രമ്യമൊരു വാക്കില്‍
രമിച്ചു നമ്മള്‍ ഇരുവഴി
പിരിയും മുന്‍പേ ....,
രമിച്ചു നമ്മള്‍ ഇരുവഴി
പിരിയും മുന്‍പേ ....,
ഇടം, വലം പിരിഞ്ഞകന്നു
പിന്നെ പരിചിത
വീഥികളിലപരിചിതരായ്,
സ്വരമിടറി നിന്നൊരു
യാത്രാമൊഴിയനാഥമാകവെ,
രമ്യമൊരു വാക്കില്‍
രമിച്ചു നമ്മളിരുവഴി
പിരിയും മുന്‍പേ !
പിന്നെ പരിചിത
വീഥികളിലപരിചിതരായ്,
സ്വരമിടറി നിന്നൊരു
യാത്രാമൊഴിയനാഥമാകവെ,
രമ്യമൊരു വാക്കില്‍
രമിച്ചു നമ്മളിരുവഴി
പിരിയും മുന്‍പേ !
വിധാതാവു വിളക്കിചേര്‍ത്ത
നിയോഗങ്ങള്‍ തന്‍ തണലിലും,
വെയിലിലും പരസ്പര-
മോര്‍ത്തും മറന്നും സഫലയാത്ര
തന്‍ സങ്കീര്‍ണ്ണപാ തകളില്‍
നമ്മള്‍ വെറും സങ്കല്പ്പങ്ങളായ്....,
നിയോഗങ്ങള്‍ തന്‍ തണലിലും,
വെയിലിലും പരസ്പര-
മോര്‍ത്തും മറന്നും സഫലയാത്ര
തന്‍ സങ്കീര്‍ണ്ണപാ തകളില്‍
നമ്മള്‍ വെറും സങ്കല്പ്പങ്ങളായ്....,
ഓര്‍ത്തെടുത്ത വാക്കില്‍
ഓര്‍മ്മയില്‍ വെറും വിരഹം
ചുവയ്ക്കവേ ഓര്‍മ്മകളെ നമ്മ-
ളോര്‍ത്തെടുക്കാന്‍ മറന്നു...
ഓര്‍മ്മയില്‍ വെറും വിരഹം
ചുവയ്ക്കവേ ഓര്‍മ്മകളെ നമ്മ-
ളോര്‍ത്തെടുക്കാന്‍ മറന്നു...
ഉറക്കം മറന്ന രാവിന്നേകാന്ത
യാമങ്ങളില്‍ ജാലകപ്പഴുതിലൂ-
ടൊഴുകിയിറങ്ങും രാപ്പാടിതന്‍
വിരഹ ഗീതകങ്ങള്‍ വിഷാദ-
സ്മൃതികള്‍ പടര്ത്തകവേ ഇരുളിന്‍റെ
കാരുണ്യം പൊതിഞ്ഞു പിടിച്ചെന്നെ,
നിന്നെയും....!
യാമങ്ങളില്‍ ജാലകപ്പഴുതിലൂ-
ടൊഴുകിയിറങ്ങും രാപ്പാടിതന്‍
വിരഹ ഗീതകങ്ങള്‍ വിഷാദ-
സ്മൃതികള്‍ പടര്ത്തകവേ ഇരുളിന്‍റെ
കാരുണ്യം പൊതിഞ്ഞു പിടിച്ചെന്നെ,
നിന്നെയും....!
തണുത്ത ഇരുള്‍ തല്‍പ്പത്തിലെ
തളര്‍ന്ന ചേതനകളായ് നമ്മളുറക്കെ
കരയാതെ,വിതുമ്പാതെയുറഞ്ഞു,
വാക്കടര്‍ന്ന് മൗനം വാചാലമാര്‍ന്ന നേരം
വചനങ്ങളെയവിശ്വസിച്ചു നമ്മള്‍....,
തളര്‍ന്ന ചേതനകളായ് നമ്മളുറക്കെ
കരയാതെ,വിതുമ്പാതെയുറഞ്ഞു,
വാക്കടര്‍ന്ന് മൗനം വാചാലമാര്‍ന്ന നേരം
വചനങ്ങളെയവിശ്വസിച്ചു നമ്മള്‍....,
നമ്മളൊന്നായ് നട്ട തണല്‍മരമിന്നു
പന്തലിച്ചു ശാഖികള്‍ തണല്‍
ചൊരിയവേ,ഈ വെയില്പ്പാടങ്ങളില്‍
ഇളവേല്‍പ്പിന്‍റെയുരുകും
കിനാക്കള്‍ തന്‍ തണല്‍ക്കുടചൂടി
നമ്മളിരുദിശതേടി നിയോഗങ്ങളില്‍
നിരതരായ്....,
പന്തലിച്ചു ശാഖികള്‍ തണല്‍
ചൊരിയവേ,ഈ വെയില്പ്പാടങ്ങളില്‍
ഇളവേല്‍പ്പിന്‍റെയുരുകും
കിനാക്കള്‍ തന്‍ തണല്‍ക്കുടചൂടി
നമ്മളിരുദിശതേടി നിയോഗങ്ങളില്‍
നിരതരായ്....,
നോവിന്‍റെമുനകൂര്‍ത്ത വാക്കൊന്നും
മൊഴിയാതെ, നോവാതെ എതിര്‍ദിശ-
കളില്‍ നിഴലളന്നു, നമ്മളകന്നു,
മൊഴിയാതെ, നോവാതെ എതിര്‍ദിശ-
കളില്‍ നിഴലളന്നു, നമ്മളകന്നു,
നിഴല്‍ മാഞ്ഞ നേരത്തെന്‍റെ
ഇടത്തരികത്തു നീയും, നിന്‍റെ
വലത്തരികത്തു ഞാനുമെന്നു
നമ്മളോര്‍ത്തേകാന്തത മറന്നു!
ഇടത്തരികത്തു നീയും, നിന്‍റെ
വലത്തരികത്തു ഞാനുമെന്നു
നമ്മളോര്‍ത്തേകാന്തത മറന്നു!
നിന്‍റെ പൊട്ടിച്ചിരി കുപ്പിവള-
പ്പൊട്ടുകളുണ്ടെന്‍റെ ചെപ്പിലാരും
കാണാതെ ഞാനൊളിപ്പിച്ചതായ്,
മാനം കാണാതെ, മനസ്സിന്‍റെ
താളില്‍ നീയെടുത്തുവച്ച
മയില്‍പീലിത്തുണ്ടു പെറ്റുവോ...,
ആണെത്ര...., പെണ്ണെത്ര...?!
പ്പൊട്ടുകളുണ്ടെന്‍റെ ചെപ്പിലാരും
കാണാതെ ഞാനൊളിപ്പിച്ചതായ്,
മാനം കാണാതെ, മനസ്സിന്‍റെ
താളില്‍ നീയെടുത്തുവച്ച
മയില്‍പീലിത്തുണ്ടു പെറ്റുവോ...,
ആണെത്ര...., പെണ്ണെത്ര...?!
അകന്ന കാലങ്ങളുടെ
ഗതിവേഗങ്ങള്ക്കടകമ്പടിയൊപ്പിച്ചു
നമ്മളകന്നു, മറന്നുവെന്നോ...?!?
ഗതിവേഗങ്ങള്ക്കടകമ്പടിയൊപ്പിച്ചു
നമ്മളകന്നു, മറന്നുവെന്നോ...?!?
ജന്മ ജന്മാന്തരങ്ങളിലേയ്ക്കുനീളും
വിരഹവുമായ് മറവിയുടെ
താഴ്വരയിലെ മരക്കൊമ്പി-
ലിരുശാഖിയിലയല്‍ക്കാരായ് നമ്മള്‍....!
വിരഹവുമായ് മറവിയുടെ
താഴ്വരയിലെ മരക്കൊമ്പി-
ലിരുശാഖിയിലയല്‍ക്കാരായ് നമ്മള്‍....!
അപരിചിതത്ത്വങ്ങളിലേയ്ക്കു
വിരല്‍ത്തുമ്പുവിട്ടകലും മുന്‍പേ
രമ്യമൊരു വാക്കില്‍ രമിച്ചു നമ്മള്‍....!
നമ്മളൊരേ തൂവല്‍പ്പക്ഷികള്‍........,
വിരല്‍ത്തുമ്പുവിട്ടകലും മുന്‍പേ
രമ്യമൊരു വാക്കില്‍ രമിച്ചു നമ്മള്‍....!
നമ്മളൊരേ തൂവല്‍പ്പക്ഷികള്‍........,
കാട്ടുതീയില്‍ വെന്തെരിഞ്ഞ
വെണ്ണീറില്‍ നിന്നു പുനര്‍ജ്ജനിയുടെ
ആകാശനീലിമയില്‍ ചിറകുനീര്ത്തി
പറന്നൊരേ ശാഖിയില്‍
ഇളവേല്‍ക്കും നേരമോര്‍ത്തെടുത്തും,
പങ്കുവച്ചും പിരിയുവോര്‍...!
വെണ്ണീറില്‍ നിന്നു പുനര്‍ജ്ജനിയുടെ
ആകാശനീലിമയില്‍ ചിറകുനീര്ത്തി
പറന്നൊരേ ശാഖിയില്‍
ഇളവേല്‍ക്കും നേരമോര്‍ത്തെടുത്തും,
പങ്കുവച്ചും പിരിയുവോര്‍...!
അപരിചിതത്ത്വങ്ങളിലേയ്ക്കു
വിരല്‍ത്തുമ്പു വിട്ടകലും മുന്‍പേ
രമ്യമൊരു വാക്കില്‍ രമിച്ചു നമ്മള്‍....!
വിരല്‍ത്തുമ്പു വിട്ടകലും മുന്‍പേ
രമ്യമൊരു വാക്കില്‍ രമിച്ചു നമ്മള്‍....!
നാളെയുടെ ചില്ലുകൂടിന്നകത്തു
നിസ്തേജചിത്രമായ്
പരിണമിയ്ക്കുമീ സ്വത്വവു,മുടലും
പങ്കുവയ്ക്കാന്‍ കൊതിച്ചു പരസ്പരം,
പിന്നെ രമ്യമൊരു വാക്കിന്‍ ലഹരിയില്‍
ശമിച്ചവര്‍ നമ്മള്‍...!
നിസ്തേജചിത്രമായ്
പരിണമിയ്ക്കുമീ സ്വത്വവു,മുടലും
പങ്കുവയ്ക്കാന്‍ കൊതിച്ചു പരസ്പരം,
പിന്നെ രമ്യമൊരു വാക്കിന്‍ ലഹരിയില്‍
ശമിച്ചവര്‍ നമ്മള്‍...!
ഓര്ത്തെരടുക്കാത്തൊരോര്‍മ്മയാ യ്
എന്നില്‍ നീ,നിന്നില്‍ ഞാനു, മെന്നാലു,
മെന്നാളും രമ്യമൊരുവാക്കില്‍ രമിച്ചു
നമ്മളിരുവഴി പിരിയും മുന്‍പേ...!
എന്നില്‍ നീ,നിന്നില്‍ ഞാനു, മെന്നാലു,
മെന്നാളും രമ്യമൊരുവാക്കില്‍ രമിച്ചു
നമ്മളിരുവഴി പിരിയും മുന്‍പേ...!
by: Unni KT
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക