രാത്രി കടയടച്ച് വന്ന് ഭക്ഷണം കഴിക്കാനിരിക്കുമ്പോഴാണ് കോളിംഗ് ബെൽ കിക്കിക്കി ശബ്ദമുണ്ടാക്കുന്നത് കേട്ടത്. വാതിൽ തുറന്ന് നോക്കുമ്പോൾ മുറ്റത്തൊരു കഷണ്ടിത്തലയൻ തടിയൻ.
" ആരാ "
വരാന്തയിലെ ബൾബിന്റെ വെട്ടത്തിൽ തിളങ്ങുന്ന അയാളുടെ കഷണ്ടിത്തലയിൽ നോക്കി ഞാൻ ചോദിച്ചു.
"പറഞ്ഞാലറിയില്ല. ബുദ്ധിമുട്ടില്ലെങ്കിൽ ഒന്നു പുറത്തേക്ക് വന്നാൽ ഒരത്യാവശ്യ കാര്യം പറയാനുണ്ടായിരുന്നു."
രാത്രിയിലെ ബെല്ലടിക്കാരനാരെന്നറിയാനുള്ള കൗതുകത്തിൽ ഉപ്പയും ഉമ്മയും വരാന്തയിലെത്തി. ഞാൻ അയാളോടൊപ്പം പുറത്തേക്കിറങ്ങുമ്പോൾ ഭക്ഷണം കഴിച്ചിട്ടുപൊയ്ക്കോയെന്ന് ഉമ്മ വിളിച്ചു പറയുന്നത് കേൾക്കാമായിരുന്നു.
മുറ്റത്തു നിന്നും റോഡിലേക്കുള്ള ഇടവഴിയിലേക്കിറങ്ങിയതും അയാൾ എന്റെ തോളിൽ കൈയിട്ടു.ആ കൈക്ക് അസാധാരണ ബലമുള്ളതായെനിക്കു തോന്നി. എനിക്ക് ചെറിയൊരു പേടി തോന്നാതിരുന്നില്ല.
"എന്താ സംസാരിക്കാനുണ്ടെന്ന് പറഞ്ഞത്?"
"സംസാരിക്കാനുള്ളത് എനിക്കല്ല.എസ്.ഐ ക്കാണ്. റോഡിൽ പോലീസ് ജീപ്പുണ്ട്. അവിടെച്ചെന്ന് അദ്ദേഹത്തെകണ്ട് സംസാരിക്കാനാ"
ഇതു പറഞ്ഞതും എന്റെ ചുമലിലുള്ള അയാളുടെ പിടുത്തം അൽപം കൂടി മുറുകിയതായി എനിക്ക് തോന്നി.
പെട്ടെന്നൊരു ഞെട്ടൽ എന്നിലുണ്ടായി. വന്ന കഷണ്ടിക്കാരൻ പോലീസാണെന്ന് അപ്പോഴാണ് മനസിലായത്.ഗർഭപാത്രത്തിൽ നിന്ന് പുറത്ത് വന്ന് ഈ നിമിഷം ചോറ്റുപാത്രത്തിൽ കൈയിടുന്നത് വരെ ജീവിതത്തിലിന്നേവരെ പോലീസുകാർക്കിഷ്ടപ്പെടാത്ത ഒരു പരിപാടിയും ഞാൻ നടത്തിയതായി എനിക്കോർമ്മയില്ല. സത്യത്തിൽ ആരെയെങ്കിലുമൊന്ന് ശരിയാംവണ്ണം പീഡിപ്പിക്കാൻ പോയിട്ട് പേടിപ്പിക്കാൻ പോലും എനിക്കറിയില്ല. മോഷണമോ കൊലപാതകമൊ എന്താണെന്ന് പോലുമറിയാത്ത പാവമാണ് ഞാൻ.പിന്നെയെന്തിനാ പോലീസ് ഈ പാവം പിടിച്ച എന്നെ ഈ നട്ടപ്പാതിര നേരത്ത് തിരഞ്ഞു വന്നത്?
ഓരോന്നാലോചിച്ച് പോലീസ് ജീപ്പിനടുത്തെത്തിയതറിഞ്ഞില്ല. എന്നെ ജീപ്പിന്റെ പുറകു വശത്തേക്ക് കൊണ്ടുപോയി നിർത്തിയതും ജീപ്പിനുള്ളിൽ ലൈറ്റ് തെളിഞ്ഞു.
"ഇവനെ അറിയുമൊ?"
എസ്.ഐയുടെ ചോദ്യം കേട്ടപ്പോഴാണ് ഞാനവനെ കണ്ടത്. ജാഫർ.പത്തനാപുരത്ത് എല്ലാ കടക്കാർക്കും ഒരു സഹായിയായി നിൽക്കുന്നവൻ.
"അറിയും സാർ.. "
"എന്നാ വണ്ടിയിൽ കയറ്.... " കഷണ്ടിക്കാരൻ അൽപം മാന്യമായിത്തന്നെ എന്നെയൊന്ന് തള്ളി.കുട്ടൂസൻ മായാവിയെ കുപ്പിയിലാക്കുന്നത് പോലെ ഞൊടിയിടയിൽ അവർ എന്നെ ജീപ്പിനുള്ളിലാക്കി.ഞാനാകെ അന്തം വിട്ടിരിക്കുകയാണ്. എനിക്കൊന്നും മനസിലായില്ല.
" ജാഫർ എന്താ പ്രശ്നം "
"സക്കീ എനിക്കറിയില്ല... ഇവര്...."
ഇത്രയും പറഞ്ഞതും എന്റെ മുന്നിലിരുന്നിരുന്ന കഷണ്ടിക്കാരൻ അലറി.
"മിണ്ടരുത് രണ്ട് പേരും.നിനക്കൊന്നുമറിയില്ല അല്ലെ ... സ്‌റ്റേഷനിലെത്തട്ടെ. എല്ലാം മനസിലാക്കിത്തരാം"
പേടിച്ചിട്ട് പിന്നെ കമാന്ന് രണ്ടക്ഷരം ഞങ്ങൾ രണ്ടു പേരും മിണ്ടിയില്ല.
പല നിലക്കും ഞാനാലോചിച്ചു നോക്കി. എന്തായിരിക്കും പ്രശ്നം. എത്രയാലോചിച്ചിട്ടും ഒരു പിടുത്തവും കിട്ടുന്നില്ല.
ജീപ്പ് അരീക്കോട് സ്റ്റേഷനിലെത്തി. എന്നെയും അവനെയും വേറെ വേറെ സ്ഥലങ്ങളിലേക്കാണ് കൊണ്ടുപോയത്. വഴിയിൽ ഞങ്ങൾക്ക് താലപ്പൊലിയുമായി നിൽക്കുന്ന പോലീസുകാരെ കാണാമായിരുന്നു.
പോലീസ് ഗസ്റ്റ്ഹൗസിലെ ഒരു മുറിയിലേക്കാണ് എന്നെ കൊണ്ട് പോയത്. മേശപ്പുറത്തും കസേരയിലുമായി പല ഇനങ്ങളിലുള്ള അഞ്ചാറ് പോലീസുകാർ ഇരിക്കുന്നുണ്ട്. എന്നെ അവർക്ക് നടുവിൽ കൊണ്ടുപോയി നിർത്തി.
പേര് ചോദിച്ചു കൊണ്ട് അവരുടെ കോടീശ്വരൻ പരിപാടി തുടങ്ങി.
"എവിടുന്നൊക്കെ , എങ്ങിനെ, എത്രയെണ്ണം , എവിടേക്ക് ഈ നാല് ചോദ്യങ്ങൾക്കുത്തരം തന്നാൽ സംഗതി ഭംഗിയാകും. ഇല്ലെങ്കിൽ പിണിയാകും ഞങ്ങൾക്ക് ."
പല്ലുകടിച്ചു കൊണ്ട് ഭീമൻ രഘു സ്റ്റൈലിൽ കൈ ചുരുട്ടി മേശപ്പുറത്തിരിക്കുകയായിരുന്ന പോലീസുകാരൻ എന്റടുത്തേക്ക് വന്നു.
"എനിക്കൊന്നും മനസിലായില്ല സാറെ."
"പാവം. മനസിലായില്ലെങ്കിൽ പറഞ്ഞു തരാം. അരീക്കോട്ടും പരിസര പ്രദേശങ്ങളിൽ നിന്നുമായി രണ്ട് മാസത്തിനുള്ളിൽ പതിനഞ്ച് ബൈക്കുകളാണ് മോഷണം പോയത്. എടുത്തത് നിങ്ങളാണെന്ന് മനസിലായി. ഇനി ഞങ്ങൾ നേരത്തെ ചോദിച്ച ചോദ്യങ്ങൾക്കുത്തരം പറഞ്ഞാൽ മാത്രം മതി.''
പേടിയും ഞെട്ടലുമൊക്കെ മാറ്റിവെച്ച് ഞാനൊന്നുണർന്നു.കാരണം ഇവർ പറയുന്ന കാര്യം ഞാൻ ചെയ്തതല്ല.പിന്നെ ഞാനെന്തിന് പേടിക്കണം.
പ്രതീക്ഷിച്ച ഉത്തരങ്ങൾ കിട്ടാൻ വേണ്ടി ഒരിക്കൽ ചോദിച്ച ചോദ്യങ്ങൾ തന്നെ തിരിഞ്ഞും മറിഞ്ഞും വന്നു. കള്ളത്തരം ചെയ്തവനാണെങ്കിൽ ചുരുങ്ങിയത് പത്ത് മിനിറ്റിനപ്പുറം പോലീസുകാരുടെ മുന്നിൽ പിടിച്ചു നിൽക്കാനാവില്ല എന്നെനിക്ക് മനസിലായത് അന്നാണ്. ദൃശ്യം സിനിമ നൂറുവട്ടം കണ്ടിട്ടും കാര്യമില്ല.ആ രീതിയിലാണ് അവരുടെ ചോദ്യങ്ങൾ.
ഒരു മണിക്കൂറ് കഴിഞ്ഞു കാണും. ഒടുവിൽ അവർ പൂഴിക്കടകൻ അടവുതന്നെ പുറത്തെടുത്തു.
പുറത്ത് നിന്ന് അങ്ങോട്ട് കയറിവന്ന ഒരു പോലീസുകാരൻ പറയുന്നു.
"സാർ ജാഫർ എല്ലാം സമ്മതിച്ചു.ഇവർ രണ്ടു പേരും ചേർന്നിട്ടാണിതൊക്കെ ചെയ്തത്."
ചെയ്തവനാണെങ്കിൽ അവിടെ വീഴും.
"അവൻ സമ്മതിച്ചു. ഇനി നീ കൂടി സമ്മതിച്ചാൽ സങ്ങതി കഴിഞ്ഞു. "
അവൻ സമ്മതിച്ചിട്ടുണ്ടെങ്കിൽ അവൻ ചെയ്തിട്ടുണ്ടാവാം. എനിക്കൊന്നുമറിയില്ല." ഞാനെന്റെ നിലപാടിൽ തന്നെ ഉറച്ചു നിന്നു.
അപ്പോഴാണ് നാട്ടിലെ പ്രമാണി ഉസ്മാൻ ഹാജി അങ്ങോട്ട് കയറി വന്നത്. ഹാജിയാർക്ക് പോലീസുകാരൻ താഴ്മയോടെ കസേരയൊഴിഞ്ഞു കൊടുക്കുന്നു.
എന്തടിസ്ഥാനത്തിലാണ് എന്നെ കസ്റ്റഡിയിലെടുത്തതെന്ന് അദ്ദേഹം അവിടെയുള്ള പോലീസുകാരോട് ചോദിക്കുന്നു.
ബൈക്കു മോഷണക്കേസിൽ ഇതുവരെ തുമ്പൊന്നും കിട്ടാത്തത് കൊണ്ട് സംശയമുള്ളവരെ മുഴുവൻ വിളിച്ച് ചോദ്യം ചെയ്യാൻ എസ്.പിയുടെ ഉത്തരവുണ്ട് "
"അതിന് ഇവനെ സംശയം തോന്നാൻ കാരണമെന്താ.ഇവൻ നാട്ടിൽ എഴുത്തും കുത്തുമൊക്കെയായി അറിയപ്പെടുന്ന ആളാ. അല്ലാതെ നിങ്ങളുദ്ദേശിക്കുന്ന പോലെയുള്ള ആളല്ല "

അതിന് ഹാജിയാരെ മറ്റവനെ പൊക്കിയപ്പോൾ അവനാണ് ഇവന്റെ പേര് പറഞ്ഞത്.അങ്ങനെയാണ്..... "
ഏതായാലും ഹാജിയാർ വന്നതുകൊണ്ട് ഞാൻ പുറം ലോകത്തെത്തി.ഉപ്പയും എന്റെ അയൽവാസി ഒരിക്കയും പുറത്തുണ്ടായിരുന്നു. എന്നെ പോലീസ് ജീപ്പിൽ കയറ്റിക്കൊണ്ട് പോകുന്നത് കണ്ട് അയാൾ വീട്ടിൽ പോയി വിവരം പറയുകയായിരുന്നു.അതു കൊണ്ട് എനിക്കന്ന് രാത്രി വീട്ടിൽ തന്നെ കിടക്കാനായി.
ഇനി ജാഫർ എങ്ങിനെ എന്റെ പേര് പറഞ്ഞെന്ന് നിങ്ങൾക്ക് സംശയമുണ്ടാകും.
രണ്ട് ദിവസം മുമ്പ് ഒരു ഞായറാഴ്ച. അന്ന് കട അടവായിരുന്നു. ഞാനും എന്റെ അയൽവാസിയായൊരു സുഹൃത്തും കൂടി നാട്ടിലെ തിയേറ്ററിൽ സെക്കന്റ് ഷോക്ക് പോകാൻ പദ്ധതിയിട്ടു. വീട്ടിൽ നിന്ന് എട്ട് മണിക്ക് ഭക്ഷണമൊക്കെ കഴിച്ച് രണ്ടാളും പതിയെ അരീക്കോട്ടേക്ക് നടക്കാൻ തുടങ്ങി. ഓരോ കഥകൾ പറഞ്ഞ് നടക്കവെയാണ് ഇടക്ക് പത്തനാപുരത്ത് വെച്ച് ജാഫറിനെ കാണുന്നത്. എങ്ങോട്ടാണെന്ന അവന്റെ കുശലാന്വേഷണം. സിനിമക്കാണെന്നറിഞ്ഞപ്പോൾ അവനും വരാൻ ആഗ്രഹം. ആളൊരു പാവത്താനാണ്. പക്ഷേ എന്തെല്ലാമൊ ഹി ക്ക്മത്തുകൾ കൈയിലുണ്ടെന്ന രീതിയിലാണ് അവന്റെ സംസാരമെല്ലാം. കടക്കാർക്ക് പലർക്കും ചില്ലറ സഹായങ്ങൾ ചെയ്ത് കിട്ടുന്ന തുഛവരുമാനം കൊണ്ട് കുടുംബം പുലർത്തുന്നവൻ.
അങ്ങനെ ഞങ്ങൾ മൂന്നു പേരും സെക്കന്റ് ഷോ കണ്ട് മടങ്ങി. വീട്ടിൽ ഭാര്യയില്ലാത്തത് കൊണ്ട് വഴിയിലുള്ള തട്ടുകടയിൽ അവൻ ഭക്ഷണം കഴിക്കാൻ കയറി. ഞങ്ങൾ വീട്ടിലേക്കും നടന്നു.
പിറ്റേന്ന് രാത്രി. ബൈക്ക് മോഷണത്തിന് ഇതുവരെ ഒരു തുമ്പുമുണ്ടാക്കാൻ കഴിയാതെ നട്ടം തിരിയുന്ന പോലീസ് ഒടുവിൽ ബൈക്ക് വർക്ക്ഷോപ്പുകൾ നിരീക്ഷിക്കാൻ തുടങ്ങി. എന്റെ കടയുടെ തൊട്ടടുത്തുള്ള വർക് ഷോപ്പിന് മുമ്പിൽ തുമ്പും തിരഞ്ഞ് ചുറ്റിത്തിരിയുകയായിരുന്നു നമ്മുടെ കഷണ്ടിക്കാരൻ പോലീസ്.അപ്പോഴാണ് ഉച്ചത്തിൽ ശബ്ദമിട്ട് വർക് ഷോപിനുള്ളിൽ ഓടിനടക്കുന്ന ജാഫറിനെ അയാൾ നോട്ടമിടുന്നത്. ജാഫറിനെ അടുത്ത് വിളിച്ചു. റോഡരികിൽ ഒഴിഞ്ഞ ഒരിടത്തേക്ക് മാറ്റിനിർത്തി കഷണ്ടിക്കാരൻ സംസാരം തുടങ്ങി.
"ഈ ഷോപ് ആരുടേതാ "
"നമ്മുടേത് തന്നെ "
"രണ്ട് മൂന്ന് ബൈക്കുകൾ കൊടുക്കാനുണ്ട്. ആരെങ്കിലും ആവശ്യക്കാരുണ്ടാകുമൊ?"
"പീന്നേ... നിങ്ങൾ എത്ര വണ്ടി വേണമെങ്കിലും കൊണ്ടുവന്നോളൂ. നമുക്കെടുക്കാം"
"ചെറിയൊരു പ്രശ്നമുണ്ട്..... "
"എന്ത് പ്രശ്നം "
" വണ്ടി ഓടിച്ചു കൊണ്ടുവരാൻ പറ്റില്ല."
"അതെന്താ കംപ്ലേയ്ന്റ് വല്ലതും .. എന്താണെങ്കിലും നമുക്ക് ശരിയാക്കാം "
" കംപ്ലെയ്ന്റൊന്നുമല്ല. വണ്ടി മൂന്നും ഹാന്റിൽ ലോക്കാ..."
"അങ്ങനെ പറ . സീസ് ചെയ്ത വണ്ടികളാകും അല്ലെ. ഹാന്റിൽ ലോക്കൊരു പ്രശ്നമല്ല. അതൊരു പ്രത്യേകരീതിയിലൊരു പൊട്ടിക്കലുണ്ട്" പോലീസുകാരനാണെന്നറിയാതെ അവനറിയാത്ത കാര്യങ്ങൾ അറിയുമെന്ന ഗമയിൽ തട്ടി വിടുകയാണ് .പാവം.
"അതാരാ ചെയ്യുന്നത്.."
"അത് ഞാൻ തന്നെ ചെയ്യും"
"എന്നാ നമുക്ക് വണ്ടി പോയി കണ്ടാലോ "
" ആയിക്കോട്ടെ "
ഇത്രയും പറഞ്ഞ് കഷണ്ടിക്കാരൻ ജാഫറിനെ തോളിൽ കൈയിട്ട് കുറച്ചര്കലെ നിർത്തിയിട്ടിരുന്ന പോലീസ് ജീപ്പിനെ ലക്ഷ്യമാക്കി നടന്നു.
ഒന്നുമറിയാത്ത ആ പാവം അപ്പോൾ വർക് ഷോപ്പിലേക്ക് കൈ കാണിച്ച് കടക്കാരനോടായി പറയുന്നുണ്ടായിരുന്നത്രെ.
" കുട്ടാ ഞാനിപ്പൊ വരാം ഒരു കോളൊത്തിട്ടുണ്ട്"
പോലീസ് ജീപ്പിൽ നിന്ന് ചോദ്യങ്ങൾ പെരുമഴയായ് വന്നു. ഒടുവിൽ,
ഒരൊറ്റ ചോദ്യം മതി നിങ്ങളുടെ ജീവിതം മാറ്റിമറിയാൻ എന്നു പറഞ്ഞ ആ ചോദ്യമെത്തി.
"ഇന്നലെ രാത്രി നീ എവിടെയായിരുന്നു." "സെക്കന്റ് ഷോ സിനിമക്ക് പോയിരുന്നു "
"എത്ര മണിക്കാ വീട്ടിലെത്തിയത്?"
"രണ്ട് മണിയായിട്ടുണ്ടാവും സാർ"
" പന്ത്രണ്ട് മണിക്ക് വിടുന്ന സെക്കന്റ് ഷോ കഴിഞ്ഞ് നീ വീട്ടിലെത്തിയപ്പോ രണ്ട് മണി അല്ലെ . വേറെയാരൊക്കെയുണ്ടായിരുന്നു നിന്റെ കൂടെ "
"വർക് ഷോപിനടുത്ത് കട നടത്തുന്ന സക്കീർ "
അതോടെ പോലീസ് ജീപ്പ് എന്നെത്തേടി എന്റെ വീട്ടിലേക്ക്......
_________________________
എം.പി.സക്കീർ ഹുസൈൻ

No comments
Post a Comment
ഈ രചന വായിച്ചതിനു നന്ദി - താങ്കളുടെ വിലയേറിയ അഭിപ്രായം രചയിതാവിനെ അറിയിക്കുക