Slider

എനിക്ക് ചേച്ചിമാരെ വളക്കാനാ ഇഷ്ട്ടം...!

0

കാരണം ചേച്ചീന്നും വിളിച്ചോണ്ട് നടന്നാ പിന്നെ അനിയന്റെ പ്രായല്ലെ ഉളളൂ.....അനിയനെപ്പോലെയല്ലെ എന്നൊക്കെ കരുതി പെട്ടെന്ന് പിടിതരും..
ആദ്യമൊക്കെ അവര് പര്‍ചൈസിംഗിന്
പോകുമ്പോള്‍ ആരും കൂടെയില്ലെങ്കില്‍ കൂട്ടിനു വിളിക്കും.. അപ്പോ ഒരുമിച്ച് ചുറ്റിയടിക്കാം കോഫീഷോപ്പിലും മറ്റും കയറാം...
അങ്ങനെ എന്തും തുറന്ന് പറയാനുളള നല്ലൊരു ഫ്രെന്റ് ആയിട്ടുളള സ്ഥാനക്കയറ്റം കിട്ടിയാല്‍ പിന്നെ ..എന്തു വിളിച്ചാലും .. കുഴപ്പല്ല....
വീട്ടില്‍ ആരുമില്ലെങ്കില്‍ അത് ഫോണ്‍ വിളിച്ച് അറിയിക്കും..ഹോസ്റ്റലിലെ മടുപ്പിക്കുന്ന ഫുഡിനെക്കുറിച്ച് പലപ്പോഴായി പറഞ്ഞിട്ടുളളത്കൊണ്ട് നല്ല ഭക്ഷണം കഴിക്കാനും കിട്ടും....സ്വന്തം വീട്പോലെ സ്വാതന്ത്ര്യം.....!
അബദ്ധത്തില്‍ എന്തെങ്കിലും 'കുസൃതി' കാട്ടിയാലും അതൊക്കെ കണ്ടില്ലെന്ന് നടിക്കാനുളള പക്വതയുണ്ട്...!
അത്കൊണ്ട് നന്നായി സംസാരിക്കുന്ന ടൈപ്പില്‍ പെട്ട ചേച്ചിമാരെ കിട്ടിയാല്‍ ഞങ്ങള്‍ അവരുടെ നംമ്പര്‍ മറ്റു സുഹൃത്തുക്കള്‍ക്കും കൈമാറും....!!
കെട്ട്യോന്‍സ് തീരെ റൊമാന്‍റിക്കല്ലാത്ത ചില ചേച്ചിമാരാകട്ടെ നമ്മള്‍ എങ്ങോട്ട് വിളിച്ചാലും ഇറങ്ങി വരാനും റെഡി..!
അങ്ങനെ ഒരു സിനിമക്ക് പോകാനൊരുങ്ങി നിക്കുമ്പോഴാണ് നാട്ടില്‍ നിന്ന് അമ്മാവന്‍ വിളിച്ചത്....
ഇവിടെ ആകെ പ്രശ്നമാണ്..പെട്ടെന്ന് വീട്ടിലേക്ക് വരാന്‍...അമ്മയാണെങ്കില്‍ ഒന്നും പറയാതെ കരച്ചിലോട് കരച്ചില്‍......
പണികൊടുത്ത വല്ല ചേച്ചിമാരും തിരിച്ച് പണി തന്നോന്നായിരുന്നു വീടെത്തും വരെ പേടി...
പണി തന്നു... വല്ലവരുടേയും ചേച്ചിയല്ല...സ്വന്തം ചേച്ചി...!!
ഭര്‍ത്താവിനേയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ചുകൊണ്ട് ഏതോ ഒരുത്തന്റെ കൂടെ ഒാടിപോയെന്ന്...!!
കുറച്ച് നാളുകള്‍ക്ക് ശേഷം ചെയ്തുപോയ തെറ്റു പറഞ്ഞ് വിലപിക്കുന്ന അവളെ ഞങ്ങള്‍ക്ക് തിരിച്ചു കിട്ടിയെങ്കിലും കുടുംബത്തിന്റെ അന്തസും അഭിമാനവുമെല്ലാം എന്നന്നേക്കുമായി നഷ്ട്ടപ്പെട്ടുകഴിഞ്ഞിരുന്നു...!
അപമാനവും നാണകേടും സഹിക്കാനാകാതെ ചേച്ചിയുടെ ഭര്‍ത്താവ് ആരോടും ഒന്നും പറയാതെ എങ്ങോട്ടോ പോയിരുന്നു...!
മക്കളെ അളിയന്റെ വീട്ടുകാര്‍ ചേച്ചിക്ക് വിട്ടുകൊടുത്തില്ല...മക്കളുടെ ഭാവിയില്ലാതാക്കിയവള്‍ എന്ന പേര് വേറെയും...!!
എന്തുകൊണ്ട് അവള്‍ ഇങ്ങനെ ചെയ്തു എന്ന് മാത്രം ആരും അറിയാന്‍ ശ്രമിച്ചില്ല..!
വാതോരാതെ കളിതമാശകള്‍ പറഞ്ഞ് നടന്നിരുന്ന ചേച്ചിക്ക് ഇന്ന് ആരെയും കാണുന്നതോ സംസാരിക്കുന്നതോ ഇഷ്ട്ടല്ല..
എനിക്കതോടെ ഒരു കാര്യം മനസ്സിലായി..
എന്നെപോലെ ഈ ലോകത്ത് ഒരുപാട് പേരുണ്ട്...
അത്കൊണ്ട് കല്ല്യാണം കഴിഞ്ഞ ചേച്ചിമാരോട് പറയാനുളളത്...
ഒരുത്തന്റെ ഭാര്യയായി കഴിഞ്ഞാല്‍ പിന്നെ നിങ്ങള്‍ക്ക് മുന്നില്‍ 3 വഴികളേയുളളു..
ജീവിതത്തിലെ എല്ലാകാര്യങ്ങളും
അതില്‍ ഏത് തിരഞ്ഞെടുക്കുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ...
1- കെട്ട്യോനെ സ്നേഹിച്ച്,, എല്ലാം പങ്കുവെച്ച് വിശ്വസ്തത കാണിച്ചുകൊണ്ട് ഉളളത്കൊണ്ട് പൊരുത്തപ്പെട്ട് ജീവിക്കുക...
2- അതിന് ഒരുവിധത്തിലും കഴിയില്ലെങ്കില്‍ നല്ല രീതിയില്‍ പറഞ്ഞുമനസ്സിലാക്കി കൊണ്ട് വേര്‍പിരിയുക...
3- എല്ലാം സഹിച്ച് കൂടെ ജീവിക്കാന്‍ തയ്യാറാണെന്ന് കെട്ട്യോനെകൊണ്ട് തോന്നിപ്പിച്ചു അങ്ങേര്‍ക്ക് തീരെ ഇഷ്ട്ടമില്ലാത്ത കാര്യങ്ങള്‍ കെട്ട്യോനറിയാതെ ചെയ്തുകൊണ്ട് സ്വന്തം താല്‍പര്യത്തിനുവേണ്ടി മാത്രമായി ജീവിക്കുക..
അതെത്ര വലുതായാലും ചെറുതായാലും അതിന്റെ പേര് ചീറ്റിംഗ് എന്ന് തന്നെയാണ്...
ആദ്യം പറഞ്ഞ രണ്ട് കാര്യങ്ങളായാലും അതില്‍ മാന്യതയുണ്ട്...
പക്ഷെ മൂന്നാമത് പറഞ്ഞത് പൊറുക്കാന്‍ മാത്രം ആണിനായാലും പെണ്ണിനായാലും കഴിയാറില്ല...!
(അതെ ,, ഈ പറഞ്ഞതൊക്കെ ഇനി കെട്ട്യോന്‍സിനോട് പ്രത്യേകം പറയാന്‍ അവര് മന്ദബുദ്ധികളൊന്നുമല്ലല്ലോ...ആണോ!!)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo