അവന്റെ ഭാര്യയിൽ അവൻ ആഗ്രഹിച്ച ഗുണങ്ങൾ അവൻ വേറെ അഞ്ച് സ്ത്രീകളിൽ കണ്ടെത്തിയപ്പോൾ, അവന്റെ ഭാര്യയും അതു പോലെ ആയിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ചവന് എന്തു സംഭവിച്ചു .
ഒരു യാഥാർത്ഥ്യ നിരീക്ഷണങ്ങളിൽ നിന്ന് കോർത്തിണക്കിയവ.
വിവാഹം കഴിക്കുന്നതിനു മുന്നെയും, കഴിഞ്ഞിട്ടും അവന്റെ മനസ്സിലുള്ള സ്വപ്നങ്ങളുടെ പൂർത്തികരണത്തിനായി ഭാര്യെ സമീപിച്ചപ്പോൾ ചില കാര്യങ്ങൾക്ക് അവന്റെ മനസ്സിലെ ചിന്തകൾക്ക് വിപരീതമായ പ്രതികരണമാണ് അവളിൽ നിന്ന് ലഭിച്ചത്. അവൾക്കും അതു പോലെ തന്നെയായിരുന്നു.
"നിങ്ങളുടെ സ്വഭാവം മുന്നെ അറിഞ്ഞിരുന്നുവെങ്കിൽ ഈ വിവാഹത്തിന് സമ്മതിക്കില്ലായിരുവെന്ന് അവളും" ഒരുളക്കുപ്പേരി എന്നപൊലെ, നിന്റെ വികസിക്കാത്ത മനസ്സായിരുന്നുവെന്ന് അറിഞ്ഞിരുന്നേൽ കെട്ടില്ലായിരുന്നുവെന്ന് അവനും തട്ടി വിട്ടു.
ഒന്നും രണ്ടും പറഞ്ഞ് സ്ഥിതി സംഘർഷഭരിതമായി. ഇതാണ് പശ്ചാത്തലം.
1, ഒന്നാം സ്ത്രീ
അവളൊട് തർക്കിച്ചിട്ട് കാര്യമില്ലായെന്നറിഞ്ഞ അവന് , തന്റെ പെൺ ചങ്ങാതിമാരൊട് സംസാരിക്കാൻ ഒരു പൂതി തോന്നി, അവരിൽ മീനാക്ഷി ഒരു ഫലിതക്കാരി ആയിരുന്നു. അവന്റെ മനസ്സറിഞ്ഞ പോലെ ഫലിതം പറയുന്ന മീനാക്ഷിയോട് ഒരടുപ്പം തോന്നി.
ഇവളെപ്പോലുള്ളവളെ കെട്ടിയാ മതിയാരുന്നു എന്ന ചിന്ത അവനിൽ കുടിയേറി. കുറച്ച് ദിവസം കഴിഞ്ഞപ്പോൾ മനസ്സിലായി, അവൾ അവൾ മുൻശുണ്ഡിക്കാരിയും, വെറുപ്പിക്കുന്ന അധീന സ്വഭാവക്കാരിയും ആയിരുന്നെന്ന്. തൊട്ടതിനും പിടിച്ചതിനുമൊക്കെ വിവരക്കേട് പറയുന്നവളുമായിരുന്നു.
എന്നാൽ അവന്റെ ഭാര്യ മുൻശുണ്ഡിക്കാരിയല്ല, ശാന്ത സ്വഭാവക്കാരിയായിരുന്നു. ഒരു പരാതിയുമില്ലാതെ സ്നേഹത്തോടെ, ഫലിതം കുറവെങ്കിലും നല്ല ആത്മസംയമനത്തോടെ സംസാരിക്കുന്ന സഹധർമ്മിണിയുടെ സംസാരം മീനാക്ഷിയുടെ വെറുപ്പിക്കലിനേക്കാൾ എത്രയോ സമാധാനം തരുന്നവയാണെന്ന് അവൻ ചിന്തിച്ചു പോയി
2, രണ്ടാമത്തെ സ്ത്രീ
കൂടുതൽ ചാറ്റ് ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്ന അവൻ , ഭാര്യ എപ്പൊഴും ഇൻബോക്സിൽ വരാൻ അഗ്രഹിച്ചിരുന്നു. എന്നാൽ അവൾക്ക് കൂടുതലും വോയ്സ് കാളിനോടായിരുന്നു താൽപര്യം. ഇതും പറഞ്ഞ് അഭിപ്രായ വിത്യാസമുണ്ടായിരിക്കുമ്പോഴാണ് അനാമികയെ പരിചയപ്പെടുന്നത്.
അവൾ ചാറ്റിൽ അഗ്രകണ്ണ്യയും, രസികയുമായിരുന്നു.
രസകരമായ ചാറ്റായിരുന്നു ആദ്യം എങ്കിലും, വാക്കുകളുടെ അതിപ്രസരത്താൽ ബോറടിയും, അവളുടെ വേഗതക്കനുസരിച്ച് ചാറ്റ് ചെയ്തില്ല എങ്കിൽ പരാതിയും കുറ്റപെടുത്തലും. അപ്പോൾ ചിന്തിച്ചു ഇതിലും ഭേദം വാ തോരാതെ നന്മ മാത്രം പറയുന്ന ഭാര്യയുടെ വോയ്സ് കാൾ ആയിരുന്നുവെന്ന്.
രസകരമായ ചാറ്റായിരുന്നു ആദ്യം എങ്കിലും, വാക്കുകളുടെ അതിപ്രസരത്താൽ ബോറടിയും, അവളുടെ വേഗതക്കനുസരിച്ച് ചാറ്റ് ചെയ്തില്ല എങ്കിൽ പരാതിയും കുറ്റപെടുത്തലും. അപ്പോൾ ചിന്തിച്ചു ഇതിലും ഭേദം വാ തോരാതെ നന്മ മാത്രം പറയുന്ന ഭാര്യയുടെ വോയ്സ് കാൾ ആയിരുന്നുവെന്ന്.
3, മൂന്നാമത്തെ സ്ത്രീ
തെറ്റ് കണ്ടാൽ നേരിട്ട് പറയുന്ന അവന്റെ ഭാര്യയുടെ സ്വഭാവം അവന് പിടിച്ചിരുന്നില്ല. അവൾ വിമർശിച്ചാൽ, അഹങ്കാരി, ധിക്കാരി അനുസരണമില്ലാത്തവൾ എന്നൊക്കെ പറഞ്ഞ് അവൻ രോക്ഷാകുലനായി വഴക്കു പറയുകയും മറ്റ് ചെയ്യും ,
അങ്ങനെ വഴക്കടിച്ച് ചുമ്മാ ഫേസ് ബുക്കിൽ കയറിയപ്പോഴാണ് സ്വപ്നയെ ഹായ് പറഞ്ഞ് പരിചയപ്പെട്ടത്. അവൾ താഴ്മയുള്ളവളും,
ഇവൻ എന്തു പറഞ്ഞാലും കേൾക്കുകയും അനുസരിക്കുകയും ചെയ്തപ്പോൾ, അവന്റെ ഭാര്യ ഇങ്ങനെ ആയിരുന്നെങ്കിലൊയെന്ന് ചിന്തിക്കാതിരുന്നില്ല.
ഇവൻ എന്തു പറഞ്ഞാലും കേൾക്കുകയും അനുസരിക്കുകയും ചെയ്തപ്പോൾ, അവന്റെ ഭാര്യ ഇങ്ങനെ ആയിരുന്നെങ്കിലൊയെന്ന് ചിന്തിക്കാതിരുന്നില്ല.
എന്നാൽ അവളുടെ അതി വിനയത്തിന്റെ പിന്നിൽ കപടത ഉണ്ടായിരുന്നുവെന്ന് അവളെ അറിയുന്ന ഒരുത്തൻ തെളിവടക്കം പറഞ്ഞപ്പോഴാണു നേരേ വാ നേരേ പോ രീതിയിൽ സംസാരിക്കുന്ന തന്റെ ഭാര്യ എത്ര നല്ലവളാണെന്നവനു മനസ്സിലായത്.
4, നാലാമത്തെ സ്ത്രീ...........
ഭാര്യ എന്തുണ്ടാക്കിയാലും, മുളകില്ല , ഉപ്പില്ല , ശരിയായില്ല , വായിൽ വയ്ക്കാൻ കൊള്ളില്ല എന്നൊക്കെ പറഞ്ഞു മിക്കപ്പോഴും കുറ്റപ്പെടുത്തുന്ന അവൻ , കൂട്ടുകാരന്റെ ഭാര്യ സരിതയുടെ കൈപ്പുണ്യത്തെ കുറിച്ച് വാ തോരാതെ പറയുമായിരുന്നു. കൂട്ടുകാരന്റെ ഭാര്യ ഉണ്ടാക്കിയതിന് ഉപ്പില്ലെങ്കിലും, മുളകില്ലെങ്കിലും , അതവന് മനോഹരമായാണ് തോന്നിയത്.
എന്നാൽ പനി പിടിച്ച് ആശുപത്രിയിൽ കിടന്ന അവന്റെ അടുക്കൽ കുത്തരി കഞ്ഞി ഉണ്ടാക്കി വീട്ടിലെ പണിയൊക്കെ വേഗം തീർത്ത് ആശുപത്രിയിൽ ചെന്നു അവനു കോരി കൊടുക്കാൻ അവൻ കുറ്റം പറഞ്ഞ ഭാര്യയെ ഉണ്ടായിരുനുള്ളു ...
അവൻ വളരെ പുകഴ്ത്തിയ കൂട്ടുകാരന്റെ ഭാര്യ സരിത ഒന്നു തിരിഞ്ഞു നോക്കിയത് പോലുമില്ല. കാര്യം ചില കുറവുകളുണ്ടെങ്കിലും തന്റെ ഭാര്യ മാത്രമേ ഏത് സമയത്തും കൂടെയുണ്ടാവുകയുള്ളുവെന്ന് അവനു മനസ്സിലായി. അവളെ പലതും പറഞ്ഞു വിഷമിപ്പിച്ചതിൽ അവനു ആദ്യമായി തിരിച്ചറിവുണ്ടായി.
5, അഞ്ചാമത്തെ സ്ത്രീ .............
അമ്മായിയമ്മ മരുമകളുടെ കുറ്റം പറഞ്ഞപ്പൊ, അത് കേട്ട പാതി കേൾക്കാത്ത പാതി അവളൊട് തട്ടിക്കയറുകയും, കുറ്റപ്പെടുത്തുകയും ചെയ്ത്, അലെക്സിന്റെ ഭാര്യ ഡയാന എത്ര പൊന്നു പോലെയാണ് അവളുടെ അമ്മായിയമ്മയെ നോക്കുന്നതെന്ന് താരതമ്യ പഠനം ചെയ്ത് എന്തോ വലിയ ഉപദേശം കൊടുത്ത മട്ടിലിരുന്നു.
ദിവസവും ഇത് ആവർത്തിച്ചു. ആയിടക്കാണ് അലെക്സിന്റെ ഭാര്യഡയാന അമ്മായിയമ്മക്ക് അസൂഖം വന്നപ്പോൾ വ്യദ സദനത്തിലേക്ക് തട്ടിയത്.
അപ്പൊഴാണ്, എന്തെങ്കിലും ദേഷ്യപ്പെട്ട് പറയുമെങ്കിലും അമ്മയുടെ കാൽ ഉളുക്കി നടക്കാൻ പറ്റാതെ കുറച്ച് ദിവസം ഇരുന്നപ്പോൾ ഒരു കുറവും വരാതെ മൂന്ന് നേരം വച്ച് വിളമ്പി കൊടുത്ത്, ഒരു പരാതിയുകില്ലാതെ അമ്മയുടെ തുണികളെല്ലാം കഴുകി, സ്വന്തം.അമ്മയെ പോലെ നോക്കിയ അവളുടെ സ്നേഹം അവസരവാദി ഡയാനയെക്കാൾ എത്രയോ ആത്മാർത്ഥതയുള്ളതാണെന്ന് അവനു മനസ്സിലായത്.
ഇനിയെന്ത് ??
ഇങ്ങനെ പല പല കാര്യങ്ങളിലും അക്കര പച്ച തേടുന്നവർ, ആണായാലും പെണ്ണായാലും , തിരിഞ്ഞൊന്നു ചിന്തിക്കുന്നത് നല്ലതാണ്. പങ്കാളികളിൽ കുറവുകൾ മാത്രം കാണുന്നവർ മനസ്സിലാക്കുക , എല്ലായിടത്തും നിങ്ങൾക്ക് യോജിക്കാത്ത സ്വഭാവങ്ങൾ ഉണ്ടെന്ന്. ആരെ കെട്ടിയാലും അന്യരുടെ ഗുണം തേടുന്ന വ്യത്തികെട്ട മനോഭാവം കുടുംബത്തിൽ എത്ര ഭിന്നത വരുത്തുന്നു എന്നാലോചിക്കുക ...
അറിയാത്തവനും, അനുസരിക്കാത്തവനും ചൊറിയുമ്പോൾ അറിയാം ... കൂടെ കൂട്ടിയവരാണ് എല്ലാം കൊണ്ടും നല്ലതെന്നു.
ഇനി പോവുക ..... ഭാര്യ ഭർത്താവിനെയും , ഭർത്താവ് ഭാര്യയെയും അവരവർ ആയിരിക്കുന്ന അവസ്ഥയിൽ ഒന്നു അംഗീകരിച്ചു നോക്കിയെ.... പൂക്കൾ വിരിയും കുടുംബത്തിൽ ......
മോശം സ്വഭാവമുള്ള പങ്കാളികൾ ഉള്ളവർ ഉണ്ട് , അവരെയോർത്ത് വിഷമവും ഉണ്ട് )
........................................
ജിജോ പുത്തൻപുരയിൽ
........................................
ജിജോ പുത്തൻപുരയിൽ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക