അവള്‍ ഒരു സാധാരണ പെണ്ണായിരുന്നു.. ഒരു സാധാരണ വീട്ടമ്മ.
ഫേസ്ബുക്കില്‍ അക്കൗണ്ടുണ്ട്.. അതിലെ പ്രൊഫെെല്‍ പിക്ചര്‍ സ്വന്തം ഫോട്ടോ തന്നെയാണ്.
അത് ഇടക്കിടക്ക് മാറ്റി കൊണ്ടിരിക്കും.
വെറുതേ ഒരു രസം. കാണാന്‍ വലിയ കുഴപ്പമില്ലാത്തത് കൊണ്ട് ഫ്രണ്ട് റിക്വസ്റ്റ് ഇഷ്ടം പോലെ വരുന്നുണ്ട്.. പക്ഷേ അധികമൊന്നും സ്വീകരിക്കാറില്ല.
പരിചയക്കാരും കൂടെ പഠിച്ചവരും കൂട്ടുകാരും ഒക്കെയായി ആകെ ഒരു നൂറ്റി അമ്പത് ഫ്രണ്ട്സ്. അത്രയേയുള്ളു..

അങ്ങനെയിരിക്കേ ഒരു ദിവസം ഒരു ഫണ്ട് റിക്വസ്റ്റ്. സമൂഹത്തില്‍ അറിയപ്പെടുന്ന ഒരാള്‍.. കലാകാരന്‍..
അവള്‍ അത്ഭുതപ്പെട്ടു..
'ഇത്രയും വലിയ ആള്‍ എനിക്ക് എങ്ങനെ ഫ്രണ്ട് റിക്വസ്റ്റ് അയച്ചു? ചിലപ്പോള്‍ മാറി അയച്ചു പോയതായിരിക്കും.. തന്‍റെ അമ്മാവനാകാന്‍ പ്രായമുള്ള ആളല്ലേ,, ആക്സപ്റ്റ് ചെയ്തേക്കാം.. അഹങ്കാരിയാണെന്നു വിചാരിക്കണ്ട'..
അവള്‍ റിക്വസ്റ്റ് ആക്സപറ്റ് ചെയ്തു.
നിമിഷങ്ങള്‍ക്കകം ഇന്‍ബോക്സില്‍ അയാളുടെ മെസ്സേജ് വന്നു.
'സൗഹൃദം സ്വീകരിച്ചതിന് നന്ദി'..
അവള്‍ വീണ്ടും ഞെട്ടി..
'രണ്ടായിരത്തിലധികം ഫ്രണ്ട്സുള്ള ആള് തന്നോട് നന്ദി പറയുകയോ'?

പിന്നെ അവള്‍ ഓണ്‍ലെെനില്‍ വരുമ്പോഴൊക്കെ അയാള്‍ ചാറ്റ് ചെയ്യാന്‍ തുടങ്ങി... ചാറ്റിംഗിലൂടെ അവര്‍ സുഹൃത്തുക്കളായി..
അവള്‍ വേറെ ഒന്നും ചിന്തിച്ചില്ല..
തന്നേക്കാള്‍ മുതിര്‍ന്ന ആളല്ലേ? പോരാത്തതിനു സമൂഹത്തില്‍ വിലയും നിലയുമുള്ള ആളും..
ഒരു ദിവസം അയാള്‍ അവളുടെ ഫോണ്‍ നമ്പര്‍ ചോദിച്ചു.. അവളുടെ ശബ്ദം ഒന്നു കേള്‍ക്കണമത്രേ..
അവള്‍ ഒന്നും ആലോചിക്കാതെ കൊടുത്തു.. അപ്പോഴേക്കും അവര്‍ നല്ല സുഹൃത്തുക്കളായി കഴിഞ്ഞിരുന്നല്ലോ..

അയാള്‍ വിളിച്ചു.. കുഴപ്പമൊന്നുമില്ല..
വെറും സൗഹൃദ സംഭാഷണം.
'നല്ല മനുഷ്യന്‍..,'
അവള്‍ മനസ്സില്‍ വിചാരിച്ചു..
പിന്നെ പിന്നെ അയാള്‍ ഇടയ്ക്കിടക്ക് വിളിക്കാന്‍ തുടങ്ങി..
'താന്‍ കരുതിയതൊക്കെ തെറ്റായിപ്പോയോ?'
അവള്‍ മറിച്ചു ചിന്തിച്ചു..
അപ്പോഴേക്കും അയാളുടെ സംസാരം വഴി മാറാന്‍ തുടങ്ങിയിരുന്നു..
അയാള്‍ക്ക് പലതും അറിയാന്‍ ഭയങ്കര ജിജ്ഞാസ. അവള്‍ എന്തു ഡ്രസ്സാണ് ഇട്ടിരിക്കുന്നത് എന്നറിയണം.. അതിന്‍റെ നിറം അറിയണം. അങ്ങനെ പലതും ..

'ഇതിങ്ങനെ വിട്ടാല്‍ പറ്റില്ല.. എത്രയും പെട്ടെന്ന് ഒഴിവാക്കണം.. അല്ലെങ്കില്‍ സംഗതി വഷളാകും.' ഫേസ്ബുക്കില്‍ ബ്ളോക്ക് ചെയ്തതു കൊണ്ട് മാത്രം കാര്യമില്ല..ഫോണ്‍ നമ്പര്‍ ഉണ്ടല്ലോ കെെയ്യില്‍.. വേറെ എന്തെങ്കിലും ചെയ്തേ പറ്റൂ..'
അവള്‍ മനസ്സില്‍ ചില കണക്കുകൂട്ടലുകള്‍ നടത്തി..
പിറ്റേദിവസം അയാള്‍ വിളിച്ചപ്പോള്‍ അവള്‍ പ്രതികരിച്ചു.. ശക്തമായ ഭാഷയില്‍ത്തന്നെ..

അയാളും വിട്ടു കൊടുത്തില്ല.
ഭീഷണി മുഴക്കി. തന്‍റെ സ്വാധീനം ഉപയോഗിച്ച് അവള്‍ക്കെതിരെ പലതും ചെയ്യും എന്നു പറഞ്ഞു.
വേണ്ടിവന്നാല്‍ അവളുടെ കുടുംബം തന്നെ കുളം തോണ്ടും , തന്‍റെ ഇംഗിതത്തിനു വഴങ്ങുന്നതാണ് നല്ലത് എന്നൊക്കെ പറഞ്ഞു.
പക്ഷേ ഈ ഭീഷണിക്ക് മുന്നിലൊന്നും നമ്മുടെ നായിക കീഴടങ്ങിയില്ല.
അവള്‍ ചങ്കുറപ്പുള്ളവളായിരുന്നു.
അവള്‍ അയാള്‍ക്കെതിരെ ആഞ്ഞടിച്ചു.
അയാള്‍ അയച്ച മെസ്സേജ് ഒക്കെ സ്ക്രീന്‍ ഷോട്ടെടുത്ത് എല്ലാവര്‍ക്കും കാണിക്കുമെന്നു പറഞ്ഞു.. ഫോണ്‍ കോള്‍സ് ഒക്കെ റെക്കോഡ് ചെയ്തിട്ടൂണ്ട്.. ഇനി തന്നെ ശല്യപ്പെടുത്തിയാല്‍ എല്ലാം വെച്ച് ഒരു പത്ര സമ്മേളനം തന്നെ നടത്തും എന്നു പറഞ്ഞു..
പേടിച്ചു പോയി അയാള്‍.. ഇവളുടെ മുന്‍പില്‍ ഇനി പിടിച്ചു നില്‍ക്കാന്‍ പറ്റില്ലയെന്നു അയാള്‍ക്ക് ബോധ്യമായി. ഇനിയൊരിക്കലും വിളിക്കില്ല, ഒരു തരത്തിലും ശല്യപ്പെടുത്തില്ല എല്ലാം ഡിലീറ്റു ചെയ്യണമെന്നു കേണപേക്ഷിച്ചു..
അയാള്‍ അവളെ ബ്ളോക്ക് ചെയ്തു സ്ഥലം വിട്ടു
പിന്നീട് ഇന്നുവരെ അയാളെക്കൊണ്ട് ഒരു ശല്യവും ഉണ്ടായിട്ടില്ല.. അയാളുടെ ഞരമ്പ് രോഗം അതോടെ മാറി..

അജിന സന്തോഷ്

സമൂഹത്തിൽ ഒട്ടേറെ നടക്കുന്നത്...... ഇതു തന്നെ ......
ReplyDelete