Slider

പ്രിയപ്പെട്ട ദൈവമേ,

0

അങ്ങയുടെ അനുഗ്രഹത്താൽ എല്ലാം ഭംഗിയായി നടന്നു. ചെറുപ്പത്തിലേ അച്ഛൻ നഷ്ടപ്പെട്ട ഉണ്ണിമോളുടെ വിവാഹം ഞങ്ങൾ നാട്ടുകാർ നടത്തിക്കൊടുത്തു. വെറും ചടങ്ങായി അല്ല.
ആർഭാടമായിത്തന്നെ നടത്തി... ആയിരത്തിലധികം അതിഥികൾക്ക് സദ്യ കൊടുത്തു... ആഭരണങ്ങൾക്കോ വസ്ത്രങ്ങൾക്കോ ഒന്നിനും ഒരു കുറവും ഉണ്ടായില്ല...
ഇത്രയും നാളത്തെ എന്റെ പ്രാര്ഥനയായിരുന്നു അങ്ങ് സഫലമാക്കി തന്നത്...
അപ്പോ,കേൾക്കുന്നുണ്ടായിരുന്നു അല്ലേ ഞങ്ങടെ പ്രാർത്ഥന...
ഇപ്പോൾ അവൾ ചെറുക്കന്റെ വീട്ടിൽ എത്തിയിട്ടുണ്ടാവും.
ഒന്നര മണിക്കൂർ യാത്രയുണ്ടേ...
ദുൽഖർ സൽമാന്റെ ലുക്ക് ആണ് ചെറുക്കന്.. വല്ല്യ എൻജിനീയറാണ് എന്ന ഭാവം പോലും ഇല്ല... ഞങ്ങടെ ഉണ്ണിമോളും അപർണ ഗോപിനാഥിനെപോലെ ആണല്ലോ... ഏയ് അപർണയെക്കാൾ സുന്ദരിയാ ഉണ്ണി മോളു...
യാത്ര പറയുമ്പോൾ അവൾ ഭയങ്കര കരച്ചിലായിരുന്നു.. എനിക്കും സഹിക്കാൻ പറ്റിയില്ലാട്ടോ...അതു കണ്ട വിഷമം കാരണം ഇന്ന് Full day ലീവ് എടുത്തു. Half day leave ആയിരുന്നു പറഞ്ഞു വച്ചിരുന്നത്....
സാരമില്ല.. അച്ഛൻ മരിച്ച അന്ന് കരഞ്ഞ ഉണ്ണി മോളു പിന്നെ ഒരിക്കലും കരയാതെ ഞങ്ങൾ നോക്കി......
ഇനി ദൈവമേ അത് അങ്ങയുടെ കടമയാണ് കേട്ടോ...
നന്ദി ദൈവമേ എല്ലാത്തിനും...
നിർത്തട്ടെ ഉണ്ണി മോള് whatsapp ഇൽ വരുന്ന നേരമായി...
നൂറു കോടി നമസ്കാരങ്ങളോടെ
ഉണ്ണിമോളുടെ സായിചേട്ടൻ.
(ഒപ്പ് )
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo