Slider

കാലയവനികക്കുള്ളിലെ ലഹോര്‍ (ഭാഗം-5)

0

കറാച്ചി..ഒരുകാലത്തെ വിശാലഭാരതത്തിന്‍റെ
കണ്ണായൊരു തുറമുഖ നഗരം.ഇപ്പോഴത്തെ പാക്കി
സ്ഥാന്‍റെ ഏറ്റവും വലിയ സിറ്റി.സിന്ധ് പ്രവിശ്യയു ടെ ആസ്ഥാനം.ഇവിടെ സിന്ധി,പഞ്ചാബി,ഹിന്ദി,
ഉറുദു,തൊട്ടടുത്ത പ്രവിശ്യയായ ബലൂചിസ്ഥാന്‍റെ
ഭാഷയായ പഷ്തുണും സംസാരഭാഷയാണ്.
കറാച്ചി തുറമുഖത്തിനടുത്തായി ബാബ,ബിറ്റ്
എെലന്‍റുകളുണ്ട്. പാരഡൈസ്,ഫ്രഞ്ച്..ഇവയാണ്
പ്രധാന ബീച്ചുകള്‍.സഫാരി പാര്‍ക്ക്,ഹില്‍പാര്‍ക്ക്
മഹോട്ട പാലസ്,എംപ്രസ്സ് മാര്‍ക്കറ്റ്,ശ്രീ വരുണ്‍ ദേവ് ടെമ്പിള്‍, ശ്രീ ലക്ഷ്മി നാരായണ്‍ മന്ദിര്‍, st.
പാട്രിക് ചര്‍ച്ച്,ബാദ്ഷാ മോസ്ക് തുടങ്ങിയവയാ ണ് പ്രധാന സ്ഥലങ്ങള്‍. അധികം ദൂരെയല്ലാതെ
ഹബ് നദിയും ഒഴുകുന്നു.
ഭാരതവിഭജനകാലത്ത് കറാച്ചിയൊക്കെ വിട്ട് കൊടുക്കുമ്പോള്‍ സ്വന്തം ചങ്ക് പറിച്ചുകൊടുക്കുന്ന
അനുഭവമായിരിക്കും അന്നത്തെ ഇന്ത്യന്‍ ദേശീയ
നേതാക്കള്‍ക്കുണ്ടായിട്ടുണ്ടാവുക...അല്ലേ.?.!!
....ചന്ദ്രബാബു ലഹോറില്‍ നിന്നും ട്രെയിന്‍ കയറി.
ഡല്‍ഹിയില്‍ നിന്നും ലഹോര്‍ വഴി കറാച്ചിയി ലേക്കുള്ള ട്രെയിനിലാണ് കയറിയത്.യാത്ര വളരെ
രസകരമായിരുന്നു. ദൃശ്യങ്ങളൊക്കെ ഏറെ പുതുമ
യുള്ളതായിരുന്നു.ഒരു കൊച്ചു കുഞ്ഞിന്‍റെ കൗതു
കത്തോടെയാണ് ചന്ദ്രു എല്ലാം നോക്കിക്കണ്ടത്.!
കറാച്ചി കന്‍റോണ്‍മെന്‍റ് റെയില്‍വേ സ്റ്റേഷനിലെ ത്തിയപ്പോള്‍ അവരെ സ്വീകരിച്ചത് കുറെ രാജ്യസ് നേഹം തുളുമ്പുന്ന മുദ്രാവാക്യം വിളികളായിരുന്നു.
ജയ് ഹിന്ദ്,വന്ദേ മാതരം.ഇന്‍ക്വിലാബ് സിന്ദാബാദ്,
ഭാരത് മാതാ കീ ജയ്,ദില്ലീ ചലോ,ഡൂ ഓര്‍ ഡൈ..
മുതലായവ. കാര്യം തിരക്കിയപ്പോഴാണ് മനസ്സിലാ
യത്....ആ ട്രെയിനില്‍ ഗാന്ധിജിയുണ്ടത്രെ.!
സംഘടനയുടെ കറാച്ചി സമ്മേളനത്തിനു വരുന്ന താണ്. കറാച്ചി റെയില്‍വേ സ്റ്റേഷനില്‍ നിന്നും
പുറത്തിറങ്ങി മെയിന്‍ റോഡിലെത്തി. അവിടെ
ഗാന്ധിജിയെ കാണാനായി അനേകം സ്ത്രീകളും
കുട്ടികളും വൃദ്ധരും തടിച്ചുകൂടിയിട്ടുണ്ട്. പൊടുന്ന നെ ബ്രിട്ടീഷ് പോലീസ് എത്തുന്നു..ഇവരോടൊ ക്കെ മാറാന്‍ പറയുന്നു.ഗാന്ധിജിയെ കണ്ടിട്ടേ പോ കൂ എന്ന് തടിച്ചുകൂടിയവരും.വാക്തര്‍ക്കമായി..
പിന്നെ പോലീസ് നിഷ്കരുണം എല്ലാവരേയും ലാത്തികൊണ്ട് തല്ലിച്ചതക്കുന്നു. ചന്ദ്രുവും ഇതി
നൊരു മൂകസാക്ഷിയായിരുന്നു.
പക്ഷേ പിന്നെക്കണ്ടത്..സ്ത്രീകളേയും വൃദ്ധരേ യുമൊക്കെ നടുറോട്ടില്‍ വലിച്ചിഴക്കുന്നതാണ്.
അത് ചന്ദ്രുവിനും കൂടെ ട്രെയിനിറങ്ങിയ യാത്ര ക്കാര്‍ക്കും പിന്നെ കറാച്ചിക്കാര്‍ക്കും സഹിക്കാവു
ന്നതിനപ്പുറമായിരുന്നു...
ഡല്‍ഹി,ചണ്ഡീഗഡ്,ലഹോര്‍ തുടങ്ങിയ സ്റ്റേഷ നില്‍ നിന്നും കയറിയ യുവാക്കളായ യാത്രക്കാരും
കറാച്ചിയിലെ യുവാക്കളും സംഘടിച്ചു...ഇതിനെതി
രെ എന്തെങ്കിലും ചെയ്തേ പറ്റൂ. ചന്ദ്രുവും ആലോ
ചിച്ചു..എന്തെങ്കിലും ചെയ്യേണ്ടേ..?പക്ഷേ പഞ്ചാ ബ് നാഷണല്‍ ബാങ്കിലെ ജോലി.? പിന്നെ സ്വയം
സമാധാനിച്ചു..pnb യിലെ ജോലി പോയാല്‍ താന്‍
അങ്ങ്..കോഴിക്കോട്ടെ വല്ല്യങ്ങാടിയിലെ അരിച്ചാ ക്ക് ചുമന്നെങ്കിലും ജീവിക്കും..ഇവിടെ ഒന്നും ചെ യ്യാതെ ഒളിച്ചോടുന്നത് ഭീരുത്വമല്ലേ..അപ്പോപിന്നെ
ഞാനൊരു ഭാരതീയനാണോ..? അയ്യേ..അങ്ങ്
കടത്തനാടിന്‍റേയും തച്ചോളി ചന്തുവിന്‍റേയും മണ്ണി
ല്‍ നിന്നും വരുന്ന താന്‍ ഒരു ഭീരുവാക്യേ..പുറമെ
കളരിയില്‍ പതിനെട്ടടവ് പഠിച്ചവനും..!!
ചന്തു പിന്നെയൊന്നും നോക്കിയില്ല...മനസ്സില്‍
പ്രാര്‍ത്ഥിച്ചു...''ന്‍റെ ലോകനാര്‍ക്കാവിലമ്മേ...
ന്‍റെ കളരിപരമ്പര ദൈവങ്ങളേ...'' 
പിന്നെ ചന്ദ്രുവും കൂട്ടരും മുന്നോട്ട്...
സിന്ദാബാദ് സിന്ദാബാദ് ഭാരത് ദേശ് സിന്ദാബാദ് !മുര്‍ദ്ധാബാദ് മുര്‍ദ്ധാബാദ് അംഗ്രേസീയോം
മുര്‍ദ്ധാബാദ് !ചന്ദ്രു വലതുകൈ പൊക്കി....കടകം..മറുകടകം......
പിന്നൊരാര്‍പ്പായിരുന്നു...അരേ ബ്രിട്ടീഷ് പോലീസ്..
കുത്തോം കാ ബച്ചേ..
ഹിന്ദിയിലും ശൗര്യം പോരാഞ്ഞ് പിന്നെ
പച്ചമലയാളത്തിലൊരു ആക്രോശമായിരുന്നു...
''എടാ നായിന്‍റെ മക്കളേ...ഇങ്ങള് ഞങ്ങടെ നാട്ട്വാ രെ ഉപദ്രവിക്ക്വോടാ...'''എന്നും പറഞ്ഞ് ചന്ദ്രുവും
കൂടെ യുവാക്കളായ യാത്രക്കാരും കറാച്ചിക്കാരും
ചേര്‍ന്ന് ലാത്തി കൈവശമുണ്ടായിരുന്ന ബ്രിട്ടീ ഷുകാര്‍ക്കടുത്തേക്ക് പാഞ്ഞടുക്കുകയായിരുന്നു.
പിന്നെക്കണ്ടത് അവിടെ കൂട്ടത്തല്ലായിരുന്നു...
എല്ലാവരും ചേര്‍ന്ന് ആ ബ്രിട്ടീഷുകാരെ 'ഇഞ്ചിക്കു ത്ത്' കുത്തുകയായിരുന്നു..
തിരിച്ചടിക്കാന്‍ അടുത്ത ബ്രിട്ടീഷ് പോലീസ് ബറ്റാ ലിയന്‍ വരുന്നതിനു മുമ്പ് ചന്ദ്രു..കിട്ടിയ കുതിരവ
ണ്ടിയില്‍ കയറി രക്ഷപ്പെട്ടു.മേലാകെ ചെളി
യും ഖദര്‍ ജുബ്ബയില്‍ അങ്ങിങ്ങായി രക്തപ്പാടുക ളുമുണ്ട്. വണ്ടിയില്‍ വെച്ച്...ഞരങ്ങുന്ന വേദനക്കി
ടയിലും ആത്മഗതമെന്നോണം ചന്ദ്രു പറയുന്നു
ണ്ടായിരുന്നു...
''നിക്ക് ന്‍റെ രാജ്യത്തിനുവേണ്ടി മരിച്ചാലും സന്തോ
ഷേള്ളൂ''
വണ്ടി pnb യുടെ മുമ്പിലെത്തി..റോഡില്‍ വെച്ച്
പോലീസ് പൊക്കിയാലോ എന്ന് കരുതി ഡ്രസ്സ്
പോലും മാറ്റാതെ pnbഒാഫീസിലേക്ക് ചാടിക്കയറി.
സ്റ്റാഫിനോട് സംഭവിച്ചതൊക്കെപ്പറഞ്ഞു...
കുറച്ചുകഴിഞ്ഞപ്പോള്‍ pnb യുടെ റീജി.ഹെഡ്
സഞ്ജീവ് ചൗഹാന്‍ വിളിച്ചു..
കാര്യവങ്ങളൊക്കെ അറിഞ്ഞിട്ടാവാം.. വളരെ ബഹുമാനത്തോടെ അദ്ദേഹം സീകരിക്കുന്നു...!
എന്നിട്ട്..സഞ്ജീവ് ചന്ദ്രുവോടായി പറഞ്ഞു...
''ആപ് ഏക് ഫ്രീഡം ഫൈറ്റര്‍ ഹേ..ആപ്കേ സാമ്നേ മേം ഏക് ചോട്ടാ റീജ.ഹെഡ് ഹേ.''.!!
പിന്നെ ഇങ്ങനെ പറഞ്ഞു....
''അയാം ഇന്‍ററസ്റ്റഡ് ടു ഫൈറ്റ് എഗൈന്‍സ്റ്റ് ബ്രിട്ടീ ഷ് ബ്ളഡ്ഡീസ്..ബട്ട് മൈ ജോബ്..''!
ജോബ്..തേങ്ങാക്കൊല.! വരേണ്ണ്യവര്‍ഗ്ഗങ്ങളും
കുത്തകമുതലാളിമാരും ഒക്കെ ആത്മാര്‍ത്ഥമായി
സ്വാതന്ത്ര്യസമരത്തില്‍ പങ്കുചേര്‍ന്നിരുന്നെങ്കില്‍
സ്വാതന്ത്ര്യം നമുക്ക് എന്നേ ലഭിച്ചേനെ...
ചന്ദ്രു മനസ്സില്‍ പറഞ്ഞു...
കുറച്ചുദിവസത്തെ വിശ്രമത്തിനുശേഷം ചന്ദ്രു
പുറത്തിറങ്ങിയത് ഒരു പഠാന്‍ വേഷത്തിലായിരു
ന്നു..ഒരു പഠാന്‍ തൊപ്പിയുമുണ്ട്.പോലീസിനെങ്ങാ
നും മനസ്സിലായാലോ എന്ന് വിചാരിച്ച്.!!
-----------------------------------------------------------------------
pnb..punjab national bank (തുടരും)
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo