Slider

എന്റെ ജീവനും എന്റെ നിഴലും

0

എന്റെ ജീവന്റെ ജീവനായ പെണ്ണ് ഒരു വശത്ത്
നിഴൽ പോലെ എപ്പോഴും കൂടെ നടക്കുന്ന ആത്മാർഥ സുഹൃത്ത് മറുവശത്ത്
എന്റെ എല്ലാ തീരുമാനങ്ങളിലും ഒരു പങ്ക് എപ്പോഴും അവന്റേതായിരുന്നു
ഞാൻ എപ്പോഴും അവളോട് പറയുമായിരുന്നു അവനിഷ്ടപ്പെട്ട പെണ്ണിനെ മാത്രമേ ഞാൻ കെട്ടൂന്ന്
അപ്പോൾ അവൾ ചോദിച്ചു അവനിഷ്ടപ്പെട്ടില്ലെങ്കിലോ? ഞാൻ പറഞ്ഞു അവനിഷ്ടപ്പെടും കാരണം അവൻ എന്റെ ചങ്കാണ്
പിന്നെ പ്രണയത്തിന്റെ പൂക്കൾ വിരിയാൻ നിമിഷങ്ങളേ വേണ്ടിവന്നുള്ളൂ. ഒരു ദിവസം അവൾ പറഞ്ഞു നിന്റെ കൂട്ടുകാരനോട് എനിക്ക് സംസാരിക്കണംന്ന് ഞാൻ അത് അവനോട് പറഞ്ഞു അങ്ങനെ അവർ പരിജയപ്പെടാൻ തുടങ്ങി ഒരു ദിവസം അവൾ പറഞ്ഞു നിന്റെ കൂട്ടുകാരൻ എന്നോട് വളരെ മോശമായിട്ടാണ് സംസാരിക്കുന്നത് എനിക്കവനെ ഇഷ്ടപ്പെട്ടില്ല ഒന്നുകിൽ അവൻ അല്ലെങ്കിൽ ഞാൻ നീ തീരുമാനിക്ക് ' ഞാൻ അവനോട് ചോദിച്ചു എന്താടാ അവൻ പറഞ്ഞു അവൾ ശരിയല്ലാന്ന് ഞാൻ ഇതിന് സമ്മതിക്കില്ലാന്ന്
മ് ...ഞാനൊന്നു മൂളി പക്ഷെ എനിക്ക് അധിക സമയം പിടിച്ചു നിൽക്കാനായില്ല അവൾക്കും ഞങ്ങൾ പിന്നേയും പ്രണയിച്ചു കൊണ്ടേയിരുന്നു പിന്നെ അത് ഞങ്ങളുടെ ഒരു ലോകം തന്നെയായിരുന്നു പലതും ഞങ്ങൾ സ്വപ്നം കണ്ടു വീട് കുട്ടികൾ അങ്ങനെ എല്ലാം
എന്റെ ഓരോ ചലനങ്ങളും അവനറിയാമായിരുന്നു എന്നെ വിഷമിപ്പിക്കേണ്ട എന്നു കരുതി അവൻ പറഞ്ഞു നിന്റെയിഷ്ടം നടക്കട്ടെ അവൻ പകുതി സമ്മതം മൂളി
ആ സന്തോഷം ഞങ്ങൾ ഒരു നൂറ് ചുടുചുംബനങ്ങൾ കൊണ്ട് ആഘോഷിച്ചു
അങ്ങനെ രഹസ്യങ്ങൾ പരസ്യമാകാൻ തുടങ്ങി എല്ലാവർക്കും സമ്മതം
ഒരു ദിവസം അവൾ ചോദിച്ചു ഞാൻ അവനെയൊന്ന് വിളിച്ചു നോക്കെട്ടെയെന്ന് ഞാൻ ഓകെ പറഞ്ഞു 'ഏകദേശം ഒരു ഇരുപത് മിനുട്ട് കഴിഞ്ഞ് അവളുടെ കണ്ണീരോടെയുള്ള വിളി വന്നു
അവനും നീയുമുള്ള ലോകത്തിലേക്ക് ഞാനില്ല ബൈ
ഞാൻ അവനെ വിളിച്ചു എന്താടാ' അവൻ പറഞ്ഞു ഞാൻ അപ്പോഴും പറഞ്ഞില്ലേ അവൾ ശരിയാകില്ലാന്ന് പിന്നെ അവൻ എന്തൊക്കെയൊ പറഞ്ഞു എനിക്കൊന്നും മനസ്സിലായില്ല അവസാനം അവൻ പറഞ്ഞു ഞാൻ ജീവിച്ചിരിക്കുമ്പോൾ നീ അവളെ കെട്ടില്ലാന്ന് അവളും പറഞ്ഞു നീയും നിന്റെ കൂട്ടുകാരനും ജീവിക്കുന്ന നാട്ടിലേക്ക് അവളും ഇല്ലെന്ന്
അവരുടെ വഴക്കിൽ നിന്നും ഒരു കാര്യം എനിക്ക് മനസ്സിലായി എന്നെ രണ്ടു പേരും വിട്ടുകൊടുക്കില്ലാന്ന് എന്നെ പിരിയേണ്ടി വരും എന്നുള്ള ഭയം രണ്ടാൾക്കും എന്നെ മുഴുവനായിട്ടും വേണം
ഇനി നിങ്ങൾ പറയൂ ഞാൻ എന്റെ ജീവനെ ഉപേക്ഷിക്കണോ അതോ എന്റെ നിഴലിനെ ഉപേക്ഷിക്കണോ
നിഴലില്ലാതെ ഒരു ജീവൻ നിലനിൽക്കുമോ അതോ ജീവനില്ലാതെ നിഴൽ മാത്രം നിലനിൽക്കുമോ
എന്റെ സങ്കടം എന്റെ മാത്രം സങ്കടം
Rajumon
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo