ഗരുഡക്കൊടിയുടെ ഇലയുടെ കീഴേ
പവിഴക്കൂട്ടിലുറങ്ങീ...
ഓമൽച്ചിറകുകൾ വീശിവരുന്നൊരു
പൂമ്പാറ്റ പ്പൈതൽ ആകാൻ ..
കൊതിച്ചു നാളുകൾ ഇരുട്ടിലിരുന്ന്
കനവ് കണ്ടുമയങ്ങീ.
പവിഴക്കൂട്ടിലുറങ്ങീ...
ഓമൽച്ചിറകുകൾ വീശിവരുന്നൊരു
പൂമ്പാറ്റ പ്പൈതൽ ആകാൻ ..
കൊതിച്ചു നാളുകൾ ഇരുട്ടിലിരുന്ന്
കനവ് കണ്ടുമയങ്ങീ.
ഒരുനാൻ കൂടുതുറന്നു പറന്നൂ
ലോകം ചുറ്റി നടന്നൂ
കണ്ട കാഴ്ചകൾ കണ്ണുനിറച്ചു
കാണാൻ കൊതിച്ച ലോകമിതാണോ..
ലോകം ചുറ്റി നടന്നൂ
കണ്ട കാഴ്ചകൾ കണ്ണുനിറച്ചു
കാണാൻ കൊതിച്ച ലോകമിതാണോ..
ആളുകൾ തമ്മിൽക്കലഹം
കൊല്ലും കൊലയും
മാതൃവിലാപക്കാഴ്ചയും
കണ്ട് കണ്ണുകൾ ജീർണിച്ചൂ..
പുണ്ണുകൾ പൂത്ത മനസിൽ നന്മകൾ മരവിച്ചൂ.
ഇവിടെ പുണ്യം പുലരും നാളിൽ
ചിറകുമുളച്ചീടിൽ..
ഗദ്ഗദമില്ലാതെ പറയാൻ വാർത്തകളേറെ
പലനാളും.
പവിഴക്കൂട്ടിലെ ഇരുണ്ടനാളുകളാണിവിടെ
കാണാൻ കനവുകളില്ലാതെ ആളുകൾ
കേഴും കാഴ്ചകളാണെങ്ങും...
കൊല്ലും കൊലയും
മാതൃവിലാപക്കാഴ്ചയും
കണ്ട് കണ്ണുകൾ ജീർണിച്ചൂ..
പുണ്ണുകൾ പൂത്ത മനസിൽ നന്മകൾ മരവിച്ചൂ.
ഇവിടെ പുണ്യം പുലരും നാളിൽ
ചിറകുമുളച്ചീടിൽ..
ഗദ്ഗദമില്ലാതെ പറയാൻ വാർത്തകളേറെ
പലനാളും.
പവിഴക്കൂട്ടിലെ ഇരുണ്ടനാളുകളാണിവിടെ
കാണാൻ കനവുകളില്ലാതെ ആളുകൾ
കേഴും കാഴ്ചകളാണെങ്ങും...
Rajeev AS
No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക