Slider

ഇടവേള(തുടർക്കഥ)

0

"ഹലോ.... അമ്മേ..."
"എന്താ മോനെ വിളിക്കാതിരുന്നത്,
എത്ര ദിവസമായി വിളിച്ചിട്ട് .
അങ്ങോട്ട്‌ വിളിച്ചിട്ടാണെങ്കിൽ എടുക്കുന്നതുമില്ല.മോന് സുഖമാണൊ.
എന്നാണ് മോൻ അമ്മയുടെ അടുത്തുവരിക?
അമ്മ എപ്പോഴും ഇങ്ങനെയാണ്‌,ചെറിയ കാര്യങ്ങളിൽ പോലും പരിഭവപ്പെടുന്ന മനസ്സാണ്‌.എല്ലാ അമ്മമാരും മക്കളുടെ കാര്യത്തിൽ ഇങ്ങനെയാകുമല്ലേ.
"സുഖം അമ്മെ,കുറച്ചു ജോലി തിരക്കിലായിരുന്നു അതാവിളിക്കാതിരുന്നത്.
ഉടൻതന്നെ അമ്മയുടെ അടുത്തെത്തും "
"എന്താ മോന്റെ ശബ്ദം വല്ലാണ്ടിരിക്കുന്നത്."
"അമ്മയ്ക്ക്‌ തോന്നുന്നതാ."' മക്കളുടെ മനസ്സ് പെട്ടന്നുവായിച്ചെടുക്കാൻ അമ്മമാർക്കല്ലാതെ വേറെയാർക്കാ കഴിയുക.
വാക്കുകൾ ഇടറാൻ തുടങ്ങിയിരുന്നു.
തുടർന്നു സംസാരിച്ചാൽ അമ്മയ്ക്കുമുന്നിൽ കരയേണ്ടി വരും.
"തിരക്കിലാണ്‌ ,കുറച്ചു കഴിഞ്ഞു വിളിക്കാം കേട്ടോ.'അമ്മ മനസ്സ് വിഷമിപ്പിച്ചു
അസുഖം ഒന്നും വരുത്തി വെയ്ക്കണ്ട .‌"
"ഇല്ല മോനെ,മോൻ സന്തോഷമായി ഇരുന്നാൽ അത് തന്നെയാണ് അമ്മയുടെ സന്തോഷം."
" എനിക്കൊരു ഉമ്മ താ ."
അമ്മയുടെ ചുംബനം സ്നേഹ ചുംബനമായി
ഹൃദയത്തിൽ സൂക്ഷിക്കാൻ. അന്ത്യചുംബനം കൂടിയാണെന്ന് അമ്മയ്ക്കറിയില്ലലോ...
സന്തോഷവും പരിഭവും നിറഞ്ഞൊഴുകുന്ന
മനസ്സിൽ സ്നേഹക്കടലിന്റെ ആഴവും പരപ്പുമാണ് .അതാണെന്റെ 'അമ്മ...
#ആദ്യ ചുംബനവും
#അന്ത്യ ചുംബനവും
#അമ്മയുടേതാകട്ടെ
നല്ലൊരു മകനായി അമ്മയുടെ ചാരത്ത് ചേർന്നിരിക്കണം ലാളനം ആസ്വദിക്കണം. എല്ലാമിനി സ്വപ്നങ്ങളായി അസ്തമിക്കുന്നു. വിധിയോട് പൊരുതാനുള്ള കരുത്തില്ല
ഈ മകന്.അമ്മേ മാപ്പ്, ഞാൻപോവുകയാണ്......
മരണമെന്ന സത്യത്തെ സ്വയംവരിക്കുവാൻ
തീരുമാനിച്ച ഭീരുഞാൻ.
ആത്മഹത്യ ചെയ്യുന്നവരെ ജീവിതത്തിൽ
വെറുത്തുയിരുന്ന ഞാനിപ്പോൾ
എന്റെ ജീവിതവും ആത്മഹത്യയിൽ അവസാനിപ്പിക്കുവാൻ തീരുമാനിച്ചത് വിധിയുടെ വിളയാട്ടമോ?.
മരണത്തെ മുഖാമുഖം കാണുന്നു
ഞാനീ നിമിഷം.ജീവിത ഓർമ്മകളിലൂടെ ഒരിക്കൽകൂടി സഞ്ചരിക്കണം.
മനസ്സിൽ വിതറിയിട്ട നിമിഷങ്ങളെ കോർത്തിണക്കണം.അവസാനം സ്നേഹ മടിയിൽ അന്ത്യവിശ്രമം കൊള്ളണം.
കർഷക കുടുംബത്തിലാണ്
എന്റെ ജനനം‌.സന്തോഷകരമായ ജീവിതനിമിഷങ്ങളായിരിന്നു.
എനിക്ക് മൂന്നുവയസ്സുള്ളപ്പോൾ രണ്ട്കുഞ്ഞിപ്പെങ്ങന്മാരും കൂടി കൂട്ടിനു വന്നപ്പോൾവീട് സ്വർഗ്ഗമായിമാറി.
ഞാനവരുടെ ഏട്ടനായി.അവരുടെ കളിയും ചിരിയുമായി വീട്‌ സന്തോഷകരമായി നിറഞ്ഞുനിന്നു.
കാലങ്ങൾക്ക് മായ്ക്കാൻ കഴിയാത്ത ഓർമ്മകളായി മനസ്സിൽ പതിഞ്ഞുകിടപ്പുണ്ട്.
ദിനങ്ങൾ പൊഴിഞ്ഞു കാലങ്ങൾ കടന്നുപോയി.നമ്മൾ വളർന്നു.
എട്ടാം ക്‌ളാസിൽ പഠിക്കുന്ന സമയം.
ജീവിതത്തെ മാറ്റിമറിച്ചത് പെട്ടെന്നായിരുന്നു.ചെയ്‌ത കൃഷിയെല്ലാം നശിച്ചു . നിനച്ചിരിക്കാതെ വന്നമഴ എല്ലാം കൊണ്ടുപോയി.
കുടുംബത്തിലെ സന്തോഷവും സമാധാനവും മഴയിലൂടെ ഒലിച്ചുപോയിരുന്നു.
അങ്ങോട്ട് കഷ്ടപ്പാടുകളുടെ ദിനങ്ങളായിരുന്നു‌
അമ്മയുടെ കരച്ചിൽ അച്ഛന്റെ ദയനീയവസ്ഥ,
കടക്കാരുടെ വീടുകയറിയിറക്കം, വായ്‌പ്പ എടുത്തതുക തിരിച്ചടയ്‌ക്കാനുള്ള ബാങ്കിൽ നിന്നുമുള്ള നോട്ടീസുകൾ.
കൃഷിയെ സ്നേഹിക്കുന്ന കർഷകന്റെ അവസാനത്തെ രക്ഷപെടൽ.
ജീവിതത്തിൽ നിന്നും കടങ്ങളിൽ
നിന്നുമുള്ള ഒളിച്ചോട്ടം ."ആത്മഹത്യ"
അച്ഛന്റെ വിയോഗം കുടുംബത്തെ എല്ലാരീതിയിലും ആഴത്തിൽ തളർത്തിയിരുന്നു.
ഉണ്ടായിരുന്ന വീടും വസ്തുവും കടക്കാരും ബാങ്കുകാരും കൊണ്ടുപോയി.
പെരുവഴിയിലോട്ടിറങ്ങേണ്ടി വന്നു.
രണ്ട് പെങ്ങന്മാരും അമ്മയും ഞാനും.
ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹായാവസ്ഥയിൽ ചുറ്റിലുംനോക്കി ആരും ഉണ്ടായിരുന്നില്ല സഹായഹസ്തവുമായി.
എല്ലാം വേദനിക്കുന്ന മനസ്സോടെ
നോക്കിനില്ക്കാനേ എനിക്കും കഴിഞ്ഞിരുന്നുള്ളൂ.
പിന്നെ അങ്ങോട്ട് അമ്മയായിരിന്നു എല്ലാം.
ചെറിയൊരു വീട് വാടകയ്‌ക്കെടുത്തു,
അവിടെത്തുടങ്ങി പുതിയ ജീവിതം.
ആരുടെ മുന്നിലും കൈനീട്ടാനും സങ്കടം പറയാനും അമ്മപോയിരുന്നില്ല.
ജീവിതത്തിന്റെ മുന്നിൽ,വിധിയുടെ മുന്നിൽ
പതറാതെ അച്ഛന്റെ കടമ 'അമ്മനിറവേറ്റുകയായിരുന്നു.
അധ്വാനിച്ചു തന്നെ നമ്മെ മൂവരെയും നോക്കി.കല്ലിന്റെ പണിയായിരുന്നു.
പാറമലയുടെ മുകളിൽ വിയർത്തൊലിച്ചു അവശതയായി നില്‌ക്കുന്ന അമ്മയെ കാണുമ്പോൾ നെഞ്ചിനകത്തു പിടച്ചിലായിരുന്നു.ഒന്നും ചെയ്യാൻ കഴിയാതെ നിസ്സഹായതോടെ
നോക്കിനിന്ന ബാല്യം.
അമ്മയുടെ വിയർപ്പിന്റെ തണലിൽ
ഞങ്ങൾ വളർന്നു .
ഇന്ന് കുടുംബത്തിലെ ഉത്തരവാദിത്തം ഏറ്റെടുക്കുവാനുള്ള പക്വത എത്തിയിരിക്കുന്നുവെന്ന തിരിച്ചറിവ്.
എന്നാൽ കഴിയുന്ന ജോലികൾ ചെയ്തു.
അതിരാവിലെ കുളിരുകോരും തണുപ്പിൽ പത്രക്കെട്ടുകളുമായി സൈക്കിളിൽ കറങ്ങി പത്രം വീടുകളിൽ എത്തിച്ചു.അല്ലാതെ
ചില്ലറ ജോലികൾ ചെയ്‌തും അമ്മയ്‌ക്ക് കൈത്താങ്ങാകുവാൻ ശ്രമിച്ചു.
എന്റെ മുന്നിലെ ഉത്തരവാദിത്തങ്ങൾ കൂടുതലാണ്.ലക്ഷ്യ സ്ഥാനത്തേയ്ക്കു എത്തുവാൻ ഒരുപാട് പരിശ്രമിക്കേണ്ടി വരും.അങ്ങനെ ഞാനായി തിരഞ്ഞെടുത്തു
പ്രവാസ ജീവിതം.
അമ്മയെ കഷ്ടതയിൽ നിന്നും കരകയറ്റുക.
സമാധാനത്തോടെയുള്ള അന്തരീക്ഷംകെട്ടിപ്പടിത്തുക.
സഹോദരിമാരുടെ മുന്നോട്ടുള്ള വിദ്യാഭ്യാസം , വിവാഹം.
സ്വന്തമെന്ന് പറയാനും കയറി കിടക്കാനും ചെറിയൊരു വീട്.
എന്റെമുന്നിൽ ഞാനെന്ന ചിന്തയില്ല,
മുന്നോട്ടുള്ള ലക്ഷ്യങ്ങൾ മാത്രം. ഉത്തരവാദിത്തത്തിന്റെ കെട്ടുകളുമായി.
കുന്നോളം ആഗ്രഹങ്ങൾ ചിറകിലാക്കി
പ്രവാസ ജീവിതത്തിലേയ്ക്ക് ഞാനും ചേക്കേറി.....
തുടരും..
ശരൺ😊

0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo