മുടികൊഴിച്ചില്‍ ....വല്ലാത്ത മുടികൊഴിച്ചില്‍....എനിക്ക് ചത്താമതിയെന്ന് തോന്നാ.. ന്റെ അമ്മായ്യ്യേ.....
അതിയാന്‍ പെണ്ണ് കാണാന്‍ വന്നപ്പോ ചായയും കൊടുത്ത് ഞാന്‍ തിരിഞ്ഞു നടന്നപ്പോ ,,, നീണ്ട ഇടതൂര്‍ന്ന ന്റെ തലമുടി ആടികളിക്കണത് കണ്ടിട്ടാണത്രേ , പൊന്നും പണവും കിട്ടൂലാന്നറിഞ്ഞിട്ട് ബന്ധുക്കളൊക്കെ എതിര്‍ത്തിട്ടും ,, എന്നെതന്നെ കെട്ടിയത്...!!
ഈ ആണുങ്ങളെന്തിനാ പെണ്ണുങ്ങളുടെ മുടിയിലിത്ര സൗന്ദര്യം കാണുന്നതെന്ന് ആലോചിക്കുമ്പോ ദേഷ്യം വരേണ്...
അത്കൊണ്ടല്ലേ
അത് കൊഴിയുമ്പോ ഈ പെണ്ണുങ്ങള്‍ക്കിത്ര ടെന്‍ഷന്‍...!
അത് കൊഴിയുമ്പോ ഈ പെണ്ണുങ്ങള്‍ക്കിത്ര ടെന്‍ഷന്‍...!
ടി.വി തുറന്നാ തോന്നും ഈ മുടിയില്ലെങ്കില്‍ നമ്മള് മനുഷ്യര്‍ക്ക് ഇവിടെ ജീവിക്കാന്‍ പറ്റൂലാന്ന്....!!
ഒന്നും പറയണ്ടെന്റമ്മായീ....
ധാത്രീന്റേയും ഇന്ദുലേഖയുടേയും ഒഴിഞ്ഞ ബോട്ടിലുകളെല്ലാം ഇന്നലെയും കൂടെ പെറുക്കികെട്ടി കൊണ്ടുപോയി കളഞ്ഞതേയുളളു....
അത്രേം പൈസയുണ്ടായിരുന്നെങ്കില്‍ എന്തോരം നേന്ത്രപ്പഴം വാങ്ങിക്കഴിക്കായിരുന്നു...!
ചെറു പയര്‍, നാരങ്ങ, തൈര്, കടലപൊടി, മുട്ട , എന്ന് വേണ്ട സകല തിന്നുന്ന സാധനങ്ങളുമെടുത്ത് തലയില്‍ തേച്ചു നോക്കീട്ടും പോരാഞ്ഞ് ,,
മുറ്റത്തൂടെ ഇറങ്ങി നടക്കാത്ത ഞാനാണ് അടുത്ത വീട്ടിലെ തൊടുവില്‍ ചെമ്പരത്തി ചെടിയും തെരഞ്ഞ് അലഞ്ഞു നടന്നത്...!
മുറ്റത്തൂടെ ഇറങ്ങി നടക്കാത്ത ഞാനാണ് അടുത്ത വീട്ടിലെ തൊടുവില്‍ ചെമ്പരത്തി ചെടിയും തെരഞ്ഞ് അലഞ്ഞു നടന്നത്...!
എന്നിട്ടും കുളി കഴിഞ്ഞാല്‍ ബാത്ത് റൂമിന്റെ ഒാവു മുഴുവന്‍ മുടി പോയി അടഞ്ഞിട്ടുണ്ടാകും കോലെടുത്ത് കുത്തിവിട്ടാലേ പിന്നെ വെള്ളം പോകൂ......
അത് പോട്ടെന്ന് വെക്കാം..
ഭക്ഷണത്തിന്നെങ്ങാനും മുടി കിട്ടിയാലോ...!!
ഭക്ഷണത്തിന്നെങ്ങാനും മുടി കിട്ടിയാലോ...!!
അന്നത്തെ കാര്യം പിന്നെ കട്ടപൊക...
പിന്നെ നിലം തൊടക്കുമ്പോഴുളള പാടെന്താ....
തൊടക്കാനുളള കോലും പിടിച്ച് ഈ ടൈല്‍സില്‍ കിടക്ക്ണ മുടിയുംകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും വളളംകളി കളിക്കണം....!
തൊടക്കാനുളള കോലും പിടിച്ച് ഈ ടൈല്‍സില്‍ കിടക്ക്ണ മുടിയുംകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും വളളംകളി കളിക്കണം....!
ഫ്രെന്റ് റിയ റെക്കമെന്റ് ചെയ്യാ..!!
നെല്ലിക്കയിട്ട് കാച്ചിയ എണ്ണ തലയില്‍ തേക്കാന്‍....
ഇക്കണക്കിന് പോയാല്‍ നെല്ലിക്കാ തളം വെക്കേണ്ടിവരുമെന്നാ തോന്ന്ണത്....
ഇക്കണക്കിന് പോയാല്‍ നെല്ലിക്കാ തളം വെക്കേണ്ടിവരുമെന്നാ തോന്ന്ണത്....
Fbയില്‍ ആരോഗ്യത്തില്‍ കണ്ടു.. ഉള്ളിനീര് തേച്ചാമതിയെന്ന്....ഒടുവില്‍ സവോളയും അരച്ച് തലയില്‍ തേച്ചു......അപ്പോ അതിയാനാകട്ടെ ,, മൂക്കും പൊത്തിപ്പിടിച്ചോണ്ടാണ് അടുത്ത് കിടക്കാറ്...!!
ഇനിയിപ്പോ പ്രക്യതിക്കാര് പറയ്ണ പോലെ കളിമണ്ണെടുത്ത് തലയില്‍ തേക്കാന്ന് വെച്ചാ അതിനിപ്പോ ഞാനെവിടെപ്പോകും..
പിന്നെ അകത്തുളളത് പോരാഞ്ഞിട്ട് ഇനി പുറത്തും തേച്ച് പിടിപ്പിക്കണോ ന്റെ അമ്മായ്യ്യേ.........!!!!
പിന്നെ ആകെപ്പാടെയുളള ഒരു ആശ്വാസം പുളളിക്കാരനുമിപ്പോള്‍ പഴയ ആ ഫ്രീക്കനൊന്നുമല്ലല്ലോ...
പകുതിമുക്കാലും കഷണ്ടിയല്ലേ...
''നിങ്ങള്‍ക്കൊരു ഗള്‍ഫ്ഗൈറ്റ് ചെയ്തൂടെ മനുഷ്യാന്ന് '' ചോദിച്ചപ്പോള്‍ ഇളിച്ചുംകൊണ്ട് പറയ്യാ.. ''എടീ ഇതാണ് ഇപ്പത്തെ സ്റ്റൈല്..നീ ഈ ഫഹദ് ഫാസിലിനെ കണ്ടിട്ടില്ലേയെന്ന്..''..
എന്നാലും ഈ ആണുങ്ങള് ബല്ലാത്ത ജാതി തന്നെയാ......!
by:
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക