മാനത്തു മെല്ലെപ്പറക്കുന്ന
കെട്ടഴിഞ്ഞ കരിമ്പടച്ചുറ്റുപോലുള്ള
കരിമേഘപ്പാളികള്‍ക്കുള്ളില്‍
വിങ്ങി വിതുമ്പാന്‍ വെമ്പുന്ന
പവിഴമണിത്തുള്ളികള്‍
നേര്‍ത്ത നൂലുകളിലൂടെ
മഴയായ് ആര്‍ത്തു പെയ്യുകയാണ്
കെട്ടഴിഞ്ഞ കരിമ്പടച്ചുറ്റുപോലുള്ള
കരിമേഘപ്പാളികള്‍ക്കുള്ളില്‍
വിങ്ങി വിതുമ്പാന്‍ വെമ്പുന്ന
പവിഴമണിത്തുള്ളികള്‍
നേര്‍ത്ത നൂലുകളിലൂടെ
മഴയായ് ആര്‍ത്തു പെയ്യുകയാണ്
ഓടിന്റെ പാത്തിയിലൂടൂര്‍ന്നു വീണു
വീര്‍ത്തു പൊട്ടുന്ന കുമിളനോക്കി
വിസ്മയം പൂണ്ടു ചിരിക്കുവാന്‍
കുഞ്ഞുകളിവള്ളമുണ്ടാക്കി അതില്‍
കുഞ്ഞനുറുമ്പിനെ തുഴക്കാരനാക്കാന്‍
കൊതിച്ചുപോകുന്നൊരു ബാല്യം
വീര്‍ത്തു പൊട്ടുന്ന കുമിളനോക്കി
വിസ്മയം പൂണ്ടു ചിരിക്കുവാന്‍
കുഞ്ഞുകളിവള്ളമുണ്ടാക്കി അതില്‍
കുഞ്ഞനുറുമ്പിനെ തുഴക്കാരനാക്കാന്‍
കൊതിച്ചുപോകുന്നൊരു ബാല്യം
കാറ്റുചിതറിക്കും മഴശകലങ്ങള്‍
കവിളുകളില്‍ കിനാവിന്‍റെ
കുളിര്‍തെന്നലായ് തഴുകുമ്പോള്‍
മനസ്സൊരു മഞ്ഞുതുള്ളിപോല്‍
പ്രണയാര്‍ദ്രമായലിയുന്ന കൗമാരം
കവിളുകളില്‍ കിനാവിന്‍റെ
കുളിര്‍തെന്നലായ് തഴുകുമ്പോള്‍
മനസ്സൊരു മഞ്ഞുതുള്ളിപോല്‍
പ്രണയാര്‍ദ്രമായലിയുന്ന കൗമാരം
കോരിച്ചൊരിയുന്ന മഴയില്‍
കൂലിക്കുപോകുവാനാവാതെ
കുന്തിച്ചിരുന്നു നെടുവീര്‍പ്പിടുന്ന
കുടുംബസ്ഥ യൗവ്വനം
കോച്ചി വലിച്ചു വിറപ്പിക്കും
അസ്ഥിപൂക്കും കുളിരിനെ
കീറിയ കരിമ്പടം കൊണ്ട് വൃഥാ
മത്സരിച്ചു തോല്‍ക്കുന്ന
വ്രണിത വാര്‍ദ്ധക്യം
കൂലിക്കുപോകുവാനാവാതെ
കുന്തിച്ചിരുന്നു നെടുവീര്‍പ്പിടുന്ന
കുടുംബസ്ഥ യൗവ്വനം
കോച്ചി വലിച്ചു വിറപ്പിക്കും
അസ്ഥിപൂക്കും കുളിരിനെ
കീറിയ കരിമ്പടം കൊണ്ട് വൃഥാ
മത്സരിച്ചു തോല്‍ക്കുന്ന
വ്രണിത വാര്‍ദ്ധക്യം
മഴ പെയ്യുകയാണ്
കുസൃതിയായ്.....
ആര്‍ദ്രമായ്...
കലുഷിതമായ് ..
നോവുകളായ്
പിന്നെയും പെയ്യുകയാണ് ...
------------അനഘ രാജ്
കുസൃതിയായ്.....
ആര്‍ദ്രമായ്...
കലുഷിതമായ് ..
നോവുകളായ്
പിന്നെയും പെയ്യുകയാണ് ...
------------അനഘ രാജ്
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക