ഇന്ന് നവംബര്‍ ഇരുപത്തിരണ്ട്
പത്തു വര്‍ഷം മുന്പ് ഇതേ ദിവസം – അതായത് 2006, നവംബര്‍ 22, ബുധനാഴ്ച.
തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ പ്രസിദ്ധമായ വൃശ്ചികോത്സവം നാലാം ദിവസം – ഏറ്റവും പുണ്യമായ തൃക്കേട്ട പുറപ്പാട്.
രാവിലത്തെ ശിവേലി കഴിഞ്ഞ് വീട്ടില്‍ ഒരു ചെറുമയക്കത്തിലായിരുന്നു ഞാന്‍. ക്ഷീണം അല്പം മാറിയിട്ട് വേണം രാത്രിയിലെ എഴുന്നള്ളിപ്പിനു പോകാന്‍.
രാവിലത്തെ ശിവേലി കഴിഞ്ഞ് വീട്ടില്‍ ഒരു ചെറുമയക്കത്തിലായിരുന്നു ഞാന്‍. ക്ഷീണം അല്പം മാറിയിട്ട് വേണം രാത്രിയിലെ എഴുന്നള്ളിപ്പിനു പോകാന്‍.
ഏകദേശം ഒരു നാല് മണിയോടെ ഫോണ്‍ അടിച്ചു. പാതി മയക്കത്തോടെ എടുത്തു. അപ്പുറത്ത് ചേച്ചിയുടെ സ്വരം, അല്പം പരിഭ്രമത്തോടെ: “ശിവദാസന്‍ വേഗം തന്നെ ദേവി നഴ്സിംഗ് ഹോമിലേക്ക് ചെല്ലൂ; കൊച്ചപ്പനു അറ്റാക്ക് ആണെന്ന് തോന്നുന്നു; മരിച്ചു എന്നും കേള്‍ക്കു ന്നുണ്ട്.”
“അയ്യോ!” എന്ന ഒരു വാക്ക് മാത്രമേ എന്റെ വായില്‍ നിന്നും പുറത്തു വന്നുള്ളൂ. വിശ്വാസം വരാതെ വേറെ ഒന്ന് രണ്ടു പേരെ വിളിച്ചു – അവരും അതേ അഭിപ്രായമാണ് പറഞ്ഞത്. ഞാന്‍ വേഗം തന്നെ അങ്ങോട്ടോടി.
അവിടെ എത്തിയപ്പോള്‍ ഞാന്‍ കണ്ടു – കൊച്ചപ്പന്‍ ചേട്ടന്‍റെ (കൊച്ചേട്ടന്‍റെ) ചേതനയറ്റ ശരീരം അവിടെ കിടത്തിയിരിക്കുന്നത് – ശാന്തമായി ഉറങ്ങുന്നത് പോലെ. “അമ്പലത്തില്‍ ഒരു മീറ്റിംഗില്‍ പങ്കെടുക്കുന്നതിനിടയില്‍ വല്ലാത്ത ക്ഷീണം തോന്നി - ഉടനെ തന്നെ ആശുപത്രി യിലേക്ക് കൊണ്ട് പോകാന്‍ ശ്രമിച്ചെങ്കിലും വഴിയിലെ തിരക്ക് കാരണം സാധിച്ചില്ല. അതിനിടയില്‍ രണ്ടു അറ്റാക്ക് ഉണ്ടായി, അവിടെ എത്തിയപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു” കൂടെ ഉണ്ടായിരുന്ന ആള്‍ പറഞ്ഞു.
മനസ്സില്‍ എന്തോ ഒരു ശൂന്യത പോലെ – കരച്ചില്‍ ഒന്നും വന്നില്ല. മൂന്നു മണിക്കൂര്‍ മുന്‍പ് അമ്പലത്തില്‍ കണ്ടതാണ്, മേളം കഴിഞ്ഞ് ഇറക്കിഎഴുന്നള്ളിപ്പ് കഴിഞ്ഞു തിരിച്ചു പോകുന്നത്, പൂര്‍ണ്ണ ആരോഗ്യവാനായി. ഇത്ര പെട്ടെന്ന്.......
എന്റെ വലിയമ്മയുടെ മകനായിരുന്നു അദ്ദേഹം. ആന, മേളം എന്നൊക്കെ പറഞ്ഞാല്‍ ജീവനായിരുന്നു. എവിടെ ചെണ്ടപ്പുറത്ത് കോലുണ്ടെങ്കിലും ആള്‍ അവിടെയെത്തും. അവ വിട്ടു വേറൊരു ജീവിതം ഉണ്ടായിരുന്നില്ല അദ്ദേഹത്തിന്.
ധാരാളം പേര്‍ അവിടെ വന്ന് പോകുന്നു. ആര്‍ക്കും വിശ്വാസം വരാത്ത പോലെ വീണ്ടും വീണ്ടും നോക്കുന്നു. അമ്പലത്തില്‍ നിന്നും ഉദ്യോഗസ്ഥന്മാരും മേളത്തിന് വന്ന എല്ലാ കലാകാരന്മാരുംഅവിടെയുണ്ട്- നാല് മണിക്കൂര്‍ കൊട്ടിയതിന്‍റെ ക്ഷീണം എല്ലാം മറന്നുകൊണ്ട്. പലരും കരയുകയാണ്. ചിലര്‍ കരയാതിരിക്കാന്‍ പാടുപെടുന്നു – കാരണം അവര്ക്കെടല്ലാം അത്ര പ്രിയപ്പെട്ടവനായിരുന്നല്ലോ, കൊച്ചേട്ടന്‍.
ഉത്സവം തുടങ്ങി രണ്ടാം ദിവസം തന്നെ ചില ശകുനപ്പിഴ കണ്ടിരുന്നു. കോലം ആനപ്പുറത്ത് എഴുന്നള്ളിക്കുമ്പോള്‍ അതിന്റെ മകുടം നിലത്തുമുട്ടിയ കാരണം ആശുദ്ധമായത്രേ. അതുകൊണ്ട് രാവിലത്തെ എഴുന്നള്ളിപ്പ് ഉണ്ടായില്ല. (ആരുടെ ഓര്‍മയിലും ഇങ്ങിനെ ഒരു സംഭവം ഉണ്ടായിട്ടില്ല) എല്ലാവര്ക്കും എന്തോ വലിയ വിപത്ത് ഉണ്ടാകും എന്നാ തോന്നലുണ്ടായിരുന്നു. മിക്കവാറും ആന പിണങ്ങി ആകെ അലങ്കോലപ്പെടും എന്നായിരുന്നു തോന്നല്‍ - പക്ഷെ ഇത് ഭയങ്കരമായിപ്പോയി.
കൊച്ചേട്ടന്‍ എപ്പോഴും പറയുമായിരുന്നത്രേ – “പൂര്‍ണത്രയീശന്റെ തൃക്കേട്ടനാളിലെ വിളക്കിനെഴുന്നള്ളിപ്പിന്റെ അത്രയും ഐശ്വര്യവും ഗാംഭീര്യവും വേറൊരു എഴുന്നള്ളിപ്പിനും ഉണ്ടാകില്ല” എന്ന്.
കൊച്ചേട്ടന്‍ എപ്പോഴും പറയുമായിരുന്നത്രേ – “പൂര്‍ണത്രയീശന്റെ തൃക്കേട്ടനാളിലെ വിളക്കിനെഴുന്നള്ളിപ്പിന്റെ അത്രയും ഐശ്വര്യവും ഗാംഭീര്യവും വേറൊരു എഴുന്നള്ളിപ്പിനും ഉണ്ടാകില്ല” എന്ന്.
ഒരു പക്ഷെ അദ്ദേഹത്തോടൊപ്പം സ്വര്‍ഗത്തിലിരുന്നു ആസ്വദിക്കാന്‍ വേണ്ടിയാകണം അന്ന് തന്നെ കൊച്ചേട്ടനെ തിരിച്ചു വിളിച്ചത്.
എങ്കിലും, ഒന്ന് ഞെട്ടാന്‍ പോലും കഴിയാതെ........
ശിവദാസ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക