ചെന്നൈ മഹാനഗരത്തിൽ രണ്ടാം തവണയാണ് ഞാൻ വരുന്നത്. ആദ്യമായ് വന്നത് ഇരുപത്തിയഞ്ച് വർഷം മുൻപ് കേന്ദ്ര സർക്കാരിൻറെ കീഴിലുള്ള പ്രശസ്തമായ ഒരു സ്ഥാപനത്തിൽ ജോയിൻ ചെയ്യുവാനാണ്
ജോയിൻ ചെയ്യുവാൻ വരുന്നതിന് മുൻപുള്ള ദിവസങ്ങൾ സംഭവ ബഹുലമായിരുന്നു. അപ്പോയിൻറ്മെൻറ് ഓർഡർ കൈയ്യിൽ കിട്ടിയ ദിവസം “സ്വർഗ്ഗത്തിലോ ഞാൻ ഭൂമിയിലോ സങ്കല്പ ഗന്ധർവ ലോകത്തിലോ” എന്നു പാട്ടും പാടി തുള്ളി ചാടി. അമ്മ ഗുഢമായി മന്ദഹസിക്കുന്നുണ്ടായിരുന്നു. നിന്നെ എന്തായാലും വിടില്ല, വിടില്ല എന്ന ഭാവത്തിൽ.
ഏട്ടൻ എൻറെ പാട്ടു കേൾക്കാത്ത ഭാവത്തിൽ ഇരിക്കുന്നു. “ഏട്ടാ എൻറെ പാട്ട് കേട്ടില്ലേ.”
“കേട്ടു കേട്ടു. നീ ഇപ്പോൾ ഭൂമിയിൽ തന്നെ. ജോയിൻ ചെയ്യാൻ പോകണമോ എന്ന് ഇതുവരെ തീരുമാനിച്ചില്ല.”
“തീരുമാനിച്ചില്ലേ, എന്താ ഏട്ടാ ഇത്. എനിക്ക് ആദ്യമായി കിട്ടിയ ജോലിയല്ലേ. ഏട്ടാ എനിക്ക് പോണം പ്ലീസ്. ഞാൻ കരയൂട്ടോ”.
“മോളേ അത് എത്ര ദൂരെയാ. നിന്നെ ഇത്ര ദൂരം പറഞ്ഞു വിട്ടിട്ട് എങ്ങനെ ഇവിടെ സമാധാനമായിട്ട് ഇരിക്കും”. അമ്മ പറഞ്ഞു തുടങ്ങി. “നിനക്ക് വയസ്സ് ഇരുപത് ആയല്ലേ ഉള്ളൂ.. നമുക്ക് കേരളത്തിൽ കിട്ടുന്ന ജോലി മതി കുട്ടി”
ഏട്ടന് എൻറെ ഭാഷ പരിജ്ഞാനത്തെ കുറിച്ചാണ് വേവലാതി. “നിനക്ക് ഭാഷയും ഒരു കീറാമുട്ടിയായിരിക്കും. ഇംഗ്ലീഷ് ‘എസും’ ‘നോയും’ എന്നല്ലാതെ ഒന്നും പറയാൻ അറിയില്ല. അവിടെ തമിഴാണ് ഭാഷ നീ എന്ത് ചെയ്യും”.
“പിന്നേ, ഇംഗ്ലീഷ് അറിയാത്തതുകൊണ്ടാണല്ലോ എനിക്ക് ആദ്യത്തെ ഇൻറർവ്യൂ തന്നെ പാസ്സായി ജോലി കിട്ടിയത്. തമിഴ് എനിക്ക് ഒരു പ്രശ്നമേയല്ല ഏട്ടാ. എല്ലാ വാക്കുകളുടെയും. കൂടെ ‘ങ്ക’ അല്ലെങ്കിൽ ‘റാൻ’ ചേർത്ത് പറഞ്ഞു ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം”.
ഏട്ടനും അമ്മയും വഴങ്ങുന്ന ലക്ഷണമൊന്നും കണ്ടില്ല. ഇനി പതിവ് ആയുധം എടുത്തു. നോക്കിയാലേ രക്ഷയുള്ളൂ “നോക്ക് ഇപ്പോൾ അച്ഛനുണ്ടായിരുന്നെകിൽ. അച്ഛനെന്നെ ഉറപ്പായും കൊണ്ടുപോകുമായിരുന്നു.”
“മണിക്കുട്ടീ നീ വെറുതെ അമ്മയെ വിഷമിപ്പിക്കല്ലേ പാവം നിന്നെ ഇത്രയും ദൂരം അയക്കുന്ന കാര്യം തന്നെ ഓർത്തു വിഷമിച്ചിരിക്കുകയാണ്. അപ്പോഴാ നിൻറെ പത്തൊമ്പതാമത്തെ അടവ്”.
ഇത്രയും പറഞ്ഞു ഏട്ടൻ ഇറങ്ങി പോയി. അമ്മക്ക് മാത്രമല്ല അച്ഛൻറെ കാര്യം പറഞ്ഞാൽ ഏട്ടനും സങ്കടം വരും. അത് ഞാൻ കാണാതിരിക്കുവാൻ വേണ്ടി സ്ഥലം വിട്ടതാണെന്നു മനസ്സിലായി. എൻറെ കാര്യസാധ്യത്തിനു വേണ്ടി എപ്പോഴും ഞാൻ എടുക്കുന്ന ആയുധമാണ് അച്ഛനെ കുറിച്ചുള്ള
ഓർമ്മപ്പെടുത്തൽ. അതിൽ ഏട്ടനും അമ്മയും വീഴുമെന്നുള്ളത് ഉറപ്പ്.
ഓർമ്മപ്പെടുത്തൽ. അതിൽ ഏട്ടനും അമ്മയും വീഴുമെന്നുള്ളത് ഉറപ്പ്.
എനിക്ക് ഒന്നര വയസുള്ളപ്പോഴാണത്രേ അച്ഛൻ മരിച്ചത്. എനിക്ക് ഒന്നും ഓർമ്മയുമില്ല. ഏട്ടന് ഒൻപത് വയസ്സായിരുന്നു. അമ്മയ്ക്കും ഏട്ടനും ബന്ധുക്കൾക്കുമെല്ലാം എന്നോട് സഹതാപമായിരുന്നു. പാവം കുട്ടി ഓർമ്മ വയ്ക്കുന്നതിന് മുൻപേ അച്ഛൻ പോയല്ലോ.
ആ സഹതാപം ഞാൻ മുതലെടുത്തുകൊണ്ടേയിരുന്നു. എൻറെ അച്ഛനുണ്ടായിരുന്നെങ്കിൽ! ഇത്രയും പറഞ്ഞാൽ മതി അമ്മക്ക് സങ്കടം വരും. ഏട്ടന് എൻറെ തട്ടിപ്പാണെന്നു പിന്നീട് മനസ്സിലായി തുടങ്ങിയിരുന്നു. എന്നാലും ഒന്നും പറയില്ല. എന്നോട് അത്രയ്ക്ക് ഇഷ്ട്മാണ്.
സന്ധ്യയായപ്പോൾ ഏട്ടൻ വന്നു. എന്തിനും ഏതിനും ഒരു പാട്ട് ഞാൻ അറിയാതെ അങ്ങ് കേറി വരും. ഏട്ടൻ കേൾക്കാൻ വേണ്ടി ഞാൻ പാടി തുടങ്ങി “നരകത്തിൽ നിന്നും കരകേറ്റിടണെ തിരുവൈക്കം വാഴും ശിവശംഭോ” ഏട്ടന് ചിരി വരുന്നുണ്ടായിരുന്നു.
“അമ്മേ നമുക്ക് ഇവളെ നരകത്തിൽ നിന്നും കരകയറ്റിയേക്കാം. അമ്മാവൻ പറയുന്നത് ആദ്യമായി കിട്ടിയ ജോലിയല്ലേ. പോയി നോക്കുക, ബാക്കിയെല്ലാം പിന്നീട് തീരുമാനിക്കാം എന്നാണ്”
“അമ്മേ നമുക്ക് ഇവളെ നരകത്തിൽ നിന്നും കരകയറ്റിയേക്കാം. അമ്മാവൻ പറയുന്നത് ആദ്യമായി കിട്ടിയ ജോലിയല്ലേ. പോയി നോക്കുക, ബാക്കിയെല്ലാം പിന്നീട് തീരുമാനിക്കാം എന്നാണ്”
ഓ, അപ്പൊ അമ്മാവനെ കാണുവാൻ പോയതാണല്ലേ”. അമ്മാവൻറെ വാക്ക് അമ്മക്കും, ഏട്ടനും അവസാന വാക്കാണ്. അതിനപ്പുറം ഒന്നുമില്ല.
“പിന്നെ നമ്മുടെ അക്കര കുന്നിലെ ഗോപാലൻ മാഷിൻറെ മകൻ വേണുവേട്ടനും കുടുംബവും അവിടെയുണ്ട്. ഗോപാലൻ മാഷ് വേണുവേട്ടന് എഴുത്തു അയക്കാം എന്ന് പറഞ്ഞു. അവിടെ വേണ്ട സഹായമെല്ലാം ചെയ്തു തരും”
“പിന്നെ നമ്മുടെ അക്കര കുന്നിലെ ഗോപാലൻ മാഷിൻറെ മകൻ വേണുവേട്ടനും കുടുംബവും അവിടെയുണ്ട്. ഗോപാലൻ മാഷ് വേണുവേട്ടന് എഴുത്തു അയക്കാം എന്ന് പറഞ്ഞു. അവിടെ വേണ്ട സഹായമെല്ലാം ചെയ്തു തരും”
വേണോ എന്ന അർത്ഥത്തിൽ അമ്മ ഏട്ടനെ നോക്കുന്നുണ്ടായിരുന്നു.
“പോയി നോക്കാം അമ്മേ. ഒന്നുമില്ലെങ്കിലും ഇവളുടെ ഇടക്കിടക്കുള്ള പാട്ട് സഹിക്കേണ്ടല്ലോ “
ഞാൻ പുറപ്പെടുന്ന ദിവസം അമ്മ കരച്ചിൽ തന്നെയായായിരുന്നു. അമ്മയെ പിരിയാൻ വലിയ വിഷമമായിരുന്നു. ആദ്യം കാണിച്ച ആവേശമെല്ലാം പുറപ്പെടാൻ നേരം ചോർന്നു പോയിരുന്നു.
ഞാനും കരഞ്ഞു.
ഞാനും കരഞ്ഞു.
ഞാനും ഏട്ടനും കൂടി ചെന്നൈയിൽ എത്തി. വേണുവേട്ടൻ എല്ലാ സഹായവും ചെയ്തു തന്നു. അഡയാറിലായിരുന്നു ആയിരുന്നു ഓഫിസ്. ശ്രീ രാമകൃഷ്ണ മിഷൻ ഹോസ്റ്റലിൽ താമസ സൗകര്യം വേണുവേട്ടൻ ഏർപ്പാടാക്കിയിരുന്നു. ടീനഗറിലാണ് ഹോസ്റ്റൽ. രണ്ടു മൂന്ന് ദിവസം ഏട്ടനും വേണുവേട്ടനും എനിക്ക് ഹോസ്റ്റലിൽ നിന്നും ഓഫീസിലേക്ക് പോകുന്നതിനും വരുന്നതിനും, വേണുവേട്ടൻറെ വീട്ടിൽ പോകുന്നതിനുള്ള വഴിയും ബസ്സും എല്ലാം പരിചയപ്പെടുത്തലായിരുന്നു.
“മണിക്കുട്ടീ നീ നാട്ടിലെ പോലെ പാട്ടും പാടി കുട്ടിക്കളിയായി നടക്കരുത് ആരേയും അമിതമായി വിശ്വസിക്കരുത്. നല്ല കുട്ടിയായി ഇരിക്കണം. നിന്നെ നോക്കുവാൻ നീ മാത്രവുമേയുള്ളൂ. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വേണുവേട്ടനോട് പറഞ്ഞാൽ മതി. അതും കഴിയുന്നതും ബുദ്ധിമുട്ടിക്കാതെ നോക്കണം.എന്തെങ്കിലും പ്രയാസം തോന്നിയാൽ അറിയിക്കണം നമുക്ക് നാട്ടിലേക്ക് തിരിച്ചു പോകാം.”
ഏട്ടൻ പറഞ്ഞുകൊണ്ടേയിരുന്നു. സങ്കടം കൊണ്ട് വാക്കുകൾ വെളിയിൽ വരാതെ തൊണ്ടയിൽ തടഞ്ഞു. ഏട്ടന്റെ മുഖത്തു നോക്കിയാൽ കരയും എന്നുള്ളത് കൊണ്ട് തലകുലുക്കി ഞാൻ എല്ലാം കേട്ടുകൊണ്ടിരുന്നു. ഏട്ടൻ മടങ്ങി പോകുവാൻ നേരം ഞാൻ ഏട്ടനെ കെട്ടിപിടിച്ചു കരഞ്ഞു.

ഏട്ടൻ മനസ്സില്ലാ മനസോടെ തിരിച്ചു പോയി.
ഇന്നത്തെ പോലെ ഫോൺ സൗകര്യം ഒന്നുമില്ല.. എന്നും എന്നപോലെ ഞാനും ഏട്ടനും മത്സരിച്ച് എഴുത്തുകൾ അയച്ചു കൊണ്ടിരുന്നു.
ചെന്നൈ ജീവിതവുമായി ഒരുവിധം പൊരുത്തപ്പെട്ടു.എല്ലാ അവധി ദിവസവും രാവിലെ വേണുവേട്ടൻറെ വീട്ടിൽ പോകും. സുമേടത്തിയും കുട്ടികളുമായി ഞാൻ വേഗത്തിൽ കൂട്ടായി.വൈകുന്നേരം ഹോസ്റ്റലിലേക്ക് തിരിച്ചു പോകും. എല്ലാ അവധി ദിവസങ്ങളിലും അതായിരുന്നു പതിവ്.
അങ്ങനെ ഒരു ഞായറാഴ്ച രാവിലെ ഞാൻ വേണുവേട്ടൻറെ വീട്ടിൽ വന്നു. വൈകുന്നത് വരെ കുട്ടികളുമായി കളിയും ചിരിയുമായി കഴിഞ്ഞു. വേണുവേട്ടൻ അന്ന് സ്ഥലത്തില്ലായിരുന്നു.
പതിവിലും കുറച്ചു വൈകിയാണ് ഇറങ്ങിയത്. ഏഴുമണിക്ക് മുൻപ് ഹോസ്റ്റലിൽ എത്തണമെന്നുള്ളത് കർശന നിർദ്ദേശമാണ്. ഇന്നു വൈകും. മേട്രൺ എന്ത് പറയുമോ വഴക്ക് ഉറപ്പ്. മേട്രൺ പറയുന്നത് തമിഴ് ആയതുകൊണ്ട് അത്രക്കൊന്നും മനസ്സിലാവുകയില്ല എന്ന സമാധാനം ഉണ്ട്.

ബസ് സ്റ്റോപ്പിൽ കുറച്ചധിക നേരം ബസ്സ് കാത്തു നിൽക്കേണ്ടി വന്നു. വരുന്ന ബസ്സുകളിലെല്ലാം ഭയങ്കര തിരക്കായിരുന്നു. നിന്നിട്ട് കാര്യമില്ല എങ്ങനെയെങ്കിലും ഇനി വരുന്ന ബസ്സിൽ കയറി പറ്റണം. തിരക്കിനടയിലൂടെ ഒരുവിധം കടന്നു കൂടി.
ഇടിവെട്ടിയവനെ പാമ്പ് കടിച്ചു എന്നു പറയുംപോലെ, കുറച്ചു ദൂരം പിന്നിട്ടപ്പോൾ ബസ്സ് ബ്രേക്ക് ഡൌൺ ആയി. എല്ലാവരും ഇവിടെ ഇറങ്ങൂ. ബസ്സ് ഇനി പോകുകയില്ല എന്നാണ് കണ്ടക്ടർ പറയുന്നത് എന്ന് മനസ്സിലായി.
ദൈവമേ എന്ത് ചെയ്യും. ഇറങ്ങിയവർ എല്ലാവരും തന്നെ ഓരോ വഴിക്ക് പിരിഞ്ഞു തുടങ്ങി.ഒട്ടും പരിചയമില്ലാത്ത സ്ഥലം. ഇരുട്ട് കനത്തു തുടങ്ങി. എങ്ങോട്ട് പോകണെമെന്ന് ഒരു രൂപവുമില്ല. വഴി ചോദിയ്ക്കാൻ ഭാഷയും പ്രശ്നമാണ്. ഒൻപത് മണി ആയാൽ ഹോസിറ്റലിന്റെ ഗേറ്റ് പൂട്ടും. അതാണ് അവിടുത്തെ നിയമം. ഓർമയിൽ വന്ന എല്ലാ ദൈവങ്ങളേയും വിളിച്ചു പ്രാർത്ഥിച്ചു.
ചെറുതായി മഴയും പെയ്തു തുടങ്ങി. ഭാഗ്യം പോലെ ഒരു ഓട്ടോ വന്ന് അരികെ നിർത്തി. രണ്ടും കല്പിച്ച് ഓട്ടോയിൽ കയറി. മഴയുള്ളതു കൊണ്ടാവാം ചെവി മൂടത്തക്ക വിധത്തിൽ അയാൾ കൊട്ട് ധരിച്ചിരിക്കുന്നത് കൊണ്ട് മുഖം കാണുവാൻ കഴിഞ്ഞില്ല. ഞാൻ ആകെ ഭയന്നു വിറക്കുന്നുണ്ടായിരുന്നു. എങ്ങനെയോ സ്ഥലം പറഞ്ഞൊപ്പിച്ചു.” ശ്രീരാമ കൃഷ്ണ മിഷൻ ഹോസ്റ്റൽ, ടിനഗർ. ശീക്രം പൊങ്കേ എനിക്ക് ഒൻപത് മണിക്ക് മുന്നാടി അങ്കെ എത്തണം “.
കുറച്ചു ദൂരം പിന്നിട്ടപ്പോൾ ഓട്ടോ പരിചയമില്ലാത്ത വഴിയിലൂടെ പോകുവാൻ തുടങ്ങി. ഇത് ഞാൻ പതിവായി വരുന്ന റൂട്ടല്ല. ഇടുങ്ങിയ റോഡ് കോളനി പോലെയുള്ള വീടുകൾ. ഇതൊന്നും ഞാൻ കണ്ടിട്ടേയില്ല എനിക്ക് ആകെ കൂടി ഹോസ്റ്റലിൽ നിന്നും വേണുവേട്ടൻറെ വീട്ടിലേക്കുള്ള വഴി മാത്രമേ അറിയൂ.

‘ഇതല്ല എനിക്ക് പോവേണ്ടിയ വഴി. ഇന്ത വഴി എനിക്ക് തെരിയാത്. എന്നെ എങ്കേ കൊണ്ടുപോറേൻ’.
ഞാൻ എന്തൊക്കയോ പുലമ്പി. കരച്ചിലിൻറെ വക്കോളമെത്തി. അയാൾ ചിരിക്കുന്നു. അയാൾ ചിരിക്കാൻ തുടങ്ങിയപ്പോൾ എൻറെ പേടി കൂടി.
“കറക്റ്റ് വഴിയേ പോങ്കോ ഇല്ലേ ഞാൻ ചാടും”. ഞാൻ ഓട്ടോയിൽ നിന്നും ചാടാൻ ഉള്ള തയ്യാറെടുപ്പിലായിരുന്നു.
“കറക്റ്റ് വഴിയേ പോങ്കോ ഇല്ലേ ഞാൻ ചാടും”. ഞാൻ ഓട്ടോയിൽ നിന്നും ചാടാൻ ഉള്ള തയ്യാറെടുപ്പിലായിരുന്നു.
"ചാടല്ലേ പെങ്ങളേ” ഓ മലയാളിയാ. ആരെയും വിശ്വസിക്കരുത് മലയാളികളെ പോലും ഏട്ടൻ പറഞ്ഞത് ഓർമ്മ വന്നു. എന്നാലും മലയാളം പറയാമല്ലോ പകുതി സമാധാനമായി.
“എന്തിനാ ഇങ്ങനെ പേടിക്കുന്നത്. ഇത് ഹോസ്റ്റലിലേക്കുള്ള എളുപ്പ വഴിയാണ്. പെങ്ങൾക്ക് ഒൻപത് മണിക്ക് മുൻപ് എത്തണമെന്നല്ലേ പറഞ്ഞത്. മെയിൻ റോഡിലുള്ള കോവിലിൽ ഉത്സവം ആണ് അതുകൊണ്ട് റോഡ് ബ്ലോക്ക് ആയിരിക്കും. ഒൻപത് മണിക്ക് മുൻപ് ഹോസ്റ്റലിൽ എത്തില്ല. അതുകൊണ്ടാണ് ഈ വഴി പോകാമെന്ന് വച്ചത്. എനിക്കും ഇയാളെപ്പോലെ നാട്ടിൽ രണ്ടു പെങ്ങളു കുട്ടിമാരുണ്ട്. അവർക്കു വേണ്ടിയാണ് ഞാൻ ഇവിടെ വന്നു ജോലി ചെയ്യുന്നത്”.
“എങ്ങനെ മനസ്സിലായി ഞാൻ മലയാളിയാണെന്ന്.” “അത് പെങ്ങളുടെ മലയാളം കേട്ടാൽ പുരിയാതാ. കുട്ടീടെ തമിഴ് കേട്ടിട്ടല്ലേ ഞാൻ ചിരിച്ചത്. അല്ലാതെ വില്ലന്മാർ ചിരിക്കുന്ന കൊലച്ചിരി അല്ല ഞാൻ ചിരിച്ചത്. പേടിച്ചു പോയി ഇല്ലേ”

"പിന്നെ പേടിക്കാതെ. ഒന്നാമത് ഞാൻ ഭയന്ന് വിറക്കുകയായിരുന്നു. ചിരി കൂടി കേട്ടപ്പോൾ ശരിക്കും എനിക്ക് ബോധം പോയത് പോലെയായി”
ഏതെല്ലാമോ ഊടുവഴികളിലൂടെ ഒൻപത് മണിക്ക് മുൻപ് എന്നെ ഹോസ്റ്റലിൽ എത്തിച്ചു.
“ഏട്ടാ നന്ദി” എന്ന് പറയുമ്പോൾ ഞാൻ കരയുകയായിരുന്നു. ആ എട്ടൻറെ കണ്ണുകളിൽ ഒരു അനുജത്തികുട്ടിയോടുള്ള സ്നേഹവും കരുതലും മാത്രം. ആ കണ്ണുകൾ, ദൈവത്തിൻറെ കണ്ണുകൾ ആയിട്ടാണ് എനിക്ക് തോന്നിയത്.
“കുട്ടീ ഇ മഹാനഗരത്തിൽ നീ ഒറ്റക്കായി പോയാൽ നാളെ നിൻറെ ശവം പോലും ഒരു പക്ഷേ കാണുവാൻ കിട്ടുകയില്ല. ഓരോ ദിവസവും ഇരുളിൻറെ മറവിൽ എന്തെല്ലാം നടക്കുന്നു. നിന്നെ ഇന്ന് സുരക്ഷിതയായി ഇവിടെ എത്തിക്കുമ്പോൾ നാട്ടിൽ എൻറെ സഹോദരിമാരേയും അമ്മെയേയും സംരക്ഷിക്കാൻ ആരെങ്കിലും ഉണ്ടാവും എന്ന വിശ്വാസക്കാരനാണ് ഞാൻ. പൊയ്ക്കോളൂ മണി ഒൻമ്പതാകാറായി. ഗേറ്റ് പൂട്ടുന്നതിന് മുൻപ് കയറിക്കോളൂ”.
ഓട്ടോ ചാർജ് കൊടുത്ത ഒരിക്കൽ കൂടി നന്ദി പറഞ്ഞു ഹോസ്റ്റലിന്റെ ഗേറ്റ് കടന്ന് വരാന്തയിൽ എത്തി എന്നുറപ്പു വരുത്തുന്നത് വരെ ദൈവത്തിൻറെ കണ്ണുകൾ എന്നെ പിന്തുടരുന്നുണ്ടായിരുന്നു.
വർഷം ഇരുപത്തിയഞ്ച് കഴഞ്ഞിരിക്കുന്നു, ഇനി കാണുവാൻ ഇടയില്ല എന്നറിയാമെങ്കിലും കൂടെപ്പിറപ്പിനെ പോലെ കരുതലും സ്നേഹവും തന്ന് എനിക്ക് തുണയായ ആ ഏട്ടന്റെ കണ്ണുകളെയാണ് മഹാനഗരത്തിലെ യാത്രയിലുടനീളം തേടിക്കൊണ്ടിരുന്നത്.
നിത്യേന എന്നോണം പെൺകുട്ടികളുടെ മാനം പിച്ചിച്ചീന്തി എറിയപ്പെടുന്ന വാർത്തകൾ കേൾക്കുമ്പോൾ ആ ഏട്ടന്റെ മുഖമാണിന്നും ഓർമ്മ വരിക
രാധാ ജയചന്ദൻ, വൈക്കം.
22.11.2016,
22.11.2016,

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക