നിനക്ക് എന്നോട് സ്നേഹമുണ്ടെങ്കിൽ എന്റെ മനസ്സൊഴികെ വേറെ ഒന്നും പൂർണ്ണമായി അറിയാതിരിക്കുക.
എന്റെ മനസ്സിനെ മാത്രം സ്നേഹിച്ച നിന്റെ സ്നേഹത്തിന് ഒരു മഞ്ഞുകാലത്തിന്റെ കുളിർമയും വിശുദ്ധിയുമുണ്ട്.
ഇനി വരുമൊരു വേനലിലുരുകുമ്പോൾ എന്റെ മനസ്സിനെ തണുപ്പിക്കാൻ എനിക്കു നിന്റെ ഓർമകൾ മാത്രം മതി.
നിന്റെ സ്‌നേഹം എന്നെന്നേക്കുമായ് നഷ്ടപ്പെടുത്താൻ എനിക്കു വയ്യ.
അതു കൊണ്ട് എന്നെക്കുറിച്ചുള്ള നിന്റെ ഓർമകളുടെ ഭാണ്ഡം ഇനിയൊരിക്കലും അഴിക്കാനാവാത്ത വിധം മുറുക്കി കെട്ടുക.
നിന്നോട് വിട ചൊല്ലിപ്പിരിയാൻ എനിക്കാവില്ല. കവിളിലൂടെ ഒരു കണ്ണീർ ചാലൊഴുക്കി നിശ്ബ്ദമായ് നിൽക്കാനേ കഴിയൂ..
തിരിഞ്ഞു നോക്കാതെ നിനക്കിനി നടന്നകലാം. നിന്നെ കാത്തിരിക്കുന്ന ഒരു പുതിയ ജീവിതയാത്രയിലേക്ക്.
നീ എന്നോട് കാണിച്ച സ്നേഹം സത്യമാണെങ്കിൽ കണ്ണീർ വാർത്തും ദുഃഖസാഗരത്തിൽ മുങ്ങിയും നിന്റെ ജീവിതം തീർക്കരുത്.
ഇനി എന്റെ മനസ്സിനുണ്ടാവുന്ന ഏക സന്തോഷം നിന്റെ ജീവിതം ഓർത്തു മാത്രമായിരിക്കണം.
അർഹതയില്ലാത്ത ജീവിതം കൊണ്ടും ഉടലുകൊണ്ടില്ലെങ്കിലും ഉയിരുകൊണ്ടുണ്ടാവും ഇനി ഞാൻ എന്നും നിന്റെ കൂടെ ...

അജീഷ് കാവുങ്കൽ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക