ന്റെ കല്യാണ നിശ്ചയം കഴിഞ്ഞപ്പോൾ കൂട്ടുകാരും ബന്ധുക്കാരും പറഞ്ഞു, എടാ നീ കേറി ആളാവാൻ വേണ്ടി അവളോട് പണ്ടത്തെ കാര്യം ഒന്നും എഴുന്നുള്ളിക്കണ്ട... പണി പാളുംന്ന്
കല്യാണം കഴിഞ്ഞു മൂന്നിന്റന്ന് കോവളം ബീച്ച് കാണാൻ പോകുന്ന വഴി ആദ്യത്തെ പണി കിട്ടി.... സ്റ്റിയറിങ്ങിൽ ഏതൊ പ്രേമഗാനത്തിനു താളമിട്ടു വണ്ടി ഓടിക്കുമ്പോൾ പെട്ടെന്നൊരു ചോദ്യം.. ഇക്കാ നമ്മളിപ്പോ ഭാര്യ ഭർത്താക്കൻമാർ അല്ലെ? നമുക്കിടയിൽ രഹസ്യം വല്ലതും വേണോ?
പുതുമോടി അല്ലെ, ഞാൻ ചാടി കേറി സമ്മതിച്ചു... യാഹ് യാഹ് നോ മോർ സീക്രെട്സ് ബിറ്റ്വിൻ അസ്
ന്നാ ഇക്കാന്റെ പണ്ടത്തെ കാര്യങ്ങളൊക്കെ ഒന്നു പറഞ്ഞേ.... ഐ മീൻ കോളജ് ലൈഫ്, അഫെയേഴ്സ് ആൻഡ് സോ ഓൺ
ഡിം പിടി വീണു. ഞാൻ തടി താപ്പാനായി നോക്കി, പക്ഷേ ലവളുണ്ടോ എന്നെ വിടുന്നു. ഇക്ക ധൈര്യമായി പറഞ്ഞോന്നെ.. ഞാൻ വളരെ ഓപ്പൺ മൈൻഡഡ് ആൻഡ് അണ്ടർ സ്റ്റാന്റിംഗ് ആണ് എന്നൊക്കെ പറഞ്ഞ് എന്നെ പ്രോത്സാഹിപ്പിച്ചു.... ഇതൊക്കെ എന്തു എന്നൊരു നോട്ടവും. എന്റെ സാറെ ആ നോട്ടത്തിൽ ഞാൻ വീണു.... മൂന്നാം ക്ലാസ്സു മുതൽ കല്യാണത്തിന് മൂന്ന് മാസം മുൻപു വരെയുള്ള സകല പ്രേമങ്ങളുടേം കെട്ടു ഞാൻ അഴിച്ചിട്ടു... ഓരോന്നു പറയുമ്പോഴും അവളെന്നെ വീണ്ടും വീണ്ടും പ്രോത്സാഹിപ്പിച്ചു കൊണ്ടേ ഇരുന്നു
ഓരോന്നതിന്റെയും പേരും ഊരും എവിടെയൊക്കെ ഒന്നിച്ചു പോയീന്നും ഏതെല്ലാം സിനിമ കണ്ടെന്നും എന്തൊക്കെ ഏതൊക്കെ ഹോട്ടലീന്ന് കഴിച്ചെന്നും എല്ലാം എല്ലാം ഒരു ആവേശത്തിന് കേറി പറഞ്ഞു
പെട്ടെന്നു വണ്ടിക്കുള്ളിൽ എന്തോ കരിഞ്ഞ മണം... ഒരു മാതിരി കലത്തിനുള്ളിൽ ചോറു അടിക്കു പിടിച്ചു കരിഞ്ഞത് പോലെ.. തിരിഞ്ഞു നോക്കിയ ഞാൻ കണ്ടതു, ഹാവെൽസിന്റെ പരസ്യത്തിൽ കാണുന്ന പോലെ അവളുടെ തല മുടിയെല്ലാം മൊള്ളോട്ടു പൊങ്ങി നിക്കുന്നു... കണ്ണുകൾ ചുവന്നു, നാഡികൾ വലിഞ്ഞു മുറുകി, മൂക്കിൽ നിന്നും ചെവിയിൽ നിന്നും കറുത്ത പുക അടിക്കുന്നുന്നതും
ഹെന്റെ വ്യാകുല മാതാവേ കൊഴഞ്ഞല്ലോ എന്നോർത്ത് ഞാൻ ആവുന്നതും മയത്തിൽ ചോദിച്ചു... അല്ല മൊളൂ, പൊന്നു നീ അല്ലെ പറഞ്ഞതു വളരെ ഓപ്പൺ മൈൻഡഡ് ആൻഡ് അണ്ടർ സ്റ്റാന്റിംഗ് ആണ് എന്നൊക്കെ. എന്നിട്ടെന്താ പെട്ടെന്ന്?
മണ്ണാങ്കട്ട... മാങ്ങാതൊലി... വീട്ടിലോട്ടു പൊകാം!!! തിരിച്ച് ബാക്കി അവിടെ ചെന്നിട്ട്
തീർന്നില്ല, അന്നും ഞാൻ പാഠം പഠിച്ചില്ല, പിന്നേം പലതവണ പണി കിട്ടി... അതു ഞാൻ പിന്നീടു പറയാം ന്തേയ്
by:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക