പുറത്തുനിന്നുള്ള നിറം മങ്ങിയ വെളിച്ചം വേന്റിലെറ്റര്‍ ജനലിലൂടെ അരിച്ചു വന്നപ്പോളാണ് അറിയുന്നത് രാത്രിയായന്നത്. ചെറിയ ജനാല വിടവിലൂടെയെത്തുന്ന വ്യക്തമായ ചാന്ദ്രിക വെളിച്ചത്തിലാണ് തെങ്ങിന്‍ തലപ്പുകളും മര ഇലകളുടെയും പുറം കാഴ്ചകൾ കാണുന്നത്. വെളിച്ച വ്യത്യസ്തതയിലാണ് രാത്രിയെയും പകലിനെയും വേർതിരിച്ചറിയുവാൻ കഴിയുന്നത്....
പലപ്രാവശ്യം ചുവരില്‍ പിടിച്ച് ഏന്തി വലിഞ്ഞു പുറത്തേക്ക് നോക്കുവാനും വിളിച്ചു കൂവി ആളുകളുടെ ശ്രദ്ധ ആകർഷിച്ചു രക്ഷപെടുവാനുള്ള ശ്രമങ്ങള്‍ നടത്തി നോക്കിയെങ്കിലും പരാജയമായിരുന്നു ഫലം.
എത്ര ദിവങ്ങള്‍ ആയിക്കാണും ഇതിനുള്ളിൽ..? ഇന്ന് ഏതാ ദിവസം..? ഇന്ന് എന്താ തീയ്യതി?. ഒന്നു പോലും ഓർക്കാൻ കഴിയുന്നില്ല. ഭക്ഷണം കഴിച്ചിട്ടേത്ര നാളായി കാണും. വിശക്കുമ്പോള്‍ വയറു നിറയെ കുറേ വെള്ളം കുടിക്കുന്നു. വയറ്റില്‍ നിറച്ചും വെള്ളം മാത്രമേ കാണുകയുള്ളൂ.
ഇരുണ്ട ഈ ബാത്ത് റൂമിന്റെ നാല് ചുവരുകൾക്കുള്ളിൽ നിന്നു പുറത്ത് കടക്കുവാന്‍ ആഗ്രഹമുണ്ടങ്കിലും പക്ഷേ സാധിക്കുന്നില്ല. അതിനു കഴിയാത്തത് ഭയം. ജീവിക്കാനാവുമോ എന്നുള്ള ഭയം. ആക്രമിക്കപെടുമെന്നുള്ള ഭയം. അവന്‍ ഇപ്പോഴും പുറത്ത് കാലനായി കാണുമോ?.. വേണ്ടാ വാതില്‍ തുറക്കുവാനുള്ള ശ്രമം ഇപ്പോള്‍ വേണ്ട. ഇതിനു മുൻപ് ശ്രമിച്ചപ്പോള്‍ ഉണ്ടായ അനുഭവമാണ് നെറ്റിയിലും കൈ തണ്ടയിലുമുള്ള മുറി പാടുകൾ. മുറിവില്‍ നിന്നുള്ള അതിശകതമായി വാർന്നൊഴുകിയിരുന്ന ചോര നിർത്തുവാൻ പൈപ്പില്‍ നിന്നുള്ള വെള്ളം കൊരിയോഴിച്ചപ്പോള്‍ ഉണ്ടായ നീറ്റല്‍ ഒരുപാട് പണി പെട്ടാണ് സഹിച്ചത്. ഇനിയും അങ്ങനെ ഒരു ദുര അനുഭവം കൂടി നേരിടുവാന്‍ വയ്യ. ചിലപ്പോള്‍ അടുത്തത് മരണമായിരിക്കും.
ഔദ്യാതിക ജീവിതത്തില്‍ സർവരാൽ ബഹുമാനിക്കുന്ന അധ്യാപിക എന്നാല്‍ സ്വന്തം സ്വകാര്യ ജീവിതത്തില്‍ പരാജയം. തന്റെ തന്നെ മോശമായ അവസ്ഥയെ പറ്റി ആലോചിക്കുമ്പോള്‍ തന്നോട് തന്നെ വെറുപ്പും പുച്ചവും തോന്നുന്നു. തന്റെറ വിധിയെ ഓർത്തു പോകുന്നു. ദൈവം എല്ലാവർക്കും പരീക്ഷണങ്ങള്‍ കൊടുക്കുമെത്രെ. അതില്‍ വിജയിക്കുന്നവർക്കു അവസാനം നല്ല ജീവിതം ഉണ്ടായിരിക്കും എന്നാല്‍ തനിക്കോ ദൈവത്തിന്റെ പരീക്ഷണങ്ങള്‍ ഇനിയും തീരാന്‍ ഈ വാർദ്ധക്യ ജീവിതത്തില്‍ ബാക്കി കാണുമോ?. ഇനി മരണത്തിന്റെ അപ്പുറമുള്ള ജീവിതമുണ്ടങ്കില്‍ അതായിരിക്കുമോ നല്ല ജീവിതം?.
അച്ഛനെ ഓർത്തു പോകുന്നു. അദേഹത്തിന്റെ ശാപമായിരിക്കുമോ തന്റെ ജീവിതത്തിന്റെ എല്ലാ ദുരന്തങ്ങൾക്കും കാരണം. എന്തെല്ലാം പ്രതീക്ഷകള്‍ തന്നെ പറ്റി അച്ചനുണ്ടായിരിക്കണം എല്ലാം താന്‍ തകർത്തില്ലേ. അദേഹത്തിനു താന്‍ കാരണം പലരില്‍ നിന്നും കുത്തുവാക്കുകളും തെറിവിളിയും കേട്ടുകാണും. മേല്‍ ജാതിയിലുള്ള താന്‍ തങ്ങളേക്കാള്‍ താഴ്ന്ന ജാതിയില്ലുള്ള ചെറുക്കനുമായി പ്രേമമായി ഒളിച്ചോടി പോയില്ലേ. എല്ലാവരുടെയും മുന്നില്‍ അച്ഛന്റെ തല താഴ്ന്ന് പോയിരിക്കും. നാണം കേട്ടിരിക്കും.
ശിവേട്ടനെ ആദ്യമായി കണ്ടത് എപ്പോഴാണ്? കോളേജിലെ തീപാറും പ്രസംഗം നടത്തുന്ന യുവ നേതാവിനോട് എങ്ങനെ ഒരു പ്രേമം പൊട്ടി മുളച്ചു. അന്ന് കോളേജ് യൂണിയനില്‍ ചെയർമാൻ ആയിരുന്നു ശിവേട്ടൻ പിന്നെ താനും യൂണിയനില്‍ ഒരു അംഗം ആയിരുന്നല്ലോ. സൗഹൃദത്തിൽ തുടങ്ങിയ ബന്ധം പിന്നീട് പ്രേമത്തില്‍ കലാശിച്ചു എന്നാല്‍ വെറും പ്രേമത്തിനു അപ്പുറം രണ്ടു പേരും ഒരുമിച്ചു ജീവിക്കാന്‍ ആഗ്രഹിച്ചിരുന്നു. ശിവേട്ടന്റെ അഭിപ്രായപ്രകാരം രണ്ടു പേർക്കും ജോലി ആയതിനു ശേഷമുള്ള ഒന്നിച്ചു ജീവിതം അതുവരെ രണ്ടു പേരുടെയും വീട്ടുക്കാര്‍ അറിയരുത്. ആഗ്രഹിച്ചത് പോലെത്തന്നെയുള്ള ജോലിയും ലഭിച്ചു. ശിവേട്ടൻ വില്ലേജ് ഓഫീസില്‍ താന്‍ എല്‍ പി സ്കൂള്‍ അധ്യാപിക. ഇരു വീട്ടുകാരും അറിയാതെ രജിസ്റ്റർ ഓഫീസില്‍ വച്ച് കല്യാണം നടന്നു. എന്നാൽ ഇരു വീട്ടുകാരുടെയും എതിർപ്പുകൾ അതിശക്തമായത് കൊണ്ട് തങ്ങള്‍ വേറെ വീട് എടുത്തു താമസമാക്കി.
സ്നേഹ സമ്പൂർണമായ കുടുംബ ജീവിതമായിരുന്നു ഞങ്ങളുടേത്. ഒരു വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ഞങ്ങളുടെ ഇടയിലേക്ക് ഹരി കടന്നു വന്നത്. കുഞ്ഞു ഹരിയിലൂടെ ഒരുപാടു സന്തോഷങ്ങൾ നിറഞ്ഞ ഭാവി ജീവിതം സ്വപനം കണ്ടു. എന്നാല്‍ എല്ലാ സന്തോഷങ്ങൾക്കും വെറും അഞ്ചു വർഷത്തെ കലാവതി ഉണ്ടായിരുന്നുള്ളൂ. ഹരി മോന്റെ അഞ്ചാം പിറന്നാള്‍ വൈകുന്നേരമുള്ള ആഘോഷത്തിനു ശേഷം തന്റെ കുടുംബ സമേതമുള്ള നഗര പ്രതിക്ഷണവും കടല്‍ കാണുവാനുമുള്ള മോഹത്തോടുള്ള വാശിയിൽ ശിവേട്ടൻ വഴങ്ങി ബൈക്കിൽ യാത്ര പോയി. തിരിച്ചുവരുമ്പോള്‍ ഞങ്ങളുടെ വിധി അവിടെ നടപ്പിലാക്കുമെന്ന് മുകൂട്ടി അറിയുവാൻ ആവില്ലല്ലോ . ഇരുട്ടുള്ള റോഡില്‍ യാത്രകിടയില്‍ പെട്ടന്നുള്ള തിരിവില്‍ ഓവര്‍ സ്പീഡില്‍ വന്ന പാണ്ടി ലോറി ഞങ്ങളെ വന്നിടിച്ചതും മറിഞ്ഞു വീണതും മാത്രമേ അന്നേരം ഓർക്കാനായുള്ളു. അബോധാവസ്ഥയില്‍ നിന്നുണർന്നപ്പോൾ അറിഞ്ഞത് ശിവേട്ടന്‍ എന്നെയും മകനെയും തനിച്ചാക്കി മരണത്തിലേക്ക് യാത്രയായിരുന്നു.
ശിവേട്ടന്റെ വിയോഗത്തോടെയുള്ള ശൂന്യമായ ജീവിതം മുന്നോട്ടുപോകുവാന്‍ കഴിയാതെ നിശ്ചലമായി നിന്നു. നല്ലവരായ പ്രിയ സുഹൃത്തുക്കളുടെ തുടർച്ചയായുള്ള ഉത്തേജകപരമായ വാക്കുക്കള്‍ ജീവിക്കുവാനുള്ള പ്രേരനായി. പിന്നീടുള്ള മകനെയും കൂട്ടിയുള്ള തനിയെയുള്ള ജീവിതം പലരുടെയും കുത്തുവാക്കുകളും സംശയപരമായ നോട്ടങ്ങള്‍ തന്റെ മനസ്സനിധ്യത്തിനു മുന്നില്‍ നിഷ്പ്രഭമായി.
ഹരിയുടെ ഓരോ വളർച്ചയിലും താന്‍ ഹൃത്യമായി സന്തോഷിച്ചിരുന്നു. അവന്റെ ഓരോ ഇഷ്ട്ടങ്ങളെയും താനും ഇഷ്ടപ്പെട്ടിരുന്നു. അവൻ ആഗ്രഹിച്ച പഠനത്തിനും തന്റെ പിന്തുണ ഉണ്ടായിരുന്നു..ഹരി തങ്ങളുടെ ജീവിത അവസ്ഥ മനസ്സിലാകി കൊണ്ട് തന്നെ അനാവശ്യമായ തെറ്റുകളിലേക്കോ കൂട്ടുകെട്ടിലേക്കോ പോയിരുന്നില്ല.
ഹരിയുടെ ഓരോ വളർച്ചയിലും താന്‍ ഹൃത്യമായി സന്തോഷിച്ചിരുന്നു. അവന്റെ ഓരോ ഇഷ്ട്ടങ്ങളെയും താനും ഇഷ്ടപ്പെട്ടിരുന്നു. അവൻ ആഗ്രഹിച്ച പഠനത്തിനും തന്റെ പിന്തുണ ഉണ്ടായിരുന്നു..ഹരി തങ്ങളുടെ ജീവിത അവസ്ഥ മനസ്സിലാകി കൊണ്ട് തന്നെ അനാവശ്യമായ തെറ്റുകളിലേക്കോ കൂട്ടുകെട്ടിലേക്കോ പോയിരുന്നില്ല.
പഠനത്തിനു ശേഷം കളക്റ്ററേറ്റ് ഓഫീസിൽ ഉദ്യോകം അവനു കിട്ടി. സൗഹൃദങ്ങൾ വളരെ വിരളമായിരുന്ന അവന്റെ ജീവിതത്തില്‍ ഒഴിവു ദിവസങ്ങളില്‍ താനുമായാണ് പല സ്ഥലങ്ങളിലും ടൂർ പോയിരുന്നത് എന്നാല്‍ ആ സന്തോഷത്തിനും ഒരു അറുതി വന്നത് ഒരിക്കല്‍ അവന്‍ രാത്രി അബോധാവസ്ഥയില്‍ മദ്യഭിച്ചു വന്നത് എന്നാല്‍ പിറ്റേന്നുള്ള അവന്റെ കുറ്റസമ്മതം ഒരു പാർട്ടിക്കിടയിൽ മറ്റുള്ളവരുടെ നിർബന്ധത്തിനു വഴങ്ങി കുടിച്ചതെന്ന തെറ്റിനെ താന്‍ അംഗീകരിച്ചു.. എന്നാല്‍ അന്നുമുതല്‍ അവന്റെ് ലഹരിയിലേക്കുള്ള ഒരു പ്രയാണമായിരുന്നു.. ഒരിക്കലും തന്റെ വരുതിയില്‍ വരുവാന്‍ ആകാത്തതരത്തില്‍ ഹരിയില്‍ മാറ്റങ്ങള്‍ ഉണ്ടായി. മദ്യപാനത്തോടപ്പം കഞ്ചാവും പിന്നെ പേരറിയാത്ത പലതും അവൻ ഉപയോഗിച്ചു.
ശമ്പളം ലഹരികായി തികയാതെ വാന്നപ്പോള്‍ അവന്‍ തന്നോടും കാശു ചോദിച്ചു തുടങ്ങി എന്നാൽ ആദ്യമെല്ലാം കൊടുത്ത താൻ പിന്നീട് വിസമ്മതിച്ചപ്പോൾ പ്രശങ്ങള്‍ ഉണ്ടാക്കി തുടങ്ങി. ചെറുപ്പം മുതല്‍ ദേഷ്യം ഉണ്ടാവാതിരുന്ന എപ്പോഴും ചിരിച്ചു നടന്നിരുന്ന അവനില്‍ ഭീകരമായ വേറൊരു മുഖവും അസഭ്യമായ വാക്കുകളും കേൾക്കേണ്ടി വന്നു. പതിയെ പതിയെ ആക്രമണങ്ങൾ ഉണ്ടാക്കി തുടങ്ങി അത് വീട്ടിലെ പല സാധങ്ങളും തല്ലിപോട്ടിക്കുന്നത് വരെയെത്തി. സ്വസ്ഥമായിരുന്ന ഒരു ജീവിതം ഇല്ലാതായി. സ്കൂളിലെ വിദ്യാർത്ഥികളെ അധ്യാപികയെന്ന നിലയിൽ നിലക്കുനിർത്തിയിരുന്ന തനിക്കു സ്വന്തം മകനെ പേടിയായി. ലഹരിക്കുവേണ്ടി കാശിനായി നാട്ടുകാരോട് പ്രശനങ്ങൾ ഉണ്ടാക്കുവാനും അതുവഴി തനിക്കു ജോലിക്കോ പുറത്തിറങ്ങി നടക്കാനോ പറ്റാത്ത അവസഥയുമായി. തീർത്തും വീട്ടിൽ നിന്ന് പുറത്തിറങ്ങാതെയായി.
ഈ കുളിമുറിക്കുള്ളില്‍ എത്തിപെട്ടതും അവന്റെ ആക്രമണത്തില്‍ നിന്നു രക്ഷപെടാന്‍ വേണ്ടിയായിരുന്നു. ഒരിക്കലും ഒരു മകൻ അമ്മയോട് കാണിക്കാൻ പാടില്ലാത്ത ലൈംഗികമായ ആക്രമണം തന്നോട് കാണിച്ചപ്പോൾ ജീവ രക്ഷാർത്ഥം കുളിമുറിയില്‍ അഭയം തേടി. കുളിമുറിക്കു പുറത്തുനിന്നു അവന്റെ തന്നോട് പുറത്തിറങ്ങി വരുവാനും അവന്റെ വരുതിക്ക് വശം വതയാകുവാനുമുള്ള ആജ്ഞക്കു താൻ കരഞ്ഞു കൊണ്ട് 'ഞാൻ നിന്റെ അമ്മയാണ് മോനെ' എന്ന് കരഞ്ഞു പറഞ്ഞ നിമിഷങ്ങൾക്കകം അവൻ നിശബ്ദമായി.
കൂറെ സമയമായുള്ള നിശബ്ദതയില്‍ വാതില്‍ തുറക്കുവാന്‍ തോന്നി. പതുക്കെ ഓടാമ്പല്‍ നീക്കി പതിയെ വാതിലിന്റെ വിടവിലൂടെ നോക്കി അവനില്ലന്നു ഉറപ്പാക്കി പതിയെ പുറത്തുകടന്നു. വലിച്ചു വാരിയിട്ട പാത്രങ്ങളും വസ്ത്രങ്ങളും. അങ്ങിങ്ങായി ചിതറിക്കിടക്കുന്ന പേപ്പറുകൾ, ഈച്ച ആർക്കുന്ന ഭക്ഷണ അവശിടങ്ങൾ, പെട്ടിയ കുപ്പി ചില്ലുകൾ. എല്ലാറ്റിനും ഇടയിലൂടെ പൂച്ചയെ പോലെ പമ്മി നടന്നു. മുവശത്തും മുറികളും അരിച്ചു പെറുക്കിയിട്ടും അവനെ കണ്ടില്ല. അടുക്കളയില്‍ ചെന്നു. ചാരിയ വാതില്‍ പതിയെ തുറന്നപ്പോള്‍ ഇരുട്ട്. ഇരുട്ടിലൂടെ പതിയെ നടക്കുമ്പോള്‍ എന്തോ ദേഹത്ത് മുട്ടി. മുട്ടിയ സാധനത്തെ തെട്ടുനോക്കുമ്പോള്‍ അറിഞ്ഞത് മനുഷ്യന്റെ കാൽ. ഭയന്ന് വിറച്ചു. ഇതാരുടെ കാലായിരിക്കും. പിന്തിരിഞ്ഞു ചുവരില്‍ തപ്പില്‍ ലൈറ്റിട്ടു. വെളിച്ചത്തില്‍ കണ്ടത് കയറില്‍ തൂങ്ങിയാടുന്ന ഒരു ശരീരം. നെഞ്ഞിടിപ്പോടെ പതിയെ ആ രൂപത്തിന്റെ അടുത്തേക്ക് ചെന്ന് നോക്കി. ഞെട്ടി വിറച്ചു. എന്റെ ഹരി മോന്‍ മെലിഞ്ഞു ഒട്ടിയ രൂപം കീരിപറിഞ്ഞ വസ്ത്രവും ജട പിടിച്ച തലമുടിയും താടിയും. കണ്ണ് തുറിച്ചു നാവു പുറത്തേക്കിട്ടു പല്ലാൽ കടിച്ചു കയറില്‍ തൂങ്ങിയാടുന്നു. ആ ശരീരത്തില്‍ ജീവന്‍ ബാക്കിയുണ്ടാവുമെന്ന പ്രതീക്ഷയിൽ ഒന്നു തൊട്ടുനോക്കി. തണുത്തു വിറങ്ങലിച്ച ശരീരം. ഉള്ളില്‍ നിന്നെന്തോ വിങ്ങലായി പൊട്ടിയൊഴുകുന്ന പോലെ. കാഴ്ചകള്‍ മങ്ങി പോകുന്നു. ശരീരം തളർന്നു പോക്കുന്നു. നിൽക്കാനാകുന്നില്ല. ഭാരം കുറഞ്ഞ ശരീരം നിലം പതിക്കുംബോളും കണ്ണുകള്‍ അടഞ്ഞു പോകുമ്പോഴും ഓർമകളിൽ നിന്നും അവസാനമായി കണ്ടതും കേട്ടതും കുഞ്ഞു ഹരിയുടെ കുണുങ്ങി ചിരിയും കുസൃതി നിറഞ്ഞ മുഖവും മാത്രം.
---നിഷാദ് മുഹമ്മദ്---

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക