Slider

ജീവിതം (ഗദ്യകവിത):2017 - മത്സര പോസ്റ്റ്

0

നിർത്താതെ
മഴ പെയ്യുന്നുണ്ട്
ചെങ്കല്ലിനാൽ
പടവു ചെയ്ത
അകമോ..? പുറമോ..?
പ്ലാസ്റ്റർ ചെയ്യാത്ത
ഒരൊറ്റ മുറിയാണ് വീട്.
അകത്ത്
ഞാനും ഭാര്യയും
മൂന്ന് പെൺമക്കളും.
ഞങ്ങളെല്ലാവരും
വട്ടത്തിലിരുന്ന്
വട്ടത്തിലുള്ള പാത്രങ്ങളിൽ
കഞ്ഞി കുടിക്കുകയാണ്.
വെറുതെ ഞാനൊന്ന്
ഭാര്യയുടെയും മക്കളുടെയും
പാത്രങ്ങളിലേക്ക്
കണ്ണുകൾ പായിച്ചതാണ്.
ഞെട്ടിപ്പോയി
അവരുടെ പാത്രങ്ങളിലൊന്നും
ഒന്നും കാണാൻ കഴിഞ്ഞില്ല.
എന്നിട്ടും അവർ
കഞ്ഞി കുടിച്ചു കൊണ്ടേയിരിക്കുന്നു.
എന്റെ മുന്നിലെ
പാത്രമെടുത്ത്
അവരുടെ പാത്രങ്ങളിലേക്ക്
ചൊരിഞ്ഞു കൊടുക്കാൻ
തുനിഞ്ഞപ്പോഴാണ്
ഞാനറിയുന്നത്
എന്റെ പാത്രവും
ശൂന്യമാണല്ലോ....
ഞാൻ തേക്കാത്ത
ചുമരുകളിലേക്ക്
കണ്ണുകൾ പായിച്ചു
ചുമരുകൾ നനഞ്ഞ് പൊതിർന്ന്
വെള്ളമൊലിക്കുന്നു.
എഴുന്നേറ്റ് ചെന്ന്
ചുമരൊന്ന് തള്ളി നോക്കി
തള്ളിയില്ല.തോട്ടേയുള്ളു.
വേനലിൽ
ഉറച്ച മണ്ണാണെന്നു കരുതി
അടിത്തറയില്ലാതെ
കെട്ടിപ്പൊക്കിയ
ചുമർ
നാല് ഭാഗത്ത് നിന്നും
ഇടിഞ്ഞു പൊളിഞ്ഞ്....
***********************
ഷാനവാസ്.എൻ, കൊളത്തൂർ.
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo