പാലായിലെ ഒരു പേരുകേട്ട ക്രിസ്ത്യൻ കുടുംബത്തിലെ അംഗമാണ് സൂസൻ. ഗൾഫിൽ നേഴ്‌സിങ് ആയിരുന്നു ജോലി. അവിടെ വെച്ചാണ് ജോണികുട്ടിയുമായുള്ള വിവാഹം നടക്കുന്നത്.അൻപതിനടുത്തു പ്രായം.
കുട്ടനാട്ടിലെ സാധാരണ കുടുംബത്തിലെ അത്താണി ആയിരുന്നു ജോണിക്കുട്ടി. ചില്ലറ കടങ്ങളൊക്കെ ഉണ്ടാരുന്നെങ്കിലും ഗൾഫിൽ ചെറിയ ഒരു ജോലിയും സമ്പാദിച്ചു വലിയകുഴപ്പമില്ലാതെ ജീവിതം മുന്നോട്ടു പൊയ്‌ക്കൊണ്ടിരുന്നപ്പോളാണ് സൂസനുമായുള്ള വിവാഹം നടക്കുന്നത്. ശരിക്കു പറഞ്ഞാൽ ജോണികുട്ടിയുടെ കടങ്ങളൊക്കെ വീട്ടി വിലക്കെടുക്കുകയായിരുന്നു സൂസന്റെ വീട്ടുകാർ. അതിനാൽ തന്നെ സൂസൻ ആയിരുന്നു അവരുടെ ജീവിതത്തിൽ മേലധികാരി. രണ്ടു പെൺമക്കളാണ് ഇവർക്കുള്ളത്. അവരെ രണ്ടാളെയും വിവാഹം ചെയ്തു കൊടുത്തു. വിദേശത്തു ഭർത്താക്കന്മാരുടെ കൂടെ ആണ് അവർ. മക്കളുടെ വിവാഹവും മറ്റു ബാധ്യതകളും ഒക്കെ കഴിഞ്ഞു .
സൂസനും ജോണികുട്ടിയും എറണാകുളത്തു ഒരു സൊസൈറ്റിയിൽ ആണ് താമസം. ജോലിയെല്ലാം വിട്ടു രണ്ടാളും നാട്ടിലേക്കു ചേക്കേറി. സൂസൻ കുറച്ചു സാമൂഹ്യ പ്രവർത്തനമൊക്കെ ചെയ്യുന്നുണ്ട്. സൊസൈറ്റിയിൽ താമസിക്കുമ്പോൾ അങ്ങനൊക്കെ വേണമല്ലോ. എന്നാലല്ലേ ആളുകൾ തിരിച്ചറിയൂ. അതായിരുന്നു ഉദ്ദേശം. അവർ താമസിച്ചിരുന്ന സൊസൈറ്റിയുടെ പ്രസിഡന്റ് പദവിയും അങ്ങനെ സൂസൻ സ്വന്തമാക്കി. ജോണിക്കുട്ടി ഇപ്പോളും പഴയ കുട്ടനാട്ടുകാരൻ തന്നെ. എല്ലാവരുമായി ചങ്ങാത്തം കൂടി വലിയ പൊങ്ങാച്ചമൊന്നും ഇല്ലാതെ ഉള്ള ഒരു രീതി. സൂസന് അതൊന്നും പിടിക്കില്ല. ചില നിബന്ധനകൾ ഒക്കെ വെച്ചിട്ടുണ്ട് സൂസൻ. അതനുസരിച്ചാണ് ജോണികുട്ടിയുടെ ജീവിതം.
സൂസൻ ഭയങ്കര തന്റേടി ആണ്. ആരെയും വകവെക്കാത്ത സ്വഭാവം. താൻ വലിയ സാമൂഹ്യ പ്രവർത്തകയാണെന്ന ഭാവം. സൂസന് ചേരുന്ന കുറച്ചു ആളുകളും ആ സൊസൈറ്റിയിൽ തമാസമുണ്ട്. ജോലി എല്ലാം കഴിഞ്ഞാൽ സൊസൈറ്റിയിൽ സ്ത്രീകളെല്ലാം കൂടി ഒത്തു കൂടുന്ന ഒരു ക്ലബ് ഉണ്ട്. അവിടെ ഒരാളില്ലങ്കിൽ അയാളുടെ കുറ്റങ്ങൾ പറച്ചിൽ തന്നെ പ്രധാന പണി.
ഇതിലൊന്നും പങ്കെടുക്കാതെ ആ സൊസൈറ്റിയിൽ താമസിക്കുന്ന ഒരു സ്ത്രീ ആണ് നന്ദിനി.മുപ്പത്തിഅഞ്ചിനോടടുത്തു പ്രായം.സാമാന്യം നല്ല സൗന്ദര്യവും ഉണ്ട്. അവരുടെ ഭർത്താവ് രണ്ടു വർഷം മുൻപ് ഒരു ആക്‌സിഡന്റിൽ മരിച്ചുപോയി. പ്രേമവിവാഹമായിരുന്നു അവരുടേത്. ഏതോ ഇല്ലത്തെ ആയിരുന്നു അവർ.ഒരു മുസ്ലീമിനെ ആണ് വിവാഹം കഴിച്ചത്. കുട്ടികൾ ഇല്ല. വീട്ടുകാരെ എതിർത്ത് വിവാഹം കഴിച്ചതിനാൽ വീട്ടുകാർ ആരും തന്നെ അന്വേഷിക്കുന്നില്ല.ക്ലബിലെ പ്രധാന സംസാര വിഷയം അവരെ കുറിച്ചായിരുന്നു. സൊസൈറ്റിയിൽ ചില നിയമങ്ങൾ സൂസന്റെ വക ആയി ഏർപ്പെടുത്തിയിരുന്നു. ഒരൊറ്റ ഭിക്ഷാടകാരെ പോലും ആ സൊസൈറ്റിയിലേക്കു കടത്തില്ല. ആ സൊസൈറ്റിയിൽ താമസിക്കുന്നവരല്ലാത്തവരുടെ വണ്ടികൾ ചെക്ക് ചെയ്യാതെ ഉള്ളിലേക്ക് കടത്തി വിടില്ല.സൊസൈറ്റിയിൽ ഒരു സെക്യൂരിറ്റിയെ വെച്ചിട്ടുണ്ട്.
നന്ദിനിക്ക് ഒരു ഐ ടി കമ്പനിയിൽ ആയിരുന്നു ജോലി. രാവിലെ ജോലിക്കുപോയാൽ പത്തുമണി ആവും വീട്ടിൽ എത്താൻ. ഭർത്താവിന്റെ അഭാവം അവരെ വല്ലാതെ തളർത്തിയിരുന്നു .സൊസൈറ്റിയിൽ ആരുമായും അവർക്കു ചങ്ങാത്തം ഉണ്ടായിരുന്നില്ല.
സൂസൻ എന്ത് സാമൂഹ്യ പ്രവർത്തി ചെയ്താലും അത് ആളുകൾ അറിയണമെന്ന് നിർബന്ധമാണ്.എന്ത് ചെയ്താലും അതിന്റെ ന്യൂസ് പത്രത്തിൽ ഫോട്ടോ സഹിതം കൊടുക്കുക എന്നതാണ് പ്രധാന പരിപാടി. പ്രായം കുറച്ചു കാണിക്കാനായി സൂസൻ കണ്ണാടിക്കു മുന്നിലിരുന്നു എന്തൊക്കെയോ ചെയ്തു കൊണ്ടിരുന്ന സമയത്താണ് കോളിങ് ബെൽ നിർത്താതെ അടിക്കുന്നത് കേട്ടത്.
"ജോണി അതാരണെന്നു നോക്കിക്കേ സൂസന്റെ കല്പ്പന."
ജോണിക്കുട്ടി പോയി വാതിൽ തുറന്നു. ബ്യൂട്ടിപാർലറിൽ നിന്ന് ഇറങ്ങി വന്ന പോലെ കുറെ രൂപങ്ങൾ. സൂസന്റെ ഫ്രണ്ട്സ് ആണ്. എല്ലാവരെയും വിസിറ്റിങ് റൂമിലേക്ക് സ്വാഗതം ചെയ്തു ജോണിക്കുട്ടി. സൂസനോട് പോയി ഫ്രണ്ട്സ് വന്നിരിക്കുന്നു എന്ന് പറഞ്ഞു. "ജോണി കുടിക്കാൻ എന്തെങ്കിലും എടുത്തോളൂ "എന്ന് പറഞ്ഞു സൂസൻ വേഗം തന്നെ ഡ്രസ്സ് ചേഞ്ച് ചെയ്തു വിസിറ്റിങ് റൂമിലെത്തി.
ഇടയ്ക്കു ജോണിക്കുട്ടി ശ്രദ്ധിച്ചപ്പോളാണ് മനസിലായത് അവരുടെ ചർച്ച നന്ദിനിയെ കുറിച്ചാണ്.
ഇടയ്ക്കു ജോണിക്കുട്ടി ശ്രദ്ധിച്ചപ്പോളാണ് മനസിലായത് അവരുടെ ചർച്ച നന്ദിനിയെ കുറിച്ചാണ്.
അസമയത്തു നന്ദിനി പുറത്തുപോകുന്നു തിരികെ ആരെയൊക്കെയോ കൂട്ടി കൊണ്ട് വരുന്നു. ആരാണെന്നു കണ്ടു പിടിക്കണം. സൊസൈറ്റിയിൽ അങ്ങനെ ഒരുത്തിയെ താമസിപ്പിക്കുന്നത് ശരിയല്ല. അവളുടെ പോക്ക് അത്ര നല്ലതല്ല എന്നു ഞാൻ പല പ്രാവശ്യം പറഞ്ഞിട്ടുള്ളതാണെന്നു ചിലരുടെ അഭിപ്രായം. പിറ്റേന്ന് എല്ലാവരും കൂടി നന്ദിനിയുടെ വീട്ടിൽ പോയി സംസാരിക്കണം. അങ്ങനെ തീരുമാനിച്ചു ആ ചർച്ച അവസാനിപ്പിച്ച് എല്ലാവരും പിരിഞ്ഞു പോയി.
അവർ പോയതും ജോണിക്കുട്ടി സൂസനോട് പറഞ്ഞു. ആ സ്ത്രീയെ കുറിച്ചു അങ്ങനെ ഒന്നും പറയരുത്. അവർ ഒരു നല്ല സ്ത്രീ ആണെന്നാണ് എനിക്ക് തോന്നുന്നത്. ഞാൻ അവരോടു സംസാരിച്ചിട്ടുണ്ട് . വളരെ നല്ല പെരുമാറ്റമാണ്.
നിങ്ങളോടു അഭിപ്രായം ഒന്നും ചോദിച്ചില്ല സൂസൻ അലറി.
നിങ്ങളോടു അഭിപ്രായം ഒന്നും ചോദിച്ചില്ല സൂസൻ അലറി.
അങ്ങനെ ഒരു ഞായറാഴ്ച്ച . പള്ളിയിൽ പോക്കൊക്കെ കഴിഞ്ഞു സൂസനും മറ്റു സ്ഥാനം അലങ്കരിക്കുന്നവരും കൂടി നന്ദിനിയുടെ വീട്ടിലെത്തി. കാര്യങ്ങൾ അന്വേഷിച്ചു. നന്ദിനി എല്ലാം നിഷേധിച്ചു. ഞങ്ങൾ നിന്റെ ജാരന്മ്മാരെ കയ്യോടെ പിടിക്കും എന്ന് വെല്ലുവിളിച്ചു കൊണ്ട് സൂസനും കൂട്ടരും തിരികെ പോന്നു. നന്ദിനി വെറുതെ ചിരിക്കുക മാത്രം ചെയ്തു.
കുറച്ചു ദിവസം എല്ലാവരും കാത്തിരുന്നിട്ടും നന്ദിനിയുടെ ജാരനെ പിടികിട്ടിയില്ല. അതിനായി പ്രത്യേകം ഒരു സെക്യൂരിറ്റിയെ തന്നെ നിയമിച്ചിരുന്നു.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി.
അങ്ങനെ ദിവസങ്ങൾ കടന്നു പോയി.
ഒരുദിവസം സൂസന്റെ ഫോണിലേക്കു നന്ദിനിയുടെ അയൽവാസിയുടെ ഫോൺ വന്നു. രാത്രി ഒരുമണി കഴിഞ്ഞു കാണും. സൂസൻ ഫോൺ എടുത്തതും വേഗം "എല്ലാവരെയും കൂട്ടി എത്തു നന്ദിനിയുടെ വീട്ടിൽ ആരൊക്കെയോ വന്നിരിക്കുന്നു "നന്ദിനിയുടെ അയൽക്കാരി വനജയുടെ വാക്കുകൾ. സൂസൻ വേഗം തന്നെ മറ്റുള്ളവരെ ഒക്കെ വിളിച്ചു വിവരം അറിയിച്ചു. എല്ലാവരും കൂടി വേഗം നന്ദിനിയുടെ വീട്ടിൽ എത്തി.
വീടിന് മുന്നിൽ നന്ദിനിയുടെ വാൻ നിർത്തിയിട്ടിരിക്കുന്നു. അകത്തു ഒരു റൂമിൽ നിന്ന് വെട്ടം പുറത്തേക്കു കാണാം. വെളിയിൽ ലൈറ്റ് ഒക്കെ ഓഫ് ആക്കിയിരിക്കുന്നു. കുറച്ചു പേർ വീടിന്റെ പിന്നിലേക്ക് പോയി . പുറകിൽ കൂടി രക്ഷപെടാൻ പാടില്ല. സൂസനും സൊസൈറ്റിയുടെ സെക്രട്ടറിയും രണ്ടുമൂന്നു ആണുങ്ങളും കൂടി ചെന്ന് വാതിലിൽ മുട്ടി. അകത്തു ഹാളിൽ ലൈറ്റ് ഓൺ ആയി. വാതിൽ തുറന്ന് നന്ദിനി പുറത്തേക്കു വന്നു.

"ഇറക്കി വിടടീ നിന്റെ ജാരനെ" സൂസൻ ഉറക്കെ പറഞ്ഞു.
നന്ദിനി പുഞ്ചിരിച്ചു കൊണ്ട് അവരെ അകത്തേക്ക് ക്ഷണിച്ചു. സൂസനും മറ്റ് ആളുകളും ഉള്ളിലേക്ക് കയറി. അവിടെ കണ്ട കാഴ്ച വളരെ ദയനീയം ആയിരുന്നു.
മേലാകെ വൃണം വന്ന ഒരു വൃദ്ധയായ സ്ത്രീയെ കുളിപ്പിച്ച് വൃത്തിയാക്കി ഭക്ഷണം കൊടുക്കുന്നു രണ്ടു പെൺകുട്ടികൾ. ഒരു യുവാവ് അവരുടെ വൃണങ്ങളിൽ ഒക്കെ മരുന്ന് പുരട്ടി കൊടുക്കുന്നു.
മേലാകെ വൃണം വന്ന ഒരു വൃദ്ധയായ സ്ത്രീയെ കുളിപ്പിച്ച് വൃത്തിയാക്കി ഭക്ഷണം കൊടുക്കുന്നു രണ്ടു പെൺകുട്ടികൾ. ഒരു യുവാവ് അവരുടെ വൃണങ്ങളിൽ ഒക്കെ മരുന്ന് പുരട്ടി കൊടുക്കുന്നു.
നന്ദിനി സൂസനോടും മറ്റു ആളുകളോടും ആയി ചോദിച്ചു. എന്താണ് നിങ്ങൾക്ക് അറിയേണ്ടത് . എന്റെ ജാരനെ കുറിച്ചാണോ. എങ്കിൽ കേട്ടോളു.
"ഞങ്ങൾ കുറച്ചു പേർ ചേർന്ന് റോഡിൽ രാത്രിയിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഇതുപോലെ അവശരായവരെ കണ്ടെത്തി അവർക്കു വേണ്ട ചില കാര്യങ്ങൾ ചെയ്തു അവരെ വൃദ്ധസദനത്തിലേക്ക് മാറ്റും.എന്റെ ഭർത്താവ് തുടങ്ങി വെച്ച ഒരു നല്ലപ്രവർത്തിയാണ്. ജോലി കഴിഞ്ഞു ഞങ്ങൾക്ക് കിട്ടുന്ന സമയത്തു ചെയ്യുന്ന ഒരു ചെറിയ കാര്യം. അതാരെയും അറിയിക്കണമെന്നില്ല. ഒരു നേട്ടത്തിനും വേണ്ടി അല്ല.ഒരു മനഃസംതൃപ്തി അതിനു വേണ്ടി. സൊസൈറ്റിയിൽ ഭിക്ഷ എടുക്കുന്നവരെ കേറ്റരുതെന്ന നിയമം ഉള്ളതിനാൽ എല്ലാവരും ഉറങ്ങി കഴിഞ്ഞതിനു ശേഷം ഞങ്ങൾ സമയം കണ്ടെത്തുന്നു.ഈ പെൺകുട്ടികൾ ഒക്കെ എന്റെ കൂടെ ജോലി ചെയ്യുന്നവർ ആണ്. ഞാൻ തനിച്ചായതിനാൽ എന്റെ വീട് അതിനായി തിരഞ്ഞെടുത്തു."അതിന്റെ പേരിൽ നിങ്ങൾ ഒക്കെ എന്നെ തെറ്റിദ്ധരിച്ചാലും എനിക്ക് അതൊരു പ്രശ്നമല്ല,നിങ്ങൾ ചെയ്യുന്ന പ്രവർത്തങ്ങൾ മറ്റുള്ളവർ അറിയുന്നതിലൂടെ നിങ്ങൾക്ക് സംതൃപ്‌തി കിട്ടുന്ന പോലെ ഇതിലൂടെ ഞങ്ങളും സന്തോഷിച്ചോട്ടെ, സൂസന്നയോടായി നന്ദിനി പറഞ്ഞു.
നന്ദിനിയുടെ വാക്കുകൾ കേട്ട് സൂസന്റെ തല കുനിഞ്ഞു. വലിയ സാമൂഹ്യ പ്രവർത്തക എന്ന ഭാവത്തിൽ നടന്നിരുന്ന സൂസന്റെ അഹങ്കാരം അതോടെ ഇല്ലാതായി.പിന്നീട് നന്ദിനിയുടെ കൂടെ ചേർന്ന് സൂസന്നയും പ്രവർത്തിച്ചു തുടങ്ങി അനാഥർക്കു വേണ്ടി.

മഞ്ജുഅഭിനേഷ്

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക