മാളു വലിയ സന്തോഷത്തിലാണ്..
രാവിലെ തന്നെ എഴുന്നേറ്റു കുളിച്ചൊരുങ്ങി.. അമ്പലത്തില്‍ പോകണം.. ഇന്ന് അവളുടെ പിറന്നാള്‍ ആണ്..
അച്ഛന്‍ വാങ്ങിക്കൊടുത്ത പുതിയ പട്ടു പാവാട ഇട്ട് അമ്പലത്തില്‍ പോയി വന്നു.. കുഞ്ഞനുജന്‍ നന്ദു ഇനിയും എഴുന്നേറ്റിട്ടില്ല..
''എന്തൊരു ഉറക്കാ ഈ ചെക്കന്, വിളിച്ചു എഴുന്നേല്‍പ്പിച്ചാലോ?
അവള്‍ ആലോചിച്ചു.
''വേണ്ട പാവം ഉറങ്ങിക്കോട്ടെ''..
അവള്‍ മനസ്സുമാറ്റി..
അത്രക്ക് ജീവനാണ് നന്ദൂട്ടനെ അവള്‍ക്ക്..
നന്ദൂട്ടനും അങ്ങനെത്തന്നെ.. എല്ലാത്തിനും ചേച്ചി മതി..
അമ്മ അടുക്കളയില്‍ തിരക്കിട്ട പണിയിലാണ്.. പിറന്നാള്‍ പ്രമാണിച്ച് മാളുവിന്‍റെ ക്ളാസിലെ കൂട്ടുകാരൊക്കെ വരുന്നുണ്ട്.. അവര്‍ക്ക് വേണ്ടി സദ്യയും പായസവുമൊക്കെ ഒരുക്കുകയാണ് അമ്മ..
മാളു ഇപ്പോള്‍ ഏഴാം ക്ളാസിലാണ്. അടുത്ത കൊല്ലം പുതിയ സ്കൂളിലാ അതുകൊണ്ടാ ക്ളാസിലെ കൂട്ടുകാരെയൊക്കെ പിറന്നാളിനു വിളിക്കണമെന്ന് അവള്‍ നിര്‍ബന്ധം പിടിച്ചത്.. അച്ഛനും അമ്മയും അവളുടെ ഇഷ്ടത്തിന് എതിരു നിന്നില്ല .
അമ്മു, നീതു, കണ്ണന്‍, അനന്തു.. എല്ലാരും വരും..
മാളുവിന് സന്തോഷം അടക്കാനായില്ല..
ഊണൊക്കെ കഴിഞ്ഞ് കുറേനേരം കളിച്ച് വെെകുന്നേരം തിരിച്ചു പോയാ മതിയെന്ന് അവള്‍ കൂട്ടുകാരോടൊക്കെ നേരത്തെ പറഞ്ഞുവെച്ചിട്ടുണ്ട്..
അപ്പോഴേക്കും നന്ദൂട്ടന്‍ എഴുന്നേറ്റ് ചേച്ചിയെ അന്വേഷിക്കാന്‍ തുടങ്ങി..
അമ്മ വേഗം നന്ദൂട്ടനെ കുളിപ്പിച്ച് ഒരുക്കി നിര്‍ത്തി..
''നിന്‍റെ അച്ഛനിതെവിടെ പോയി കിടക്കുകയാ.. ഇപ്പം വരാം എന്നു പറഞ്ഞു പോയിട്ട് മണിക്കൂറൊന്നായി.. കൂട്ടുകൂടി കള്ളു കുടിക്കാന്‍ പോയിക്കാണും''..
അമ്മ മാളുവിനോടായി പറഞ്ഞു.
''അച്ഛന്‍ ഇന്ന് കള്ളൊന്നും കുടിക്കൂല അമ്മേ .. മാളൂന്‍റെ പിറന്നാളായിട്ട് എന്‍റെച്ഛന്‍ കള്ളു കുടിക്ക്വോ''?
മാളു പറഞ്ഞു.
''ഇനി കുടിക്കൂലാന്ന് പറഞ്ഞല്ലേ എപ്പോളും വീട്ടില്‍ നിന്നും ഇറങ്ങുന്നത്.. എന്നിട്ടു തിരിച്ചു വരുന്നതോ?''
അമ്മ വിടാന്‍ ഭാവമില്ല.
''ഓ, ഈ അമ്മ.. എപ്പോ നോക്കിയാലും അച്ഛനെ കുറ്റം പറയാനെ നേരമുള്ളു''..
മാളു മുഖം വീര്‍പ്പിച്ചു കൊണ്ടു ഒാടിപ്പോയി..
അവള്‍ നന്ദൂട്ടനെയും കൂട്ടി വേലിക്കല്‍ പോയി നിന്നു. കൂട്ടുകാര്‍ വരുന്നുണ്ടോന്ന് നോക്കി..
ആരേയും കാണുന്നില്ല..
'' ഇവര്‍ക്കൊക്കെ ഒന്നു വേഗം വന്നാലെന്താ''?
മാളുവിന് ദേഷ്യം വന്നു തുടങ്ങി..
അപ്പോളതാ വരുന്നു കലപില കൂട്ടിക്കൊണ്ട് കുട്ടി സംഘം..
മാളുവിന് സന്തോഷമായി.
''അമ്മേ, എല്ലാരും എത്തി.''
അവള്‍ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു..
അമ്മ വന്നു എല്ലാരെയും സ്വീകരിച്ചിരുത്തി.
''ഈ അച്ഛന്‍ ഇതുവരെ എത്തിയില്ലാലോ, കൂട്ടുകാരൊക്കെ വരുന്നത് മറന്നു പോയോ''?
മാളുവിന് ആധിയായി..
''അച്ഛന്‍ വന്നേ''.
ദൂരെ നിന്ന് അച്ഛന്‍ വരുന്നത് കണ്ട് നന്ദൂട്ടന്‍ പുറത്തേക്ക് ഒാടി..
പിന്നാലെ മാളുവും..
അടുത്തെത്തിയപ്പോളാ അവള്‍ക്ക് മനസ്സിലായത്.. അച്ഛന്‍ കുടിച്ചിട്ടുണ്ട്..
അവള്‍ക്ക് സങ്കടമായി..
അച്ഛന്‍ നല്ല മനുഷ്യന്‍ തന്നെയാ.. പക്ഷേ കുടിച്ചു കഴിഞ്ഞാല്‍ അമ്മയുമായിട്ട് ഒന്നും രണ്ടും പറഞ്ഞു വഴക്കിടും. അമ്മയും വിട്ടുകൊടുക്കില്ല..
അവസാനം വഴക്ക് മൂത്ത് അച്ഛന്‍ ആഹാരമൊക്കെ എടുത്ത് പുറത്തേക്ക് വലിച്ചെറിയും.. അടുത്ത വീട്ടുകാരൊക്കെ എത്തി നോക്കാന്‍ തുടങ്ങും അപ്പോള്‍..അതാ മാളുവിന് സഹിക്കാന്‍ കഴിയാത്തത്..
''മാളൂട്ടിയുടെ കൂട്ടുകാരൊക്കെ വന്നോടീ''?
നന്ദൂട്ടനെ വാരിയെടുത്തുകൊണ്ട് അച്ഛന്‍ ചോദിച്ചു.
അവള്‍ ഒന്നും മിണ്ടാതെ അകത്തേക്ക് കയറിപ്പോയി..
അച്ഛന്‍ കുട്ടികളോടൊക്കെ കുശലം പറഞ്ഞിട്ട് അടുക്കളയിലേക്ക് പോയി.
''നിങ്ങള്‍ ഇന്നും കുടിച്ചു അല്ലേ''?
അമ്മ രോഷത്തോടെ ചോദിച്ചു..
''അത് പിന്നെ എന്‍റെ മാളൂട്ടിയുടെ പിറന്നാളല്യോ, അതിന്‍റെ സന്തോഷത്തിനു ഒരിത്തിരി''..
''നിങ്ങള്‍ക്ക് എപ്പോളും ഒാരോ കാരണം ഉണ്ടാവുമല്ലോ''?
അമ്മ മുറുമുറുത്തു..
രണ്ടാളും അങ്ങോട്ടുമിങ്ങോട്ടും ഒാരോന്നു പറഞ്ഞു വഴക്കിടാന്‍ തുടങ്ങി.
മാളുവിന് പേടിയായി..
'' ഈശ്വരാ കൂട്ടുകാരൊക്കെ കേള്‍ക്കുമല്ലോ?, അവരൊക്കെ എന്തു വിചാരിക്കും''..
നന്ദൂട്ടന്‍ പേടിച്ചു വാതിലിന്‍റെ മൂലയില്‍ ഒളിച്ചു..
കൂട്ടുകാരൊക്കെ ശ്രദ്ധിക്കാന്‍ തുടങ്ങി..
''ഈ അച്ഛനും അമ്മയ്ക്കും ഒന്നു നിര്‍ത്തിക്കൂടെ..''
മാളുവിന് നാണക്കേടുകൊണ്ട് തൊലി ഉരിയുന്നതു പോലെ തോന്നി..
അവസാനം അതും സംഭവിച്ചു..
ദേഷ്യം കയറിയ അച്ഛന്‍ കറിച്ചട്ടി പുറത്തേക്ക് വലിച്ചെറിഞ്ഞു..
മാളുവിന്‍റെ കൂട്ടുകാര്‍ പേടിച്ചു വിറച്ചു പുറത്തേക്ക് ചിതറിയോടി..
പിറന്നാള്‍ സദ്യ കഴിക്കാന്‍ വന്ന കൂട്ടുകാര്‍ ഒന്നും കഴിക്കാതെ പേടിച്ചോടിയത് മാളുവിന് സഹിക്കാന്‍ കഴിഞ്ഞില്ല..അവള്‍ കട്ടിലില്‍ കമിഴ്ന്നു കിടന്നു കരഞ്ഞു. കരഞ്ഞു കരഞ്ഞു എപ്പോഴോ ഉറങ്ങി. പിറന്നാള്‍ ദിവസം അവള്‍ പട്ടിണിയായി..
പിറ്റേന്നു രാവിലെ എഴുന്നേറ്റ് കുളിച്ചു സ്കൂളില്‍ പോകാന്‍ റെഡിയായി..
ലോഹ്യം കൂടാന്‍ വന്ന അച്ഛനോടും അമ്മയോടും ഒന്നും മിണ്ടിയില്ല..
അമ്മ കൊടുത്ത ഭക്ഷണവും കഴിച്ച് സ്കൂളിലേക്ക് പോയി.
സ്കൂളിലെത്തിയപ്പോള്‍ കുട്ടികളൊക്കെ മാളുവിനെ കളിയാക്കാന്‍ തുടങ്ങി. ഇന്നലെ അവളുടെ വീട്ടില്‍ നടന്ന കാര്യങ്ങളൊക്കെ കൂട്ടുകാര്‍ പറഞ്ഞു എല്ലാ കുട്ടികളും അറിഞ്ഞു..
''വഴക്ക് മൂത്ത് അവസാനം ഇവളുടെ അച്ഛനുമമ്മയും ഡിവോഴ്സ് ആകും''.
കണ്ണന്‍ പറഞ്ഞു.
''നന്ദൂട്ടന്‍ അമ്മയുടെ കൂടെയും ഇവള് അച്ഛന്‍റെ കൂടെയും ആവും അല്ലേ''?
അമ്മുവിന്‍റെ വക..
എല്ലാം കേട്ട് മാളുവിന് തലപെരുക്കുന്നതുപോലെ തോന്നി..
''എന്‍റെ നന്ദൂട്ടനെ പിരിയാനോ''?
ഓര്‍ക്കുമ്പോള്‍ത്തന്നെ നെഞ്ചു പൊട്ടുന്നു..
തലവേദനയാണെന്ന് ടീച്ചറോട് കള്ളം പറഞ്ഞു അവള്‍ വീട്ടിലേക്ക് മടങ്ങി..
ഇന്നലെത്തെ സംഭവത്തില്‍ അച്ഛനും കുറ്റബോധം ഉണ്ടായിരുന്നു.. അതുകൊണ്ട് പണിക്കുപോകാതെ വീട്ടില്‍ത്തന്നെ ചടഞ്ഞുകൂടിയിരുന്നു..
നന്ദൂട്ടന്‍ അടുത്തിരുന്നു കളിക്കുന്നുണ്ടായിരുന്നു..
''എന്തുപറ്റി മോളെ ''?
സ്കൂളിലേക്ക് പോയ മാളു തിരിച്ചു വന്നത് കണ്ട് അച്ഛന്‍ ചോദിച്ചു..
''അച്ഛനും അമ്മയും ഡിവോഴ്സാകുമോ?,, ഞാനും നന്ദൂട്ടനും പിരിയേണ്ടി വരുമോ''?
മാളു പൊട്ടിക്കരഞ്ഞുപോയി..
''ഡിവോഴ്സോ? ആരാ മോളോട് ഇങ്ങനെയൊക്കെ പറഞ്ഞത്''?
മാളുവിന്‍റെ കരച്ചില്‍ കേട്ട് അങ്ങോട്ടെത്തിയ അമ്മ ചോദിച്ചു..
''കൂട്ടുകാരാ പറഞ്ഞത്.. ഇന്നലെ അവരിവിടെ വന്നപ്പോള്‍ നിങ്ങള്‍ വഴക്ക് കൂടിയില്ലേ.. അതു പോലെ എപ്പോളും വഴക്കിട്ടാല്‍ ഡിവോഴ്സ് ആകും, ഞാനും നന്ദൂട്ടനും വേറെ വേറെ ആകുമെന്നും പറഞ്ഞു''..
''അങ്ങനെ സംഭവിച്ചാല്‍ ചത്തുകളയും ഞാന്‍''..
മാളു ഏങ്ങലടിച്ചു..
''ഇനി വഴക്ക് കൂടല്ലേ അച്ഛാ''..
നന്ദൂട്ടന്‍ ഓടി വന്നു ചേച്ചിയെ കെട്ടിപ്പിടിച്ച് കരയാന്‍ തുടങ്ങി..
അച്ഛനും അമ്മയും എന്തു ചെയ്യണമെന്നിയാതെ പരസ്പരം നോക്കി. വഴക്ക് കൂടുമ്പോള്‍ മക്കളുടെ കുഞ്ഞു മനസ്സില്‍ എത്രത്തോളം വേദനയുണ്ടാകുന്നുവെന്ന് ഇതുവരെ ഓര്‍ത്തില്ലല്ലോ എന്ന് ആലോചിച്ചപ്പോള്‍ രണ്ടുപേരുടെയും കണ്ണു നിറഞ്ഞു..
''ഇല്ല മോളെ ഇനി അങ്ങനെയൊന്നും ഉണ്ടാകില്ല.. എന്‍റെ മോള് വിഷമിക്കരുത്''..
അച്ഛന്‍ മാളുവിനെ ചേര്‍ത്തു പിടിച്ചു..
''എന്‍റെയീ നശിച്ച കുടിയാ എല്ലാത്തിനും കാരണം.. ഇനിയൊരിക്കലും ഞാന്‍ കുടിക്കില്ല.. എന്‍റെ രണ്ട് മക്കളാണെ സത്യം''..
അച്ഛന്‍ മാളുവിന്‍റെയും നന്ദൂട്ടന്‍റെയും തലയില്‍ കെെവച്ച് സത്യം ചെയ്തു..
മാളുവിന് സന്തോഷമായി.. അവള്‍ കണ്ണീര്‍ തുടച്ച് നന്ദൂട്ടനെ വാരിയെടുത്തു.. ഒരിക്കലും കെെവിടാനാവാത്ത നിധി പോലെ..
അച്ഛനും അമ്മയും ആ കുഞ്ഞുങ്ങളുടെ സ്നേഹം കണ്ണു നിറയെ കണ്ടു നിന്നു..ഇനിയൊരിക്കലും വഴക്കു കൂടില്ലയെന്ന് അവര്‍ മനസ്സില്‍ തീരുമാനിച്ചുറപ്പിച്ചു..

അജിന സന്തോഷ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക