ഉമ്മൂമ്മാന്റെ തോർത്തു മുണ്ടിനെപ്പോഴും കഷായത്തിന്റെ ഗന്ധമാവും ..
ചുക്കിച്ചുളിഞ്ഞു പഴകിയതാണേലും ഉമ്മൂമ്മക്ക് അതു മാത്രമെ ഇഷ്ടാവുള്ളൂ ..
ചുക്കിച്ചുളിഞ്ഞു പഴകിയതാണേലും ഉമ്മൂമ്മക്ക് അതു മാത്രമെ ഇഷ്ടാവുള്ളൂ ..
ഉമ്മാന്റെ തോർത്തിന്റെ ഗന്ധം വാത്സല്യത്തിന്റേതാവണം ..
ചന്ദ്രിക സോപ്പിന്റെ മണമുള്ള തോർത്തു ...
ശരിക്കു തോർത്തില്ലേൽ പനി പിടിക്കുമെന്നും പറഞ്ഞു അടുത്തു വന്നാ മുണ്ടുകൊണ്ടു തലമുടി തുവർത്തുമ്പോൾ ഞാനാ സുഗന്ധം മൂക്കിലേക്കാഞ്ഞു വലിച്ചാസ്വദിക്കും ..
ചന്ദ്രിക സോപ്പിന്റെ മണമുള്ള തോർത്തു ...
ശരിക്കു തോർത്തില്ലേൽ പനി പിടിക്കുമെന്നും പറഞ്ഞു അടുത്തു വന്നാ മുണ്ടുകൊണ്ടു തലമുടി തുവർത്തുമ്പോൾ ഞാനാ സുഗന്ധം മൂക്കിലേക്കാഞ്ഞു വലിച്ചാസ്വദിക്കും ..
വാപ്പാന്റെ തോർത്തിനു മണ്ണിന്റെ നിറവും വിയർപ്പിന്റെ മണവുമായിരുന്നു ...
വാപ്പയോടു മാത്രം കൂറ് പുലർത്തുന്നത് പോലൊരു കർക്കശക്കാരൻ തോർത്തു ..
വാപ്പയോടു മാത്രം കൂറ് പുലർത്തുന്നത് പോലൊരു കർക്കശക്കാരൻ തോർത്തു ..
വാപ്പ വിടപറഞ്ഞ ദിവസം ഉമ്മയതു മുഖത്തോടു ചേർത്തു കരഞ്ഞതെന്തു കൊണ്ടാണെന്നു തിരിച്ചറിയാൻ പിന്നെയും വർഷങ്ങൾ വേണ്ടി വന്നു..
അനിയത്തിക്കൂട്ടീടെ തോർത്തിനു പേരിനു മാത്രമെ നിറം വെള്ളയായുള്ളൂ ..
മിനുട്ടു വെച്ചു മിട്ടായിയുടെയും കളർ പെൻസിലുകളുടെയും പരീക്ഷണവും പ്രദർശനവും അതിലായിരുന്നു..
മിനുട്ടു വെച്ചു മിട്ടായിയുടെയും കളർ പെൻസിലുകളുടെയും പരീക്ഷണവും പ്രദർശനവും അതിലായിരുന്നു..
തുളവീണ തോർത്തുമായി നടക്കാറുണ്ടായിരുന്നു ചെറിയമ്മാവൻ ഗൾഫിൽ പോയി ആദ്യവരവോട് കൂടി തോർത്തു മുണ്ടുകളോട് വിടപറഞ്ഞു കട്ടികൂടിയ ഷാളിലേക്കു മാറി ..
നാലാളെ കാണിക്കാൻ ചിലരു ഗ്രൂപ്പിൽ പോസ്റ്റിനൊപ്പം സ്വന്തം ഫോട്ടോയും വെക്കുന്നതു പോലേ ഇടക്കിടെ ഷാളും തോളിലിട്ട് മുറ്റത്തൂടെ നടക്കുന്നതും
പതിവായി ..
പതിവായി ..
തെങ്ങു കേറാൻ വരാറുണ്ടായിരുന്ന രാമേട്ടന്റെ തോർത്തു മുണ്ടിന്റെ നിറം രാമേട്ടന്റെ ജീവിതം പോലെത്തന്നെ മങ്ങിയിരുണ്ടു പോയിരുന്നു ..
ഒരു കാലഘട്ടത്തിന്റെ ഓർമ്മകൾ പോലേ ..
കൂലിപ്പണിയെടുത്ത് ജീവിക്കുന്ന രാധേച്ചിയുടെതു മൾട്ടിപർപ്പസ് തോർത്താരുന്നു..
ഇടക്കു മാറിലേക്കിടാനും പൊള്ളുന്ന ചൂടിൽ തലമറക്കാനും കൂടുതൽ ഭാരമുള്ള വസ്തുക്കളെടുക്കുമ്പോ തലയിൽ ചുറ്റി വെക്കാനുമൊക്കെയുള്ള തോർത്ത് ..
ആർക്കുമറിയാത്ത എന്തോ കാരണത്താൽ ഒടുവിലൊരുനാൾ ജീവിതത്തിൽ നിന്നു ഒളിച്ചോടാനും ആ തോർത്തു തന്നെയാരുന്നു ഉപയോഗിച്ചതു എന്നതു വിധിയുടെ ക്രൂരത ..
ഗാന്ധിജിയെ പോലേ ഫക്കീർ ആയി ജീവിക്കാൻ വെണ്ടിയാണോ എന്തോ നാരായണേട്ടൻ ഓർമ്മവെച്ച നാള് തൊട്ടു ഒറ്റത്തോർത്തിലായിരുന്നു..
അവധി ദിവസങ്ങളിൽ മീൻപിടിക്കാനും പള്ളിക്കുളത്തിൽ ചെന്നു നീന്തിത്തിമിർക്കാനും വേണ്ടിയാരുന്നു
എൻറെ തോർത്ത് ..
എൻറെ തോർത്ത് ..
ഇനിയുമുണ്ടോർത്തു പറയാൻ ഒരുപാടു തോർത്തു വിശേഷങ്ങൾ ..
ഓർമകളിലേക്ക് നൂഴ്‌ന്നിറങ്ങി നഷ്ടബാല്യം ചികയുമ്പോൾ തോർത്തു മുണ്ടിൽ കുടുങ്ങി ശ്വാസം കിട്ടാതെ പിടയുന്ന പരൽമീനുകളെ പോലേ പിടയ്കുന്നുണ്ടീ മനസ്സും.
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക