രണ്ട് മൂന്ന് ദിവസത്തിനിടക്ക് ഇന്നലെ ഒരു പണി കിട്ടിയതാണ്. 650 രൂപ കൂലി കിട്ടി. ഒരു 500 ന്റെ നോട്ടും ഒരു 100 രൂപാ നോട്ടും ഒരു 50 രൂപാ നോട്ടും. മീനും കപ്പയും കുട്ടികൾക്ക് കുറച്ച് ചെറുപഴവും രണ്ട് കടലമിഠായിയും കാലത്തേക്കുള്ള പുട്ട് പൊടിയും വാങ്ങി .150 കാലി.
500 ന്റെ നോട്ട് ഭദ്രമായി കീശയിൽ വെച്ച് ക്ഷീണം കാരണം നേരത്തേ ഉറങ്ങാൻ കിടന്നു.നേരത്തേ കിടക്കൽ പതിവാണ് കാരണം ചാനലുകൾ തിരയാൻ ടിവി യില്ല
ഫേയ്സ്ബുക്കും വാട്സാപ്പും നീക്കാൻ ടെച്ച് ഫോണുമില്ല.
ഫേയ്സ്ബുക്കും വാട്സാപ്പും നീക്കാൻ ടെച്ച് ഫോണുമില്ല.
രാവിലെ എഴുന്നേറ്റപ്പോൾ അവൾ ആവശ്യ സാധനങ്ങളുടെ ലിസ്റ്റ് വിളമ്പി .ഉച്ചക്കത്തേക്ക് അരി വേണം, മീൻ വേണം, കറിവെക്കാൻ പച്ചക്കറി വേണം.....
അങ്ങാടിയിലേക്കിറങ്ങി മൊയ്തിക്കായുടെ കടയിൽ കയറി രണ്ട് കിലോ അരി വാങ്ങി. "എത്രയായി..? ". "അറുപത്... ".
500 ന്റെ നോട്ടെടുത്ത് വീശി.
500 ന്റെ നോട്ടെടുത്ത് വീശി.
"500 ന്റെ നോട്ടോ...? എടുക്കില്ല മോനേ... "
"മൊയ്തിക്കാ ഇത് കള്ളനൊന്നുമല്ല.. ഇന്നലെ കൂലി കിട്ടിയതാ..."
"നീ ..വിവരമൊന്നുമറിഞ്ഞില്ലേ.. ആയിരവും അഞ്ഞുറും ഇനി എടുക്കൂല..
മോടി ഇന്നലെ രാത്രി പ്രഖ്യാപിച്ചു... ഹ...ഹ... "
മോടി ഇന്നലെ രാത്രി പ്രഖ്യാപിച്ചു... ഹ...ഹ... "
പള്ളയിൽ നിന്നൊരു കാളൽ.. അരി അവിടെ വെച്ച് പച്ചക്കറിക്കടയിലേക്ക് നടന്നു. 500 നെ അവിടെയും ആട്ടി.. നേരെ മീൻകാരനടുത്തേക്ക്.. ഒരു രക്ഷയുമില്ല..
ഇന്ന് കഴിഞ്ഞാൽ ബേങ്കിൽ പോയി മാറ്റാമെന്ന്... ആകെ തളർന്ന എന്നെ മനോജേട്ടൻ ആശ്വസിപ്പിച്ചു..
നേരെ കുടിയിലേക്ക്...
പലനാളും പട്ടിണി കിടന്ന
ഞാനും അവളും കുട്ടികളും ഇന്ന് ഒരു ദിവസം രാജ്യത്തിനു വേണ്ടി പട്ടിണി കിടക്കാൻ തീരുമാനിച്ചു..
അപ്പോൾ കീശയിലെ 500 ന്റെ നോട്ടിലെ ഗാന്ധി കരയുകയായിരുന്നോ അതോ ചിരിക്കുകയായിരുന്നോ...?
"""""""""""""""""""""""""""""""""""
ഷാനവാസ്.എൻ, കൊളത്തൂർ.
പലനാളും പട്ടിണി കിടന്ന
ഞാനും അവളും കുട്ടികളും ഇന്ന് ഒരു ദിവസം രാജ്യത്തിനു വേണ്ടി പട്ടിണി കിടക്കാൻ തീരുമാനിച്ചു..
അപ്പോൾ കീശയിലെ 500 ന്റെ നോട്ടിലെ ഗാന്ധി കരയുകയായിരുന്നോ അതോ ചിരിക്കുകയായിരുന്നോ...?
"""""""""""""""""""""""""""""""""""
ഷാനവാസ്.എൻ, കൊളത്തൂർ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക