ഒരിക്കൽ ഞാൻ എഴുതാമെന്ന് പറഞ്ഞ എന്റെ പ്രണയ കഥ ഇവിടെ തുടങ്ങുകയാണ് . ഭാവനയോ സങ്കല്പമോ അല്ല ... മനസ്സിന്റെ ഏടുകളിൽ നിന്നു പെറുക്കിയെടുക്കാൻ ശ്രമിക്കുന്ന ചില വാക്കുകൾ.
വിരഹ വേദനകളെ കുറിച്ച് ചിലർ എഴുതുമ്പോൾ ,,, ഞാൻ മൗനം പാലിക്കുന്നത് അതിന്റെ എല്ലാ തലത്തിലും ഞാൻ സഞ്ചരിച്ചിട്ടുള്ളത് കൊണ്ടാണ്.... അതേ, മനസ്സിന്റെ ആ വൈകാരിക ഭാവം എന്റെ കവി മനസ്സ് ഇതു വരെ തൊട്ടിട്ടില്ല .... അതിനു ഞാൻ ശ്രമിച്ചിട്ടില്ല ....
വിരഹത്തെ കുറിച്ച് ഞാൻ എഴുതിയാൽ , ഒരു പക്ഷെ എന്റെ വാക്കുകൾ എന്നെ തന്നെ പൊള്ളിക്കുമായിരിക്കും ..... എങ്കിലും എന്റെ പ്രണയത്തെ കുറിച്ച് കുറച്ച് എഴുതാതെ പറ്റില്ലല്ലോ ....
..........................................
ഭാഗം ഒന്ന്
.............................................
എനിക്കൊരു പ്രണയമുണ്ടായിരുന്നു ... മാതള പഴം പോലത്തെ പെൺകുട്ടികൾക്കുള്ള പുരാതന പേർഷ്യയിലെ (ഇറാൻ) ഒരു പെൺകുട്ടി. 2003 ജൂൺ 22 നാണു ആദ്യമായി അവളോട് ഒരു ഹെലോ പറയുന്നത്. ജീവിതത്തിലാദ്യമായി ഈ ലോകം എന്താണെന്നറിയാൻ അവൾ നടത്തിയ ഒരു ഓൺലൈൻ കുസ്യതിയിൽ അവൾക്കു കൗതുകമായതു എന്റെ ആ ഹെലോ ആയിരുന്നു.
..........................................
ഭാഗം ഒന്ന്
.............................................
എനിക്കൊരു പ്രണയമുണ്ടായിരുന്നു ... മാതള പഴം പോലത്തെ പെൺകുട്ടികൾക്കുള്ള പുരാതന പേർഷ്യയിലെ (ഇറാൻ) ഒരു പെൺകുട്ടി. 2003 ജൂൺ 22 നാണു ആദ്യമായി അവളോട് ഒരു ഹെലോ പറയുന്നത്. ജീവിതത്തിലാദ്യമായി ഈ ലോകം എന്താണെന്നറിയാൻ അവൾ നടത്തിയ ഒരു ഓൺലൈൻ കുസ്യതിയിൽ അവൾക്കു കൗതുകമായതു എന്റെ ആ ഹെലോ ആയിരുന്നു.
അതൊരു ഗ്രൂപ്പ് ചാറ്റായിരുന്നു. അനേകർ ചാറ്റ് ചെയ്യുന്നതിനിടക്ക് അവളെ മാത്രം മെൻഷൻ ചെയ്ത് കുറച്ച് നേരം സംസാരിച്ചു..... എന്തോ ഒരു ആത്മ ബന്ധം അന്നേരം തന്നെ എനിക്കവളോട് തോന്നിയിരുന്നു. അവൾക്കും അങ്ങനെ തോന്നിയിരുന്നു എന്നാണ് പിന്നീട് എന്നോട് പറഞ്ഞത്.
എന്റെ 1 മണിക്കൂർ ഇന്റർനെറ്റ് സമയം തീരാറായപ്പോൾ ഞാൻ പറഞ്ഞു .... നീലാകാശമേ , അവളുടെ ചാറ്റ് ഐഡി (bluesky) എന്നായിരുന്നു . പോകുവാൻ സമയമായി .... എനിക്കിനിയും സംസാരിക്കണം , ഇനിയും കണ്ടു മുട്ടണം ..... ഇതോട് കൂടി എന്നെ പിരിയരുതേ എന്നവളോട് പറഞ്ഞു , അതു തന്നെ അവളും പറയുവാനാഗ്രഹിച്ചപോലെ എന്റെ മനസ്സിൽ ആരോ മന്ത്രിച്ചു ,
പിന്നീടൊരു ദിവസം അവളും അങ്ങനെ ആഗ്രഹിച്ചെന്നു എന്നോട് പറയുകയുണ്ടായി . അങ്ങനെ ഞാൻ എന്റെയും അവൾ അവളുടെയും ഇമെയിൽ ഐഡി കൾ പരസ്പരം കൈ മാറി
സമൂഹം കൊണ്ടും ആചാരം കൊണ്ടും മതപരമായ മറ്റു നൂലാമാലകൾ കൊണ്ടും ഒരിക്കലും ഇറാന് പുറത്തോരു ലോകമുണ്ടെന്നറിയാൻ സാധിക്കാത്ത ആയിരക്കണക്കിന് മനുഷ്യജന്മങ്ങളിൽ അവൾക്കൊരു സ്വാതന്ത്യ്രത്തിന്റെ ചിറക് കിട്ടി ..
അവളുടെ പിതാവിനെ അവൾ ബാബാ എന്നാണ് വിളിച്ചിരുന്നത്, അമ്മയെ മമ്മ ന്നും. രണ്ട് പേരും അധ്യാപന ജോലിയിൽ ആയതു കൊണ്ടായിരിയ്ക്കും വിശാലമായി ചിന്തിക്കാനും, തീരുമാനിക്കാനും അവൾക്ക് വേലിക്കെട്ടുകൾ ഇല്ലാതിരുന്നത്
വളരെ ഉത്സാഹത്തോടെ മുറിയിൽ വന്നു..... അന്ന് ഞാൻ ഉത്തര ഭാരതത്തിൽ ഒരു പ്രത്യേക ജോലിചെയ്യാൻ ലക്‌നൗവിൽ ആയിരുന്നു. കണ്ടു മുട്ടിയ ചങ്ങാതിയായിരുന്നു മനസ്സിൽ നിറയെ .... കുറച്ച് വാക്കുകളിൽ മാത്രം പരിചയപ്പെട്ടവൾ എനിക്കു ഇനി മറുപടി അയക്കുമോ , അവൾ ഇനി എന്നെ ഓർക്കുമോ, മനസ്സിൽ വല്ലാത്ത ഒരു വിമ്മിഷ്ടം.
അന്ന് വൈകുന്നേരം ഓഫിസിലെ കമ്പ്യൂട്ടർ റൂമിൽപോയി അവൾക്കായി എഴുതാൻ തുടങ്ങി. പ്രണയവും സൗഹ്യദവും ഒന്നും അതിൽ ഉണ്ടായിരുന്നില്ല ...എന്തൊക്കെയോ എഴുതിക്കുറിച്ചു, ജീവിതത്തെ കുറിച്ച് ആയിരുന്നതിലധികവും , ഒരു സാഹിത്യ സ്യഷ്ടി ...
അവൾ തന്ന ഇമെയിൽ ഐഡി ശ്രദ്ധാപൂർവം എഴുതി .... സബ്ജെക്ട് എന്താണ് എഴുതിയതെന്നോർക്കുന്നില്ല.... ഹ്യദയമിടിപ്പോടെ സെന്റ് ഐക്കണിൽ മൗസ് കൊണ്ടമർത്തി. പിന്നീടൊന്നും നോക്കാൻ പോയില്ല കമ്പ്യൂട്ടർ ഓഫ് ചെയ്ത് മുറിയിൽ ചെന്നു .
അന്നുറങ്ങുവാൻ കഴിഞ്ഞോ എന്നോർമ്മയില്ല , പിറ്റേ ദിവസം അതിരാവിലെ പതിവിലും നേരത്തെ ഓഫിസിൽ എത്തി, ഔട് ലുക്ക് ഇൻബോക്സിൽ കുറച്ച് മെയിൽ വന്നിട്ടുണ്ട് .... ഇൻബോക്സ് തുറക്കുന്നതിനു മുന്നേ ഒരു നിമിഷം, അവളുടെ മറുപടി ഉണ്ടാവണേ എന്നു മാത്രം മനസ്സ് മന്ത്രിച്ചത് വ്യകതമായി ഓർക്കുന്നു ...
ഇൻബോക്സ് തുറന്നതും കണ്ടു ( Your mail failed to deliever) ഇമെയിൽ ഐഡി തെറ്റാണെന്നു യാഹൂ സെർവർ പറയുന്നു.
എന്റെ അന്നേരത്തെ അവസ്ഥ, ചിറകു നഷ്ടപെട്ട പക്ഷി നിലം പതിക്കുന്നതിനു മുന്നേ എന്തായിരിക്കും ചിന്തിച്ചിട്ടുണ്ടാവുക ....അതു തന്നെ ആകും. വൈകാരികത തളം കെട്ടി നിലക്കുന്ന ആ നിമിഷം വിവരിക്കുവാൻ പ്രയാസമാണ്....
അന്ന് വൈകുന്നേരം മട്ടുപ്പാവിൽ കയറി, നക്ഷത്രങ്ങളെ നോക്കി ഇങ്ങനെ വിളിച്ചു പറഞ്ഞു ..അല്ലയോ , ഞാൻ കാണാത്ത പേർഷ്യൻ സുന്ദരി, നിന്നെ ഇനി ഞാൻ കാണുമോ സംസാരിക്കുമോ .....
അന്ന് മൗനം പാലിച്ച് ഞാൻ ഉറങ്ങുവാൻ പോയി ...അവൾ ഇനി ഇല്ല എന്ന ആത്മദുഃഖത്തോടെ....
...........( തുടരും )
.........................................
ജിജോ പുത്തൻപുരയിൽ
...........( തുടരും )
.........................................
ജിജോ പുത്തൻപുരയിൽ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക