നിശീഥിനിയെൻ നിദ്രയിൽ
നിനക്കെന്തേ
കടക്കണ്ണിലടങ്ങാത്ത
തിരയിളക്കം..
കരിമഷിച്ചേലെഴുതുന്നൂ
വിരൽത്തുമ്പാൽ...
കാർമേഘം ചിരിതൂവി
നിലാച്ചന്തം കൊണ്ടുതന്നോ
കിനാവിന്റെ തേരിലേറി
പവനനെന്തേ പൂതന്നോ..
കാർകൂന്തൽ കെട്ടിലാരോ
മല്ലികപ്പൂ കൊരുത്തെന്നോ
കറുപ്പാണ് ചന്തമെന്ന്
കാതോരം മൊഴിഞ്ഞെന്നോ
നീഹാരവാതായനങ്ങൾ തുറന്നു
പൂമാരൻ വരുമെന്നുപറഞ്ഞുവെന്നോ
പറയൂ ഞാനുറങ്ങുവാൻ
തിടുക്കംകൂട്ടും
നിൻ മിഴിക്കോണിലെന്തേ
യിന്നേഴഴക് ..
നിനക്കെന്തേ
കടക്കണ്ണിലടങ്ങാത്ത
തിരയിളക്കം..
കരിമഷിച്ചേലെഴുതുന്നൂ
വിരൽത്തുമ്പാൽ...
കാർമേഘം ചിരിതൂവി
നിലാച്ചന്തം കൊണ്ടുതന്നോ
കിനാവിന്റെ തേരിലേറി
പവനനെന്തേ പൂതന്നോ..
കാർകൂന്തൽ കെട്ടിലാരോ
മല്ലികപ്പൂ കൊരുത്തെന്നോ
കറുപ്പാണ് ചന്തമെന്ന്
കാതോരം മൊഴിഞ്ഞെന്നോ
നീഹാരവാതായനങ്ങൾ തുറന്നു
പൂമാരൻ വരുമെന്നുപറഞ്ഞുവെന്നോ
പറയൂ ഞാനുറങ്ങുവാൻ
തിടുക്കംകൂട്ടും
നിൻ മിഴിക്കോണിലെന്തേ
യിന്നേഴഴക് ..
(പറയാതെയുറങ്ങില്ല
പരിഭവം തീരില്ല...
കുടമുല്ലപൂവായ്
......വിരിഞ്ഞുനിൽക്കും)
പരിഭവം തീരില്ല...
കുടമുല്ലപൂവായ്
......വിരിഞ്ഞുനിൽക്കും)
ലിൻസി അരുൺ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക