Slider

ക്രൈം സ്റ്റോറി

0

തിരുവന്തപുരം: കേരളത്തില്‍ നിന്ന് മൂന്ന് കുട്ടികളടക്കം 19 പേര്‍ ഇസ്ലാമിക സ്റ്റേറ്റില്‍ ചേര്‍ന്നുവെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കേരളത്തിൽ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ശക്തമാക്കി.
മറ്റ് മതങ്ങളിൽനിന്ന് ഇസ്ലാമിലേക്ക് മതംമാറ്റം ചെയ്യപ്പെട്ടവരും ഐഎസിലേക്ക് റിക്രൂട്ട്ചെയ്തുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ മതംമാറുകയും തുടർന്ന് കുടുംബവുമായി യാതൊരു ബന്ധവുമില്ലാത്തവരുടെ വിവരങ്ങൾ രഹസ്യാന്വേഷണ വിഭാഗം ശേഖരിച്ചു വരികയാണ്.അതിനിടെ കാസര്‍കോട്ട് നിന്നും കാണാതായ 16 പേര് ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ എത്തിയതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കോഴിക്കോടുള്ള ഒരു ട്രാവല്‍ ഏജന്‍സിയുടെ സഹായത്തോടെ ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങള്‍ വഴിയാണ് പോയതെന്നാണ് സൂചന.കുട്ടികളെ കുറിച്ച് ഒരുവിവരവും ലഭിച്ചിട്ടില്ല.
കാസര്‍കോട് ജില്ലയിലെ പടന്ന, തൃക്കരിപ്പൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നാണ് ആളുകള്‍ ഐസിസിലേക്ക് ചേരാന്‍ പോയിരിക്കുന്നത്. കാണാതായവരെ കുറിച്ച്‌ വീട്ടുകാര്‍ നല്‍കിയ പരാതികള്‍ പ്രത്യേക സംഘത്തെ രൂപീകരിച്ച്‌ അന്വേഷിക്കാനൊരുങ്ങുകയാണ് പോലീസ്. കാസര്‍കോട് നിന്നും 16 പേരെ കാണാതായ പരാതികള്‍ ഒമ്പത് വിഭിന്ന കേസായിട്ടാണ് പോലീസ് അന്വേഷിക്കുക. ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരിക്കും പ്രത്യേക സംഘത്തെ രൂപീകരിക്കുക.
മൂന്നു കുട്ടികൾ ഐ എസിൽ ചേർന്നതിൽ പ്രാഥമിക റിപ്പോർട്ടിൽ സ്ഥിതീകരിക്കാൻ കഴിഞ്ഞിട്ടില്ല.16 അംഗ സംഘമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോന്ന്.‌ എസ്പി ദത്തന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘംരൂപീകരിച്ചു കേസ്അന്വേഷിക്കും.
തിരുവനന്തപുരംപാതയിലൂടെ
എസ്.പി ദത്തന്റെ വാഹനം ആറ്റിങ്ങൽ ലക്ഷ്യമാക്കി ചീറി പാഞ്ഞു.
ആറ്റിങ്ങൽ എസ് പി ഓഫീസിൽ.
"നമസ്‌കാരം സാർ"
"നമസ്‌കാരം ഇവിടെ എസ്ഐ ആരാണ്?
"ടോണി സാറാണ്."
"എന്റെ ക്യാബിനിലേയ്ക്ക് വരാൻ പറയു."
"ശരി സാർ"
"നമസ്കാരം സാർ ."
"ടോണിയിരിക്കു.കേസ്സിന്റെ സീരിയസ്നസ്സ് മനസ്സിലാകുന്നുണ്ടല്ലോ.ഐഎസിൽ ബന്ധം കേരളത്തിൽ സ്ഥിതീകരിച്ചിട്ടുണ്ട്.
ഒരുപാട് ആൾക്കാരെ ഇതിനോടകംതന്നെ കാണാതായിട്ടുണ്ട്.കുട്ടികൾ ഐഎസു മായിബന്ധമുണ്ടോ,അവരെ എങ്ങനെ കാണാതായി?ഇതാണ് നമ്മുടെ അന്വേഷണ പരുതിയിൽ വരുന്നത്."
കേസ്സ്ഫയൽ വിശദമായി പരിശോധിച്ചതിൽ.
മറ്റു കുട്ടികളെ കാണാതായ കേസ്സ് രജിസ്റ്റർ ചെയ്‌തിട്ടുള്ള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടിരുന്നു .
നസീർ18 കോഴിക്കോടുനിന്നും, പ്രവീൺ 20കാസർഗോഡ്, മുജീബ്20 തിരുവനന്തപുരത്ത്‌ നിന്നുമാണ് കാണാതായിരുന്നത്.
ഒരേദിവസമാണ് ഇവർ മൂന്നുപേരെയും മിസ്സായിരിക്കുന്നത്.
"ടോണി നമുക്ക് മുജീബിന്റെ വീടും പരിസരവും അന്വേഷിക്കണം. വണ്ടിയിറക്കാൻ പറയൂ."
"ശരി സാർ."
അവിടെനിന്നും അന്വേഷണത്തിൽ കണ്ടെത്തിയത്.മുജീബിന്റെ‌
ബാപ്പ കൂലിപ്പണിക്കാരൻ 'ഉമ്മ കശുവണ്ടി ഫാക്ടറിയിൽ ജോലിചെയ്യുന്നു.
സാധാ കുടുംബപശ്ചാത്തലം .
ആകെയൊരു മകൻ മുജീബാണ് .
"സാറേ എന്റെമോൻ അങ്ങനെ ഒന്നുംപോകില്ല .നമുക്ക്വൻ മാത്രമേയുള്ളു.എന്റെ മോള്പോയി എന്റെമോനെ കൂടി നഷ്ടമായാൽ പിന്നെ നമ്മളുണ്ടാകില്ല.
അവനെ കണ്ടുപിടിച്ചു തരണേ സാറേ.ആ
ഉമ്മയുടെ കണ്ണുനീരിനു സത്യമുണ്ടോ?.
അവിടെനിന്നും അന്വേഷണം മുജീബിന്റെ കോളേജിലേയ്‌ക്കായായിരുന്നു.
പഠിക്കാൻ മിടുക്കൻ സ്പോർട്സ് രംഗത്തായിരുന്നു അവന് കൂടുതൽ താല്പ്പര്യം.ആർക്കും ഒരുമോശംഅഭിപ്രായം മുജീബിനെകുറിച്ചുണ്ടായിരുന്നില്ല.
പക്ഷെ കുറച്ചു ദിവസങ്ങളായി എന്തൊക്കയോ പ്രശ്നങ്ങളുള്ളതായി സുഹൃത്തുക്കളിൽ നിന്നുംഅറിയുവാൻ സാധിച്ചു...
"സാർ പ്രവീണിന്റേയും നസീറിന്റെയും സ്റ്റേഷനുകളിൽ നിന്നും റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. സാധാരണ കുടുംബത്തിലെ കുട്ടികളാണ് അവർ രണ്ടുപേരും.ഒരു സംഘടനയിലും പ്രവർത്തിച്ചതായി റിപ്പോർട്ടിലില്ല.
പിന്നെ നസീർ ഒരു റേപ്പ്കേസ്സിൽ അകത്തായിട്ടുണ്ട്.
ഐഎസുമായി ബന്ധപ്പെടുത്തുന്ന ഒരുസൂചനയും കിട്ടിയിട്ടില്ല."
ആകെ കുഴപ്പിക്കുന്ന ചോദ്യങ്ങളാല്ലൊ ടോണി.
പിന്നെ അവർക്കെന്താണ് സംഭവിച്ചത്?
അവരുതമ്മിൽ എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ?
ഉണ്ടെങ്കിൽ എന്തിന്?
അവരിപ്പോൾ എവിടെയാണ്?
രാവിലെ വ്യായാമം കഴിഞ്ഞു.ഒരു
കപ്പ് ചായയുമായി ന്യൂസ്‌പേപ്പർ
നോക്കുകയായിരുന്നപ്പോഴാണ്
ഫോൺ റിങ്ചെയ്തത്..
"ഹാലോ: അതെ ദത്തനാണ്"
"സാർ സൈബർ സെല്ലിൽ നിന്നും സന്തോഷാണ് സംസാരിക്കുന്നത്."
"പറയൂ സന്തോഷ് ഇന്നലെ തന്ന മൂന്നുനമ്പരും ചെക്ക് ചെയ്‌തോ.?"
"ചെയ്‌തു സാർ.
മുജീബിന്റെ നമ്പറിൽനിന്നും നസീർ,പ്രവീൺ എന്നിവരുടെ നമ്പറിലേയ്ക്കു കാളുകൾ തുടർച്ചയായി പോയിട്ടുണ്ട്.പുറത്തുനിന്നും ഫോൺകാൾ വന്നതായി കാണുന്നില്ല".
"ഇപ്പോളവരുടെ ഫോണേത് ടവറിന്റെ പരിധിക്കുള്ളിലാണ്.?"
"സാർ ഫോൺ സ്വിച് ഓൺചെയ്‌താൽ മാത്രമേ അറിയുവാൻ സാധിക്കുകയുള്ളു.
അവസാനാമായി
മൂന്നുപേരുടെയും ഫോണൊരു ടവറിന്റെ പരിധിയിലാണ് ഓഫായിരിക്കുന്നത്."
"എവിടെയാണ്?."
"തിരുവനന്തപുരം വർക്കല പരിധിക്കുള്ളിലാണ്."
"ഒക്കെ താങ്ക്സ് സന്തോഷ് ഇനിആവശ്യമുള്ളപ്പോൾ കോൺടാക്ട് ചെയ്യാം."
മൂന്നുപേരും സുഹൃത്തുക്കളാണെന്ന് സ്ഥിതീകരിച്ചു കഴിഞ്ഞു.
അവർ എങ്ങനെ പരിചയപ്പെട്ടു ?
മൂന്നുപേരും മൂന്നുജില്ലക്കാർ.
മനസ്സ് ചിന്തകൾക്ക് വഴിമാറി.
അതെ സോഷ്യൽ മീഡിയ.
എത്ര അകലെയുള്ളവരെയും
ബന്ധിപ്പിക്കുന്ന കണ്ണി.അതുവഴിയാകും
പരിചയപ്പെട്ടിട്ടുണ്ടാവുക. ലാപ്ടോപ്പ് കൈയിലെടുത്തു. ഫേസ്ബുക് ഓപ്പൺ ചെയ്‌തു. മുജീബിന്റെ നെയിം സേർച്ച് ചെയ്‌തു.കോളേജിലെ കുട്ടികൾ പറഞ്ഞതിനുസരിച്ചു ഇതാകാനാണ് സാദ്ധ്യത.പ്രൊഫൈൽ ചിത്രത്തിന്റെ
ഹെഡിങ് ഇങ്ങനെയായിരുന്നു.
"നീതി നിനക്കു ലഭിച്ചില്ലെങ്കിൽ നീ തീയാവുക"
രണ്ടുകുട്ടികളും ഇതേചിത്രങ്ങളും, ഹെഡിങ്ങുമാണ് ഉപയോഗിച്ചിരിക്കുന്നത്.
കുഴപ്പിക്കുന്ന ചിന്തകൾ.
സമൂഹത്തിൽ നിന്നും സ്ത്രീകൾക്കെതിരെയുണ്ടാകുന്ന അത്രിക്രമങ്ങൾ ചൂണ്ടിക്കാട്ടി ശക്തമായ ബ്ലോഗുകൾ എഴുതിയിട്ടുണ്ട്.
സോഷ്യൽ സർവീസിൽ താല്പര്യമുള്ള കുട്ടികളാണെന്നു മനസ്സിലാക്കാം.
പലരും പ്രതികരിക്കാത്ത പലവിഷയങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട് മതമോ രാഷ്ട്രീയവും നോക്കാതെ.സ്ത്രീകളുടെ സുരക്ഷിതത്തിനു ഊന്നൽ കൊടുക്കുന്ന വാക്കുകൾ.
സമൂഹത്തോട് പ്രതിബദ്ധതയുള്ള കുട്ടികൾ ഐഎസിൽ ചേർന്നതായി വിശ്വസിക്കാൻ സാധിക്കുന്നതല്ല.
മനസ്സ് ചിന്തകളുമായി കണ്ണുകളടഞ്ഞു.
ഉമ്മയുടെ സങ്കടം കാതുകളിൽ മുഴങ്ങി.
എന്റെ മോളുപോയി, മോനുംകൂടി പോയാൽ?
എന്റെമോള്?അപ്പോൾ ആ ഉമ്മയ്‌ക്കൊരു മകളുകൂടി ഉണ്ടായിരുന്നു.ആ കുട്ടിയ്‌ക്കെന്തു സംഭവിച്ചു.?
"ഹാലോ ടോണി ഗുഡ് മോർണിംഗ്"
"ഗുഡ് മോർണിംഗ് സാർ"
"മുജീബിന്റെ ഫാമിലിയുടെ ഫുൾ ഹിസ്റ്ററി ഉടനെ വേണം.ഒരു സഹോദരികൂടി മുജീബിനുണ്ടായിരുന്നു. ആ കുട്ടിക്കെന്തു സംഭവിച്ചു?.
പെട്ടന്നുതന്നെ റിപ്പോർട്ട് കിട്ടണം."‌
"ശരി സാർ."
മണിക്കൂറിനകത്തു തന്നെ.
എസ്ഐയുടെ വാഹനം എസ്പിയുടെ വീടിനുമുന്നിൽ ഹോൺ മുഴക്കി.
"അതെ സാർ ,മുജീബിന് ഒരു സഹോദരികൂടി ഉണ്ടായിരിന്നു. ആകുട്ടി ആത്മഹത്യ ചെയ്‌തു,വര്‍ഷം ഒരുപാടായി."
"കാരണം?"
"സാർ കേട്ടിട്ടുണ്ടാകും, വലിയവാർത്തയായിരുന്നു അന്നത്,
ഐസ്‌ക്രീംകേസ്സ്.ഉന്നതന്മാരായിരിന്നുപിന്നിൽ.വളരെ ക്രൂരമായി പീഡിപ്പിക്കുക ആയിരുന്നു.പിന്നെ മാധ്യമങ്ങൾ വലിച്ചുകീറിയില്ലേ ആയ വാർത്ത.
മനംനൊന്ത് ആ കുട്ടിആത്മഹത്യ ചെയ്യുകയായിരുന്നു."
"ആ കേസ്സ് എന്തായി ."
"ഉന്നതന്മാരല്ലേ,കോടതിയെപോലും വിലയ്‌ക്കുവാങ്ങാൻ കഴിയുന്നവർ.
കേസ്സ് തേച്ചു മാച്ചുകളഞ്ഞു.അവർപുറത്തു വിശാലമായി നടക്കുന്നു.
സാർ ഈ കേസ്സുമായി എന്തെങ്കിലും ബന്ധമുണ്ടോ?"
"ചില സംശയങ്ങളുണ്ട്.
ടോണിയൊരു കാര്യം ചെയ്യൂ. പ്രവീണിന്റേയും,നസീറിന്റെയും പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട്.മുജീബിന്റെ വീട്ടിൽനടന്ന ഇൻസിഡന്റുമായി ബന്ധമുള്ള കേസ്സ് ഏതെങ്കിലും രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കുക.ഉടൻ തന്നെ അന്വേഷണ റിപ്പോർട്ട് വേണം."
"ഓക്കെ സാർ"
ഓരോ വേദനിപ്പിക്കുന്ന അനുഭവങ്ങളാണ്.
പലരെയും പലതെറ്റുകൾ ചെയ്യാൻ പ്രേരിപ്പിക്കുന്നത്.അവരുടെ കണ്ണുകളിലത് ശരികൾ മാത്രമായിരിക്കും.
"സാർ വിചാരിച്ചത് തന്നെ സംഭവിച്ചു,
നസീർ ഒരു പീഡനകേസ്സിൽ അറസ്റ്റിലായിരുന്നു.ആ കുട്ടിമരിച്ചു .
മനം നൊന്ത് നസീറിന്റെ 'അമ്മ ആത്മഹത്യ ചെയ്‌തു.വർഷങ്ങൾക്കു ശേഷംനസീർ നിരപരാധിയാണെന്നും തെളിഞ്ഞു.
അവനെ പെടുത്തുകയായിരുന്നു.അവന് നഷ്ടങ്ങൾ മാത്രം അമ്മയും ജീവിതവും.
പ്രവീണിന്റെ അമ്മയാണ്‌ പീഢനത്തിന് ഇരയായത്.ജോലി ചെയ്‌തുവരുമ്പോൾ അതിക്രൂരമായി അഞ്ചുപേരോളം പീഡിപ്പിച്ചു ചാലിൽ ഉപേക്ഷിച്ചു.
അതിലും ആരും ശിക്ഷിക്കപ്പെട്ടില്ല."
"നമ്മുടെ കോടതിവ്യവസ്ഥ എന്നെ പൊളിച്ചു
എഴുതേണ്ടിയിരിക്കുന്നു ടോണി.
നമ്മളെപ്പോലെയുള്ള കുറച്ചുപേർ വിചാരിച്ചാൽ എന്തുമാറ്റം കൊണ്ടുവരാൻ കഴിയും.അതിനുവേണ്ടി ശ്രമിക്കാം.
അവരെ ഒന്നിപ്പിച്ച ഘടകം
ബാല്യത്തിലേ മാനസികമായി അനുഭവിച്ച വേദനകളാണ്.
പകയുടെ കനൽ മനസ്സിൽ പടർന്നിട്ടുണ്ടാകും.
പോലീസിനേയും കോടതിയോടുമുള്ള വിശ്വാസം അവർക്ക് നഷ്ടമായി.
നീതി കിട്ടാത്തവന്റെയുള്ളിലെ കനൽ.അവർ എന്തെങ്കിലും തെറ്റിലേയ്‌ക്ക്‌ ചാടുംമുൻപേ പിടികൂടണം.
പക്ഷേ ചില സംശയങ്ങൾ ഇപ്പോഴും നിലനില്ക്കുന്നു. ഇത്ര വർഷമായി പ്രതികരിക്കാതിരുന്നവർ ഇപ്പോൾ പ്രതികരിക്കാനുണ്ടായ സാഹചര്യം.അവിടെയാണ് എന്നെ കുഴപ്പിക്കുന്നത്,എല്ലാവരും ഒരുമിച്ചു തിരുവനന്തപുരതെത്താൻ കാരണം?,
ഇവിടെനിന്നവർ എങ്ങോട്ടേയ്ക്കാണ് പോയിരിക്കുന്നത്? ഇനിമുന്നോട്ടുള്ള ലക്ഷ്യം എന്തായിരിക്കും.?
കാത്തിരിക്കുക... തുടരും...
ശരൺ...
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo