നാസർ ധനികനായ ഒരനാഥനാണ് ഇന്ന് നാസറിന്റെ കല്ല്യാണം ആയിരുന്നു അനാഥാലയത്തിൽ വളർന്ന ആരിഫയെ നാസർ ജീവിത പങ്കാളിയാക്കി അനാഥയാണെങ്കിലും സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന മൊഞ്ചത്തി കുട്ടിയാണ് ആരിഫ . (കുറച്ചു സമയം ഞാൻ നിങ്ങളെ അവരുടെ ജീവിതത്തിലേക്ക് ക്ഷണിക്കുകയാണ് . )...
കല്ല്യാണം കഴിഞ്ഞ അന്ന് രാത്രി .
മണിയറയിൽ എത്തിയ നാസർ .
ഹാരിഫാ ഇവിടെ വാ വന്നിരിക്ക് ...
മണിയറയിൽ എത്തിയ നാസർ .
ഹാരിഫാ ഇവിടെ വാ വന്നിരിക്ക് ...
പുറത്തേക്ക് നോക്കി ജനൽ കമ്പികളിൽ പിടിച്ചു നിൽക്കുന്ന ആരിഫ ഒന്ന് ഞെട്ടി തിരിഞ്ഞു . ..
പേടിച്ചോ ഞാനെടോ കല്ല്യാണത്തിന് മുമ്പ് കൂടുതൽ ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല അതിനിന്ന് രാത്രി മുഴുവൻ നമുക്ക് സംസാരിച്ചിരിക്കാം അല്ലെ ഹാരിഫാ. ...
നീയെന്താ മോളെ അവിടെ തന്നെ നിൽകുന്നെ ഇവടെ വന്നിരിക്ക് ഹാരിഫാ ....
നീയെന്താ മോളെ അവിടെ തന്നെ നിൽകുന്നെ ഇവടെ വന്നിരിക്ക് ഹാരിഫാ ....
അവളൊന്ന് മടിച്ചു മടിച്ചു കട്ടിലിനരികിൽ എത്തി തല താഴ്ത്തി നിന്നു . നാസർ ഹരിഫയെ കട്ടിലിൽ പിടിച്ചിരുത്തി .തലയൊന്നു ഉയർത്തി പിടിക്കടോ ഞാനൊന്നു കാണട്ടെ ഇനിയും മാറിയില്ലേ നിന്റെ നാണം .അവളുടെ മുഖം അവനൊന്നു ഉയർത്തി... .
എന്താ മോളെ കരയണോ എന്തിനാ പറയുന്നെ എന്നെ പേടിയാണോ ..
അവൾ പെട്ടന്നാ കാലിലേക്ക് വീണു പൊട്ടിക്കരയാൻ തുടങ്ങി.
എന്താ ഹാരിഫാ ഇത് എന്തുണ്ടെങ്കിലും എന്നോട് പറഞ്ഞോളൂ .
എന്താ ഹാരിഫാ ഇത് എന്തുണ്ടെങ്കിലും എന്നോട് പറഞ്ഞോളൂ .
അവൾ വിങ്ങി വിങ്ങി പറയാൻ തുടങ്ങി ഒന്നിനും അർഹത ഇല്ലാത്ത എന്നെ നിങ്ങൾ നിങ്ങളുടെ ജീവിതത്തിലേക്കും ഈ വലിയ വീട്ടിലേക്കും കൂട്ടി കൊണ്ടുവന്നു ഈ വലിയ മനസിന് മുനിൽ എനിക്ക് എന്ത് പറയണം എന്നറിയുന്നില്ല അതാണ് കണ്ണീരായി പുറത്തു വന്നത് .
പൊട്ടിക്കരഞ്ഞും പരസ്പരം കെട്ടിപ്പുണർന്നും ആരാത്രി മംഗളമായി... .
ദിവസങ്ങൾ കടന്നു പോയി ഇന്ന് ഹാരിഫാ ഒരു കൊട്ടാരത്തിലെ രാജ്ഞിയെ പോലെ ജീവിക്കുന്നു .
ദിവസങ്ങൾ കടന്നു പോയി ഇന്ന് ഹാരിഫാ ഒരു കൊട്ടാരത്തിലെ രാജ്ഞിയെ പോലെ ജീവിക്കുന്നു .
മാസങ്ങൾ കടന്നു പോയി ആഡംബരങ്ങളുടെ ലോകത്ത് സ്വയം മറന്ന് ജീവിക്കുകയാണ് ഇന്ന് ഹാരിഫാ വീട്ടിൽ മൂന്ന് ജോലിക്കാർ ഒരു ഡ്രൈവർ .നാസർ ദുബായിൽ പുതിയ ഷോപ്പ് തുറന്നു ആറു മാസത്തിൽ ഒരിക്കൽ നാട്ടിൽ വരും ഒരു ദിവസം നാട്ടിൽ എത്തിയ നാസർ പുറത്തു പോയി വന്നപ്പോ കൂടെ കണ്ടാൽ ഒരറുപത് വയസു തോന്നിക്കുന്ന ഓര്മ്മയും ഉണ്ട് കയ്യിലൊരു സഞ്ചിയും .
ഇതാരാ ഇക്ക ?
ഇതൊരുമ്മയാണ് ഇനിമുതൽ നമ്മുടെ വീട്ടിൽ നമ്മുടെ കൂടെ ഉണ്ടാവും അനാഥാലയത്തിൽ ആയിരുന്നു ഞാൻ കൂട്ടി കൊണ്ട് പൊന്നു ഇങ്ങോട്ട് ഇനി ഉമ്മ ഇവടെ ജീവിക്കട്ടെ നമ്മൾ രണ്ടുപേർക്കും ഉമ്മയില്ലലോ നമുക്കിനി ഉമ്മയുണ്ട് ഇതാണ് നമ്മുടെ ഉമ്മ .
ഇതൊരുമ്മയാണ് ഇനിമുതൽ നമ്മുടെ വീട്ടിൽ നമ്മുടെ കൂടെ ഉണ്ടാവും അനാഥാലയത്തിൽ ആയിരുന്നു ഞാൻ കൂട്ടി കൊണ്ട് പൊന്നു ഇങ്ങോട്ട് ഇനി ഉമ്മ ഇവടെ ജീവിക്കട്ടെ നമ്മൾ രണ്ടുപേർക്കും ഉമ്മയില്ലലോ നമുക്കിനി ഉമ്മയുണ്ട് ഇതാണ് നമ്മുടെ ഉമ്മ .
എന്തിനാ ഇക്കാ ഇവരെ ഒക്കെ ഇങ്ങോട്ട് വിളിച്ചു കൊണ്ട് വരുന്നേ എന്തെങ്കിലും കൊടുത്ത് അവിടെ തന്നെ നിർത്തിയാൽ പോരെ ഇനി ഇതിനെ കൂടെ ഞാൻ നോക്കണല്ലോ പടച്ചോനെ കുറച്ചു ദേഷ്യത്തിൽ ഹാരിഫ പറഞ്ഞു തീർത്തു .
ഉള്ളിലൊരു മുറിയിൽ ആ ഉമ്മയെ കൊണ്ടിരുത്തി ഉറങ്ങിക്കോളാൻ പറഞ്ഞു നാസർ .
ദിവസങ്ങൾക്ക് ശേഷം നാസർ ദുബായിലേക്ക് തിരിച്ചു ഉമ്മയെ നോക്കണം ട്ടോ ഹാരിഫാ ഞാൻ ഇറങ്ങുന്നു .
6 മാസങ്ങൾക്ക് ശേഷം തിരിച്ചെത്തിയ നാസർ ഉമ്മയെ ചോദിച്ചു . ഹാരിഫാ ഉമ്മയെവിടെ .?
ഉമ്മയോ ഏത് ഉമ്മ ? നിങ്ങളുടെയോ എന്റെയോ ഉമ്മയൊന്നും അല്ലാലോ ഞാൻ ആ നഴ്‌സിങ് ഹോമിൽ ആക്കിയിട്ടുണ്ട് അവർ നന്നായി നോക്കിക്കോളും .
നാസർ ഒന്നാലോചിക്കാൻ പോലും നിൽകാതെ ഹാരിഫയെ ആഞ്ഞടിച്ചു ഈ ജീവിതത്തിൽ ആദ്യമായി ആദ്യമായി .ഹാരിഫ നിലത്തു വീണു എണീപ്പിക്കാൻ നോക്കിയ നാസറിനോട് ഹാരിഫ പറഞ്ഞു .
എന്നെ തൊടണ്ട ഏതോ ഒരു തള്ളക്ക് വേണ്ടി നിങ്ങളെന്നെ അടിച്ചില്ലേ ഇനി എന്നെ തൊടരുത് മിണ്ടണ്ട എന്നോട് . പരസ്പരം ഒന്നും മിണ്ടാതെ ദിവസങ്ങളായി ഉറക്കവും രണ്ടു മുറികളിൽ .ഒരു ദിവസം ഇറങ്ങുന്നതിനു മുമ്പ് ഹാരിഫയുടെ അടുത്ത് ചെന്ന് നാസർ പറഞ്ഞു... ഹാരിഫാ എന്നോട് ക്ഷമിക്ക്... ആരിഫ ഒന്ന് മൂളി .. നിനക്ക് ഞാനൊരു കഥ പറഞ്ഞു തരട്ടെ ... ആ പറയീo ഇക്ക ..
അഞ്ചു വർഷങ്ങൾക്ക് മുമ്പ് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ ഇരിക്കുന്ന നേരത്ത് ഒരുമ്മ എന്റടുത്ത് വന്നു മോനെ എന്തെങ്കിലും ഒന്ന് വാങ്ങിതരോ കഴിക്കാൻ ഉമ്മ കഴിച്ചിട്ട് ദിവസങ്ങളായി ഒരനാഥൻ ആയത് കൊണ്ടാവാം ആ ഉമ്മയുടെ മുഖം കണ്ടതും എന്റെ ഉള്ളൊന്നു പിടഞ്ഞു പെട്ടന്ന് അവിടെയുള്ള ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങി ആ ഉമ്മക്ക് കൊടുത്തു അവരുടെ അടുത്തിരുന്നു അത് കഴിപ്പിച്ചു വയറു നിറഞ്ഞപ്പോ ആ ഉമ്മയുടെ കണ്ണ് നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു .
ഉമ്മാന്റെ വീട് എവിടെയാ ഞാൻ കൊണ്ടുപോയി വിടാം .
എനിക്ക് വീടില്ല മോനെ .
സ്വന്തക്കാർ ആരെങ്കിലും ഉണ്ടോ ?
ഉണ്ട് അവർക്കൊന്നും ഇപ്പോ എന്നെ വേണ്ട .
മക്കളൊന്നും ഇല്ലേ ഉമ്മ ?
മക്കളൊന്നും ഇല്ലേ ഉമ്മ ?
ഒരുമോളുണ്ട് ചെത്തനൂർ ഓർഫനേജിൽ ആക്കി ഇല്ലങ്കിൽ അവളെ കൊണ്ട് ഈ തെരുവിൽ കഴിയേണ്ടി വരില്ലേ .
ആ ഉമ്മയെ ഞാൻ ഒരു ആട്ടോ വിളിച്ച് ഒരനാഥാലയത്തിൽ ആക്കി ദിവസങ്ങൾക്ക് ശേഷം വീണ്ടും ആ ഉമ്മയെ കാണാൻ പോയി ഞാൻ അവിടെ എത്തിയതും കുളിച്ച് പുതിയ ഡ്രെസ് ഇട്ട് ഒരു കൊച്ചു ചുന്ദരിയായ ആ ഉമ്മ എനരികിലേക്ക് ഓടി വന്നു കെട്ടിപിടിച്ചു മുത്തം തന്നു അവിടെയുള്ളവരോടൊക്കെ പറഞ്ഞു എന്റെ മോനാ.... വർഷങ്ങൾക്ക് ശേഷം ഞാൻ ഓര്മ്മയുടെ മടിയിൽ കിടന്നുറങ്ങി ആ കൈ കൊണ്ട് എനിക്ക് ചോറ് വാരി തന്നു എനിക്കാ ഉമ്മയെ പടച്ചോൻ കൊണ്ട് തന്നതാണെന്ന് ഞാൻ മനസ്സിൽ പറഞ്ഞു...
വർഷങ്ങളായി ഞാൻ ഒറ്റപ്പെട്ട് ജീവിക്കുന്നു ഇനി എനിക്ക് ഈ ഉമ്മയെ വേണം ഞാൻ അവരുടെ മോളെ കുറിച്ച് അനേഷിച്ചു ചെത്തലൂർ ഓർഫനേജ് ഇപ്പോ ഇല്ല അവിടെ ഉണ്ടായിരുന്നു കുട്ടികളെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റിയിട്ട് വർഷങ്ങളായി ...
വർഷങ്ങളായി ഞാൻ ഒറ്റപ്പെട്ട് ജീവിക്കുന്നു ഇനി എനിക്ക് ഈ ഉമ്മയെ വേണം ഞാൻ അവരുടെ മോളെ കുറിച്ച് അനേഷിച്ചു ചെത്തലൂർ ഓർഫനേജ് ഇപ്പോ ഇല്ല അവിടെ ഉണ്ടായിരുന്നു കുട്ടികളെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റിയിട്ട് വർഷങ്ങളായി ...
ഞാൻ ആ സ്ഥാപനവും അവരുടെ മകളെയും കണ്ടെത്തി അവൾ വളർന്ന് വലുതായിരിക്കുന്നു കെട്ടിക്കാനുള്ള പ്രായമായി .വീട്ടിലെത്തിയ ഞാൻ ഒരുപാട് ആലോചിച്ച് ആ സ്ഥാപനത്തിൽ ചെന്ന് അവളെ വിവാഹം കഴിച്ചു തരണം എന്നാവിശ്യ പെട്ടു അള്ളാഹുവിന്റെ അനുഗ്രഹം കൊണ്ട് എല്ലാം മംഗളമായി ആ ഉമ്മയുടെ മകൾ എന്റെ ജീവിത സഖിയായി .
പറഞ്ഞു തീർന്നില്ല ഹാരിഫ പൊട്ടി കരയാൻ തുടങ്ങി ആദ്യ രാത്രിയിൽ തന്റെ മുന്നിൽ നിന്ന ആ പാവം പെണ്ണിനെ നാസറിന് തിരികെ കിട്ടി രാവിലെ തന്നെ ഹാരിഫ നാസാറിനേം കൂട്ടി നഴ്‌സിങ് ഹോമിലേക്ക് ഓടി ആ ഉമ്മയുടെ കാലിൽ വീണ് മാപ്പ് പറഞ്ഞു മൂന്ന് പേരും കെട്ടിപിടിച്ച് പൊട്ടി കരഞ്ഞു .
പുറത്തു നല്ല മഴ പെയ്യുന്നുണ്ട് അവരുടെ സന്തോഷത്തിൽ ആകാശാക്കും ഭൂമിയും കൂട്ട് കൂടിയതാവാം ഇനിയുള്ള ജീവിതം സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ എന്ന പ്രാർത്ഥനയോടെ ശുഭം ....
നജീബ് കോൽപാടം ....

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക