Slider

വേറിട്ട ചിന്ത....

0

വേറിട്ട ചിന്ത........
കാലവർഷം കലിതുള്ളി അടരാറാടിയ പുഴയിലെ വെള്ളം പോലെ കലങ്ങിയ മനസും ചതുപ്പിലോളം ആഴമുള്ള ഹൃദയവുമായി അലഞ്ഞ എന്നെ -
ആഴക്കടലിൻ പരപ്പിലെ തെളിനീരോളം
സന്തോഷവും വീറുറ്റ ചൂളയിൽ ഉരുക്കിയ 
ഹൃദയവും തന്ന എന്റെ കിനാവിന്റെ ദേവനേ..........
പോയകാലത്തിന്റെ പച്ചപ്പിൽ പുതിയ പ്രതീക്ഷയുടെ നാമ്പുകൾ മൊട്ടിട്ട് നിന്നിലെ വേറിട്ട ചിന്തകളെ മാത്രം പ്രണയിച്ച ഈ പാവം അടിയാത്തി പെണ്ണിനോട് എത്രയും വെറുപ്പെന്തിനെന്റെ ദേവാ......... 

===========

ചന്ദന കുറിയിട്ട ചെന്തെങ്ങിൻ നിറമുള്ള പെണ്ണേ നിന്റെ അഴിഞ്ഞ വാർമുടി ചുരുളിൽ നീ തിരുകിയ തുളസി കതിർ പൂവാകാൻ ഒരിക്കൽ കഴിഞ്ഞെങ്കിൽ എനിക്ക്.......
മോഹത്തിൻ ചിരിയുള്ള മോഹന മുഖമുള്ള പെണ്ണേ നിന്റെ ഇടം കണ്ണിട്ടുള്ള ചെറു പുഞ്ചിരി നീ നൽകിയാൽ ജീവിതം പ്രകാശ പൂരിതം
ആയേനെ എനിക്ക്..... 
പ്രേമത്തിൻ കണ്ണുള്ള കുസൃതി തരമുള്ള പെണ്ണേ നിന്റെ കണ്ണിലെ ഒരു തരി വെട്ടം നീ നല്കിയിരുനെങ്കിൽ ഈ ജന്മത്തിലെ എന്റെ കടങ്ങൾ വീട്ടാമായിരുന്നു എനിക്ക്........

.........കൃഷ്ണൻ...............
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo