എന്നെ സ്വന്തമാക്കാൻ നിങ്ങൾ പകലന്തിയോളം കഷ്ടപ്പെട്ടു .
ആ വിയർപ്പിന്റെ വിലയായിരുന്നു ഞാൻ.
ഭദ്രമായി നിങ്ങളെന്നെ പേഴ്സിൽ സൂക്ഷിച്ചു.
നിങ്ങളുടെ ആവശ്യങ്ങൾക്കു എന്നെ ഉപയോഗിച്ചു.ഏതെല്ലാം അത്യാവശ്യ സാഹചര്യങ്ങളിൽ നിങ്ങൾക്കുഞാൻ രക്ഷകനായി.
ആ വിയർപ്പിന്റെ വിലയായിരുന്നു ഞാൻ.
ഭദ്രമായി നിങ്ങളെന്നെ പേഴ്സിൽ സൂക്ഷിച്ചു.
നിങ്ങളുടെ ആവശ്യങ്ങൾക്കു എന്നെ ഉപയോഗിച്ചു.ഏതെല്ലാം അത്യാവശ്യ സാഹചര്യങ്ങളിൽ നിങ്ങൾക്കുഞാൻ രക്ഷകനായി.
നിങ്ങളുടെ 'അമ്മ ആശുപത്രിയിൽ അസുഖംകൂടി കിടന്നത് ഓർക്കുന്നുവോ.
അന്നെനിക്കുവേണ്ടി ആരുടെയെല്ലാം
മുന്നിൽ കൈനീട്ടി.
അമ്മയെ രക്ഷിച്ചപ്പോൾ ഞാൻദൈവമായി.
നിങ്ങളുടെ കുട്ടികളെ,സഹോദരങ്ങളെ എല്ലാവര്ക്കും ഞാൻരക്ഷകനായി.എന്റെ കടമ സ്നേഹത്തോടെ ഞാൻ നിറവേറ്റി.
അന്നെനിക്കുവേണ്ടി ആരുടെയെല്ലാം
മുന്നിൽ കൈനീട്ടി.
അമ്മയെ രക്ഷിച്ചപ്പോൾ ഞാൻദൈവമായി.
നിങ്ങളുടെ കുട്ടികളെ,സഹോദരങ്ങളെ എല്ലാവര്ക്കും ഞാൻരക്ഷകനായി.എന്റെ കടമ സ്നേഹത്തോടെ ഞാൻ നിറവേറ്റി.
എപ്പോഴാണ് നിങ്ങൾക്കെന്നെ വേണ്ടാതായത്?
ഇപ്പോൾ ഞനൊരു പേപ്പർകടലാസ്സുമാത്രം.
ഞാൻ ചെയ്‌തനന്മകൾ മറന്നു.ഞാൻ ഉപയോഗമല്ലാതായപ്പോൾ നിങ്ങളെന്നെ ഉപേക്ഷിച്ചു. ഓരോ നിമിഷവും
നിങ്ങളെന്നെ പിച്ചിച്ചീന്തുകയല്ലേ
അതിലെനിക്ക് വിഷമമില്ല .
ഇപ്പോൾ ഞനൊരു പേപ്പർകടലാസ്സുമാത്രം.
ഞാൻ ചെയ്‌തനന്മകൾ മറന്നു.ഞാൻ ഉപയോഗമല്ലാതായപ്പോൾ നിങ്ങളെന്നെ ഉപേക്ഷിച്ചു. ഓരോ നിമിഷവും
നിങ്ങളെന്നെ പിച്ചിച്ചീന്തുകയല്ലേ
അതിലെനിക്ക് വിഷമമില്ല .
നാളൊരു സമയത്ത് നിങ്ങളുടെ അച്ഛനും അമ്മയും പ്രായമാകും. ഉപയോഗമില്ലാത്ത ജന്മങ്ങളായിതോന്നുമ്പോൾ അവരെയും
നിങ്ങൾവഴിയിൽ ഉപേക്ഷിക്കും.
അവർചെയ്‌ത നന്മകൾ മറന്ന്..
നിങ്ങൾവഴിയിൽ ഉപേക്ഷിക്കും.
അവർചെയ്‌ത നന്മകൾ മറന്ന്..
(മൂല്യമുള്ളത് മൂല്യമില്ലാതായി മാറിയാലും അതിനെ അമൂല്യമായിതന്നെ കാണാൻ കഴിയണം)
ശരൺ
😥

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക