ഞങ്ങൾ മൂന്നു മക്കളും (ഞാനും ചേച്ചിയും പിന്നെ അനിയനും )അമ്മയും തനിച്ചായിരുന്നു മിക്ക രാത്രികളിലും . കാരണം അച്ഛൻ ഗൾഫിൽ ആയിരുന്നു ഓര്മ വച്ച നാൾ മുതൽ . ഞങ്ങൾ കുട്ടികളായിരുന്നു , അതുകൊണ്ടു മിക്കവാറും ഞങ്ങൾ അച്ഛന്റെ തറവാട്ടിൽ രാത്രിയിൽ കിടക്കാൻ പോകുമായിരുന്നു . തൊട്ടു താഴെ ഉള്ള വീട്ടിൽ അച്ഛന്റെ പെങ്ങളും മോളും ആണ് താമസിച്ചിരുന്നത് . അവിടെയും ആൺ തുണ ഇല്ല എന്ന് പറയാം . സത്യത്തിൽ രാത്രി കാലങ്ങളിൽ വീട്ടിൽ താമസിക്കുവാൻ ഭയമായിരുന്നു . കള്ളമാർ തന്നെ കാരണം
അങ്ങനെ ആ രാത്രി ഏകദേശം പാതിരാത്രി ആയിരിക്കും ഞങ്ങൾ ഉറക്കത്തിനുള്ള ശ്രമത്തിലാണ് അപ്പോൾ അതാ കാളിങ് ബെൽ അടിക്കുന്നു . കിളികൾ ചിലക്കുന്ന ശബ്‌ദം ആണ് അതിനു . ഞങ്ങൾ എല്ലാവരും ഉണര്ന്നു ഒരുമിച്ചു കിടപ്പായി എന്നാൽ കാതോർത്തു കിടക്കുന്നുണ്ട് ,അപ്പോളതാ വീണ്ടും അടിക്കുന്നു അങ്ങനെഞാനും അമ്മയുംഎഴുന്നേറ്റു ഫ്രന്റ് ഡോറിനു അടുത്ത് എത്തി .കൂട്ടത്തിൽ ധൈര്യമുള്ളതു എനിക്കാണല്ലോ . ചേച്ചി ആണെങ്കിൽ രണ്ടുകൈയും കാതിൽ വച്ച് ശബ്‌ദം കേൾക്കാൻ വയ്യാത്ത രീതിയിൽ മുറുക്കെ പിടിച്ചിരിക്കുന്നു 🙉കൂടെ ചെറിയ കുട്ടിയായ അനിയനും. അവർ കിടന്ന ബെഡ് അനങ്ങുണ്ട് വിറയൽ കാരണം.ഞാനും അമ്മയും കാതോർത്തു എന്തെങ്കിലും ചെറിയ അനക്കമുണ്ടോ എന്നറിയാൻ. ഇല്ല ഒന്നുമില്ല പക്ഷെ ഉള്ളപോലൊരു തോന്നൽ . അതാ വീണ്ടും തുടങ്ങി ബെല്ലടി .
by: Sreeja Sreekumar

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക