എന്നിലെ എന്നെ അറിഞ്ഞവനാണ് എന്റെ സുഹൃത്ത് മണി..
എന്റെ ദു:ഖങ്ങൾ അവന്റെയും ആയിരുന്നു.
എന്റെ ചിരിയിൽ അവൻ സന്തോഷിച്ചിരുന്നു..
പക്ഷെ-
അവനെ എനിക്കിത് വരെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല..
അവൻ എപ്പോ ?എന്ത് ചെയ്യും ?എന്ന് എന്നെ പോലെ ആർക്കും മുൻകൂട്ടി അറിയാൻ പറ്റില്ല.
ഒരു പ്രത്യേക സ്വഭാവം.
മറ്റ് കൂട്ടുകാർക്കിടയിൽ ഞങ്ങൾക്കൊരു ഓമനപ്പേരുണ്ട് "ജമ്പനും, തുമ്പനും ".
എപ്പോ നോക്കിയാലും ഞങ്ങൾ ഒന്നിച്ചായിരുന്നു.
മറ്റ് കൂട്ടുകാരുമായ് ചില സമയം മണിയെ കൂട്ടാതെ കള്ള് ഷാപ്പിൽ പോകും [ ചെത്ത് കള്ള് ആരോഗ്യത്തിന് നല്ലത് ]
ആ സമയം കൃത്യമായ് അവന്റെ ഫോൺ വരും. ഞാൻ ഓടി ഷാപ്പിനു വെളിയിൽ എത്തും.. അല്ലെങ്കിൽ അവന് മനസ്സിലാകും..
"അളിയാ എവിടാ " അവന്റെ ചോദ്യത്തിന്

"വീട്ടിലുണ്ടെടാ " എന്ന് നിഷ്ക്കളങ്കനായ് മറുപടി പറയും.
"പിന്നെ വീട്ടിൽ ,ഷാപ്പിലല്ലെടാ നാറി നീ "
പിന്നെ ഞാനായ് സത്യം തുറന്നു പറയും.. ഇതെല്ലാം
എങ്ങിനെ ഇത്ര കൃത്യമായ് ഇവൻ അറിയുന്നു ?

എന്ന ചോദ്യത്തിന് കഴിഞ്ഞ ദിവസമാണ് ഉത്തരം കിട്ടിയത്. ഞാൻ ഒരു ഗ്ലാസ് അടിച്ചാലും ,പത്ത് ഗ്ലാസ് അടിച്ചാലും എന്റെ നാക്ക് കുഴഞ്ഞ സംസാരം പെട്ടെന്ന് അവന് മനസ്സിലാകും.
അതായിരുന്നു മണി.
ഒരു നാൾ റോഡിലൂടെ നടന്ന് പോകുകയായിരുന്ന ഒരു പെൺകുട്ടിയെ ചൂണ്ടി.. അടുത്തിരുന്ന ഒരു പയ്യനോട് അവളുടെ സൗന്ദര്യം വർണ്ണിച്ചു..
"കൊള്ളാം അല്ലെ "
ആ പെൺകുട്ടിയുടെ അങ്ങളയോട് ആണ് ഞാനിത് പറഞ്ഞതെന്ന് അപ്പോൾ എനിക്ക് മനസ്സിലായില്ല. കുറച്ച് കഴിഞ്ഞ് അവൻ പോയി ജിമ്മിൽ പോകുന്ന മൂത്ത സഹോദരനെയും കൂട്ടി വന്നപ്പോളാ മനസ്സിലായത്.
അന്തരീക്ഷത്തിൽ ഉയർത്തി നിർത്തിയത് മാത്രം ഓർമ്മയുണ്ട്.. പിന്നെ @@@@######
അടിയാണോ ? ഇടിയാണോ ? ഒന്നും അറിഞ്ഞില്ല.

ജോലി കഴിഞ്ഞ് വന്ന മണി കാര്യങ്ങൾ അറിഞ്ഞത് രാത്രി ആയപ്പോൾ ആണ്.
ജിമ്മന്റെ വീട്ടിൽ കേറി ജിമ്മനെ തല്ലി പരുവമാക്കി.കൂടെ ജിമ്മന്റെ തന്തയുടെ കരണത്ത് ഒന്ന് കൊടുത്ത് കൊണ്ട് ഒരു ഡയലോഗും.." മക്കളെ മര്യാദയ്ക്ക് വളർത്തണം".

ഇങ്ങനെയുള്ള മണി രാജ്യം കാക്കാൻ പട്ടാളത്തിൽ പോയപ്പോൾ ഞാൻ ഒറ്റയ്ക്കായ്. കുറച്ച് വർഷങ്ങൾ കഴിഞ്ഞപ്പോൾ .. ആ പണി ഉപേക്ഷിച്ച് ആശാൻ തിരിച്ച് പോന്നു..
മുൻ പട്ടാളക്കാരനായത് കൊണ്ട് ഒരു പ്രമുഖ ബാങ്കിലെ സെക്യൂരിറ്റി ഓഫീസറായ് ചുമതലയേറ്റു..
അങ്ങനെ പോകവെ ഒരു നാൾ അവന്റെ ഒരു സ്നേഹിതൻ ഒരു ലോൺ തരപ്പെടുത്തി കൊടുക്കാൻ അവനെ സമീപിച്ചു.
മണി ബാങ്ക് മാനേജരെ കണ്ട് സംസാരിച്ചു..
എല്ലാം ഭംഗിയാക്കി.
ജാമ്യക്കാരനായ് മണി ഒപ്പും ഇട്ടു.
കുറച്ച് മാസങ്ങൾ കഴിഞ്ഞപ്പോൾ ലോണെടുത്ത കൂട്ടുകാരൻ മാസ തവണ അടക്കാതെ അയി. അതോടെ
പാവം മണിക്ക് മാസ ശംബളം ഇല്ല..വീട്ടിൽ രണ്ട് കുട്ടികളും പട്ടിണി ..
, ഭാര്യയുടെ കുത്ത് വാക്ക് വെറെ,
രണ്ട് മൂന്ന് മാസം മണി സഹിച്ചു.. സഹികെട്ടപ്പോൾ എന്നെയും കൂട്ടി അവന്റെ വീട്ടിലെയ്ക്ക് നടന്നു.
ദേഷ്യം കൊണ്ട് മണി വിറയ്ക്കുന്നുണ്ടായിരുന്നു.
ഷർട്ടിന്റെ പിന്നിൽ പുറത്തേയ്ക്ക് തള്ളിനിൽക്കുന്ന വടിവാളിന്റെ പിടി.
ഒന്ന് ഉറപ്പ് മണി അവനെ വെട്ടി കൊല്ലും.
ഞാൻ രണ്ടാം പ്രതിയും ആകും.
എനിക്ക് പേടിയായ്..
പലതും പറഞ്ഞ് അവനെ പിന്തിരിപ്പിക്കാൻ നോക്കി. രക്ഷയില്ല.
ഇതിനിടയിൽ അവന്റെ വീട് എത്തിയിരുന്നു..
ചെറിയൊരു വീട്..

"ടാ സാജു " മണി ഗംഭീര ശബ്ദത്തിൽ അലറി..
അയൽ വീടുകളിൽ നിന്ന് കുറെ തലകൾ വെളിയിലേയ്ക്ക് വന്നു..
"ഇറങ്ങി വാടാ " വീണ്ടും മണി അലറി..

ഈ സമയം ഒക്കത്ത് ഒരു കുട്ടിയുമായ് ഒരു സ്ത്രി പുറത്തേയ്ക്ക് വന്നു..
പിന്നാലെ വെറൊരു പെൺകുട്ടിയും.
" സാജുവേട്ടൻ ഇവിടില്ല"
അവൾ മൊഴിഞ്ഞു.
"എവിടെ പോയ് "?..
മണിയുടെ സ്വരം വീണ്ടും പരുക്കനായിരിക്കുന്നു.
" ഗൾഫിലാ "
അന്തംവിട്ട് ഞങ്ങൾ നിന്നു. വിശ്വാസം വരാതെ ഞങ്ങൾ അവളെ നോക്കി..
ഞങ്ങൾ വന്ന കാര്യം അവളെ അറിയിച്ചു..
അവൾ പെട്ടെന്ന് ഒക്കത്തിരുന്ന കുഞ്ഞിനെ പിന്നിൽ തൂങ്ങി നിന്ന പെൺകുട്ടിയുടെ കയ്യിൽ കൊടുത്തിട്ട്.
ഞങ്ങളോട് അകത്തേയ്ക്ക് കടന്നിരിക്കാൻ പറഞ്ഞു.
അകത്തിരുന്ന ഞങ്ങളുടെ അടുത്ത് അവൾ വന്നു എന്നിട്ട് മണിയുടെ കാലിലേയ്ക്ക് വീണു..
അവൾ കരയുന്നുണ്ടായിരുന്നു.
മണി അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു.
" സാജുവേട്ടൻ ഗൾഫിലല്ല.ജയിലിൽ ആണ്.ലോണെടുത്തത് മകളുടെ ഓപ്പറേഷൻ നടത്തുന്നതിനായിരുന്നു.പല ജോലികളും ചെയ്തു.
ബാങ്കിലെ പൈസാ അടക്കുന്നതിനായ് ആദ്യമായ് ഒരു ചെറിയ മോഷണം ശ്രമം. അത് പോലീസ് പിടിച്ചു.. ഇവിടെ എല്ലാരോടും പറഞ്ഞിരിക്കുന്നത് ഗൾഫിലാന്നാ.. "
അവൾ കണ്ണീർ തുടച്ച് കൊണ്ട് തുടർന്നു.
"മണി ചേട്ടന്റെ അവസ്ഥ എനിക്ക് മനസ്സിലാകും.
പക്ഷെ ഞാൻ ഈ രണ്ട് കൊച്ചുങ്ങളെയും കൊണ്ട് എന്ത് ചെയ്യാൻ പറ്റും. മറ്റ് കടക്കാർ ചോദിക്കുന്നത് എന്റെ ഈ ശരീരം ആണ്.. " അവൾ സാരിത്തലപ്പിൽ മുഖം പൂഴ്ത്തി വിതുമ്പിക്കരഞ്ഞു.
"മണി ചേട്ടനറിയോ ?എന്റെ മക്കൾ നല്ലത് വല്ലതും കഴിച്ചിട്ട് നാളുകളായ്.. ഇളയ കുഞ്ഞിന് കൊടുക്കാൻ മുലപ്പാല് പോലും വരുന്നില്ല..." അതിലും വലുതായ് പട്ടിണിയെ എങ്ങനെ വിശദീകരിക്കും..
മണി പെട്ടെന്ന് എഴുന്നേറ്റു .. എന്റെ കയ്യും പിടിച്ച് പുറത്തേയ്ക്ക് ഇറങ്ങി നടന്നു.
നടന്ന് അവന്റെ വീട്ടിലെത്തി. അകത്തേയ്ക്ക് പോയി.
കുറച്ച് കഴിഞ്ഞ് അവൻ തിരികെ വന്നപ്പോൾ കയ്യിൽ ഒരു സ്വർണ്ണമാലയുണ്ടായിരുന്നു.
മണിയുടെ ഭാര്യയുടെ താലിമാല.
അത് പണയം വച്ച കാശു കൊണ്ട് അരിയും മറ്റ് സാധനങ്ങളും വാങ്ങി ഓട്ടോയിൽ കയറ്റി സാജുവിന്റെ വീട്ടിൽ എത്തിച്ചു.. ബാക്കിയുള്ള തുക അവന്റെ ഭാര്യയുടെ കൈയ്യിൽ വച്ച് കൊടുത്ത് ഒരു ഡയലോഗും
" എല്ലാം ശരിയാവും"

അവളുടെ നന്ദി വാക്കുകൾക്ക് ചെവികൊടുക്കാതെ അവിടെ നിന്നും മടങ്ങുമ്പോൾ. മണി ദൈവത്തിന്റെ പ്രതിരൂപം ആണ് എന്ന് എനിക്ക് തോന്നി.
ബാങ്കിലെ പണിപോയ്.പലിശ അടക്കം മൂന്ന് ലക്ഷം രുപ മണി ബാങ്കിൽ കടക്കാരനായ്.
ആ കടം വീട്ടാൻ -

ഇന്ന് മണി ഗൾഫിലേയ്ക്ക് പോവുകയാണ്.
നല്ലവനായ മണി.
നല്ലവനായ മണി.
ശുഭം..
സ്നേഹത്തോടെ.
നിസാർ VH
സ്നേഹത്തോടെ.
നിസാർ VH

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക