Showing posts with label സജ്‌ന. Show all posts
Showing posts with label സജ്‌ന. Show all posts

ദൈവത്തിന്റെ കോടതി

Shocking news....എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഇത് ഞെട്ടിത്തരിച്ചുപോയി.....!!
കെട്ട്യോള്‍ ആത്മഹത്യ ചെയ്തതിന് ശേഷം ആകെകൂടെയുണ്ടായിരുന്ന മോളെ നിലത്ത് വെക്കാതെ കൊണ്ടുനടക്കുകയായിരുന്നില്ലേ....
ഏറ്റവും നന്നായി പഠിക്കുന്ന മിടുക്കികുട്ടി..
ചെസ്സ് കളിയില്‍ സ്റ്റേറ്റ് ലെവലിലുളള മത്സരത്തിനായി തയ്യാറെടുത്തുകൊണ്ടിരിക്കുകയായിരുന്നു....
അവള്‍ കൊല്ലപ്പട്ടിരിക്കുന്നു....!!
വീട് വൃത്തിയാക്കാന്‍ വന്ന വേലക്കാരിയാണ് അച്ചനും മോളും അടുത്തടുത്തായി ബോധമില്ലാതെ നിലത്ത് കിടക്കുന്നത് കണ്ട് ആളെകൂട്ടി ആശുപത്രിയിലെത്തിപ്പിച്ചത്...
അവളൊരുപാട് സ്നേഹിക്കുന്ന ,, അവളെ കണ്ണിലെ കൃഷ്ണമണിയെപ്പോലെ കൊണ്ടുനടക്കുന്ന,,,
സ്ക്കൂള് വിടുന്നതിന്റെ ഒരുപാട് മുന്‍പേ വരാന്തയില്‍ വന്ന് കാവല് കിടക്കുന്ന ഒരു സാധു മനുഷ്യനായിരുന്നു അവളുടെ പപ്പ....
ഈ ഭൂമിയില്‍ തന്റെ സ്വത്തെന്നു പറയാന്‍ അവള് മാത്രേ ഉള്ളൂ എന്ന് പലവട്ടം അയാള്‍ എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നു...!
അപ്പോഴൊക്കെ ആരോടും തോന്നിയിട്ടില്ലാത്ത എന്തോ ഒരു അടുപ്പം അയാളോട് തോന്നിയിട്ടുണ്ട്...
പ്രണയം തന്നെയായിരുന്നില്ലെ അത്... !
പലപ്പോഴും കുട്ടികളെ പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ക്ളാസിലേക്ക് തന്നെ ഒളികണ്ണിട്ട് നോക്കുന്നതും തിരയുന്നതും കാണാം...
അപ്പോള്‍ ആ കണ്ണുകളില്‍ കണ്ടതും അതേ വികാരം തന്നെയായിരുന്നു......!
വീട്ടില്‍ വിവാഹത്തെക്കുറിച്ച് പറയുമ്പോഴൊക്കെ ആ മുഖമായിരുന്നു മനസ്സില്‍....
അതിനെക്കുറിച്ച് പറഞ്ഞാലും അയാളുടെ വിവാഹവും ഭാര്യയുടെ ആത്മഹത്യയും ഒരു കുട്ടിയുണ്ടെന്നുമൊക്കെ പറഞ്ഞ് എതിര്‍പ്പുകള്‍ മാത്രമായിരിക്കും ഫലം....
ഭാര്യക്ക് അയാളുടെ കൂട്ടുകാരനുമായുണ്ടായിരുന്ന അവിഹിത ബന്ധം നേരിട്ട് കാണാനിടയായിട്ടും,,
ആ മനുഷ്യന്‍ അത് ക്ഷമിക്കാന്‍ തയ്യാറായി.. എന്നിട്ടും കുറ്റബോധം കൊണ്ട് അവള്‍ കെട്ടിതൂങ്ങി ചത്തതിന് അദ്ദേഹം എന്ത് തെറ്റു ചെയ്തു....
അടുത്ത തവണ കാണുമ്പോള്‍ തന്റെ മനസ്സ് തുറക്കാന്‍ കാത്തിരിക്കുകയായിരുന്നു....
അപ്പോഴാണ് ഇങ്ങനെ.....!!
മകള്‍ ശ്വാസം മുട്ടി മരിച്ചതാണെന്ന് തെളിഞ്ഞു...
നടന്നതെന്താണെന്ന് പറയാനുളള സ്വബോധം ആ അച്ചനുണ്ടായിരുന്നില്ല....
ബോധം വരുമ്പോഴൊക്കെ മോളെ വിളിച്ച് അയാള്‍ നിലവിളിച്ചുകരഞ്ഞു.......
എന്നിട്ടും ഒരല്‍പം ദയ കാണിക്കാതെ അയാളാണ് മകളെ കൊന്നതെന്ന് പലരും അടക്കം പറയുന്നത് കേട്ടപ്പോള്‍ സഹിക്കാന്‍ കഴിഞ്ഞില്ല...
ഇല്ല ... എനിക്കറിയാം.....!!
പിന്നെയെപ്പോഴോ ഒരു ഭ്രാന്തനെപ്പോലെ അലമുറയിട്ട് ആശുപത്രി വരാന്തയിലൂടെ ഒാടിപ്പോയ അയാളെ ഭ്രാന്താശുപത്രിയിലേക്ക് മാറ്റിയെന്നറിഞ്ഞു....
വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം അസുഖം ഭേദമായെങ്കിലും ,, ഒറ്റപ്പെട്ടുപോയ അയാളെ സ്വന്തം ജീവിതത്തിലേക്ക് കൂട്ടി കൊണ്ടുപോകുവാന്‍ ബന്ധങ്ങളുടെ എല്ലാ വിലക്കുകളും വലിച്ചെറിഞ്ഞ് വന്നതാണ് ഞാന്‍....
പുറത്തെ സീറ്റില്‍ കാത്തിരിക്കുന്ന എന്നെ കണ്ടപ്പോള്‍ അയാള്‍ പതുക്കെ അടുത്ത് വന്നിരുന്നു.....!
എന്ത് പറഞ്ഞുതുടങ്ങണമെന്നറിയാതെ വിഷമിക്കുകയായിരുന്നു.....
''ടീച്ചര്‍ക്ക് ഇപ്പോഴും എന്റെ മോളെ മറക്കാന്‍ കഴിയുന്നില്ല അല്ലെ...എനിക്കും ....ഒരുപാട് ഇഷ്ട്ടാ അവളെ...''
അല്‍പനേരത്തെ നിശബ്ധതക്കുശേഷം,,, അയാള്‍ തലതാഴ്ത്തികൊണ്ട്....
എന്തോ ആലോചിച്ചുകൊണ്ട്...
നിര്‍വികാരനായി വീണ്ടും പറഞ്ഞു തുടങ്ങി....
ടീച്ചര്‍ക്കറിയണോ......
അവളെ ഞാന്‍ കൊന്നതാ....! കഴുത്ത് ഞെരിച്ച്... ! ശ്വാസം മുട്ടിച്ച്.....!!!
എന്നിട്ടും ഞാനത് വിളിച്ചു പറയുമ്പോഴൊക്കെ അവരെനിക്ക് ഷോക്ക് തരും....
ഇപ്പോ എനിക്ക് ഭ്രാന്തില്ലെന്ന് ടീച്ചറെങ്കിലും വിശ്വസിക്കോ....
ഇടിവെട്ടേറ്റതുപോലെ തരിച്ചിരിക്കുകയായിരുന്ന ഞാന്‍ വാക്കുകള്‍ക്ക് വേണ്ടി പരതി....!
അതൊരു ശാപം കൊണ്ടാ ടീച്ചറെ...
അതിപ്പോഴും എന്റെ കൂടെതന്നെയുണ്ട്....
എന്നെ ഇഷ്ട്ടപ്പെടുന്നവരെയൊക്കെ അത് കൊല്ലും....
വര്‍ഷങ്ങള്‍ക്ക് മുന്പ് ഞാനും കൂട്ടുകാരും ചേര്‍ന്ന് ഒരു പെണ്ണിനെ .....
പെണ്ണിനെ ....ക്രൂരമായി..... നശിപ്പിച്ചിട്ടുണ്ട്..
അവള് കേണു യാചിച്ചിട്ടും ഇഞ്ജിഞ്ജായി അവളെ കുത്തി മുറിച്ച് കൊല്ലുകയായിരുന്നു...
ആര്‍ത്തട്ടഹസിക്കുന്ന ഞങ്ങളെ നോക്കി
പ്രാണവേദനയോടെ ഞെരുങ്ങികൊണ്ട് അവസാനമായി അവള്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോഴും ഈ ചെവിയില്‍ മുഴുങ്ങി കേള്‍ക്കുന്നുണ്ട്.......
നിന്റെയൊക്കെ ഭാര്യമാരേയും പെണ്‍മക്കളേയും കണ്‍മുന്നിലിട്ട് പിച്ചിചീന്തുന്നത് കണ്ട് ഇത്പോലെ ആസ്വദിച്ചോ''' എന്ന്.....
എല്ലാം മതിയാക്കി...ആ നാട് തന്നെ വിട്ടു വന്നു...
പഴയ കൂട്ടുകെട്ടെല്ലാം നിര്‍ത്തി കുടുംബമായി ജീവിച്ചുവരികയായിരുന്നു...
ഞാനൊരുപാട് വിശ്വസിച്ച എന്റെ കൂട്ടുകാരന്‍ എന്റെ ഭാര്യയുമായി......ഇല്ല.... എനിക്കതോര്‍ക്കണ്ട...!!
എനിക്കുറപ്പാ...എന്റെ മോള്‍ക്ക് ചുറ്റും കഴുകകണ്ണുകളാണെന്ന്.....
അവളെ കൊത്തി വലിക്കാന്‍..... അവസരം കാത്ത് ആര്‍ത്തിപിടിച്ച് നടക്കുകയാണെന്ന്......
രാവും പകലും ഞാന്‍ കാവലിരുന്നു.... അവരേതു സമയത്തും അവളെ...... ഇനിയും എന്നെകൊണ്ട് പറ്റില്ല ടീച്ചറേ.....
അയാളുടെ ശ്വാസോച്ച്വാസം കൂടാന്‍ തുടങ്ങി....കണ്ണുകള്‍ തുറിച്ചു...എന്തോ കണ്ട് ഭയന്ന് വിറക്കാന്‍ തുടങ്ങി......
പേടിയോടെ ഞാന്‍ ചാടിയെണീറ്റു നിലവിളിച്ചു...
അയാളെ ആരൊക്കെയോ ഒാടിവന്ന് പിടിച്ചുകൊണ്ട് വീണ്ടും ഷോക്ക് റൂമിലേക്ക് കൊണ്ടുപോയി...
ഇവിടെയുളള കോടതി വെറുതെ വിട്ടാലും....,,
ഇത്പോലെ ശാപം വാങ്ങിയവരുടെയൊക്കെ പിറകില്‍ ദൈവത്തിന്റെ കോടതിയില്‍ നിന്നുള്ള വിളിയുണ്ടാകും.... അത് ഈ ലോകത്ത് നിന്ന് തന്നെ ഇത്പോലെ നരകയാതന അനുഭവിപ്പിച്ചു കൊണ്ടേയിരുത്തട്ടെ എന്ന് മനസ്സ്കൊണ്ട് ഞാനും ശപിക്കുകയായിരുന്നു ....

By Sajna Potheena Chilly

എനിക്ക് ചേച്ചിമാരെ വളക്കാനാ ഇഷ്ട്ടം...!


കാരണം ചേച്ചീന്നും വിളിച്ചോണ്ട് നടന്നാ പിന്നെ അനിയന്റെ പ്രായല്ലെ ഉളളൂ.....അനിയനെപ്പോലെയല്ലെ എന്നൊക്കെ കരുതി പെട്ടെന്ന് പിടിതരും..
ആദ്യമൊക്കെ അവര് പര്‍ചൈസിംഗിന്
പോകുമ്പോള്‍ ആരും കൂടെയില്ലെങ്കില്‍ കൂട്ടിനു വിളിക്കും.. അപ്പോ ഒരുമിച്ച് ചുറ്റിയടിക്കാം കോഫീഷോപ്പിലും മറ്റും കയറാം...
അങ്ങനെ എന്തും തുറന്ന് പറയാനുളള നല്ലൊരു ഫ്രെന്റ് ആയിട്ടുളള സ്ഥാനക്കയറ്റം കിട്ടിയാല്‍ പിന്നെ ..എന്തു വിളിച്ചാലും .. കുഴപ്പല്ല....
വീട്ടില്‍ ആരുമില്ലെങ്കില്‍ അത് ഫോണ്‍ വിളിച്ച് അറിയിക്കും..ഹോസ്റ്റലിലെ മടുപ്പിക്കുന്ന ഫുഡിനെക്കുറിച്ച് പലപ്പോഴായി പറഞ്ഞിട്ടുളളത്കൊണ്ട് നല്ല ഭക്ഷണം കഴിക്കാനും കിട്ടും....സ്വന്തം വീട്പോലെ സ്വാതന്ത്ര്യം.....!
അബദ്ധത്തില്‍ എന്തെങ്കിലും 'കുസൃതി' കാട്ടിയാലും അതൊക്കെ കണ്ടില്ലെന്ന് നടിക്കാനുളള പക്വതയുണ്ട്...!
അത്കൊണ്ട് നന്നായി സംസാരിക്കുന്ന ടൈപ്പില്‍ പെട്ട ചേച്ചിമാരെ കിട്ടിയാല്‍ ഞങ്ങള്‍ അവരുടെ നംമ്പര്‍ മറ്റു സുഹൃത്തുക്കള്‍ക്കും കൈമാറും....!!
കെട്ട്യോന്‍സ് തീരെ റൊമാന്‍റിക്കല്ലാത്ത ചില ചേച്ചിമാരാകട്ടെ നമ്മള്‍ എങ്ങോട്ട് വിളിച്ചാലും ഇറങ്ങി വരാനും റെഡി..!
അങ്ങനെ ഒരു സിനിമക്ക് പോകാനൊരുങ്ങി നിക്കുമ്പോഴാണ് നാട്ടില്‍ നിന്ന് അമ്മാവന്‍ വിളിച്ചത്....
ഇവിടെ ആകെ പ്രശ്നമാണ്..പെട്ടെന്ന് വീട്ടിലേക്ക് വരാന്‍...അമ്മയാണെങ്കില്‍ ഒന്നും പറയാതെ കരച്ചിലോട് കരച്ചില്‍......
പണികൊടുത്ത വല്ല ചേച്ചിമാരും തിരിച്ച് പണി തന്നോന്നായിരുന്നു വീടെത്തും വരെ പേടി...
പണി തന്നു... വല്ലവരുടേയും ചേച്ചിയല്ല...സ്വന്തം ചേച്ചി...!!
ഭര്‍ത്താവിനേയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ചുകൊണ്ട് ഏതോ ഒരുത്തന്റെ കൂടെ ഒാടിപോയെന്ന്...!!
കുറച്ച് നാളുകള്‍ക്ക് ശേഷം ചെയ്തുപോയ തെറ്റു പറഞ്ഞ് വിലപിക്കുന്ന അവളെ ഞങ്ങള്‍ക്ക് തിരിച്ചു കിട്ടിയെങ്കിലും കുടുംബത്തിന്റെ അന്തസും അഭിമാനവുമെല്ലാം എന്നന്നേക്കുമായി നഷ്ട്ടപ്പെട്ടുകഴിഞ്ഞിരുന്നു...!
അപമാനവും നാണകേടും സഹിക്കാനാകാതെ ചേച്ചിയുടെ ഭര്‍ത്താവ് ആരോടും ഒന്നും പറയാതെ എങ്ങോട്ടോ പോയിരുന്നു...!
മക്കളെ അളിയന്റെ വീട്ടുകാര്‍ ചേച്ചിക്ക് വിട്ടുകൊടുത്തില്ല...മക്കളുടെ ഭാവിയില്ലാതാക്കിയവള്‍ എന്ന പേര് വേറെയും...!!
എന്തുകൊണ്ട് അവള്‍ ഇങ്ങനെ ചെയ്തു എന്ന് മാത്രം ആരും അറിയാന്‍ ശ്രമിച്ചില്ല..!
വാതോരാതെ കളിതമാശകള്‍ പറഞ്ഞ് നടന്നിരുന്ന ചേച്ചിക്ക് ഇന്ന് ആരെയും കാണുന്നതോ സംസാരിക്കുന്നതോ ഇഷ്ട്ടല്ല..
എനിക്കതോടെ ഒരു കാര്യം മനസ്സിലായി..
എന്നെപോലെ ഈ ലോകത്ത് ഒരുപാട് പേരുണ്ട്...
അത്കൊണ്ട് കല്ല്യാണം കഴിഞ്ഞ ചേച്ചിമാരോട് പറയാനുളളത്...
ഒരുത്തന്റെ ഭാര്യയായി കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ക്ക് മുന്നില്‍ 3 വഴികളേയുളളു..
ജീവിതത്തിലെ എല്ലാകാര്യങ്ങളും
അതില്‍ ഏത് തിരഞ്ഞെടുക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ...
1- കെട്ട്യോനെ സ്നേഹിച്ച്,, എല്ലാം പങ്കുവെച്ച് വിശ്വസ്തത കാണിച്ചുകൊണ്ട് ഉളളത്കൊണ്ട് പൊരുത്തപ്പെട്ട് ജീവിക്കുക...
2- അതിന് ഒരുവിധത്തിലും കഴിയില്ലെങ്കില്‍ നല്ല രീതിയില്‍ പറഞ്ഞുമനസ്സിലാക്കി കൊണ്ട് വേര്‍പിരിയുക...
3- എല്ലാം സഹിച്ച് കൂടെ ജീവിക്കാന്‍ തയ്യാറാണെന്ന് കെട്ട്യോനെകൊണ്ട് തോന്നിപ്പിച്ചു അങ്ങേര്‍ക്ക് തീരെ ഇഷ്ട്ടമില്ലാത്ത കാര്യങ്ങള്‍ കെട്ട്യോനറിയാതെ ചെയ്തുകൊണ്ട് സ്വന്തം താല്‍പര്യത്തിനുവേണ്ടി മാത്രമായി ജീവിക്കുക..
അതെത്ര വലുതായാലും ചെറുതായാലും അതിന്റെ പേര് ചീറ്റിംഗ് എന്ന് തന്നെയാണ്...
ആദ്യം പറഞ്ഞ രണ്ട് കാര്യങ്ങളായാലും അതില്‍ മാന്യതയുണ്ട്...
പക്ഷെ മൂന്നാമത് പറഞ്ഞത് പൊറുക്കാന്‍ മാത്രം ആണിനായാലും പെണ്ണിനായാലും കഴിയാറില്ല...!
(അതെ ,, ഈ പറഞ്ഞതൊക്കെ ഇനി കെട്ട്യോന്‍സിനോട് പ്രത്യേകം പറയാന്‍ അവര് മന്ദബുദ്ധികളൊന്നുമല്ലല്ലോ...ആണോ!!)

മുടികൊഴിച്ചില്‍ .


മുടികൊഴിച്ചില്‍ ....വല്ലാത്ത മുടികൊഴിച്ചില്‍....എനിക്ക് ചത്താമതിയെന്ന് തോന്നാ.. ന്റെ അമ്മായ്യ്യേ.....
അതിയാന്‍ പെണ്ണ് കാണാന്‍ വന്നപ്പോ ചായയും കൊടുത്ത് ഞാന്‍ തിരിഞ്ഞു നടന്നപ്പോ ,,, നീണ്ട ഇടതൂര്‍ന്ന ന്റെ തലമുടി ആടികളിക്കണത് കണ്ടിട്ടാണത്രേ , പൊന്നും പണവും കിട്ടൂലാന്നറിഞ്ഞിട്ട് ബന്ധുക്കളൊക്കെ എതിര്‍ത്തിട്ടും ,, എന്നെതന്നെ കെട്ടിയത്...!!
ഈ ആണുങ്ങളെന്തിനാ പെണ്ണുങ്ങളുടെ മുടിയിലിത്ര സൗന്ദര്യം കാണുന്നതെന്ന് ആലോചിക്കുമ്പോ ദേഷ്യം വരേണ്...
അത്കൊണ്ടല്ലേ
അത് കൊഴിയുമ്പോ ഈ പെണ്ണുങ്ങള്‍ക്കിത്ര ടെന്‍ഷന്‍...!
ടി.വി തുറന്നാ തോന്നും ഈ മുടിയില്ലെങ്കില്‍ നമ്മള് മനുഷ്യര്‍ക്ക് ഇവിടെ ജീവിക്കാന്‍ പറ്റൂലാന്ന്....!!
ഒന്നും പറയണ്ടെന്റമ്മായീ....
ധാത്രീന്റേയും ഇന്ദുലേഖയുടേയും ഒഴിഞ്ഞ ബോട്ടിലുകളെല്ലാം ഇന്നലെയും കൂടെ പെറുക്കികെട്ടി കൊണ്ടുപോയി കളഞ്ഞതേയുളളു....
അത്രേം പൈസയുണ്ടായിരുന്നെങ്കില്‍ എന്തോരം നേന്ത്രപ്പഴം വാങ്ങിക്കഴിക്കായിരുന്നു...!
ചെറു പയര്‍, നാരങ്ങ, തൈര്, കടലപൊടി, മുട്ട , എന്ന് വേണ്ട സകല തിന്നുന്ന സാധനങ്ങളുമെടുത്ത് തലയില്‍ തേച്ചു നോക്കീട്ടും പോരാഞ്ഞ് ,,
മുറ്റത്തൂടെ ഇറങ്ങി നടക്കാത്ത ഞാനാണ് അടുത്ത വീട്ടിലെ തൊടുവില്‍ ചെമ്പരത്തി ചെടിയും തെരഞ്ഞ് അലഞ്ഞു നടന്നത്...!
എന്നിട്ടും കുളി കഴിഞ്ഞാല്‍ ബാത്ത് റൂമിന്റെ ഒാവു മുഴുവന്‍ മുടി പോയി അടഞ്ഞിട്ടുണ്ടാകും കോലെടുത്ത് കുത്തിവിട്ടാലേ പിന്നെ വെള്ളം പോകൂ......
അത് പോട്ടെന്ന് വെക്കാം..
ഭക്ഷണത്തിന്നെങ്ങാനും മുടി കിട്ടിയാലോ...!!
അന്നത്തെ കാര്യം പിന്നെ കട്ടപൊക...
പിന്നെ നിലം തൊടക്കുമ്പോഴുളള പാടെന്താ....
തൊടക്കാനുളള കോലും പിടിച്ച് ഈ ടൈല്‍സില്‍ കിടക്ക്ണ മുടിയുംകൊണ്ട് അങ്ങോട്ടുമിങ്ങോട്ടും വളളംകളി കളിക്കണം....!
ഫ്രെന്റ് റിയ റെക്കമെന്റ് ചെയ്യാ..!!
നെല്ലിക്കയിട്ട് കാച്ചിയ എണ്ണ തലയില്‍ തേക്കാന്‍....
ഇക്കണക്കിന് പോയാല്‍ നെല്ലിക്കാ തളം വെക്കേണ്ടിവരുമെന്നാ തോന്ന്ണത്....
Fbയില്‍ ആരോഗ്യത്തില്‍ കണ്ടു.. ഉള്ളിനീര് തേച്ചാമതിയെന്ന്....ഒടുവില്‍ സവോളയും അരച്ച് തലയില്‍ തേച്ചു......അപ്പോ അതിയാനാകട്ടെ ,, മൂക്കും പൊത്തിപ്പിടിച്ചോണ്ടാണ് അടുത്ത് കിടക്കാറ്...!!
ഇനിയിപ്പോ പ്രക്യതിക്കാര് പറയ്ണ പോലെ കളിമണ്ണെടുത്ത് തലയില്‍ തേക്കാന്ന് വെച്ചാ അതിനിപ്പോ ഞാനെവിടെപ്പോകും..
പിന്നെ അകത്തുളളത് പോരാഞ്ഞിട്ട് ഇനി പുറത്തും തേച്ച് പിടിപ്പിക്കണോ ന്റെ അമ്മായ്യ്യേ.........!!!!
പിന്നെ ആകെപ്പാടെയുളള ഒരു ആശ്വാസം പുളളിക്കാരനുമിപ്പോള്‍ പഴയ ആ ഫ്രീക്കനൊന്നുമല്ലല്ലോ...
പകുതിമുക്കാലും കഷണ്ടിയല്ലേ...
''നിങ്ങള്‍ക്കൊരു ഗള്‍ഫ്ഗൈറ്റ് ചെയ്തൂടെ മനുഷ്യാന്ന് '' ചോദിച്ചപ്പോള്‍ ഇളിച്ചുംകൊണ്ട് പറയ്യാ.. ''എടീ ഇതാണ് ഇപ്പത്തെ സ്റ്റൈല്..നീ ഈ ഫഹദ് ഫാസിലിനെ കണ്ടിട്ടില്ലേയെന്ന്..''..
എന്നാലും ഈ ആണുങ്ങള് ബല്ലാത്ത ജാതി തന്നെയാ......!

by: 
Sajna Potheena Chilly 

ഫേഷ്യല്‍ കേക്ക് - ചെറു കഥ മത്സരം )

''ഈ മുഖത്ത് തേച്ച് കളിക്കുന്ന കേക്ക് ഒരെണ്ണം ചേട്ടാ..''
അന്തം വിട്ടു നില്‍ക്കുന്ന കടയിലെ ചെക്കനോട്, 'ഞാനിപ്പോള്‍ വരാ'മെന്നും പറഞ്ഞ് അരുണിമ കേക്ക് വാങ്ങാനെത്തിയ ആ ചേച്ചിയേയും കൂട്ടി വീട്ടിലേക്ക് നടന്നു...!
കടയുടെ തൊട്ട് പുറക് വശത്തായിട്ടായിരുന്നു അവളുടെ വീടും...
കേക്ക് എടുത്ത് തരാനാണെന്നും കരുതി ഒന്നും ചോദിക്കാതെ കൂടെ നടന്ന ചേച്ചിയോട് വീട്ടിനകത്ത് കയറിയപ്പോള്‍ അവള്‍ പതുക്കെ പറഞ്ഞുതുടങ്ങി...
''വാരിതേക്കാനായിട്ട് പ്രത്യേകമായി വല്ല കേക്കും ഇറങ്ങുന്നുണ്ടോന്നൊരു സംശയം ഇന്നലെ വരെ എനിക്കുമുണ്ടായിരുന്നു...
ഇന്നലെ രാത്രി കൂട്ടുകാരന്‍റെ 'ബര്‍ത്ത്ഡേ പൂരം' കഴിഞ്ഞ വീടാണ് ഇത്...
എല്ലാവരും സന്തോഷിച്ചതിന്റെ അടയാളം വീടിന്റെ സകലഭാഗത്തും കുറച്ച് മുന്പ് വരെയും കാണാമായിരുന്നു....
രാവിലെ പതിവ്പോലെ വീട് വൃത്തിയാക്കാന്‍ വന്ന വേലക്കാരി , കുനിഞ്ഞിരുന്ന് നിലത്ത് ഒട്ടിപ്പിടിച്ചിരിക്കുന്ന കേക്കിന്റെ ക്രീം കയ്യുകൊണ്ട് ചുരണ്ടിയെടുത്ത് വായിലിടുന്നത് യാദൃശ്ചികമായി കാണാനിടയായപ്പോള്‍ , ആദ്യം അറപ്പാണ് തോന്നിയത്...!

പിന്നെ അവരങ്ങനെ ചെയ്യാതെ , കഷ്ട്ടപ്പെട്ട് വടിച്ചെടുത്തതും ചൂലുകൊണ്ട് അടിച്ചു കൂട്ടിയതും , എല്ലാം കൂടെ പെറുക്കികൂട്ടി കവറിലാക്കുന്നത് കണ്ടപ്പോള്‍ കളയാനാണെന്നാ കരുതിയത്...!
പക്ഷെ പോയിട്ട് മക്കള്‍ക്ക് കൊടുക്കാനാണെന്ന് പറഞ്ഞപ്പോള്‍ അവരില്‍ കണ്ട സന്തോഷം കണ്ണുനീരാല്‍ എന്റെ കണ്ണുകള്‍ നിറക്കുകയായിരുന്നു....!!
ഒരക്ഷരം മിണ്ടാനാകാതെ കുറ്റവാളിയെപോലെ ഞാന്‍ തലതാഴ്ത്തി നിന്നു...''
ചേച്ചീ.... ''അര്‍ഹതയില്ലെന്നറിയാം എങ്കിലും ഞാനൊരു കാര്യം പറഞ്ഞോട്ടെ...!
'വെറുതേ വാരിതേച്ചു കളയുന്ന അത്രയും അളവ് മാത്രം കണക്കാക്കി അത് മുറിച്ചെടുത്ത് അടുത്ത് കാണുന്ന വീട്ടിലൊന്ന് കൊണ്ടുപോയി കൊടുത്തൂടെ....!!
അവിടെ കൊച്ചു കുട്ടികളുണ്ടെങ്കില്‍...,,
നമ്മളൊന്ന് മാറിക്കിട്ടിയതും, ധൃതിപിടിച്ച് ഒാടിപ്പോയി വായിലിടാനുളള അവരുടെ മനസ്സിലെ സന്തോഷമുണ്ടല്ലോ... , അത് അവരുടെ കണ്ണുകളില്‍ തിളക്കമായി കാണാം...!
അപ്പോ കിട്ടുന്ന സന്തോഷത്തേക്കാളും വലുതായി ഇനിയെന്താണ് നമ്മുടെ ഓരോ ബര്‍ത്ത്ഡേ കേക്കിനും കിട്ടാനുളളത്...!!
വാക്കുകള്‍ കിട്ടാതെ ശബ്ദമിടറികൊണ്ടാണ് അരുണിമ നിര്‍ത്തിയതെങ്കിലും..,
ചിരിച്ചുകൊണ്ടാണ് ചേച്ചി അതിന് മറുപടി കൊടുത്തത്...
''അല്ലെങ്കില്‍ പിന്നെ മുഖത്ത് തേക്കാന്‍ കുറച്ച് ഫെയര്‍ ആന്റ് ലൗവ് ലി വാങ്ങാലേ...അതാകുമ്പോ കുറച്ച് നിറമെങ്കിലും വെച്ചാലോ....''
ചിരിച്ചുകൊണ്ടിറങ്ങിപ്പോയ അവരുടെ പേര്പോലും ചോദിക്കാന്‍ മറന്നുപോയല്ലോ എന്ന വിഷമത്തിലായിരുന്നു അപ്പോള്‍ അരുണിമ...!

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo