ഇന്‍ഡസ്ട്രിയല്‍ ട്രൈനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിയ്ക്കാന്‍ പോകുന്ന കാലം. വീട്ടില്‍നിന്നും ഇറങ്ങുന്നതിനുമുമ്പ് രണ്ട് യാത്രപറച്ചിലുകള്‍ പതിവാണ്.
"അമ്മോ... ഞമ്മള് എറങ്ങ്യാട്ടോ...."
അപ്പോള്‍ അമ്മയുടെ വക പൊതിച്ചോറ് ബാഗില്‍ ഇടംപിടിക്കും. അമ്മയുടെ കണക്കുപ്രകാരം മാര്‍ക്കറ്റില്‍ കിട്ടുന്ന ടിഫിന്‍ബോക്സുകള്‍ക്കൊക്കെ വളരെ ചെറുപ്പമാണ്.
അടുത്ത യാത്രപറച്ചില്‍ അച്ഛനോടാണ്. വട്ടച്ചെലവിനായി പത്തുരൂപ തരുന്ന പതിവുണ്ട്. അന്ന് ഞാന്‍ യാത്രപറയുന്നതിനുമുമ്പേ അച്ഛന്‍ എന്നോട് ചോദിച്ചു
''നിന്‍റേല് രണ്ട് ഉര്‍പ്പ്യണ്ടോ.....?"
ഒരുകെട്ട് കെഎം ഫോട്ടോ ബീഡിയ്ക്ക് അന്ന് രണ്ട് രൂപ വിലയാണ്.
അച്ഛനെ വെട്ടിച്ചും പറ്റിച്ചും പല നിറത്തിലും, പല വലുപ്പത്തിലുമുള്ള നോട്ടുകള്‍ ഞാന്‍ അടുക്കിവച്ചിട്ടുണ്ട്. അന്ന് അതിലൊന്ന് അച്ഛന് കൊടുക്കാതെപോയ ഞാനെത്ര ക്രൂരനാണെന്ന് എനിക്കു മനസിലായത് പിന്നീടാണ്......
കുറേ കാലത്തിന് ശേഷം.
By: ramesh parappurath

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക