞങ്ങളുടെ ഭക്ഷണം.
യുദ്ധത്തിന്റെ ഭീകരത ഞങ്ങൾ നേരിൽ കണ്ടു..
നടന്ന് ഞങ്ങൾ ഗ്രാമവാസികൾ ഉള്ള സ്ഥലത്തെത്തി. ഞങ്ങളുടെ വസ്ത്രധാരണം കണ്ടായിരിക്കും. പോലീസ് ഞങ്ങളെ വളഞ്ഞു..
ഞങ്ങൾ പറഞ്ഞതൊന്നും അവർ വിശ്വസിച്ചില്ല.
ആ ക്യാപിലെ എല്ലാവരും കൊല്ലപെട്ടു എന്ന് തറപ്പിച്ച് പറഞ്ഞു.
ഞങ്ങൾ LTTക്കാർ ആണെന്ന് തന്നെ അവർ വിശ്വസിച്ചു. അവസാനം പോലീസുകാരിൽ ഒരാൾ.. കൊളബോ ഹെഡ്‌കോർട്ടെഴ്സുമായ് ബന്ധപ്പെട്ടു.അവരുമായ് ഞങ്ങൾ സംസാരിച്ചു.
ഞങ്ങളുടെ രഹസ്യ നംബർ പറഞ്ഞു.
15നിമിഷം കഴിഞ്ഞപ്പോൾ ഒരു ഹെലികോപ്ടർ അവിടെ എത്തി.. ഞങ്ങളുമായ് ഹെഡ്കോർട്ടെഴ്സിലേയക്ക്.
അവിടെ എത്തി അന്ന് തന്നെ വീട്ടിലേയ്ക്ക് വിളിച്ചു..
ഫോൺ എടുത്തത് ഉമ്മാ ആയിരുന്നു.
" ഉമ്മാ."
എന്റെ ശബ്ദം കേട്ടുവോ?
വീണ്ടും.
" ഉമ്മാ ഞാനാ സജീർ "
അപ്പുറത്ത് എന്തെക്കെയോ ശബ്ദം കേൾക്കുന്നു..
"എന്റെ പൊന്നുമോനെ"...
ഉമ്മാ കരയുക ആയിരുന്നു.
പെട്ടെന്ന് വാപ്പായുടെ ശബ്ദം കേട്ടു..
" സജീറാണോടാ ".
"അതെ വാപ്പാ "
നീണ്ട നിശബ്ദത.
"ഹലോ "...
പക്ഷെ അപ്പുറം ഫോൺ കട്ടായിരുന്നു.
രണ്ട് ദിവസം കഴിഞ്ഞാ നാട്ടിൽ എത്തിയത്.
കാര്യങ്ങൾ എല്ലാം അറിഞ്ഞത് അപ്പോഴാ.
സജീറെന്ന എന്റെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞിരുന്നു.
എല്ലാവരും ഞാൻ മരിച്ചു പോയ് എന്നു വിശ്വസിച്ചിട്ടും വിശ്വസിക്കാത്ത ഒരാൾ ഉണ്ടായിരുന്നു.അത് എന്റെ പൊന്നുമ്മ ആയിരുന്നു..
" അവൻ മരിച്ചിട്ടില്ല. അവൻ വരും."
എന്ന് എപ്പോഴും പ്രാർത്ഥിച്ച് കൊണ്ടിരുന്നു. ആ പാവം.
ആ പ്രാർത്ഥന ആണോ എന്റെ ജീവൻ കാത്തത് ?
അടുത്ത ദിവസം എന്റെ ഷെറീനയെ കാണാൻ പോയ്.
" നിങ്ങളെ ഇനി പഴയ പോലെ കാണാൻ പറ്റില്ല "
"അതെന്താ "?
" നിങ്ങളെ ഇനി ഒന്നിനും കൊള്ളില്ല എന്ന് എന്റെ ഉമ്മാ പറഞ്ഞു ".
ഒന്നും സംഭവിക്കാത്ത പോലെ അവൾ നടന്ന് മറഞ്ഞു..
സത്യം ആയിരുന്നു അത്
"ഇനി എന്നെ ഒന്നിനും കൊള്ളില്ല.. "
-------------------
[അവസാനിച്ചു ]
സ്നേഹത്തോടെ..
നിസാർ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo