ഞാൻ അരുൺ നാലു മസാത്തെ ലീവിന് നാട്ടിലെത്തിയ ഒരു പ്രവാസി , നാട്ടിലേക്ക് തിരിക്കും മുമ്പേ പ്ലാൻ ചെയ്തതാണ് ഒറ്റക്കൊരു യാത്ര നാളെ രാവിലെ ഞാൻ യാത്ര തുടങ്ങും, ഒരുക്കങ്ങളെല്ലാം കഴിഞ്ഞു അമ്മയോടും അച്ഛനോടും യാത്രയെ കുറിച്ച് പറഞ്ഞു ,,
വീട്ടിൽനിന്നും നിന്നും ഇറങ്ങി എങ്ങോട്ടാണ് എന്ന അമ്മയുടെ ചോദ്യത്തിന് വ്യക്തമായ ഒരു മറുപടി കൊടുക്കാൻ കഴിഞ്ഞില്ല ..പത്തു ദിവസത്തിനുളിൽ ഞാൻ തിരികെ വരും എന്ന് പറഞ്ഞു വണ്ടി ഞാൻ സ്റ്റാർട്ട് ചെയ്തു റോട്ടിലേക്ക് ഇറങ്ങിയതും കൂട്ടുകാരൻ അനീഷിനെ കണ്ടു ..
എങ്ങോട്ടാ ടാ അരുൺ ?
അറിയില്ലെടാ ഒരു യാത്ര പോവുന്നു പെട്ടന്ന് തിരിക്കില്ല എന്തായാലും വന്നിട്ടു കാണാം ...
ലീവിന് വരുമ്പോഴെങ്കിലും നിനക്ക് വീട്ടിൽ ഒന്ന് അടങ്ങി ഇരുന്നൂടെ അരുൺ ...
ഒരു ചിരി സമ്മാനിച്ച് മുമ്പോട്ട് നീങ്ങി ..,ഒരുപാട് ദൂരം സഞ്ചരിച്ചു ഇരുട്ടാവാൻ തുടങ്ങി ഏതെങ്കിലും ഒരു ഹോട്ടലിൽ അഭയം പ്രാപിക്കണം വഴിയിൽ കണ്ട ഒരാളോട് ഞാൻ ചോദിച്ചു ,
അണ്ണാ ഇങ്കെ റൂം കെടക്കുമാ,,?
കൊഞ്ചം മുന്നാടി പോണം തമ്പി മസലഗുഡി വന്താൽ റൂം കെടകും ..
ഞാൻ വീണ്ടും മുമ്പോട്ട് നീങ്ങി പത്തു കിലോമീറ്റർ കൂടി സഞ്ചരിച്ചു മസലഗുഡി എത്തി അവിടെ ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചു ,
ഇങ്കെ റൂം കെടകുമാ അണ്ണാ .?
മലയാളി ആണോ ?
അതെ എങ്ങനെ മനസിലായി.?
ഇവടെ റൂം ചോദിച്ച് വരുന്നത് അതികവും മലയാളികൾ ആണ് ...
ആണോ എങ്കിൽ എനിക്ക് ഒരു റൂം വേണം ഇന്നത്തെ ഒരു രാത്രിക്ക് മാത്രം രാവിലെ ഞാൻ പോവും ..
കൗണ്ടറിൽ ക്യാഷ് അടച്ചു അയാളുടെ കൂടെ റൂമിലേക്ക് നടന്നു ..
വേറെ എന്തെങ്കിലും വേണോ ,?നല്ല തണുപ്പല്ലേ ...
ഒന്നും വേണ്ട ഡ്രിങ്സ് എന്റെ കയ്യിൽ ഉണ്ട് വരുന്ന വഴി വാങ്ങിച്ചു .
അതല്ല കൂട്ടിനൊരാൾ വേണെങ്കിൽ പറയാം ..
നിങ്ങൾ കൂടുന്നോ കഴിക്കാൻ ഒരു ഫുൾ ബോട്ടിൽ ഉണ്ട് ...
അയ്യോ അതല്ല പെണ്ണ് വേണോ നല്ല ചെറിയ കുട്ടികൾ ഉണ്ട് പതിനഞ്ച് വയസു മുതൽ മുപ്പത് വയസുവരെ ..
അയ്യോ വേണ്ട .
ഇതാണ് റൂം ഇതെന്റെ നമ്പർ വേണം എന്നുണ്ടേൽ വിളിച്ചാൽ മതി .. അയാൾ തിരിച്ചു പോയി .
ഒരു കുളി കഴിഞ്ഞു കൈയിലുള്ള കുപ്പി പൊട്ടിച്ച് കുടിക്കാൻ തുടങ്ങി എന്തിനാണ് ഈ യാത്ര അറിയില്ല അറിയാത്തതൊക്കെ അറിയണം എന്നാണ് ഉദ്ദേശം അങ്ങനെയാണേൽ പെണ്ണ് എന്താണെന്ന് കൂടെ അറിയണം ലഹരി അകത്ത് ചെന്നതാണോ ഇങ്ങനെ തോന്നാൻ കാരണം എന്തായാലും അയാളെ വിളിക്കാം ...
ഞാൻ ഫോണെടുത്ത് അയാളെ വിളിച്ചു ..ഏട്ടാ ഞാനാണ് റൂം നമ്പർ 103 നേരത്തെ പറഞ്ഞത് ഒന്ന് ഇങ്ങോട്ട് വിടാം .
എനിക്കറിയായിരുന്നു നിങ്ങൾ വിളിക്കും എന്ന് ആളുണ്ട് രണ്ടായിരം രൂപ ആവും ഇരുപത്തിരണ്ട് വയസുള്ളത് ,
നിങ്ങളിങ്ങോട്ട് വിട് ക്യഷ് ഞാൻ കൊടുത്തോളാo .
അരമണിക്കൂർ കൊണ്ട് നിങ്ങളുടെ റൂമിനു മുന്നിൽ ആളെത്തും ..
ഒകെ .എന്നും പറഞ്ഞു ഞാൻ ഫോൺ താഴെ വെച്ചു .
എന്താകയോ ഓർത്ത് അങ്ങനെ ഇരുന്നു പെട്ടന്ന് വാതിലിൽ ആരോ മുട്ടുന്ന ശബ്ദം കേട്ട് ഞാൻ വാതിലിനരികിൽ എത്തി .വാതിൽ തുറന്ന ഞാൻ ഒന്ന് ഞെട്ടി പോയി ....????
വാതിലിനു പുറത്തു മൂന്ന് സ്ത്രീകൾ കൂടെ ഒരാൾ കൂടെ ഉണ്ട് അമ്പത് വയസ് തോന്നിക്കുന്ന ഒരു ഏട്ടൻ ..
അയ്യോ എനിക്കൊരാൾ മതി ഞാനിവിടെ ഒറ്റക്കെ ഒള്ളു ...
അനിയാ നിങ്ങൾക്ക് ഇതിലാരെ വേണം പറഞ്ഞോളൂ ഇതാണിവിടുത്തെ പതിവ്...
അങ്ങനെയാണോ ഞാൻ ആ സ്ത്രീകളിലേക്ക് നോക്കി ഒരാൾ കണ്ടാൽ നാൽപത് വയസ് തോന്നിക്കും ഞാനവരുടെ കണ്ണിലേക്ക് നോക്കി യജമാനന്റെ മുന്നിൽ കെഞ്ചി നിൽക്കുന്ന ദാസിയുടെ നോട്ടം ആ സ്ത്രീയുടെ കണ്ണുകളിൽ ഞാൻ കണ്ടു ..,
അടുത്ത സ്ത്രീയിലേക്ക് എന്റെ കണ്ണെത്തി ഒരു പതിനേഴ് വയസ് തോന്നിക്കും പേടിച്ചിരണ്ട പേടമാനെ പോലെ ദയനീമായ നോട്ടം ആ കണ്ണുകളിൽ എനിക്ക് കാണാൻ കഴിഞ്ഞു ....
അടുത്ത സ്ത്രീയെ ഞാൻ നോക്കി ഇരുപത്തിമൂന്ന് വയസുണ്ടാകും ആരും നോക്കി പോവുന്ന മേനിയഴക് അവളുടെ കണ്ണുകളിൽ എന്നെ മയക്കുന്ന വശ്യമായ നോട്ടം ഞാൻ കണ്ടു ....
അയാളിലേക്ക് എന്റെ നോട്ടം എത്തി ശരീരം വിറ്റു ജീവിക്കുന്നവരുടെ പങ്ക് പറ്റുന്ന കുറുക്കന്റെ കൗശലം നിറഞ്ഞ നോട്ടം ....
എങ്ങനാ ഇവരുടെയൊക്കെ റൈറ്റ് ഒരുപോലെ ആണോ ഏട്ടാ ...?
അയ്യോ അല്ല അനിയാ വലിയ ചേച്ചിക്ക് ആയിരം ഇവൾക്ക് രണ്ടായിരം ചെറിയ പെണ്ണിന് മുവായിരം .ആരെ വേണം ....
എന്റെ മുന്നിൽ വിൽനപക്ക് വെച്ച മൂന്ന് പെൺ ശരീരങ്ങൾ ,.
ഞാനവളെ തന്നെ വിളിച്ചു ഇടത്തരകാരിയെ രണ്ടായിരം രൂപ അവളുടെ കൈയിൽ കൊടുത്ത് റൂമിലേക്ക് വിളിച്ചു . മറ്റുള്ളവർ ഇറങ്ങി പോയി ..
റൂമിലേക്ക് കയറിയതും അവൾ ഡോർ ലോക്ക് ചെയ്തു .ആദ്യമായത് കൊണ്ടാവാം എന്നിൽ ഒരു പരിഭ്രാന്തി ഞാനവളോട് ഇരിക്കാൻ പറഞ്ഞു എന്റെ അടുത്തുള്ള സോഫയിൽ അവൾ വന്നിരുന്നു ,..
നിന്റെ പേരെന്താടി കൊച്ചെ മലയാളി ആണോ ആവോ ,ആർക്കറിയാം. ?
ഞാൻ മലയാളി ആണ് എന്റെ പേരൊന്നും നിങ്ങൾ അറിയണ്ട ഒരു രാത്രി കൂടെ കിടക്കാൻ മാത്രമാണ് നിങ്ങൾ വിലയിട്ടത് അത് കഴിഞ്ഞാൽ മാത്രം മതി മറ്റൊന്നും നിങ്ങൾ അറിയണ്ട ...
ഓക്കേ ഞാൻ നിന്നെ എന്ത് വിളിക്കണം അത് പറ .?
തൽകാലം സ്റ്റെല്ല എന്ന് വിളിച്ചോളൂ .
ഓക്കേ സ്റ്റെല്ല കഴിക്കുമോ എങ്കിൽ ഒഴിച്ച് കഴിക്കാം ...
അവൾ ഒരു ഗ്ലാസ് എടുത്ത് ഒഴിച്ച് കയ്യിൽ എടുത്ത് ..
സ്റ്റെല്ല എങ്ങനാ ഇവടെ എത്തിയെ എന്തിനാ ഇങ്ങനെ ഒരു ജോലി കൂടെ വന്നവർ ആരാ .?
നിങ്ങൾ എന്തിനാ അതൊക്കെ അറിയുന്നേ നിങ്ങൾക്ക് നിങ്ങളുടെ കാര്യം നോക്കിയാൽ പോരെ .?
നോക്ക് സ്റ്റെല്ല ഞാൻ ആദ്യമായിട്ടാണ് ഒരു പെണ്ണുമായി കഴിയാൻ പോവുന്നത് എങ്ങനെ തുടങ്ങണം എന്നൊന്നും എനിക്കറിയില്ല കുറച്ചു സംസാരിക്കാം എന്ന് കരുതി ...
നിങ്ങൾ തന്ന ക്യാഷ് സംസാരിക്കാനുള്ളതല്ല ..,
ഇനി ക്യാഷ് വേണമെങ്കിൽ ചോദിച്ചോളൂ എത്ര വേണം ..?
എനിക്ക് നിങ്ങളെ ക്യാഷൊന്നും വേണ്ട .
ഞാൻ എണീറ്റ് വാതിൽ തുറന്നു സ്റ്റലക്ക് പോവാം ക്യാഷ് തിരികെ വേണ്ട പൊയ്ക്കോളൂ ....
അയ്യോ അങ്ങനല്ല ചേട്ടാ പറയാൻ എനിക്കിഷ്ടല്ല അതുകൊണ്ട് പറഞ്ഞതാ ഇങ്ങനൊക്കെ .
ഞാൻ പറയാം നിങ്ങൾ വന്നിരിക്കു.,
ഞാൻ പറയാം നിങ്ങൾ വന്നിരിക്കു.,
ഞാൻ വാതിലടച്ചു അവിടെ ഇരുന്നു ഇനി പറയു ആരാ അവരൊക്കെ ആ ചെറിയ കുട്ടിയും ചേച്ചിയും അയാളും ....
അവൾ പറയാൻ തുടങ്ങി ,
അയാൾ മുത്തു ഞങ്ങളെ വേണ്ടവരിലേക്ക് എത്തിച്ചു കൊടുക്കുന്ന പിമ്പ് കിട്ടുന്നതിൽ നാലിൽ ഒരു പങ്ക് അയാൾക്ക് ഉള്ളതാണ് ..
ആ ചേച്ചിയുടെ പേര് യാമിനി മറ്റവൾ തേൻ മൊഴി പറയുകയാണേൽ ആദ്യം തേൻ മൊഴിയെ കുറിച്ച് പറയണം അവളാണ് ഈ അടുത്ത് ഇവടെ എത്തിയതിൽ ഏറ്റവും ചെറിയ കുട്ടി ..
തേൻ മൊഴി നല്ല പേര് എവിടെയാ ആ കുട്ടിയുടെ വീട് .? ഞാൻ ആകാംഷയോടെ ചോദിച്ചു ..
അവൾ തമിഴ് നാട്ടിലെ വേലൂർ എന്ന നാട്ടിൽ ഉള്ളതാ അമ്മക്കും അച്ഛനും ഒറ്റ മോൾ നന്നായി പഠിക്കുന്ന കുട്ടി ആ നാട്ടിലെ എല്ലാവർക്കും ഇഷ്ടമുള്ള ഒരു വായാടി ....ഇതായിരുന്നു അവളുടെ ലോകം
എന്നിട്ട് എന്ത് സംഭവിച്ചു പറയു ?
തിടുക്കം കൂട്ടല്ലേ ചേട്ടാ ഞാനീ ഡ്രെസ് ഒന്ന് അഴിക്കട്ടെ ചൂടെടുക്കുന്നു ,.
അതിനെന്താ അഴിച്ചോളു അതാ ട്ടോയിലെറ്റ്,,
അതിനെന്തിനാ ട്ടോയിലറ്റ് ഇവടെ നിന്ന് മാറിക്കൂടെ ..
ഇട്ടുവന്ന ജീൻസും ഷർട്ടും അഴിച്ചു വെച്ച് അവൾ ഒരു നൈറ്റി എടുത്തിട്ടു.
ഇനി പറയു സ്റ്റെല്ല എന്താണ് തേൻ മൊഴിക്ക് സംഭവിച്ചത് ?
ഒരു ദിവസം സ്കൂളിൽ പോയ കൺമണിയെ കൂട്ടാൻ സ്കൂളിൽ എത്തിയതായിരുന്നു കൺമണിയുടെ അമ്മ ....
എന്നിട്ട് എന്തുപറ്റി ..? ഞാൻ തിടുക്കം കൂട്ടി ....
തുടരും
നജീബ് കോൽപാടം

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക