ആശയങ്ങളുടെ സംസ്ഥാപനത്തിന് വളരെയധികം പ്രയത്നിക്കേണ്ടി വരും.
ആശയമില്ലായ്മയെ കർമ്മങ്ങളിലെ ന്യൂനത കൊണ്ട് എളുപ്പത്തിൽ മനസിലാക്കാം.
വെള്ളത്തിനടിയിൽ നീന്തിത്തുടിക്കുന്ന മത്സ്യക്കുഞ്ഞിനെ വെള്ളത്തിൽ ഊളിയിട്ട് കൊത്തിയെടുക്കുന്ന പക്ഷിയുടെ ആശയം എത്ര മനോഹരവും സുന്ദരവുമാണ്.
പക്ഷി അതിനെടുക്കുന്ന സമയം മത്സ്യത്തിന്റെ വേഗതയും ദിശയും, വായുവിൽ നിന്ന് വെള്ളത്തിലെത്തുമ്പോഴുള്ള വേഗതയിലെ വ്യതിയാനം എല്ലാം വളരെ കൃത്യമായി മനസിലാക്കിയാണ് പക്ഷിവെള്ളത്തിലേക്ക് ഊളിയിടുന്നത് -
അതുപോലെ തന്നെയാണ് ചിലന്തി വല നെയ്യുന്നതും പക്ഷികൾ കൂടുകൂട്ടുന്നതും .
ചിലന്തി വല നെയ്യാൻ അതിന്റെ തുടക്കത്തിൽ പ്രയാസപ്പെടുന്നത് കാണാം. ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് ആദ്യ നൂല് ബന്ധിപ്പിക്കാൻ ചിലന്തി നടത്തുന്ന ശ്രമം വളരെയധികം ചിന്തനീയമാണ്. ചുരുങ്ങിയത് ഏഴ് പ്രാവശ്യമെങ്കിലും ചിലന്തി തന്റെ ലക്ഷ്യപ്രാപ്തിക്ക് വേണ്ടി ശ്രമിക്കുന്നുണ്ട്.
അതുപോലെയാണ് ചെറുപക്ഷികൾ കൂട് ഉണ്ടാക്കുന്നത്. ശത്രുക്കളുടെ കണ്ണ് വെട്ടിച്ച് കൂടുണ്ടാക്കുവാനുള്ള വസ്തുക്കൾ കൊണ്ടു പോകുന്നതിന്റെ യുക്തി വളരെയധികം ശ്രദ്ധിച്ചാൽ മാത്രമെ നമുക്ക് മനസിലാക്കാൻ കഴിയൂ.
ആശയമില്ലായ്മ അനുകരണത്തിലേക്ക് നയിക്കും. അനുകരണമോ അരോചകമാണ് താനും.
ആശയം വിവേകവും വിവേകം ക്ഷമയും ക്ഷമയോ ഉന്നതവുമാകുന്നു.
ആശയം വിവേകവും വിവേകം ക്ഷമയും ക്ഷമയോ ഉന്നതവുമാകുന്നു.
ഉന്നതം എന്നത് സൽസ്വഭാവവും സൽസ്വഭാവം എന്നത് സമാധാനവും സമാധാനം ആത്മാവും ആത്മാവോ പ്രകാശവും പ്രകാശമോ സ്നേഹവും സ്നേഹമോ കരുണയും കരുണയോ ദൈവീകവും ആകുന്നു.
ഹുസൈൻ എം കെ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക