വർഷങ്ങൾക്കു ശേഷം വളയിട്ട കൈകൾ കൊണ്ടുണ്ടാക്കിയ ഭക്ഷണം, പ്രവാസ ജീവിതത്തിൽ ഭൂരിഭാഗവും ഭക്ഷണത്തിനു വേണ്ടി ഹോട്ടലുകളെ ആശ്രയിച്ചപ്പോൾ നാവിന്റെ രുചി തന്നെ നഷ്ടപ്പെട്ടിരിക്കുന്നു.
ഭാര്യയുടെ കൈപ്പുണ്യം അറിഞ്ഞു ആസ്വദിച്ചു കഴിക്കുമ്പോഴാണ് അഞ്ചു വയസ്സുകാരൻ മകൻ അരികിലേക്ക് വന്നത്.. ഉപ്പാ എന്നെ മയിലാടും കുന്നിൽ കൊണ്ട് പോവുമോ... അവിടെ ധാരാളം മയിൽപ്പീലികൾ ഉണ്ടാവും.പിന്നെ മാങ്ങയും പറങ്കി മാങ്ങയും ഒക്കെ ഉണ്ടാവും.. ഇവിടെ ഉള്ള എല്ലാ കുട്ടികളും പോയിട്ടുണ്ട്.. ഉമ്മയോട് പറഞ്ഞപ്പോൾ ഉമ്മ പറഞ്ഞു ഉപ്പ വന്നാൽ കൊണ്ട് പോവുമെന്ന്.. ന്നെ കൊണ്ട് പോവുമോ ഉപ്പാ..
മോന്റെ നിഷ്കളങ്കമായ ചോദ്യത്തിന് മുന്നിൽ പുഞ്ചിരിയോടെ തലയാട്ടി.
ഉച്ച മയങ്ങി സൂര്യന്റെ തീക്ഷണത കുറഞ്ഞപ്പോൾ മോനെയുമെടുത്തു ഞാൻ കുന്നിൻ മുകളിലേക്കു നടന്നു.ടാർ ചെയ്യാത്ത ഒരു ചെമ്മൺ പാതയാണ്..ഇരു വശവും മുള്ളു വേലികൾ ഉയർന്നിരിക്കുന്നു.വേലിക്കരികിൽ വളർന്നു നിൽക്കുന്ന ശീമക്കൊന്നകൾ,തൊടിയിലുള്ള മരത്തിനു ചുറ്റും കുരുമുളക് വള്ളികൾ പടർത്തിയിരിക്കുന്നു. വാക മരത്തിന്റെ ചുവട്ടിൽ പൂവുകൾ പൊഴിഞ്ഞു കൂടിയത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണ്..
ഉച്ച മയങ്ങി സൂര്യന്റെ തീക്ഷണത കുറഞ്ഞപ്പോൾ മോനെയുമെടുത്തു ഞാൻ കുന്നിൻ മുകളിലേക്കു നടന്നു.ടാർ ചെയ്യാത്ത ഒരു ചെമ്മൺ പാതയാണ്..ഇരു വശവും മുള്ളു വേലികൾ ഉയർന്നിരിക്കുന്നു.വേലിക്കരികിൽ വളർന്നു നിൽക്കുന്ന ശീമക്കൊന്നകൾ,തൊടിയിലുള്ള മരത്തിനു ചുറ്റും കുരുമുളക് വള്ളികൾ പടർത്തിയിരിക്കുന്നു. വാക മരത്തിന്റെ ചുവട്ടിൽ പൂവുകൾ പൊഴിഞ്ഞു കൂടിയത് കാണാൻ തന്നെ ഒരു പ്രത്യേക ഭംഗിയാണ്..
ഇനി കുറെ ദൂരം പാടമാണ്.. വിളഞ്ഞു നിൽക്കുന്ന നെൽകതിരുകൾക്കിടയിലൂടെയുള്ള വീതി കുറഞ്ഞ വരമ്പിലൂടെ തണുത്ത കാറ്റിന്റെ തലോടലേറ്റു മോനെയുമെടുത്തു ഞാൻ നടന്നു.
വെള്ളം നന്നേ കുറഞ്ഞ തോട്ടിൽ കുഴിയെടുത്തു വെള്ളം കോരി സ്ത്രീകൾ തുണി അലക്കുന്ന ശബ്ദം കേൾക്കാം.. തോടിനിരു വശവും വളർന്നു നിൽക്കുന്ന കൈതച്ചെടികൾ കാണാം.. അതിനിടയിൽ ഷർട്ടിടാതെ മുണ്ടു കയറ്റി കുത്തി ബീഡി പുകച്ചു ചൂണ്ടയിടുന്ന അപ്പുവേട്ടനെയും കാണാം.
കുന്നിൻ മുകളിൽ എത്തിയപ്പോഴേക്കും കിതപ്പ് തുടങ്ങിയിരുന്നു.അല്ലെങ്കിലും പ്രവാസി ആയതിനു ശേഷം അങ്ങനെയാ രണ്ടടി നടന്നാൽ പിന്നെ ഒടുക്കത്തെ കിതപ്പാണ്.. കുന്നിൻ മുകളിൽ നിന്നും നോക്കിയാൽ നോക്കെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന റബർ തോട്ടവും ദൂരെ ശിരസ്സുയർത്തി നിൽക്കുന്ന കത്തിച്ചുണ്ടൻ മലയും കാണാം.. ഇവിടെയാകെ കശുമാങ്ങയുടെ മണമാണ്. നിലത്തു ചാടി അളിഞ്ഞ കശുമാങ്ങക്കു ചുറ്റും വട്ടമിട്ടു പറക്കുന്ന തേനീചകളും മറ്റു കിളികളും.. മോനെ ഞാൻ താഴെയിറക്കി, അവൻ സന്തോഷത്തോടെ ഓടിച്ചാടി നടന്നു.
പെട്ടെന്നാണ് ഞാനതു കണ്ടത്.വളർന്നു നിൽക്കുന്ന തൊട്ടാവാടിയിൽ നിന്നും മുള്ളു കൊള്ളാതെ വെള്ള പൂവ് പറിക്കാൻ ശ്രമിക്കുന്ന ഒരു കൊച്ചു പെൺകുട്ടി. എവിടെയോ കണ്ടിട്ടുണ്ട് ഞാനവളുടെ മുഖം.. പക്ഷെ എവിടെയാണെന്നോർക്കുന്നില്ല.. ഞാൻ അവളുടെ അടുത്തേക്ക് ചെന്നു പേര് ചോദിച്ചു.. ഹൻസിയ തസ്‌നി.. ഒരു പുഞ്ചിരിയോടെ അവൾ മറുപടി പറഞ്ഞു.. മോളുടെ ഉമ്മയുടെ പേരെന്താ..
മുംതാസ്..
ആ പേര് കേട്ടതും ഞാൻ ഒന്ന് ഞെട്ടി ..
മോളും ഉപ്പയും ഉമ്മയും ഗൾഫിൽ ആയിരുന്നോ?
മുംതാസ്..
ആ പേര് കേട്ടതും ഞാൻ ഒന്ന് ഞെട്ടി ..
മോളും ഉപ്പയും ഉമ്മയും ഗൾഫിൽ ആയിരുന്നോ?
അതെ അങ്കിളിനു എങ്ങനെ അറിയാം..
മോൾ ഒറ്റക്കാണോ വന്നത്
അല്ല ഉമ്മയും ഉണ്ട്.. ദേ അവിടെ നിൽക്കുന്നത് കണ്ടോ..
അവൾ കൈ ചൂണ്ടിയ ഭാഗത്തേക്കു ഒന്ന് നോക്കാനെ കഴിഞ്ഞുള്ളു.. ശരീരം ഒന്ന് വിറച്ചു.കണ്ണുകൾ പിടഞ്ഞു..കുന്നിൻ ചരുവിലെ മതിലിനരികിൽ വിദൂരതയിലേക്ക് നോക്കി നിൽക്കുന്ന തന്റെ മുംതാസ്!!
വീശിയടിച്ച കാറ്റിനൊപ്പം ചിന്തകളും പുറകോട്ടു പാഞ്ഞു.
വീശിയടിച്ച കാറ്റിനൊപ്പം ചിന്തകളും പുറകോട്ടു പാഞ്ഞു.
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ വേണ്ടി വളയം പിടിച്ചിരുന്ന ഇരുണ്ട കാലത്താണ് വള കിലുക്കി തന്റെ ജീവിതത്തിലേക്ക് വെളിച്ചം വീശി അവൾ കടന്നു വന്നത്.
അന്നവൾ പ്ലസ്ടൂവിന് പഠിക്കുകയായിരുന്നു.നേരം വൈകുന്ന ദിവസങ്ങളിലെല്ലാം അവളും കൂട്ടുകാരികളും എന്റെ ഓട്ടോയിലാണ് കയറിയിരുന്നത്.ഒരിക്കൽ അവളുടെ കൂട്ടുകാരിയെ സ്‌കൂളിൽ നിന്നും പുറത്താക്കി,രക്ഷിതാവിനെ കൂട്ടിയെ ക്ലാസ്സിൽ കയറാൻ പറ്റൂ എന്ന് പറഞ്ഞപ്പോൾ മുംതാസ് പറഞ്ഞത് കൊണ്ട് മാത്രം ഞാനവളുടെ ജ്യേഷ്ടനായി അഭിനയിച്ചു പ്രിന്സിയുടെ അടുക്കൽ ചെന്നു. ആ ഒരു സംഭവം ഞങ്ങൾ തമ്മിലുള്ള ബന്ധം വളരാൻ കാരണമായി. പതിയെ അത് പ്രണയമായി രൂപാന്തരം പ്രാപിച്ചു.
പിന്നീടങ്ങോട്ട് എന്റെ രാത്രികൾക്കു ഉറക്കമില്ലായിരുന്നു.. തുറന്നിട്ട ജാലക വാതിലിന്റെ വിടവിലൂടെ ചോരനെ പോലെ എത്തുന്ന ഇളം മാരുതന്റെ കരലാള സ്പര്ശനത്തിലും ഞാനറിയുകയായിരുന്നു മുംതാസിന്റെ സാമീപ്യം..
പക്ഷെ അത് അധിക കാലം നീണ്ടു നിന്നില്ല. ഉപ്പ മരിച്ച മുംതാസിന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത് ഉമ്മയും ഉമ്മയുടെ അങ്ങളമാരുമായിരുന്നു. ആദ്യം ഭീഷണിയുമായി അവർ വന്നെങ്കിലും ഞാൻ വഴങ്ങിയില്ല.. മുംതാസ് വാശി പിടിച്ചപ്പോൾ അവർ എന്നെ കുറിച്ചു അന്വേഷിച്ചു.. പക്ഷെ ഞാൻ ഒരു തല്ലിപ്പൊളി ആണെന്നും സാമ്പത്തിക ഭദ്രത ഇല്ലാത്ത കുടുംബമാണ് എന്റേത് എന്നും അവർ മനസ്സിലാക്കിയതോടെ എല്ലാ വഴിയും അടഞ്ഞു..
ഒടുവിൽ അവളെ കിട്ടാൻ വേണ്ടി പണക്കാരനാവാൻ ഞാൻ തീരുമാനിച്ചു.ഉമ്മയുടെയും പെങ്ങളുടെയും കുറച്ചു സ്വർണ്ണവും ഓട്ടോയും വിറ്റു ഒരു വിസ സംഘടിപ്പിച്ചു.
പോവുന്നതിന്റെ തലേന്നു അവളെന്നെ കെട്ടിപ്പിടിച്ചു ഒരു പാട് കരഞ്ഞു.. എനിക്ക് വേണ്ടി കാത്തിരിക്കാം എന്ന് വാക്കും തന്നു.
ഗൾഫിൽ എത്തിയപ്പോഴാണ് പണം ഉണ്ടാക്കൽ അത്ര എളുപ്പമുള്ള പരിപാടിയല്ല എന്ന് മനസ്സിലായത്.കുറെ ദിവസം പട്ടിണി കിടന്നു.. റോഡ് ക്ളീൻ ചെയ്യുന്ന ബംഗാളികളുടെ ഹെൽപ്പറായി.. താഹിഫിലെ തണുത്തുറഞ്ഞ മലമുകളിലും, അഫറൽ ബാത്തിലെ ചുട്ടു പൊള്ളുന്ന മരുഭൂമിയിലും ആടിനെ മേച്ചു നടന്നു.. കൊടും വെയിലത്ത് ഒരു കുപ്പി വെള്ളവും ഒരു കീറു ഖുബൂസുമായി ഒരു പ്രാന്തനെ പോലെ കുറെ നാൾ.. പക്ഷെ മുംതാസിന്റെ ചിന്ത മനസ്സിൽ വരുമ്പോൾ എല്ലാ ക്ഷീണവും ഞാൻ മറക്കും..
അവൾക്കു ഉമ്മയുടെ അങ്ങളമാർ കല്യാണം ആലോചിക്കുന്നു എന്നറിഞ്ഞപ്പോൾ നാട്ടിൽ പോവണം എന്ന് തോന്നി... പക്ഷെ പണമില്ലായിരുന്നു കയ്യിൽ.
അങ്ങനെ സൗദി യമൻ ബോർഡർ ആയ ജിസാനിൽ നിന്നും യമനികൾ കടത്തുന്ന നിയമ വിരുദ്ധമായ ലഹരി വസ്തുവായ ഖാത്ത് ജിദ്ദയിലേക്കു എത്തിക്കാൻ തുടങ്ങി ഞാൻ.. പതിയെ പോക്കറ്റിൽ റിയാലുകൾ വന്നു നിറഞ്ഞു.. ചെയ്യുന്നത് തെറ്റാണ് എന്നറിയാമെങ്കിലും മനസ്സിൽ മുംതാസിന്റെ മുഖം തെളിയുമ്പോൾ ചെയ്യാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല..
മാസങ്ങൾ കടന്നു പോയി .. കയ്യിൽ കാശ് കുമിഞ്ഞു കൂടി,അടുത്ത ആഴ്ച നാട്ടിൽ പോവാൻ പ്ലാൻ ചെയ്തിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഷുർത്ത(പോലീസ്)യുടെ കൈകളിൽ അകപ്പെടുന്നത്. ഒന്നും ചെയ്യാൻ കഴിയുമായിരുന്നില്ല.. നീണ്ട ഒരു വർഷം സൗദി ജയിലിൽ.. ജീവിതത്തിൽ ഒരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത നാളുകൾ ആയിരുന്നു അത്.. ഭക്ഷണത്തിനു വേണ്ടി പാകിസ്താനികളോടും ബംഗാളികളോടും മൽപ്പിടുത്തം നടത്തിയ ദിവസങ്ങൾ.. വൃത്തി ഹീനമായ ചുറ്റുപാടിൽ തമ്പാക്കിന്റെയും സിഗരട്ടിന്റെയും ദുർഗന്ധം വമിക്കുന്ന റൂമിൽ ഉറക്കം വരാതെ കിടന്ന നാളുകൾ.. കക്കൂസിനും മുകളിൽ മലം കെട്ടിക്കിടക്കുന്നത് കാരണം കക്കൂസിൽ പോവാതിരിക്കാൻ വേണ്ടി പട്ടിണി കിടന്ന ദിവസങ്ങൾ.
എല്ലാം എന്റെ മുംതാസിന് വേണ്ടിയായിരുന്നു..
എല്ലാം എന്റെ മുംതാസിന് വേണ്ടിയായിരുന്നു..
പക്ഷെ നാട്ടിൽ എത്തിയപ്പോഴാണ് ഞാൻ അറിഞ്ഞത് അവളുടെ വിവാഹം കഴിഞ്ഞു എന്ന്.. കാത്തിരിക്കാം എന്ന് വാക്കു പറഞ്ഞു അവൾ ചതിച്ചു.. എന്റെ പ്രണയം..എന്റെ അദ്ധ്വാനം.. എല്ലാം എല്ലാം വെറുതെയായിരുന്നു എന്ന് തോന്നിയപ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി.. പെണ്ണ് എന്ന വർഗത്തെ മൊത്തം ഞാൻ വെറുത്തു..അവൾക്കു വേണ്ടി ഞാനുണ്ടാക്കിയ പണത്തിനു കടലാസിന്റെ വില പോലുമില്ലെന്നു ഞാൻ മനസ്സിലാക്കി..
ഉപ്പാ ... നോക്കിയേ ദേ എനിക്ക് ഒരു മയിൽപ്പീലി കിട്ടി.. ഞാൻ ഒന്ന് ഞെട്ടി.
തിരിഞ്ഞു നോക്കിയപ്പോൾ മോൻ ഒരു മയിൽപ്പീലിയും പിടിച്ചു നിൽക്കുന്നു.. ഞാനവന്റെ തലയിൽ പതിയെ തഴുകി വീണ്ടും മുംതാസിനെ നോക്കി.. കണ്ണുകൾ നിറഞ്ഞൊലിച്ചു.. മോളോട് യാത്ര പറഞ്ഞ് മോനെയുമെടുത്തു ഞാൻ കുന്നിറങ്ങുമ്പോൾ മോൻ എന്നോട് ചോദിച്ചു.. എന്തിനാ ഉപ്പ കരയുന്നത്.. ഞാൻ വെറുതെ ഒന്ന് ചിരിച്ചു.. അല്ലെങ്കിലും അഞ്ചു വയസ്സുള്ള ഇവനോട് ഞാൻ എന്ത് പറഞ്ഞു മനസ്സിലാക്കാൻ..
തിരിഞ്ഞു നോക്കിയപ്പോൾ മോൻ ഒരു മയിൽപ്പീലിയും പിടിച്ചു നിൽക്കുന്നു.. ഞാനവന്റെ തലയിൽ പതിയെ തഴുകി വീണ്ടും മുംതാസിനെ നോക്കി.. കണ്ണുകൾ നിറഞ്ഞൊലിച്ചു.. മോളോട് യാത്ര പറഞ്ഞ് മോനെയുമെടുത്തു ഞാൻ കുന്നിറങ്ങുമ്പോൾ മോൻ എന്നോട് ചോദിച്ചു.. എന്തിനാ ഉപ്പ കരയുന്നത്.. ഞാൻ വെറുതെ ഒന്ന് ചിരിച്ചു.. അല്ലെങ്കിലും അഞ്ചു വയസ്സുള്ള ഇവനോട് ഞാൻ എന്ത് പറഞ്ഞു മനസ്സിലാക്കാൻ..
പ്രണയം വായിക്കാൻ സുഖമാണ്..കേൾക്കാൻ രസമാണ്.കാണാനും അഴകാണു പക്ഷെ സ്വന്തം ജീവിതത്തിൽ വരുമ്പോൾ വേദനയാണ്!!
by:

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക