Slider

ആ പേർഷ്യൻ പെൺകുട്ടിയെ ഞാൻ പ്രണയിച്ചിരുന്നു (ഭാഗം - 3)

0

നിന്റെ " സ്വന്തം "എന്ന പ്രയോഗം , ഒരു പുരുഷനോട് ഇഷ്ടമുള്ള സ്ത്രീ പറയുമ്പോൾ അവനുണ്ടാകുന്ന ഹ്യദയ തുടിപ്പ് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് , നിങ്ങളിൽ പ്രണയിക്കുന്നവർ , പ്രണയിച്ചവർ , ആദ്യമായി അവളോ അവനോ ഇഷ്ടമാണെന്നു പറഞ്ഞ ദിവസം , ഈ ലോകത്തിൽ നിങ്ങൾ മാത്രമേ ഉള്ളു എന്നും , ഇതു വരെ അനുഭവിക്കാത്ത ഒരു ആത്മസുഖം അല്ലെ അനുഭവിച്ചത് ....
അവളുടെ ആത്മഗതം എന്താണെന്നു അറിയാൻ വേണ്ടി ഞാൻ ഇങ്ങനെ എഴുതി അയച്ചു..
പ്രിയ കൂട്ടുകാരി " നിന്നെ കണ്ടു മുട്ടിയ നാൾ മുതൽ എന്റെ ഏറ്റവും അടുത്ത എന്റെ ആത്മസഖിയായാണ് നിന്നെ ഞാൻ കണ്ടിട്ടുള്ളു ... നീ പറഞ്ഞ " ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന വാക്കും " നിന്റെ സ്വന്തം നാദിറ എന്നു പറഞ്ഞതും " എനിക്കു സ്വീകരിക്കുവാൻ പ്രയാസമാണ്"
എന്റെ മറുപടി കിട്ടിയതും , അവൾ തെല്ലൊന്നു അമ്പരന്നു കാണും ' പാവം ഒത്തിരി വിഷമിച്ചും കാണും. എങ്കിലും അവൾ തിരിച്ചു മറുപടി അയച്ചു
,അല്ലയോ എന്റെ എന്റെ കൂട്ടുകാരാ, എന്റെ മനസ്സിൽ ഇപ്പോൾ നിന്നോട് മുഴുവൻ സ്നേഹമാണ് ,എനിക്കെങ്ങനെ അതു നിന്നോട് മറച്ചു വയ്ക്കുവാൻ സാധിക്കും. ഈ നാദിറ നിന്റേതാണെന്നു എനിക്കു സ്വയം തോന്നി പോകുന്നു, ഇതു വരെ ആർക്കും ഞാൻ സ്വന്തമല്ല, ഇനി നിന്റെ സ്വന്തം ആകുന്നതിൽ പരം സന്തോഷം എനിക്കില്ല, നിനക്ക് ഞാൻ നിന്റെ സ്വന്തമല്ല എന്നു പറയുവാൻ സാധിക്കുമോ? അവൾ അയച്ച്ചതിന്റെ ചുരുക്ക രൂപം ഇതാണ്.
ഞാൻ പ്രതീക്ഷിച്ചതിലും അമ്പരപ്പിക്കുന്ന അവളുടെ മനസ്സിന്റെ വാക്കുകൾ എനിക്കു മുന്നിൽ അമ്മാനമാടി... തിരിച്ചു പറയ്വാൻ വാക്കുകൾ കിട്ടുന്നില്ല എങ്കിലും ജീവിതത്തിലാദ്യമായി ഞാനും ഒരു പെണ്ണിനോട് പറഞ്ഞു..
നീയെന്ന മഹാ സ്നേഹത്തെ ലഭിച്ച ഞാൻ ഭാഗ്യവാനാണ്, ഞാൻ എന്റെ നാദിറയെ ഒത്തിരി സ്നേഹിക്കുന്നു . നീ എന്റേതാണെന്നു എഴുതുന്ന ഈ ഈ വാക്കുകൾ , എന്റെ ആത്മാവിന്റെ മന്ത്രങ്ങളാണ്...
"എന്നു നിന്റെ സ്വന്തം "
അതെ, എന്റെ നാദിറക്കു വേണ്ടി എന്റെ ആത്മാവ് ഉച്ചരിച്ച വാക്കുകൾ, എനിക്കെങ്ങനെ പറയാതിരിക്കാനാവും
ഒരു പ്രണയ വസന്ത കാലം അവിടെ തുടങ്ങുകയായി ..... ഞങ്ങൾ ഇനി പ്രണയിക്കുകയാണ് ,
സുഖമുള്ളൊരു കുളിർക്കാറ്റു പോലെ
പ്രണയ സരോവരത്തിലെ നളിനി പോലെ...
വർണ്ണ മിഴിവേകും മഴവില്ലു പോലെ....
ആത്മാവിൽ വിരിയുന്ന പൂവ് പോലെ....
ഞങ്ങൾ പ്രണയിക്കട്ടെ.....
എന്റെ നാദിറ, സുന്ദരിയാണ് , അവൾ മനോഹാരിയാണ് , ഒരാളെ കാണാതെ തന്നെ സ്വരം കേൾക്കാതെ തന്നെ അവളുടെ സൗന്ദര്യം, മധുര ശബ്ദം, മനസ്സിൽ വരക്കുന്ന, കേൾക്കുന്ന ആ അനുഭൂതി വർണ്ണനക്കതീതമാണ്.
എങ്കിലും നിലാവുള്ള രാത്രിയിൽ ഞാനും അവളും ഒരേ സമയം പൂനിലാ ചന്ദ്രനെ നോക്കിയിരുന്നിട്ടുണ്ട് ..ഒരു പക്ഷെ അവളുടെ മുഖം വെണ്ണിലാ ശോഭയിൽ തെളിഞ്ഞാലോ.....
എന്നെ തഴുകുന്ന കാറ്റിലും ഞാൻ അവളെ അറിഞ്ഞിരുന്നു, ചെറുകാറ്റിൽ ഇളകുന്ന ഇലദളങ്ങളിൽ അവളുടെ സ്വരം ഞാൻ കേട്ടിരുന്നു. ആകാംഷയുടെ, അതിശയത്തിന്റെ നിമിഷങ്ങൾ ദിനങ്ങൾ ....
എന്റെ നാദിറ അതുവരെ എന്നെ വിളിച്ചിരുന്നത് എന്റെ പേര് തന്നെ ആയിരുന്നു ..എന്നാൽ ഒരു ദിവസം അവൾ എന്നെ വിളിച്ചത് കണ്ട് ഞാൻ അമ്പരന്നു ... "മൈ എയ്ഞ്ചൽ" ഒരു മാലാഖയുടെ വിശുദ്ധിയോടുകൂടി അവൾ എന്നെ കാണാൻ തുടങ്ങിയിരിക്കുന്നു...
ഞങ്ങൾ കൂടുതൽ അടുത്തു.... പ്രിയ സഖിയായി , പ്രാണനിൽ അലിയുന്ന തുടിപ്പായി ഞങ്ങൾ മാറിക്കഴിഞ്ഞു....
ഞങ്ങളുടെ ഇഷ്ടം അവൾ അവളുടെ വീട്ടിൽ അവതരിപ്പിച്ചു, അവളുടെ ബാബയ്ക്ക് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല, കാരണം ബാബായുടെ മകൾ തിരഞ്ഞെടുക്കുന്ന പയ്യനെ സ്വീകരിക്കുവാൻ ആ നല്ല മനുഷ്യൻ കാണിച്ച ദയ , എനിക്കു മറക്കുവാൻ സാധിക്കുകയില്ല ....
അവളുടെ വീട് , കുടുംബം , ഭക്ഷണം , ചിന്തകൾ , ഇഷ്ടങ്ങൾ, പഠനം , സുഹ്യത്തുക്കൾ, എന്തിനു അവളുടെ പ്രാണ ശ്വാസ വ്യതിയാനം പോലും എന്നെ ..എന്റെ നാദിറ അറിയിച്ചിരുന്നു അതു പോലെ ഞാനും ....
അങ്ങനെയിരിക്കുമ്പോൾ, എന്നെ പ്രണയ മാധൂര്യ സ്വപ്നത്തിൽ നിന്നുണർത്തുന്ന പോലത്തെ ഒരു ചോദ്യം അവൾ എന്നോട് ചോദിച്ചു
ജിജോ , നീ എന്നാണ് എന്നെ കാണുവാൻ വരുന്നത്, നിനക്കായി ഞങ്ങൾ കാത്തിരിക്കുന്നു , നീ ഇവിടെ വന്നിട്ടു , നമുക്ക് ഒരുമിച്ച് ഇന്ത്യയിലേക്ക് പോകണ്ടേ?
നിന്റെ രാജകുമാരിയായി നമുക്ക് കഴിയണ്ടേ .... എന്റെ ബാച്ചിലർ ഡിഗ്രി കഴിയാറായി , എന്റെ പോസ്റ് ഗ്രാജുവേഷൻ നിന്റെ അവിടുത്തെ ഏതേലും യൂണിവേഴ്സിറ്റിയിൽ ചെയ്യാം .... ഒരേ സമയം ആനന്ദവും , അതിലുമുപരി എന്നെ ദുഃഖത്തിലാഴ്ത്തിയ ആ ചോദ്യത്തിന് മുന്നിൽ ഞാൻ പതറി .....
അതെ, എന്റെ നാദിറയെ കാണാൻ കൊതിച്ചിരിക്കുമ്പോൾ, അവളുടെ അരികത്തിരിക്കുവാൻ, നാളുകൾ എണ്ണിയിരിക്കവേ .... സന്തോഷിക്കേണ്ട ആ സമയത്ത് എനിക്ക് ദുഖിക്കേണ്ടി വന്നു .... എന്തിനെന്നു ഞാൻ പറയാം...................
(തുടരും)
...............................
ജിജോ പുത്തൻപുരയിൽ
ഒന്നാം ഭാഗം മുതൽ വായിക്കാൻ
0

No comments

Post a Comment

ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക

both, mystorymag

DON'T MISS

Nature, Health, Fitness
© all rights reserved
made with by templateszoo