''ഈ മുഖത്ത് തേച്ച് കളിക്കുന്ന കേക്ക് ഒരെണ്ണം ചേട്ടാ..''
അന്തം വിട്ടു നില്‍ക്കുന്ന കടയിലെ ചെക്കനോട്, 'ഞാനിപ്പോള്‍ വരാ'മെന്നും പറഞ്ഞ് അരുണിമ കേക്ക് വാങ്ങാനെത്തിയ ആ ചേച്ചിയേയും കൂട്ടി വീട്ടിലേക്ക് നടന്നു...!
കടയുടെ തൊട്ട് പുറക് വശത്തായിട്ടായിരുന്നു അവളുടെ വീടും...
കേക്ക് എടുത്ത് തരാനാണെന്നും കരുതി ഒന്നും ചോദിക്കാതെ കൂടെ നടന്ന ചേച്ചിയോട് വീട്ടിനകത്ത് കയറിയപ്പോള്‍ അവള്‍ പതുക്കെ പറഞ്ഞുതുടങ്ങി...
''വാരിതേക്കാനായിട്ട് പ്രത്യേകമായി വല്ല കേക്കും ഇറങ്ങുന്നുണ്ടോന്നൊരു സംശയം ഇന്നലെ വരെ എനിക്കുമുണ്ടായിരുന്നു...
ഇന്നലെ രാത്രി കൂട്ടുകാരന്‍റെ 'ബര്‍ത്ത്ഡേ പൂരം' കഴിഞ്ഞ വീടാണ് ഇത്...
എല്ലാവരും സന്തോഷിച്ചതിന്റെ അടയാളം വീടിന്റെ സകലഭാഗത്തും കുറച്ച് മുന്പ് വരെയും കാണാമായിരുന്നു....
രാവിലെ പതിവ്പോലെ വീട് വൃത്തിയാക്കാന്‍ വന്ന വേലക്കാരി , കുനിഞ്ഞിരുന്ന് നിലത്ത് ഒട്ടിപ്പിടിച്ചിരിക്കുന്ന കേക്കിന്റെ ക്രീം കയ്യുകൊണ്ട് ചുരണ്ടിയെടുത്ത് വായിലിടുന്നത് യാദൃശ്ചികമായി കാണാനിടയായപ്പോള്‍ , ആദ്യം അറപ്പാണ് തോന്നിയത്...!
പിന്നെ അവരങ്ങനെ ചെയ്യാതെ , കഷ്ട്ടപ്പെട്ട് വടിച്ചെടുത്തതും ചൂലുകൊണ്ട് അടിച്ചു കൂട്ടിയതും , എല്ലാം കൂടെ പെറുക്കികൂട്ടി കവറിലാക്കുന്നത് കണ്ടപ്പോള്‍ കളയാനാണെന്നാ കരുതിയത്...!
പക്ഷെ പോയിട്ട് മക്കള്‍ക്ക് കൊടുക്കാനാണെന്ന് പറഞ്ഞപ്പോള്‍ അവരില്‍ കണ്ട സന്തോഷം കണ്ണുനീരാല്‍ എന്റെ കണ്ണുകള്‍ നിറക്കുകയായിരുന്നു....!!
ഒരക്ഷരം മിണ്ടാനാകാതെ കുറ്റവാളിയെപോലെ ഞാന്‍ തലതാഴ്ത്തി നിന്നു...''
ചേച്ചീ.... ''അര്‍ഹതയില്ലെന്നറിയാം എങ്കിലും ഞാനൊരു കാര്യം പറഞ്ഞോട്ടെ...!
'വെറുതേ വാരിതേച്ചു കളയുന്ന അത്രയും അളവ് മാത്രം കണക്കാക്കി അത് മുറിച്ചെടുത്ത് അടുത്ത് കാണുന്ന വീട്ടിലൊന്ന് കൊണ്ടുപോയി കൊടുത്തൂടെ....!!
അവിടെ കൊച്ചു കുട്ടികളുണ്ടെങ്കില്‍...,,
നമ്മളൊന്ന് മാറിക്കിട്ടിയതും, ധൃതിപിടിച്ച് ഒാടിപ്പോയി വായിലിടാനുളള അവരുടെ മനസ്സിലെ സന്തോഷമുണ്ടല്ലോ... , അത് അവരുടെ കണ്ണുകളില്‍ തിളക്കമായി കാണാം...!
അപ്പോ കിട്ടുന്ന സന്തോഷത്തേക്കാളും വലുതായി ഇനിയെന്താണ് നമ്മുടെ ഓരോ ബര്‍ത്ത്ഡേ കേക്കിനും കിട്ടാനുളളത്...!!
വാക്കുകള്‍ കിട്ടാതെ ശബ്ദമിടറികൊണ്ടാണ് അരുണിമ നിര്‍ത്തിയതെങ്കിലും..,
ചിരിച്ചുകൊണ്ടാണ് ചേച്ചി അതിന് മറുപടി കൊടുത്തത്...
''അല്ലെങ്കില്‍ പിന്നെ മുഖത്ത് തേക്കാന്‍ കുറച്ച് ഫെയര്‍ ആന്റ് ലൗവ് ലി വാങ്ങാലേ...അതാകുമ്പോ കുറച്ച് നിറമെങ്കിലും വെച്ചാലോ....''
ചിരിച്ചുകൊണ്ടിറങ്ങിപ്പോയ അവരുടെ പേര്പോലും ചോദിക്കാന്‍ മറന്നുപോയല്ലോ എന്ന വിഷമത്തിലായിരുന്നു അപ്പോള്‍ അരുണിമ...!
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക