Slider

ബാലശാപം (കഥ)

0

അമ്മേ ചന്ദ്രന്‍ മാഷ് ഇന്നും എന്നെ വഴക്ക് പറഞ്ഞു... അടിക്കേം ചെയ്തു..'
സ്കൂള് വിട്ട് വന്ന മൂന്നാം ക്ളാസുകാരന്‍ മനുക്കുട്ടന്‍ സങ്കടത്തോടെ പറഞ്ഞു ..
'എപ്പോഴും എന്നോട് മാത്രമെന്താ മാഷ് ഇങ്ങനെ ചെയ്യുന്നേ? മനുക്കുട്ടനു അച്ഛനില്ലാത്ത കൊണ്ടാണോ?'
മോന്‍റെ ചോദ്യം കേട്ട് സീമയുടെ കണ്ണ് നിറഞ്ഞു ..
'എന്താ മോനെ?.. എന്താണ്ടായേ?
മോനെ ചേര്‍ത്ത് പിടിച്ചുകൊണ്ട് ചോദിച്ചു.' .
'ക്ളാസില്‍ മാഷ് ഇല്ലാത്തപ്പോള്‍ ആരോ പീപ്പി വിളിച്ചു.. ശബ്ദം കേട്ട് മാഷ് വന്ന് ചോയ്ചപ്പോള്‍ എല്ലാരും എന്‍റെ പേര് പറഞ്ഞു ... അത് കേട്ട് മാഷ് എന്നെ കുറേ തല്ലി... തന്തയില്ലാത്തവന്‍ എന്നും വിളിച്ചു... ഞാന്‍ ഒന്നും ചെയ്തില്ലമ്മേ..
അമ്മക്കറീലേ.... എന്‍റെ കെെയില്‍ എവിടുന്നാ പീപ്പി?..,'
'മാഷ്ക്ക് എപ്പോളും എന്നോട് ദേഷ്യാ.. ആരെന്ത് ചെയ്താലും എനിക്കാ അടി കിട്ടുന്നത്... '
മനുക്കുട്ടന്‍ വാവിട്ടു കരഞ്ഞു..
'സാരോല്യ മോനെ.. മോന്‍ പഠിച്ച് വല്യ ആളാകണം.. നല്ലകുട്ടിയാകാന്‍ വേണ്ടിയല്ലേ മാഷ് മോനെ വഴക്ക് പറേന്നത്'....
സീമ മോനെ ആശ്വസിപ്പിച്ചു..
'പാവം കുട്ടി!'
കരഞ്ഞു കരഞ്ഞുറങ്ങി പോയ തന്‍റെ കുഞ്ഞിനെ സീമ സങ്കടത്തോടെ നോക്കി ..
'എപ്പോളും അവഗണന മാത്രമേ അവനു കിട്ടിയിട്ടുള്ളു.. അച്ഛനില്ലാത്തത് അവന്‍റെ കുറ്റമല്ലാലോ.. താനല്ലേ അതിന് കാരണം...വേണ്ട ഒന്നും ഓര്‍ക്കണ്ട..ഇനി ഓര്‍ത്തിട്ടെന്താ കാര്യം?'
സീമ നെടുവീര്‍പ്പിട്ടു..
പിറ്റേന്ന് മനുക്കുട്ടന്‍ സ്കൂള് വിട്ട് വന്നത് ഒരു വാര്‍ത്തയുമായിട്ടായിരുന്നു..
,അമ്മേ ;ചന്ദ്രന്‍ മാഷിന് സുഖോല്ല്യ...
ആശുപത്രീലാ.. നടക്കാനൊന്നും വയ്യാന്നാ എല്ലാരും പറേന്നേ...
പാവം മാഷ് ..'
അമ്മേ , എനിക്ക് മാഷെ കാണാന്‍ പോണം,'...
മനുക്കുട്ടന്‍ പറഞ്ഞു നിര്‍ത്തി..
'പോകാം മോനെ... നാളെ ശനിയാഴ്ചയല്ലേ,, .. രാവിലെ പോകാം'..
സീമ മോന്‍റെ നെറുകയില്‍ തലോടി..
പിറ്റേന്ന് രാവിലെ തന്നെ അവര്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടു..
അവിടെ ഒരുവശം തളര്‍ന്ന് എഴുന്നേല്ക്കാനാവാതെ കിടക്കുകയായിരുന്നൂ ചന്ദ്രന്‍ മാഷ്..
മനുക്കുട്ടനെ കണ്ട് മാഷിന്‍റെ കണ്ണുകള്‍ നിറഞ്ഞൊഴുകി..
'ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട് ഈ കുട്ടിയെ ഞാന്‍.. ബാലശാപം കിട്ടിയതാവും എനിക്ക്.. എന്‍റെ കിടപ്പ് കണ്ടില്ലേ?'
മാഷ് കുറ്റബോധത്തോടെ പറഞ്ഞു ...
'അയ്യോ.. മാഷ് അങ്ങനെയൊന്നും പറയരുത്.. വേഗം സുഖാവും.. ഞാന്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്.. '
മനുക്കുട്ടന്‍ മാഷിന്‍റെ കൈയില്‍ പിടിച്ചു..
'ഇത്രയും നിഷ്കളങ്കനായ ഈ കുട്ടിയെയാണല്ലോ ഞാന്‍ വെറുതേ ഉപദ്രവിച്ചത്.. എന്നോട് പൊറുക്കണേ ഈശ്വരന്‍മാരേ..'
മാഷ് ഒരു കൈ കൊണ്ട് അവനെ തന്നിലേക്ക് അടുപ്പിച്ചുകൊണ്ട് മനസ്സില്‍ പ്രാര്‍ത്ഥിച്ചു...
അജിന സന്തോഷ്
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo