Slider

നീയായ്‌

0

നെഞ്ചിൽ എരിയുമൊരു നെരിപ്പോടിനുള്ളിൽ
നീർതെളിച്ചു നീയെൻ നിഴലായ് !!
കനവായ്, നിനവായ്
തണലേകുമൊരു തരുവായ് !!
ഉടലായ്, ഉയിരായ്
ഉരുകുമെന്നാത്മാവിൻ ഉണ്മയായ് !!
പകലായ് ,ഇരവായ്
പതിയെയെൻ പ്രാണനായ് !!
അന്തമായ് ,അനന്തമായ്
അന്തരാത്മാവിൻ പൊരുളായ്‌ !!
നിറവായ്, നിറമായ്
നിറഞ്ഞു എൻ ജീവന്റെ പുണ്യമായ് !!
നീയായ്‌ ,ഞാനായ്
നിന്നോടലിഞ്ഞിന്നു നമ്മളായ് .....
**സൗമ്യ സച്ചിൻ**
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo