എല്ലാവർക്കും ഉണ്ടാവും ബാല്ല്യകാല സുഹൃത്തുക്കൾ.
എനിക്കും ഉണ്ടായിരുന്നു.
ബിജു ,ബിനു ,[നമ്മുടെ നായകൻ]ശ്രീജിത്ത് എന്ന ഷിബുവും പിന്നെ ഞാനും.
അംഗൻവാടിയിൽ ഞങ്ങളെ ഒന്നിച്ചായിരുന്നു ചേർത്തത്..
എല്ലാവരുടെയും വീടുകൾ തമ്മിൽ വലിയ അകലം ഇല്ലാത്തതിനാൽ എല്ലാവരും ഒന്ന് ചേർന്നാണ് അംഗൻവാടിയിൽ പോകുന്നത്.
എല്ലാവരുടെയും പോലെ ഞങ്ങളുടെ ബാല്ല്യവും രസകരമായിരുന്നു.
വികൃതി കാട്ടുന്നതിൽ ഞങ്ങൾ വില്ലൻമാരായിരുന്നു..
അതിൽ ചിലത് ഇപ്പോഴും പ്രസിദ്ധമാണ്.
പന്ത് വാങ്ങിക്കാൻ പൈസാ ഇല്ലെങ്കിൽ അയൽ വീട്ടിൽ ചെന്നിട്ട് പറയും.

"അമ്മ പറഞ്ഞു 50 പൈസാ തരാൻ ...."
50 പൈസാ ആകുമ്പോൾ തിരിച്ച് ചോദിക്കില്ല എന്ന് ഞങ്ങൾക്കറിയാം. ഓരോരുത്തരുംകുറച്ച് വീടുകൾ കയറുമ്പോൾ പന്ത് വാങ്ങിക്കാനുള്ള പൈസാ ആകും.
അയൽക്കാരെന്ന് പറഞ്ഞാൽ ഇന്നത്തെ പോലെ പരസ്പരം അറിയാത്തവർ ആയിരുന്നില്ല.
സ്വന്തം വീട് പോലെ ആയിരുന്നു.എല്ലാ വീടും..
പട്ടിണി പോലും ഒന്നിച്ചായിരുന്നു.

അങ്ങനെ ബാല്ല്യം കഴിഞ്ഞിട്ടും ഞങ്ങൾ പിരിഞ്ഞില്ല.
സ്ക്കൂളിലും ഒന്നിച്ചായിരുന്നു..
ക്ലാസുകൾ പലതാണെങ്കിലും.
പോകുന്നതും വരുന്നതും ഒരുമിച്ചായിരുന്നു.
അങ്ങനെ കാലം കടന്ന് പൊയ്.
ഏഴാം ക്ലാസ് കഴിഞ്ഞതോടെ.
കൂട്ടത്തിലെ ഷിബുവിന് പ്രേമിക്കണം.
പ്രേമലേഖനങ്ങൾ എഴുതി ഞാൻ മടുത്തു.
അവർ അറിയാതെ
പലരെയും അവൻ പ്രേമിച്ച് പോന്നു.
ഞങ്ങൾ എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തു.
പക്ഷെ ഒരു പെണ്ണു പോലും അവനെ പ്രേമിച്ചില്ല.
അങ്ങനെ ഞങ്ങളെയും പേറി കാലം വീണ്ടും ഉരുണ്ടു.
എട്ടാം ക്ലാസും കഴിഞ്ഞതോടെ എല്ലാവരും അവരവരുടെ ഉപജീവനം തേടി യാത്രയായ്.. സാധരണക്കാരായ ഞങ്ങൾക്ക് അത്രെ പറ്റുമായിരുന്നുള്ളു.
ബിജു മേസ്ത്രി പണി പഠിക്കാൻ തുടങ്ങി.
ബിനു ബേക്കറി പണിയിലും..
ഷിബു ഗുജറാത്തിലെ ഏതോ ചെമ്മീൻ ഫാക്ടറിയിലേയ്ക്കും പോയ്..
വീണ്ടും കാലം ചക്രം കറങ്ങി.

ഒരു നാൾ ഒരു മേടമാസ പുലരിയിൽ തിരുവനന്തപുരത്ത് നിന്നും കുറച്ച് ആളുകൾ ഞങ്ങളുടെ ഗ്രാമത്തിൽ എത്തി. ഷിബുവിനെ തേടി.
ഗുജറാത്തിലെ പണിക്കിടയിൽ ഷിബു ഒരു പെൺകുട്ടിയുമായ് പ്രണയത്തിലായിരുന്നു.
ബീന ..
അതെ പറ്റി ലീവിനു വരുമ്പോൾ കശുമാവിൻ തോട്ടത്തിൽ ഒത്ത് കൂടിയപ്പോൾ സൂചിപ്പിച്ചിരുന്നു.
അവളുടെ വീട്ടുകാർ ആണ് ഇപ്പോ വന്നിരിക്കുന്നത്.
ബീനയെ കാണുന്നില്ലാ. അവളെ വീട്ടിൽ നിന്നും ഇറക്കി കൊണ്ട് പോന്നിരിക്കുന്നു നമ്മുടെ ഷിബു.

ബീന എവിടെ ?അതാണ് അവർക്കറിയേണ്ടത്..
"ശ്ശെടാ ഇവൻ ആള് കൊള്ളാമല്ലോ."
എല്ലാവരും മനസ്സിലോർത്തു..
ഒറ്റ ദിവസം കൊണ്ട് ഷിബു
ഞങ്ങളുടെ ഇടയിൽ യഥാർത്ഥ ഹീറോ ആയ് മാറി.
നാട്ടിലെ തല മൂത്തവർ യോഗം ചേർന്ന്
ഒരു തീരുമാനത്തിൽ എത്തിച്ചേർന്നു..
അവരുടെ വിവാഹം.
ആ യോഗത്തിലെ ആൾക്കൂട്ടത്തിൽ അവനും ഉണ്ടായിരുന്നു.
കെണി വെച്ച് പിടിച്ച എലിയെ പോലെ..
ഞങ്ങളെ പോലെ തന്നെ
എല്ലാവരും ചോദിക്കുന്നത് ഒന്ന് മാത്രം.

"പെണ്ണ് എവിടെ ?"
വീട്ടിൽ നിന്നും ഇറക്കിയ ബീനയെ തിരുവനന്തപുരത്ത് തന്നെയുള്ള അവളുടെ കൂട്ടുകാരിയുടെ വീട്ടിൽ നിർത്തിയിട്ടാ ബുദ്ധിമാനായ നമ്മുടെ നായകൻ സ്വന്തം വീട്ടിൽ വന്നത്.
അന്ന് തന്നെ ഷിബുവിനെയും കൂട്ടി തലമൂത്തവർ തിരുവനന്തപുരത്തെയ്ക്ക് തിരിച്ചു.
അടുത്ത ദിവസം ഷിബു വിവാഹിതനായ് പെണ്ണുമായ് സ്വന്തം വീട്ടിലെത്തി..
പെണ്ണിനെ കാണാൻ നാട്ടുകാരുടെ തിക്കും തിരക്കും.
അവസാനം ഞങ്ങളും കണ്ടു..
കൊള്ളാം നല്ല പെണ്ണ്..
വെളുത്ത് മെലിഞ്ഞ .. ചുരുണ്ട മുടിയുള്ള ബീനയെ.
കുതിര വാല് പോലെ ആ മുടി കസവ്സാരിയുടെ തോളിൽ ആടി കളിക്കുന്നുണ്ടായിരുന്നു. ഞങ്ങൾ മുൻപ് കണ്ടിരുന്ന
മണവാട്ടികൾ പൊതുവെ നാണക്കാരികൾ ആയിരുന്നു.പക്ഷെബീനയുടെ മുഖത്ത് അങ്ങനെ ഒരു ഭാവമെ കണ്ടില്ല.
വധു വരൻമാർക്ക് ഭാവുകങ്ങൾ നേർന്ന് എല്ലാവരും പിരിഞ്ഞു.

വീണ്ടും കാലം മുന്നോട്ട്..
ഷീബു ഇന്ന് ഒരു പെൺകുട്ടിയുടെ അച്ഛനായ് മാറി.
ചെറിയ ചെറിയ സൗന്ദര്യ പിണക്കങ്ങളും പരിഭവങ്ങളുമായ് ആ ദാമ്പത്യം മുന്നേറിക്കൊണ്ടിരുന്നു.
പക്ഷെ ഇപ്പോ ഷിബുവിൽ ചെറിയ മാറ്റങ്ങൾ കാണുന്നുണ്ട്.
പഴയ പ്രേമ രോഗം അവനെ വീണ്ടും പിടികൂടി. ഫോണിൽ ഏതോ പെൺകുട്ടിയുമായ് സംസാരിക്കുന്നത് ഞങ്ങൾ കണ്ടു..
ഞങ്ങൾ എതിർത്തിട്ടും അവൻ പിൻമാറാൻ കൂട്ടാക്കിയില്ല..ബീനയ്ക്കും അതറിയാമായിരുന്നു.
അവൾക്ക് അതിൽ എതിർപ്പ് ഉള്ളതായ് ഞങ്ങൾക്ക് തോന്നിയില്ല. ഫോണിലെ കാമുകിയോട് ബീന പെങ്ങൾ ആണെന്ന് പരിചയപ്പെടുത്തി. .അവന്റെ ലിസ്റ്റിൽ പല പേരുകൾ.. നീണ്ടു.
അങ്ങനെ വൃന്ദാവനത്തിലെ കൃഷ്ണനായ് ഷീബു വിളയാടി പോന്നിരുന്ന കാലം.

ഒരു ദിവസം ഷിബു എന്റെ അടുത്തെത്തി.
അവന്റെ കൂടെ ലാബ് വരെ വരണമെന്ന് പറഞ്ഞു. ബീനയുടെ വയറ്റിൽ എന്തോ മുഴപോലെ. ഭയങ്കര വേദനയും.അത് ആശുപത്രിയിൽ കാണിച്ചിരുന്നു.മൂത്രം പരിശോധിക്കാൻ ഡോക്ടർ പറഞ്ഞു. അതിന്റെ റിസൽറ്റ് ഇന്ന് കിട്ടും.
അവന് നല്ല പേടിയുണ്ട്. അതാണ് എന്നെയും കൂട്ടിയത്.
റിസൽറ്റ് കയ്യിൽ തന്നിട്ട് ലാബിലെ പെൺകുട്ടി മൊഴിഞ്ഞു.
"നിങ്ങളുടെ ഭാര്യ Pregnent ആണ് "
ഇത് കേട്ട് ഒന്നും മനസ്സിലാകാതെ ദയനീയമായ് ഷിബു എന്നെ നോക്കി..
ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു..
"ഡാ പൊട്ടാ ബീനാ ഗർഭിണിയാണെന്ന് "
അവൻ ഓർത്തിരുന്നത് അവൾക്ക് എന്തോ വലിയ രോഗം ആണെന്ന്.

അങ്ങനെ രണ്ട് പെൺകുട്ടികൾ ആയ് ഷിബുവിന്.
ഇതിനിടയിൽ ബീനയുടെ അച്ഛൻ മകൾക്കായ് കൊടുത്ത നാല് സെന്റ് സ്ഥലത്ത് ഒരു വീട് വച്ച് അവർ താമസം തിരുവനന്തപുരത്തേയ്ക്ക് മാറ്റിയിരുന്നു.

ഒരു നാൾ ആ വാർത്ത ഞങ്ങളെ തേടി എത്തി..
ബീന വെറെ ആരുമായോ ഒളിച്ചോടി പോയിരിക്കുന്നു.
ആദ്യം വിശ്വസിച്ചില്ല .. പക്ഷെ സംഭവം സത്യമായിരുന്നു.
ഞങ്ങൾ മൂക്കത്ത് വിരൽ വച്ചു.എല്ലാവരും അവളെ ശപിച്ചു.
"രണ്ട് പെൺമക്കളെയും വിട്ടിട്ട് അവൾക്കെന്തിന്റെ സൂക്കേടാ.".എന്നൊക്കെ..
പക്ഷെ ഞങ്ങൾക്കറിയാമായിരുന്നു.
ഇതല്ല ഇതിലും അപ്പുറം വരുമെന്ന്...

ഷിബുവിനെ കണ്ടു..
ദയനീയ ഭാവം. താടിയും മീശയും ഒരിക്കലുംവളരാത്തത് കൊണ്ട്. അത് കാണാനില്ല.
ബാക്കി എല്ലാം വിഷാദ നായകന്റെ ഭാവം.
പേരെടുത്ത കള്ള് കുടികാരനായ് മാറിയിരുന്നു..
ആ പേരിൽ ഞങ്ങളും കുടിച്ചു.
ഒരെ ഒരു കുഴപ്പം മാത്രം.. കള്ള് തലയ്ക്ക് പിടിച്ച് കഴിഞ്ഞാൽ.. ബീന പോയതോർത്ത് നിലവിളിക്കും..
പണ്ടെ അവന്റെ ശബ്ദം കിളി ചിലയ്ക്കുന്നത് പോലെയാണ്.. അതിനിടയിൽ നിലവിളിച്ചാലോ..
ഇതിനിടയിൽ ബിജു ഒരു ചോദ്യം ചോദിച്ചു..

"അളിയാ അവൾ ഇനി തിരിച്ച് വന്നാൽ നീ സ്വീകരിക്കുമോ "
ഇല്ലാ എന്ന് തലയാട്ടി എങ്കിലും. ആ
കണ്ണുനീരിലും പ്രത്യാശയുടെ ഒരുചിരി ഞാൻ കണ്ടു...
.," അങ്ങനെ എങ്ങനും നടന്നാൽ #@###@@@# പുന്നാര മോനെ നിന്നെ കുത്തി കൊല്ലും ഞാൻ "
ബിനു പതിവുപോലെ കാടനായ് വിറച്ച് കൊണ്ട് പറഞ്ഞു.

വീണ്ടും.. ഒരു മകരമാസത്തിലെ ഈറനണിഞ്ഞപ്രഭാതത്തിൽ ആ വാർത്ത പരന്നു.
ബീന തിരിച്ചെത്തി.. കൊണ്ട് പോയവന് എല്ലാം മടുത്തപ്പോൾ അവളെ ഇട്ടെച്ചു പോയ്. തെരുവിലായ അവൾ അലഞ്ഞ് തിരിഞ്ഞ് ഒരു നാൾ ഷിബുവിനെ തേടി വന്നു.
ഷിബുവിന്റെ കാലിൽ വീണ് മാപ്പ് ചോദിച്ച ബീനയ്ക്ക് .. മാപ്പ് കൊടുത്തു.
ഷിബു വീണ്ടും നായകനായ്..
ഇപ്പോൾ സന്തോഷമായ് ജീവിക്കുന്നു..

അവൾക്ക് എന്തിന് മാപ്പ് കൊടുത്തു എന്ന് ഞങ്ങൾ പലവട്ടം തല പുകഞ്ഞ് ആലോചിച്ചു.
ചിലപ്പോൾ രണ്ട് പെൺകുട്ടികളെ ഓർത്താവാം. അല്ലെങ്കിൽ തന്റെ ഭാഗത്ത് തെറ്റുകൾ ഉള്ളത് കൊണ്ടാവാം...

ഇതൊരു വിരൽ ചൂണ്ടലാണ്..
സമൂഹത്തിലെ ഷിബുവിനെ പോലുള്ളവരുടെ നേരെ ..

ശുഭം..
സ്നേഹത്തോടെ
നിസാർ VHo
സ്നേഹത്തോടെ
നിസാർ VHo

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക