പുതിയ സ്റ്റോക്ക് വന്നതു കൊണ്ട് കടയില്‍ ജോലിത്തിരക്കായിരുന്നു... എന്തോ ഓര്‍ത്തിട്ടെന്ന പോലെ മായ പെട്ടെന്ന് ചുവരിലെ ക്ളോക്കിലേക്ക് നോക്കി..
ഈശ്വരാ... മണി നാല് കഴിഞ്ഞു.. മോളിപ്പോള്‍ സ്കൂള് വിട്ട് വീട്ടിലെത്തിയിട്ടുണ്ടാവും..
'
എന്തു പറ്റി മായേ?..'.
മായയുടെ വെപ്രാളം കണ്ട് കൂടെ ജോലി ചെയ്യുന്ന സിനി ചോദിച്ചു..
'
ഞാന്‍ നിന്നോട് പറഞ്ഞിരുന്നില്ലേ.. അമ്മ കുടുംബശ്രീക്കാരുടെ കൂടെ ക്ഷേത്ര ദര്‍ശനത്തിനു പോകുന്ന കാര്യം.. ഇന്ന് രാവിലെ പോയി.. നാളെ വൈകുന്നേരമേ തിരിച്ചെത്തു..
അമ്മ ഒരുപാട് നാളായിട്ട് ആഗ്രഹിക്കുന്നതാ... അതുകൊണ്ടാ ഞാന്‍ സമ്മതിച്ചത്..
സ്കൂള് വിട്ട് വരുന്ന ചിന്നു മോള് തനിച്ചേ ഉണ്ടാകൂ വീട്ടില്‍...
മായ സങ്കടത്തോടെ പറഞ്ഞു..

'ഇന്ന് ലീവ് ചോദിച്ചതാ മുതലാളിയോട് പക്ഷേ തന്നില്ല.. നേരത്തെ പോകാനെങ്കിലും പറ്റിയിരുന്നെങ്കില്‍..,.
' നീ ചെന്ന് ചോദിച്ചു നോക്ക്..'
സിനി പറഞ്ഞു ..
' നീ ചെന്ന് ചോദിച്ചു നോക്ക്..'
സിനി പറഞ്ഞു ..
മായ രണ്ടും കല്പിച്ച് മുതലാളിയുടെ മുന്നിലെത്തി..
'
ഞാനിത്തിരി നേരത്തെ പൊയ്ക്കോട്ടെ സാര്‍; വീട്ടില്‍ മോളു തനിച്ചേയുള്ളൂ'..

'നീയിപ്പോ പോയാലെങ്ങനെയാ?.. പുതിയ സ്റ്റോക്ക് വന്നത് കണ്ടില്ലേ.. എല്ലാം എടുത്ത് വെച്ചിട്ട് പോയാമതി..
മുതലാളി നീരസത്തോടെ പറഞ്ഞു..
മുതലാളി നീരസത്തോടെ പറഞ്ഞു..
മായ ധൃതിയില്‍ എല്ലാം എടുത്ത് വെക്കാന്‍ തുടങ്ങി...
അപ്പോളും മോള് മാത്രമായിരുന്നു മനസ്സില്‍..
'പാവം കുഞ്ഞ്.. തനിച്ചിരുന്നു പേടിയാവുന്നുണ്ടാവും.. രണ്ട് ദിവസായി അവളു പറയുന്നു മഞ്ഞ ലഡു വേണമെന്ന്..കൈയില്‍ പൈസയില്ലാത്തകൊണ്ടാണ് വാങ്ങിക്കൊടുക്കാതിരുന്നത്...
ഉണ്ടായിരുന്ന പൈസ നുള്ളിപെറുക്കി കൊടുത്തിട്ടാണല്ലോ അമ്മയെ ക്ഷേത്രദര്‍ശനത്തിനു വിട്ടത്..
ഇന്ന് എന്തായാലും അത് വാങ്ങിക്കൊടുക്കണം..സിനിയോട് 100 രൂപ കടം വാങ്ങിക്കാം..'

സാധനങ്ങളെല്ലാം എടുത്തു വെച്ച് കഴിഞ്ഞപ്പോള്‍ സമയം 5.45. ഇനി ബസ് കിട്ടി വീട്ടിലെത്തുമ്പോള്‍ ആറര കഴിയും..
'ഈശ്വരാ.. എന്‍റെ കുഞ്ഞ്..,'
'ഈശ്വരാ.. എന്‍റെ കുഞ്ഞ്..,'
മായ സിനിയോട് 100 രൂപയും വാങ്ങി
ബാഗുമെടുത്ത് പുറത്തേക്കോടി.. ഒപ്പം ഇറങ്ങാനിരുന്ന സിനിയെ കാത്തുനില്‍ക്കാനുള്ള ക്ഷമയുണ്ടായിരുന്നില്ല..
അടുത്തു കണ്ട ബേക്കറിയില്‍ നിന്ന് മഞ്ഞ ലഡു വാങ്ങി കെെയില്‍ വെച്ചു..
ബസ് സ്റ്റോപ്പില്‍ എത്തിയപ്പോളേക്കും ബസ് വന്നു. ആശ്വാസത്തോടെ ബസില്‍ കയറിയിരുന്നു..
കുറച്ച് ദൂരം ചെന്നു കഴിഞ്ഞപ്പോഴാണ് അറിഞ്ഞത് എന്തോ പ്രകടനം നടക്കുന്നത്കൊണ്ട് റോഡ് ബ്ളോക്കാണ്...
'
'ഞാനിനി എപ്പോഴാ വീട്ടിലെത്തുക?'
മായ ബസിലിരുന്നു ഞെരിപിരി കൊണ്ടു..
വീടിനടുത്തുള്ള സ്റ്റോപ്പില്‍ ബസ് എത്തിയപ്പോള്‍ സമയം ഏഴര..
കുറച്ച് ദൂരം നടക്കാനുണ്ട് വീട്ടിലേക്ക്..
വഴിയിലൊക്കെ ഇരുട്ടാണ്..
ഒാടിയും നടന്നും ധൃതിയില്‍ വീട്ടിലെത്തി..

വെളിച്ചമൊന്നും കാണുന്നില്ല.. മോള് എന്ത് ചെയ്യാണാവോ?
വാതില്‍ തുറന്ന് കിടക്കുകയായിരുന്നു..
മായ മോളെ വിളിച്ചുകൊണ്ട് അകത്ത് കയറി ലെെറ്റിട്ടു..

അവിടെക്കണ്ടത് നടുക്കുന്ന കാഴ്ചയായിരുന്നു..ആരോ ചവച്ചു തുപ്പിയ കരിമ്പിന്‍ ചണ്ടി പോലെവെറും നിലത്ത് വീണുകിടക്കുന്നു ചിന്നുമോള്..
ഒന്നേ നോക്കാനായുള്ളു മായയ്ക്ക്..
എന്‍റെ മോളേന്നു അലറി വിളിച്ചുകൊണ്ട് നിലത്തേക്ക് കുഴഞ്ഞു വീണു..
അവളുടെ കെെയ്യില്‍ നിന്ന് ഊര്‍ന്നുവീണ പാക്കറ്റില്‍ നിന്നും മഞ്ഞ ലഡു ചിതറിത്തെറിച്ചു..

അജിന സന്തോഷ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക