Slider

സംഭവ കഥ

0

ഞായറാഴ്ച രാവിലെ ഒരു ചായയും കുടിച്ചിരിക്കുമ്പോഴാണ് പരിയ യമുള്ള ഒരു സാറിന്റെ ഫോൺ വന്നത്‌, വീട്ടിൽ കുറച്ച് ഇലക്ട്രിക്കിന്റെ വർക്ക് ഉണ്ട് വരുമോന്ന് .എന്തായാലും കുറച്ച് ചില്ലറ കിട്ടുന്നതല്ലേ പോകാം ന്നു വെച്ചു.പിന്നെയാണ് ഓർത്തത് കൂടെയുള്ളവൻ വരില്ല, ഒറ്റക്ക് പോവാനും വയ്യ കുറച്ചു ദൂരം ഉണ്ട്. അവസാനം രാജുവിനെ വിളിച്ചു .അപ്പുറത്ത് കോളർ ട്യൂൺ മുഴങ്ങി. "ആരോരുമില്ലാത്ത തെണ്ടി ഞാൻ ആറടി മണ്ണിന്റെ ജന്മി"..അതു കേട്ടപ്പോ തന്നെ ഞാൻ അമ്മയെ വിളിച്ചു പറഞ്ഞു രാവിലെ കഴിക്കാന്നൊന്നും വേണ്ട എന്റെ വയറു ഫുള്ളായീന്നു .ഞായറാഴ്ച ആയതു കൊണ്ട് രാജു ഒന്നു മടിച്ചെങ്കിലും ടൗൺ കാണാമെന്ന് വിചാരിച്ച് സമ്മതം മൂളീ. രാവിലെ തന്നെ ഞങ്ങൾ പോവുകയും ചെയ്തു.
സാറിന്റെ വീട്ടിൽ എത്തി കോളിംഗ് ബെൽ അടിച്ചപ്പോ തന്നെ രാജു ചോദിച്ചു "ഹോട്ടലിൽ ആന്നോടാ പണി നീ ഏതോ വീട്ടിൽ ആണെന്നല്ലേ പറഞ്ഞത് ന്നു.ഞാൻ രാജുവിനെ ഒന്നു നോക്കിയതെ ഉള്ളൂ അപ്പോ തന്നെ അവർ കൈ ഉയർത്തിക്കൊണ്ട് പറഞ്ഞു വേണ്ടാ ....... വീടു തന്നെ ഞാൻ സമ്മതിച്ചു.
ചേച്ചീ വന്നു വാതിൽ തുറന്ന് അകത്തേക്കു വിളിച്ചു. അവർ തിരിഞ്ഞു പോയതും ഒരു കാൽ ഉള്ളിലേക്ക് വെച്ച എന്നെ രാജു പുറകിലോട്ടു വലിച്ചിട്ടു പറഞ്ഞു,,ടാ...നിക്ക് കുറച്ചു കഴിഞ്ഞിട്ടു കേറാം " .ഞാൻ ചോദിച്ചു എന്താടാ കാര്യം പറ, അവന്റെ ഉത്തരം രാജു എത്രത്തോളം നിഷ്കളങ്കനാണെന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു .. "ടാ.. നീ ബെല്ലടിച്ചപ്പോ അവര് ഓർക്കാതെ വന്ന് വാതില് തുറന്നതാണ്ട, ആ പാവം ചേച്ചി പാൻറ് ഇടാൻ മറന്നു പോയി ,അവര് ഇട്ടിട്ടു് വരട്ട ടാ എന്നിട്ടു നമുക്ക് ഉള്ളിൽ പോയാമതിന്ന്, ഞാൻ പറഞ്ഞു രാജു അത് പാൻറാണ് ,തൊലിയുടെ നിറമുള്ള പാൻറാണ് ലെഗിൻസ് എന്നാണ് അതിനെ പറയാ, രാജു മൂക്കത്ത് വിരലു വെച്ചു കൊണ്ടു പറഞ്ഞു ഹോ ആ ചേച്ചി എങ്ങനെയാണ്ടാ അതിന്റെ ഉള്ളിലു ഇറങ്ങിയത്
എന്തായാലും ഞങ്ങൾ വർക്ക് തുടങ്ങി, ടി വി യുടെ മുകളിൽ വെച്ചിരിക്കുന്ന കുറച്ചു ട്രോഫി എടുത്തു മാറ്റി വെക്കുന്നതിനിടക്കാണ് ചേച്ചിയുടെ മോൾ ഇറങ്ങി വന്നിട്ട് രാജുവിനെ നോക്കി പറഞ്ഞത്, ടാ.... അതൊക്കെ ഈ റൂമിൽ വെച്ചോന്ന്.
ഇത്തവണ ഭയം കൊണ്ട് ചൂളിപ്പോയത് ഞാനാണ് .അവന്റെ ഒന്നര വയസ്സിന് താഴെ ഉള്ള ലതിക ടാന്ന് വിളിച്ചതിന് അവൾക്ക് എത്ര കുളിച്ചാലും പോകാത്ത മറുപടി കൊടുത്ത രാജുവിനോടാണ് അവന്റെ പകുതി പോലും വയസ്സില്ലാത്ത ഒരു ചെറിയ പെൺകുട്ടി ടാ ന്ന് വിളിച്ചിരിക്കുന്നത്. ചെവി പൊത്താൻ ഞാൻ കൈ പൊക്കിയതും എന്നെ അതിശയപിച്ചു കൊണ്ട് രാജു ഇങ്ങനെ പറഞ്ഞു ശരി മോളെ ഞാൻ വെച്ചോളാ ട്ടാംന്ന് .ഞാൻ സന്തോഷം കൊണ്ടു മതി മറന്നു പോയി.
ചേച്ചി ചായയുമായി വന്നപ്പോളും ആ ചേച്ചിയുടെ സാമീപ്യത്തിൽ വെച്ചും ആ കുട്ടി ഞങ്ങളെ രണ്ടാളേം ഒരു നൂറ്റമ്പത് പ്രാവശ്യമെങ്കിലും ടാടാ ന്ന് വിളിച്ചിട്ടുണ്ടാകും. എനിക്ക് ആദ്യത്തെ അനുഭവം അല്ലാത്തതു കൊണ്ട് കാര്യമായി ഒന്നും തോന്നിയില്ല.
അപ്പോഴാണ് അവിടെ രണ്ട് ചേച്ചിമാരും ഒരു ചേട്ടനും കൂടി വന്നത്. അവരുടെ മുന്നിൽ വെച്ച് ആ കുട്ടി ടാന്നു വിളിച്ചപ്പോൾ വേഗം ആ ചേച്ചി പറഞ്ഞു എന്താ മോളെ ചേട്ടൻ മാരെ അങ്ങനെ വിളിക്കാൻ പാടുണ്ടോന്ന് 'അതു വരെ ഒരു കുഴപ്പമില്ലാതിരുന്ന ചേച്ചിക്ക് അവരുടെ മുന്നിൽ വെച്ച് വിളിച്ചപ്പോൾ നാണക്കേടായീന്ന് എനിക്ക് മനസ്സിലായി.
പെട്ടന്നാണ് രാജു ഇങ്ങനെ പറഞ്ഞത് "ഓ അതൊന്നും സാരമില്ല ചേച്ചീ അവളു കുട്ടിയല്ലേ അവളെ പറഞ്ഞിട്ടു യാതൊരു കാര്യവുമില്ലന്ന്. ഇതു കേട്ടതും അവിടെ വന്ന ചേച്ചിമാരിൽ ഒരാൾ തിരിഞ്ഞ് വായിൽ കൈ പൊത്തി ചിരിച്ചത്.അപ്പോ തന്നെ അവിടത്തെ ചേച്ചി ആ കുട്ടിയേം വിളിച്ചു മുകളിലോട്ടു കേറിപ്പോയി. പിന്നെ ഞങ്ങളുടെ വർക്ക് തീരുന്നവരെ ആ കുട്ടി താഴേക്കു വന്നിട്ടില്ല. പോവാം നേരത്ത് ചേച്ചി രാജുവിനോടു സോറി പറയുകയും ചെയ്തു.
ഞാൻ രാജുവിനോട് ചോദിച്ചു ടാ നീ ഒന്നും കാര്യമായിട്ടു പറഞ്ഞില്ലാലോ പിന്നെ എന്തിനാടാ അവര് നിന്നോടു സോറി പറഞ്ഞതുന്ന്. അപ്പോ രാജു പറഞ്ഞു ടാ " പൊട്ടാ നിനക്ക് മനസ്സിലായില്ലെങ്കിലും അവിടെ ഉള്ളവർക്ക് അത് മനസ്സിലായി അതായത് ആ കുട്ടിയെ പറഞ്ഞിട്ടു കാര്യമില്ല അതിന്റെ തന്തേം തള്ളേനേം പറയണംന്നാ ഞാൻ ഉദ്ദേശിച്ചത് ന്ന്. ഞാൻ രാജുവിനെ അമ്പരപ്പോടെ നോക്കി നിന്നു.
കൂട്ടുകാരെ ഇതിൽ വലുതായിട്ടൊന്നും ഞാൻ എഴുതിയിട്ടില്ലാ എന്നെനിക്കറിയാം,, പക് ഷേഒന്നു ആലോചിച്ചു നോക്കൂ. നമ്മുടെ കുട്ടികൾ പലതും പഠിക്കുന്നത് നമ്മളിൽ നിന്നാണ്. തെറ്റു കണ്ടാൽ അതു അപ്പോൾ തന്നെ തിരുത്തി കൊടുക്കണം. ഇല്ലെങ്കിൻ ആ ഹൈ ക്ലാസ് ചേച്ചി ചൂളിപ്പോയത് രാജു എന്ന ഒരു സാധാരണക്കാരന്റെ മുമ്പിലാണ്..
അജീഷ് കാവുങ്കൽ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo