പച്ചനോട്ടുകൾ കൊണ്ട്
മെത്ത തീർത്തു അതിൽ
കുത്തിമറിയുന്ന അന്ധകാരമേ
നീയറിയുമോ, ഒട്ടിയവയറിന്റെ രോദനം.
മെത്ത തീർത്തു അതിൽ
കുത്തിമറിയുന്ന അന്ധകാരമേ
നീയറിയുമോ, ഒട്ടിയവയറിന്റെ രോദനം.
പിത്തളപിടിയിൽ തീർത്തൊരു
അധികാരം കൊണ്ട് കുത്തിനോവിക്കുന്നതോ
പച്ചനോട്ടിന്റെ മൂല്യമറിയാത്ത
സാധുവാം അരപ്പട്ടിണിക്കാരെ.
അധികാരം കൊണ്ട് കുത്തിനോവിക്കുന്നതോ
പച്ചനോട്ടിന്റെ മൂല്യമറിയാത്ത
സാധുവാം അരപ്പട്ടിണിക്കാരെ.
ഗളച്ഛേദം മുതൽ കാമകരയൽ
വരെ നടത്തുന്നു നാം നോട്ടിനായ്
ഒരുനാളിൽ ഒറ്റക്കു യാത്രചൊല്ലുമ്പോൾ
പച്ചനോട്ടെവിടെ, നിഴൽമാത്രം കൂട്ടിന്.
വരെ നടത്തുന്നു നാം നോട്ടിനായ്
ഒരുനാളിൽ ഒറ്റക്കു യാത്രചൊല്ലുമ്പോൾ
പച്ചനോട്ടെവിടെ, നിഴൽമാത്രം കൂട്ടിന്.
പൊട്ടിയ മൺകലവും, ദയ വറ്റിയ മനസും
ഒരുപോലെ ഇന്നിവിടെ, രണ്ടും പാഴ്,
ഉപയോഗശൂന്യം സതീർത്യർക്കു,
മറന്നിടുന്നു ഉറ്റവരുടെ നിലവിളികൾപോലും.
ഒരുപോലെ ഇന്നിവിടെ, രണ്ടും പാഴ്,
ഉപയോഗശൂന്യം സതീർത്യർക്കു,
മറന്നിടുന്നു ഉറ്റവരുടെ നിലവിളികൾപോലും.
ആധുനിക കാലത്തിൻ ചടുലശില്പികൾ
നിങ്ങളല്ലേ, ചുമരറിയാതെ കണക്കെഴുതാൻ
കഴിവുള്ളവർ നിങ്ങൾമാത്രം
തലമുറകൾ ചുമക്കുന്ന ഭാണ്ഡം.
നിങ്ങളല്ലേ, ചുമരറിയാതെ കണക്കെഴുതാൻ
കഴിവുള്ളവർ നിങ്ങൾമാത്രം
തലമുറകൾ ചുമക്കുന്ന ഭാണ്ഡം.
എന്തിനെന്നറിയില്ല ഈ വ്യഗ്രതകൾ
വാരിനിറക്കുവാൻ തിടുക്കം എന്തിനെന്നറിയില്ല
ദുഷ്ടകാലത്തിൽ ശിഷ്ടജീവിതം
തള്ളിനീക്കുവാൻ ഇഷ്ടതോഴൻ പച്ചനോട്ടുകൾ.
വാരിനിറക്കുവാൻ തിടുക്കം എന്തിനെന്നറിയില്ല
ദുഷ്ടകാലത്തിൽ ശിഷ്ടജീവിതം
തള്ളിനീക്കുവാൻ ഇഷ്ടതോഴൻ പച്ചനോട്ടുകൾ.
ഉപകാരിയായി മാറിടുമ്പോൾ മാത്രം
മൂല്യം ചുമക്കുന്ന കടലാസ് തുണ്ടു നീ
അത്രയെങ്കിലും ഓർമിക്കുക
കഷ്ടമേറെ സഹിക്കാതിരിക്കാൻ.
മൂല്യം ചുമക്കുന്ന കടലാസ് തുണ്ടു നീ
അത്രയെങ്കിലും ഓർമിക്കുക
കഷ്ടമേറെ സഹിക്കാതിരിക്കാൻ.
അനിലൻ.

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക