Slider

വാട്സ് ആപ്പ്

0

ഭർത്താവിന്റെ കാൽ പെരുമാറ്റം കേട്ടപ്പോൾ വാട്സ് ആപ്പ് ചാറ്റ്‌ നിർത്തി ഭാര്യ പ്രസന്നവതിയായി ഭർത്താവിനെ വീട്ടിലേക്ക് ആനയിച്ചു. ഭർത്താവ് ജോലി തിരക്കിന്റെ പിരി മുറുക്കത്തിൽ കിടക്കയിലേക്ക് ചാഞ്ഞു. ഭാര്യ വീണ്ടും ഒളിച്ച് വാട്ട്‌സ് ആപ്പ് ചാറ്റിംഗ് തുടർന്നു. മുഖം കഴുകാനായി ഭർത്താവ് വന്നപ്പോൾ ഭാര്യ വീടിന്റെ മുകളിലത്തെ നിലയിലേക്ക് പതുങ്ങി. ജനാലയുടെ കർട്ടനിൽ വിരലോടിച്ചും, ഇടയ്ക്ക് കർട്ടന്റെ തുമ്പ് കെട്ടുകയും, അഴിക്കുകയും, കടിക്കുകയും ചെയ്ത് കൊണ്ട് ഭാര്യ ചാറ്റിംഗ് തുടർന്നു. ഭാര്യയുടെ ഇടതു തോളിൽ കൈ വെച്ച് പയ്യെ തന്നിലേക്ക്തിരിച്ച് ഫോണ്‍ വാങ്ങി ചാറ്റ് ചെയ്ത ആളിന്റെ നമ്പറിലേക്ക് കോൾ ചെയ്ത് ഭർത്താവ് സംസാരിക്കുന്നു.
"ഞാൻ ഭർത്താവ് യു .ഡി ക്ലാർക്കായി വില്ലേജ് ഓഫീസിൽ വർക്ക്‌ ചെയ്യുന്നു. വീട് വെയ്ക്കാനായി 6 ലക്ഷം രൂപ ലോണെടുത്തിട്ടുണ്ട്. മുടക്കമില്ലാതെ അടക്കുന്നുണ്ട്. ഒരു ഹീറോഹോണ്ടാ സപ്ലെൻഡർ ബൈക്കുണ്ട്. വല്ലപ്പോഴും രണ്ട് ലാർജ് കഴിയ്ക്കും. ഇടയ്ക്ക് ഭാര്യയെ സിനിമയ്ക്കും,ഷോപ്പിങ്ങിനും കൊണ്ട് പോകും. വർഷത്തിൽ ഒരിക്കൽ മൂന്ന് ദിവസത്തെ ടൂറിന് പോകും. ഇടയ്ക്ക് ഭാര്യയുടെ വീട്ടിലും പോകും. ചില സൗന്ദര്യ പ്പിണക്കങ്ങളും ഇടയ്ക്കുണ്ടാകും.നിങ്ങൾ കല്യാണം കഴിച്ച ആളാണെങ്കിൽ വിവാഹ മോചനത്തെകുറിച്ച് ചിന്തിച്ച് തുടങ്ങുക. നിങ്ങൾ കല്യാണം കഴിക്കാത്ത ആളാണെങ്കിൽ കല്യാണം കഴിഞ്ഞ് ജീവിതവുമായി ആഞ്ഞു നടക്കുമ്പോൾ മനസ്സിലാക്കി കൊളളും."
സംസാരം നിർത്തി ഭർത്താവ് ഫോണ്‍ ഭാര്യയുടെ കൈയിൽ ഏൽപ്പിച്ച് താഴത്തെ നിലയിലേക്ക് നടന്നിറങ്ങി.
- പ്രജി.PK
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo